പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Showing posts with label panakkad. Show all posts
Showing posts with label panakkad. Show all posts

Wednesday, July 31, 2013

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍


പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ)പുത്രനായി 1936 മെയ് 4 നാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്.പാണക്കാട് ഡി.എം.ആര്‍.ടി സ്‌കൂള്‍, കോഴിക്കോട് എം.എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു തങ്ങളുടെ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം.1953 മാര്‍ച്ചില്‍ ശിഹാബ് തങ്ങള്‍ എസ്.എസ്.എല്‍.സി ജയിച്ചു. രണ്ടു വർഷം തിരൂരിനടുത്ത് തലക്കടത്തൂരിൽ ദർസ് പഠനം. 1956-ലാണ് കാനഞ്ചേരി പള്ളിയില്‍ ദര്‍സ് വിദ്യാഭ്യാസത്തിന് ശിഹാബ് തങ്ങള്‍ എത്തിയത്. പൊന്മള മൊയ്തീന്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു മതപഠനം. 1958-ൽ ഉപരിപഠനാർത്ഥം ഈജിപ്തിൽ പോയി. 1958 മുതൽ 1961 വരെ അൽ അസ്ഹറിൽ പഠിച്ചു. തുടർന്ന് 1966 വരെ കെയ്റോ യൂണിവേഴ്സിറ്റിയിൽ പഠിച്ച് ലിസാൻ അറബിക് ലിറ്ററേച്ചർ ബിരുദം നേടി. മാലിദ്വീപ് മുന്‍പ്രസിഡണ്ട് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം അവിടെ സഹപാടി ആയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ആണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകളെ വിവാഹം ചെയ്തത്, ഏറനാട് മുസ്ലിം ലീഗിന്റെ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിരുന്നു, 1975 സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്, കേരളത്തില്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റ്‌ സ്ഥാനം ഏറ്റവും കൂടുതല്‍ കാലം കൈകാര്യം ചെയ്തത് അദ്ധേഹമാണ്. ലോക രാജ്യങ്ങളില്‍ പ്രശസ്തന്‍ ആയ വ്യക്തി ആയിരുന്നു അദ്ദേഹം. മാനവ സ്നേഹത്തിന്റെ പ്രതീകം ആയി ജനം കണ്ടത് തങ്ങളെ ആയിരുന്നു. ഭാരതത്തിലെ ഏറ്റവും സമുന്നതനായ വ്യക്തി ആരെന്നു ചോതിച്ചാല്‍ അത് പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ആണെന്ന് പറയാന്‍ എനിക്ക് മടി ഉണ്ടായിട്ടില്ല എന്ന് പറഞ്ഞതു വി ആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു. രാഷ്ട്രീയ -മത ഭേദമന്യേ ജനം നന്നാകണം എന്നാഗ്രഹിച്ച ആളായിരുന്നു തങ്ങള്‍, അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ടു ആഗുസ്റ്റ ഒന്നിനെക്ക് വര്ഷം നാല് വര്ഷം പൂര്‍ത്തിയാവുന്നു. സര്‍വശക്തന്‍ ആയ അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പെടുതുമാരാകട്ടെ (ആമീന്‍)<)

Sunday, July 7, 2013

പി.എം.എസ്.എ.പൂക്കോയ തങ്ങള്‍

കളങ്കരഹിതമായ സ്നേഹത്തിന്റെ പ്രതീകമായിരുന്നു പി എം എസ് എ പൂക്കോയതങ്ങള്‍,. കേരളരാഷ്ട്രീയത്തില്‍ സ്നേഹ മന്ത്രം ഉറവിട്ട ഒരവര്‍ണ്ണനീയ വ്യക്തിയായിരുന്നു അദ്ദേഹം. പൊതു ജീവിതത്തില്‍ കാത്തു സുക്ഷിക്കേണ്ട മുല്യങ്ങള്‍ ഉയത്തിപ്പിടിച്ച മഹാനായ മാര്‍ഗദര്ശിയായിരുന്നു തങ്ങള്‍., ആത്മീയ ഗുരു, സമുദായ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രചാരകന്‍, അനാഥ സംരക്ഷകന്‍, സര്‍വ്വോപരി സല്‍ഗുണസമ്പന്നനും, സുസമ്മതനുമായ രാഷ്ട്രീയ നേതാവ് ഇതെല്ലാമായിരുന്നു തങ്ങള്‍. ,. 18 നുറ്റാണ്ടില്‍ ഇന്നത്തെ യമനിലെ ഹളര്‍ മൌത്തില്‍ നിന്നും കുടിയേറിയത് ആണ് തങ്ങളുടെ പൂര്‍വികര്‍. , ഇന്ത്യന്‍ സ്വാതത്ര സമരത്തിനു മുസ്ലിംകള്‍ക്ക് ആവേശവും പ്രചോതനവും നല്‍കിയതിന്റെ പേരില്‍ ബ്രിടീഷ് സര്‍ക്കാര്‍ തടവിലാക്കപ്പെട്ട സയ്യിദ് ഹുസൈന്‍ തങ്ങളുടെ പൌത്രന്‍ ആണ് പൂക്കോയ തങ്ങള്‍, വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തിനു സമീപമാണ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. സയ്യിദ് ഹുസൈന്‍ തങ്ങളുടെ സഹധര്‍മ്മിണി കണ്ണൂര്‍ അറക്കല്‍ കുടുംബത്തില്‍ നിന്നുള്ളവര്‍ ആയിരുന്നു. സയ്യിദ് ഹുസൈന്‍ തങ്ങളുടെ പുത്രന്‍ സെയ്തു മുഹമ്മദ് കോയത്തിതങ്ങളുടെ പുത്രനാണ് പൂക്കോയ തങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ട പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍, 1917 ലാണ് പൂക്കോയ തങ്ങള്‍ പാണക്കാട് ജനിച്ചത്‌. ,1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതു,ഏറെ വൈകാതെ തന്നെ അദ്ദേഹം മുസ്ലിം ലീഗില്‍ ചേര്‍ന്നു.. ഏറനാട് താലുക്ക് മുസ്ലിം ലീഗ് പ്രസിഡണ്ട്‌, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌, മലപ്പുറം ജില്ല രൂപീകരണ ശേഷം മലപ്പുറം ജില്ല പ്രസിഡന്റ്‌, 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ""ചന്ദ്രിക ""ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും അദ്ദേഹം സേവനമാനുശ്ചിട്ടുണ്ട്. 1968 മുതല്‍ എസ്.വൈ.എസ്. സ്റ്റേറ്റ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പ്രസിഡണ്ട്, സമസ്ത മുശാവറ അംഗം . പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി,തുടങ്ങിയ മത വേദികളിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദ് ആക്ഷനെ തുടര്‍ന്ന് പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ലീഗില്‍ നിന്ന് രാജി വെച്ചാല്‍ മോചനം ഉറപ്പായിരുന്നു. പക്ഷെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങളുടെ ധീരതയും ശൗര്യവും പൂക്കോയ തങ്ങള്‍ പ്രകടിപ്പിച്ച നാളുകളായിരുന്നു അത്. മുന്നിട്ടിറങ്ങിയ തീരുമാനങ്ങളില്‍ നിന്നും ഒരിക്കലും അദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നിട്ടില്ല.. ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുകയും എടുത്തവ വിജയത്തില്‍ എത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അധികാരസ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കുന്ന സമയത്ത് പോലും അദ്ധേഹത്തിനു തെറ്റ് പറ്റിയില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ അദ്ധേഹത്തിന്റെ പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നത്. 1975 ജൂലൈ 6ന് പാണക്കാട് വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. സര്‍വശക്തന്‍ അദ്ദേഹത്തെ വിജയികളുടെ കുട്ടത്തില്‍ ഉള്‍പ്പെടുത്തുമരാകട്ടെ .(ആമീന്‍)),)