പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Showing posts with label mla. Show all posts
Showing posts with label mla. Show all posts

Tuesday, October 8, 2013

മുസ്ലിം ലീഗിന്റെ എം എൽ എ മാരായി സത്യാപ്രതിഞ്ഞ ചെയ്തവർ

(ഒന്നാം നിര)......സി എച് മുഹമ്മദ്‌ കോയ, എം പി എം അഹമദ് കുരിക്കള്‍, എം ചടയന്‍, എം മൊയിദീന്‍കുട്ടി ഹാജി, വി പി സി തങ്ങള്‍,ചാക്കീരി അഹമദ് കുട്ടി, അബുകാദര്‍ കുട്ടി നഹ, കെ ഹസ്സന്‍ ഗാനി, കെ വി മുഹമ്മദ്‌, പി അബ്ദുല്‍ മജീദ്‌, കെ എം സീതി സാഹിബ്, കെ മൊയിദീന്‍ കുട്ടി ഹാജി എന്നാ ബാവ ഹാജി .(രണ്ടാം നിര)................ യു എ ബീരാന്‍, ഇ അഹമദ്, കെ കെ എസ തങ്ങള്‍, പി വി എസ മുസ്തഫ പൂക്കോയ തങ്ങള്‍, എ വി അബ്ദുറഹിമാന്‍ ഹാജി, പി എം അബുബക്കര്‍, ഡോക്റെര്‍ സി എം കുട്ടി, കൊരമ്പയില്‍ അഹമദ് ഹാജി, സയ്യിദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍,ഹമീദലി ഷംനാദ്, മുഹസിന്‍ ബിന്‍ അഹമദ്, ബി വി സീതി തങ്ങള്‍, (മുന്നാം നിര)................എം പി എം അബ്ദുള്ള കുരിക്കള്‍, പി ടി കുഞ്ഞുട്ടി ഹാജി, എ പി ഹംസ, ടി എ ഇബ്രാഹിം, പി എ മുഹമ്മദ്‌ കണ്ണ്, മുഹമ്മദ്‌ ജാഫെര്‍ ഖാന്‍ , ഹകീമ്ജി സാഹിബ്, കെ പി എ മജീദ്‌, പി സീതി ഹാജി,കെ പി രാമന്‍ മാസ്റ്റര്‍, എം ജെ സക്കറിയ സേട്ട്, സി പി കുഞ്ഞാലിക്കുട്ടി കേയി, (നാലാം നിര)...................പി കെ കുഞ്ഞാലിക്കുട്ടി,ഇസഹാക്ക് കുരിക്കള്‍,പി കെ കെ ബാവ, പണാരാത്ത് കുഞ്ഞിമുഹമ്മദ്, സി ടി അഹമദലി, നാലകത്ത് സുപ്പി,ബി എം അബ്ദുറഹിമാന്‍, പി വി മുഹമ്മദ്‌, കെ എം ഹംസകുഞ്ഞു, കെ കെ അബു, ഇ ടി മുഹമ്മദ്‌ ബഷീര്‍, കുട്ടി അഹമദ് കുട്ടി , (അഞ്ചാം നിര)......................എ യുനസ് കുഞ്ഞു, കെ മമ്മുണ്ണി ഹാജി, എം കെ മുനീര്‍, കെ എം സുപ്പി, യു സി രാമന്‍,കളത്തില്‍ അബ്ദുള്ള, പി കെ അബ്ദുറബ്ബ്, കെ എന്‍ എ കാദര്‍, സി മമ്മുട്ടി, ചെര്‍ക്കളം അബ്ദുള്ള, കല്ലടി മുഹമ്മദ്‌,സി മോയിന്‍ കുട്ടി, വി കെ ഇബ്രാഹിം കുഞ്ഞു, (ആറാം നിര).......................അബ്ദുറഹിമാന്‍ രണ്ടത്താണി, ടി പി എം സാഹിര്‍, എം ഉമ്മര്‍, അബ്ദുസമദ് സമദാനി, ടി എ അഹമദ് കബീര്‍, പി ഉബൈദുള്ള, മഞ്ഞളാംകുഴി അലി, പി കെ ബഷീര്‍, പി ബി അബ്ദുറസാക്ക്, എന്‍ എ നെല്ലിക്കുന്ന്, വി എം ഉമ്മര്‍ മാസ്റെര്‍, കെ എം ഷാജി, എന്‍ ശംസുദ്ധീന്‍
-
ഇവരെ കൂടാതെ അബൂബക്കർ സാഹിബ് (അബൂഞ്ഞിക്ക) കണ്ണൂർ നിയോജക മണ്ഡലത്തിൽ നിന്നും 1965 ൽ വിജയിച്ചിരുന്നു............സഭ ചേരാത്തത് കൊണ്ട് അദ്ദേഹം സത്യപ്രതിഞ്ഞ ചെയ്തിരുന്നില്ല....


മുസ്ലിം ലീഗിന് വേണ്ടി മത്സരത്തിനു ഇറങ്ങി വിജയം വരിക്കാതെ പോയ ആളുകളെയും നമ്മള്‍ മറക്കരുത്,.,,,അവരെയും പരിജയപ്പെടുതുന്നു,...................,പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സി എച് റഷീദ്, വി കെ അബ്ദുല്‍കദര്‍ മൌലവി, ടി ടി ഇസ്മയില്‍, ഉമ്മര്പാണ്ടികശാല, എം സി മായിന്‍ ഹാജി, കെ കെ മുഹമ്മദ്‌, പി അഹമദ് മാസ്റ്റര്‍, പി വി മുഹമ്മദ്‌ അരീക്കോട്, കമരുന്നിസ അന്‍വര്‍, എ പി ഉണ്ണികൃഷ്ണന്‍, ആര്‍ പി മൊഇദുട്ടി, പി ശാദുലി, നാവായിക്കുളം റഷീദ്, പി മുഹമ്മദ്‌ കുഞ്ഞു മാസ്റെര്‍ ഉദുമ, എ സി അബ്ദുള്ള. എം കെ അബ്ദുല്ലക്കോയ, എന്‍ എം ഹുസൈന്‍ കാരശ്ശേരി ,അഷ്‌റഫ്‌ കൊക്കുര്‍ , വലിയവീട്ടില്‍ മുഹമ്മദ്‌ കുഞ്ഞു, സി സി അബ്ദുല്‍ ഹലീം, എസ വി ഉസ്മാന്‍ കോയ, എ പി അബ്ദുള്ള നീലേശ്വരം, പി കെ ഉമ്മര്ഖാന്‍,സുപ്പി നരിക്കാട്ടെരി , എ ഇസ്സുധീന്‍, പി ബാലന്‍ വയനാട് ,,,,,,,ഇവര്‍ മുസ്ലിം ലീഗ് പാര്‍ട്ടിക്ക് അടര്‍ക്കളത്തില്‍ ഇറങ്ങിയ ആളുകള്‍ ആണ്

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (59) കല്ലടി മുഹമ്മദ്‌

ജനനം.1949 ഒക്ടോബര്‍ 20
അബ്ദുഹജിയുടെ മകന്‍ ..അരിയുര്‍ സഹകരണ ബാങ്ക് ഡയരക്റെര്‍
കെ ഇ എല്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി വൈസ് പ്രസിഡന്റ്‌
മുസ്ലിം ലീഗ് പാലക്കാട്‌ ജില്ല പ്രസിഡന്റ്‌
എട്ടാം നിയമ സഭയിലേക്ക് (1987) മണ്ണാര്‍ക്കാട് നിന്നും സി പി ഐ യിലെ പി കുമാരനെ 3460 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമസഭയിലേക്ക് (1991) മണ്ണാര്‍ക്കാട് നിന്നും സി പി ഐ യിലെ പി കുമാരനെ 4470 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (74 ) എന്‍ ശംസുദ്ധീന്‍

ജനനം. 1969 മേയ് 31 
മുഹമ്മദ്‌ കുട്ടിയുടെ മകന്‍... 
കാലിക്കറ്റ് യുണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ 
കാലിക്കറ്റ് യുണിവേഴ്സിറ്റി യുനിയന്‍ കൌണ്‍സിലര്‍
എം എസ എഫ് മലപ്പ്രം ജില്ല പ്രസിഡന്റ്‌ , സ്റ്റേറ്റ് ജെനറല്‍ സെക്ടറി
മുസ്ലിം യുത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ്‌ , സ്റ്റേറ്റ് ജെനറല്‍ സെക്ടറി
മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പര്‍
പതിമുന്നം നിയമ സഭയിലേക്ക് (2011) മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും സി പി ഐ യിലെ വി ചാമുന്നിയെ 8270 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (73 ) കെ.എം.ഷാജി

കുടുംബം: വയനാട് കണിയാമ്പറ്റ കളത്തൊടിയില്‍ പരേതനായ ബീരാന്‍കുട്ടിയുടെയും ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഫാത്തിമ ഹന, മുഹമ്മദ്, അഹമ്മദ്

രാഷ്ട്രീയ പശ്ചാത്തലവും പാരമ്പര്യവും: എം. എസ്. എഫിലൂടെ രാഷ്ട്രീയത്തിലെത്തി. എം.എസ്. എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍, സെക്രട്ടറി,പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗമാണ്

വിദ്യാഭ്യാസം: പ്രീ ഡിഗ്രി, ബി. ബി. എ. പൂര്‍ത്തിയാക്കിയില്ല.

22-ാമത്തെ വയസ്സില്‍ കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. പതിമുന്നാം നിയമ സഭയിലേക്ക് (2011) അഴീക്കോട്‌ നിന്നും സിപിഎം എം പ്രകാശന്‍ മാസ്റെരെ 493 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (72 ) വി എം ഉമ്മര്‍ മാസ്റെര്‍

ജനനം. 1956 നവംബര്‍ 23 
ചെക്കു ഹാജിയുടെ മകന്‍
വൈസ് പ്രസിഡന്റ്‌ , പ്രസിഡന്റ്‌ താമരശ്ശേരി പഞ്ചായത്ത്
എം എസ എഫ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍
മുസ്ലിം യുത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ്‌
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
പതിമുന്നാം നിയമ സഭയിലേക്ക് (2011) കൊടുവള്ളിയില്‍ നിന്നും സിപിഎം എം മെഹബൂബിനെ 16552 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (71) എൻ എ നെല്ലിക്കുന്ന്


ജനനം...1954 മാര്‍ച്ച്‌ 18 
അബ്ദുല്‍ കടരിന്റെ മകന്‍ 
കാസര്‍ക്കോട് താലുക്ക് മുസ്ലിം ലീഗ് സെക്ടറി 
കാസര്‍ക്കോട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി
മുസ്ലിം ലീഗ് സ്റ്റേറ്റ് കൌണ്‍സിലര്‍
ചന്ദ്രികയുടെ യു എ ഇ ലേഖകന്‍
ഐ എന്‍ എല്‍ സ്റ്റേറ്റ് ട്രെഷര്‍
പതിമുന്നാം നിയമ സഭയിലേക്ക് (2011) കാസര്‍ക്കോട് നിന്നും ബി ജെ പി യിലെ ജയലക്ഷ്മി എന്‍ ഭട്ടിനെ 9738 വോട്ടിനു പരാജയപ്പെടുത്തി

Monday, August 26, 2013

പത്താം നിയമസഭയിലെ (1996) മുസ്ലിംലീഗ്

പത്താം നിയമസഭയിലേക്ക് ( 1996 ) നടന്ന തെരഞ്ഞെടുപ്പില് നായനാരുടെ നേത്രത്തില്‍ ഇടതുപക്ഷ മുന്നണി അധികാരത്തില്‍ വന്നു.... 22 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് പി കെ കുഞ്ഞാലി കുട്ടി (കുറ്റിപ്പുറം) സി ടി അഹമദലി (കാസര്ക്കോട്) പി കെ കെ ബാവ ( കൊണ്ടോട്ടി) ഇ ടി മുഹമ്മദ് ബഷീര് (തിരൂര്) എ വി അബ്ദുറഹിമാന് ഹാജി (തിരുവമ്പാടി) കെ പി എ മജീദ് ( മങ്കട) പി കെ അബ്ദുറബ്ബ് (താനൂര്) ഇസഹാക്ക് കുരിക്കള് (മഞ്ചേരി) സി മോയിന് കുട്ടി (കൊടുവള്ളി) ചെര്ക്കളം അബ്ദുള്ള (മഞ്ചേശ്വരം) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) കുട്ടി അഹമദ് കുട്ടി (തിരുരങ്ങാടി) എം കെ മുനീര്‍ (മലപ്പുറം) എന്നീ പതിമൂന്നു പേര് വിജയിക്കുകയും കെ എം സുപ്പി (പെരിങ്ങളം) പി വി മുഹമ്മദ് അരീക്കോട് ( മേപ്പയൂര്‍ ) കമരുന്നിസഅന്‍വര്‍ (കോഴിക്കോട് 2 ) ഉമ്മര്‍ പാണ്ടികശാല (ബേപ്പൂര്) എ പി ഉണ്ണികൃഷ്ണന്‍ (കുന്നമംഗലം) കല്ലടി മുഹമ്മദ് (മണ്ണാര്ക്കാട്) ആര് പി മൊയിതൂട്ടി(ഗുരുവായൂര്) ടി എ അഹമദ് കബീര് (മട്ടാഞ്ചേരി) എ യുനസ് കുഞ്ഞു (ഇരവിപുരം) എന്നി 9 പേര്‍ പരാജയപ്പെടുകയും ചെയ്തു

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (70) പി ബി അബ്ദുറസാക്ക്

ജനനം. 1955 ഒക്ടോബര്‍ 1 
ബീരാന്‍ മൊയിതീന്റെ മകന്‍ . 
മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ല സെക്ടറി 
കാസര്‍ക്കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി 
ചെങ്ങള പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് ജെനറല്‍ സെക്ടറി 
ചെങ്ങള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ 
കാസര്‍ക്കോട് ജില്ല പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍
കാസര്‍ക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌
പതിമുന്നാം നിയമസഭയിലേക്ക് (2011) മഞ്ചേശ്വരത്തു നിന്നും ബി ജെ പി യിലെ കെ സുരേന്ദ്രനെ 5828 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (69) പി കെ ബഷീര്‍

ജനനം...1959 സപ്റെമ്ബെര്‍ 25 
പി സീതി ഹാജിയുടെ മകന്‍ . 
എടവണ്ണ സഹകരണ ബാങ്ക് പ്രസിഡന്റ്‌ 
മുസ്ലിം യുത്ത് ലീഗ് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ 
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ 
മലപ്പുറം ജില്ല മുസ്ലിം യുത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ 
സ്റ്റേറ്റ് മുസ്ലിം യുത്ത് ലീഗ് കമ്മറ്റി അംഗം 
മലപ്പുറം ജില്ല സഹകരണ ബാങ്ക് ഡയരക്റെര്‍
മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പര്‍
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
പതിമുന്നാം നിയമ സഭയിലേക്ക് (2011) ഏറനാട് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിനെ 11246 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (68) മഞ്ഞളാംകുഴി അലി

ജനനം. 1952 ജനുവരി 1 
മുഹമ്മദിന്റെയും ആയിഷയുടെയും മകന്‍ 
ഡയക്റെര്‍ നോര്‍ക്ക (2006-2011) 
പതിനൊന്നാം (2001) നിയമസഭയിലേക്കും പന്ത്രണ്ടാം (2006)നിയമസഭയിലേക്കും ഇടതു പക്ഷത്തിനു വേണ്ടി മത്സരിച്ചു മങ്കടയില്‍ നിന്നും വിജയിച്ചു 
പതിമുന്ന നിയമ സഭയിലേക്ക് (2011) പെരിന്തല്‍മണ്ണയില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിച്ചു സിപിഎം ലെ വി ശശി കുമാറിനെ 9589 വോട്ടിനു പരാജയപെടുത്തി.
പതിമുന്നം നിയമസഭിയില്‍ മന്ത്രിയായി തുടരുന്നു

ഒമ്പതാം നിയമസഭയിലെ (1991) മുസ്ലിംലീഗ്

ഒമ്പതാം നിയമസഭയിലേക്ക് (1991) നടന്ന തിരഞ്ഞെടുപ്പില്‍ കെ. കരുണാകരന്റെ നേത്വതത്തില്‍ യു ഡി ഡി എഫ് അധികാരത്തില്‍ വന്നു.ഈ സഭയുടെ അവസാന കാലത്ത് കരുണാകരനില് നിന്നും ആന്റണി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു . 21 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടി (കുറ്റിപ്പുറം) ഇ ടി മുഹമ്മദ് ബഷീര് (തിരൂര്) സി ടി അഹമദലി (കാസര്ക്കോട്) പി കെ കെ ബാവ (ഇരവിപുരം) പി സീതി ഹാജി (താനൂര്) പി വി മുഹമ്മദ് (കൊടുവള്ളി) യു എ ബീരാന്‍ (തിരുരങ്ങാടി) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) കെ പി എ മജീദ് (മങ്കട) എ വി അബ്ദുറഹിമാന് ഹാജി (തിരുവമ്പാടി) പി എം അബുബക്കര് (ഗുരുവായൂര്‍) കെ കെ അബു (കൊണ്ടോട്ടി) കെ എം സുപ്പി (പെരിങ്ങളം) യുനസ് കുഞ്ഞു (മലപ്പുറം) എം കെ മുനീര് (കോഴിക്കോട് 2 ) കല്ലടി മുഹമ്മദ് (മണ്ണാര്ക്കാട്) ഇസഹാക്ക് കുരിക്കള് (മഞ്ചേരി) ചെര്ക്കളം അബ്ദുള്ള (മഞ്ചേശ്വരം) എം ജെ സക്കറിയ സേട്ട് (മട്ടാഞ്ചേരി) എന്നി പത്തൊമ്പത് പേര് വിജയിച്ചു കെ പി രാമന് മാസ്റ്റര്‍ (തൃത്താല) ടി എ അഹമദ് കബീര് (കൊടുങ്ങല്ലൂര്‍ ) എന്നിവര് പരാജയപ്പെടുകയും ചെയ്തു .. പി കെ കുഞ്ഞാലിക്കുട്ടി, സി ടി അഹമദാലി , ഇ ടി മുഹമ്മദ് ബഷീര്, പി കെ കെ ബാവ എന്നിവര് മന്ത്രിമാരും പി സീതി ഹാജി ഗവര്മെന്റ് ചീഫ് വിപ്പും ആയി ......പി സീതി മരണപെട്ടപ്പോള് ഒഴിവുവന്ന താനൂരില് നിന്നും കുട്ടി അഹമദ് കുട്ടി വിജയിച്ചു.....ഒഴിവുവന്ന ചീഫ് വിപ്പ് സ്ഥാനം കെ പി എ മജീദിന് ലഭിച്ചു.....രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില് തിരുരങ്ങാടിയില് നിന്നും ജയിച്ച യു എ ബീരാനും ഗുരുവായൂരില് നിന്നും ജയിച്ച പി എം അബുബക്കാരും എം എല് എ സ്ഥാനം രാജിവെച്ചു....ഗുരുവായൂരിലെ ഉപതെരെഞ്ഞെടുപ്പില് ഇടതു പക്ഷവും തിരുരങ്ങാടിയില് നിന്നും കേരള മുഖ്യമന്ത്രി എ കെ ആന്റണി യും വിജയിച്ചു....

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (67) പി ഉബൈദുള്ള

ജനനം. 1960 ജനുവരി 31 
അഹമദ് കുട്ടി മാസ്ട്രയൂടെ മകന്‍ ... 
മലപ്പുറം ജില്ല കൌണ്‍സില്‍ മെമ്പര്‍ 
മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പര്‍ 
മലപ്പുറം ജില്ല മുസ്ലിം യുത്ത് ലീഗ് ജെനറല്‍ സെക്ടറി 
മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ 
മലപ്പുറം സി എച് സെന്റെര്‍ ജെനറല്‍ സെക്ടറി
കേരള കൊപ്പട്ടീവ് എമ്പ്ലോയിസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌
കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
പതിമുന്നാം നിയമ സഭയിലേക്ക് (2011) മലപ്പുറത്ത്‌ നിന്നും ജനതാദളിലെ മടത്തില്‍ സാടിക്കളിയെ 44508 വോട്ടിനു പരാജയപ്പെടുത്തി

എട്ടാം നിയമസഭയിലെ (1987) മുസ്ലിം ലീഗ്


എട്ടാം നിയമസഭയിലേക്ക് (1987) നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നായനാരുടെ നെത്ര്വതത്തില്‍ അധികാരത്തില്‍ വന്നു .. . 21 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് ...... ഇ അഹമദ് (താനൂര്) പി സീതി ഹാജി (കൊണ്ടോട്ടി) പി എം അബുബക്കര്‍ (കൊടുവള്ളി) കെ മൊയിതീന്‍ കുട്ടി ഹാജി( തിരൂര്‍) കൊരമ്പയില്‍ അഹമദ് ഹാജി ( കുറ്റിപ്പുറം) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) സി ടി കുഞ്ഞാലിക്കുട്ടി കേയി(തിരുരങ്ങാടി) എം ജെ സക്കറിയ സേട്ട്(മട്ടാഞ്ചേരി) കെ പി എ മജീദ് (മങ്കട) പി കെ കെ ബാവ (ഗുരുവായൂര്‍) കല്ലടി മുഹമ്മദ് (മണ്ണാര്ക്കാട്) പി കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം) ഇസഹാക്ക് കുരിക്കള്‍ (മഞ്ചേരി) സി ടി അഹമദലി (കാസര്ക്കോട്) ചെര്ക്കളം അബ്ദുള്ള (മഞ്ചേശ്വരം) എന്നീ 15 പേര് വിജയിക്കുകയും ,,,,,,,,,ഇ ടി മുഹമ്മദ് ബഷീര് (പെരിങ്ങളം) എ വി അബ്ദുറഹിമാന് ഹാജി (മേപ്പയൂര്) കെ കെ മുഹമ്മദ്( കോഴിക്കോട് 2 ) സി മമ്മുട്ടി (കല്പ്പറ്റ) എ യുനസ് കുഞ്ഞു (ഇരവിപുരം) നാവായിക്കുളം റഷീദ് (കഴക്കുട്ടം) എന്നിവര്‍ പരാജയപ്പെട്ടു

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (66) ടി എ അഹമദ് കബീര്‍

ജനനം .1955 നവംബര്‍ 3 
കെ കെ അഹമദിന്റെ മകന്‍ 
എം എസ എഫ് എറണാകുളം ജില്ല ജെനറല്‍ സെക്ടറി 
ആദ്യ മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ 
മുസ്ലിം യുത്ത് ലീഗ് എറണാകുളം ജില്ല കമ്മറ്റിയുടെ സെക്രെട്രി , ജെനറൽ സെക്രെട്രി പ്രസിഡണ്ട്‌ , സ്റ്റേറ്റ് സെക്ടറി , സ്റ്റേറ്റ് ട്രെഷറര്‍, സ്റ്റേറ്റ് ജെനറല്‍ സെക്ടറി.
എസ ടി യു എറണാകുളം ജില്ല പ്രസിഡന്റ്‌ 
എറണാകുളം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രെട്രി 
ഖയിതെ മില്ലത്ത് ഫൌണ്ടേഷൻ പ്രസിഡന്റ്‌
എറണാകുളം ജില്ല കൌണ്‍സില്‍ മെമ്പര്‍
മഹാത്മ ഗാന്ധി യുനിവേർസിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്ടറി
പതിമുന്നാം നിയമ സഭയിലേക്ക് (2011) മങ്കടയില്‍ നിന്നും സിപിഎം ന്റെ കദീജ സത്താറിനെ 23593 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (65) എം പി അബ്ദുസമദ് സമദാനി

ജനനം. 1959 ജനുവരി 1 
എം പി അബ്ദുല്‍ ഹമീദ് മൌലവിയുടെ മകന്‍ 
എം എസ എഫ് സ്റ്റേറ്റ് കമ്മറ്റി അംഗം 
മലപ്പുറം ജില്ല മുസ്ലിം യുത്ത് ലീഗ് ട്രെഷരാര്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ 
മുസ്ലിം ലീഗ് ദേശീയ സെക്ടറി 
രാജ്യ സഭ അംഗം 1994 - 2000 
പതിമുന്നാം നിയമ സഭയിലേക്ക് (2011) കോട്ടക്കലില്‍ നിന്നും എന്‍ സി പി യുടെ പി കെ കുരിക്കളെ 35902 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (64) അഡ്വ. എം ഉമ്മര്‍

ജനനം.1953 ജൂലൈ 1 
എം മൊയിതീന്‍ ഹാജിയുടെ മകന്‍ 
മലപ്പുറം ജില്ല മുസ്ലിം ലീഗ് ട്രെഷറര്‍ 
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം 
മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ 
കേരള വക്കഫ് ബോര്‍ഡ് മെമ്പര്‍
കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റ്‌
പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) മലപ്പുറത്ത്‌ നിന്ന് ജനതദളിലെ അഡ്വ. പി എം സഫരുല്ലയെ 30657 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) സി പി ഐ യിലെ പി ഗൌരിയെ 29079 വോട്ടിനു പരാജയപ്പെടുത്തി

ഏഴാം നിയമസഭയിലെ (1982) മുസ്ലിംലീഗ്

ഏഴാം നിയമസഭയിലേക്ക് (1982) നട്ടന്ന തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി കെ. കരുണാകരന്റെ നേത്രത്തില്‍ അധികാരത്തില്‍ വന്നു... 18 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് സി ടി അഹമാദലി (കസര്ക്കൊട്) സി എച് മുഹമ്മദ് കോയ (മഞ്ചേരി) അബുകദര്‍ കുട്ടി നഹ( തിരുരങ്ങാടി) ഇ അഹമദ് (താനൂര്‍) യു എ ബീരാന് (തിരൂര്) കെ എം ഹംസ കുഞ്ഞു (മട്ടാഞ്ചേരി ) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) പി സീതി ഹാജി (കൊണ്ടോട്ടി) പി വി മുഹമ്മദ് ( കൊടുവള്ളി ) പി കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം) കെ പി എ മജീദ് ( മങ്കട) കൊരമ്പയില് അഹമദ് ഹാജി (കുറ്റിപ്പുറം) പി കെ കെ ബാവ (ഗുരുവായൂര്) പി എ മുഹമ്മദ് കണ്ണ്( തിരുവനതപുരം വെസ്റ്റ്) എന്നീ പതിനാലു വിജയിക്കുകയും പി മുഹമ്മസ് കുഞ്ഞി മാസ്റ്റര്‍ ( ഉദുമ) എ സി അബ്ദുള്ള (മേപ്പയൂര്‍ ) എ പി ഹംസ (മണ്ണാര്ക്കാട്) എ യുനസ് കുഞ്ഞു (ഇരവിപുരം) പരാജയപ്പെടുകയും ചെയ്തു... മഞ്ചേരിയില് നിന്നും വിജയിച്ച സി എച് മുഹമ്മദ് കോയ സാഹിബ് മരണപ്പെട്ട (1983 സപ്റ്റെമ്ബെര് 28) ഒഴിവിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില് എം പി എം ഇസഹാക്ക് കുരിക്കള് വിജയിച്ചു........സി എച് ഉപമുഖ്യ മന്ത്രിയായിരുന്നു....സി എച് നു ശേഷം അബുകാദര് കുട്ടി നഹ സാഹിബ് ആ സ്ഥാനം ഏറ്റെടുത്തു.. ഇ അഹമദ് സാഹിബും യു എ ബീരാന് സാഹിബും മന്ത്രിമാരും കെ എം ഹംസ കുഞ്ഞു ഡെപ്യുട്ടി സ്പീക്കറും ആയിരുന്നു

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (63) ടി.പി,എം സാഹിര്‍

ജനനം..1945 ഫെബ്രുവരി 4 
ബി എസ സി (എന്ജിനീയറിംഗ്) ബിരുദധാരി ആണ് 
ടി പി കുട്ട്യാലി യുടെ മകൻ 
ഡയരക്റെര്‍ എം ഇ എസ എന്ജിനീയറിംഗ് കോളേജ്.
കോഴിക്കോട് ജെയ്സീസ് പ്രസിഡന്റ്‌ 
കൊച്ചിന്‍ യുനിവെഴ്സിറ്റി സെനറ്റ് മെമ്പർ ‍ 
എം എസ് എസ് കോഴിക്കോട് ജില്ല പ്രസിഡന്റ്‌
കോഴിക്കോട് 2 നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌
മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്ടറി
പതിനൊന്നാം നിയമ സഭയിലേക്ക്(2001) സിപിഎം ലെ എളമരം കരീമിനെ 787 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (62) അബ്ദുറഹിമാന്‍ രണ്ടത്താണി

ജനനം. 1961 മാര്‍ച്ച്‌ 15 
വക്കന്‍ മുഹമ്മദ്‌ ഹാജിയുടെ മകന്‍.. 
മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് വൈസ്പ്രേസിടെന്റ്റ്,,,,,ട്രെഷരാര്‍ 
മലപ്പുറം ജില്ല പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍
അബുദാബി കെ എം സി സി സെക്ടറി 
മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സിമിതി ഡയരക്റെര്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ 
പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) താനൂരില്‍ നിന്നും ഇടതു സ്വതന്ത്രന്‍ പി കെ മുഹമ്മദ്‌ കുട്ടി കോയക്കുട്ടി യെ 11170 വോട്ടിനു പരാജയപ്പെടുത്തി 
പതിമുന്നാം നിയമ സഭയിലേക്ക് (2011) താനൂരില്‍ നിന്നും സിപിഎം ന്റെ ഇ ജയനെ 9433 പരാജയപ്പെടുത്തി

Wednesday, July 31, 2013

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (61) വി കെ ഇബ്രാഹിം കുഞ്ഞ്


ജനനം ,1952 മെയ്‌ 20 
വി യു കാദരിന്റെ മകന്‍ 
കൊച്ചിന്‍ യുണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ 
എറണാകുളം ജില്ല മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി
എറണാകുളം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മട്ടാഞ്ചേരിയില്‍ നിന്നും ഇടതു സ്വതന്ത്രന്‍ എം എ തോമസിനെ 12153 വോട്ടിനു പരാജയപ്പെടുത്തി
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) മട്ടാഞ്ചേരിയില്‍ നിന്നും സിപിഎം ലെ എം സി ജോസഫൈനെ 15532 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) കളമശേരിയില്‍ നിന്നും സിപിഎം ലെ കെ ചന്ദ്രന്‍ പിള്ളയെ 7789 വോട്ടിനു പരാജയപ്പെടുത്തി
കേരള വ്യവസായ -സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി 2005 ജനുവരി 6 മുതല്‍ 2006 മേയ് 12 വരെ
പതിമുന്നാം നിയമസഭയില്‍ (2011) പൊതു മരാമത് വകുപ്പ് മന്ത്രി സ്ഥാനത് തുടരുന്നു