പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Showing posts with label pfi. Show all posts
Showing posts with label pfi. Show all posts

Friday, July 5, 2013

എസ്.ഡി.പി.ഐ യുടെ വീമ്പ്‌ പറച്ചില്‍

സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ എസ ഡി പി ഐ ക്കാര്‍ ചില പ്രചരണം നടത്തുന്നുണ്ട്.. കര്‍ണാടകയില്‍ വമ്പിച്ച പ്രകടനം ഒറ്റയ്ക്ക് നിന്ന് നേടി എന്ന്... നമ്മുക്ക് കണക്കുകള്‍ പരിശോധിക്കാം. മുന്നാം സ്ഥാനത് എത്തി എന്ന് പറയുന്ന അഞ്ചു മണ്ഡലങ്ങളില്‍ എത്ര വോട്ടു കിട്ടി എന്നറിയുമോ? ജയിച്ച സ്ഥാനര്തിക്ക് കിട്ടിയ വോട്ടിന്റെ ഇരുപതില്‍ ഒന്ന് മാത്രം വോട്ടു കിട്ടിയാല്‍ അത് വിജയം ആകുമോ .. 90.000 ജയിച്ച സ്ഥാനര്തിക്ക് കിട്ടുമ്പോള്‍ മുന്നാം സ്ഥാനക്കാര്‍ക്ക് 4000 കിട്ടും.... മുന്നാള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരറ്റ വോട്ടു കിട്ടത്തവനും മുന്നാം സ്ഥാനമാണെന്ന് അറിയാത്തവരുടെ ജല്പനം ആണെന്ന് ആണ് അതിനെ പറയേണ്ടത്. ഒരു സീറ്റില്‍ രണ്ടാം സ്ഥാനത് എത്തി എന്നത് ശരിയാണ്. കര്‍ണാടക സ്റ്റേറ്റ് യുത്ത് കൊണ്ഗ്രെസ് പ്രസിഡന്റ്‌ രിസവാന് സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച കൊണ്ഗ്രെസിലെ ഒരു വിഭാഗത്തിന്റെ വോട്ടു എസ ഡി പി ഐ ക്ക് കിട്ടിയത് കൊണ്ടാണ് കൊണ്ഗ്രെസിന്റെ കുത്തക മണ്ഡലം ആയ അവിടെ രണ്ടാം സ്ഥാനത് എത്തിയത്.. കിട്ടിയ വോട്ടിന്റെ നാലില്‍ ഒന്ന് പോലും പ്രതീക്ഷിക്കാത്ത സമയത്ത് വിമിത കൊണ്ഗ്രെസ് കാരുടെ വോട്ടു കൊണ്ട് ആണ് രണ്ടാം സ്ഥാനത് എത്തിയത്. അല്ലെങ്കില്‍ ഇതെന്താ ക്രിക്കറ്റ് കളിയാണോ രണ്നെര്സ് അപ്പ്‌ ആകാന്‍... ഇവിടെ ജനാതിപത്യ രീതിയില്‍ ആണ് മത്സരം. കുടുതല്‍ വോട്ടു നേടുന്നവര്‍ക്ക് ആണ് വിജയം.. അല്ലാത്തവര്‍ എല്ലാം പരാജയപ്പെട്ടവര്‍ തന്നെയാണ്. എന്തായാലും സുല്ല്യ മണ്ഡലത്തില്‍ ബി ജെ പി യുടെ വിജയത്തിന് കാരണക്കാര്‍ ആകാന്‍ എസ ഡി പി ഐ ക്ക് സാധിച്ചിട്ടുണ്ട്. അതില്‍ അവര്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട് .. ഒറ്റയ്ക്ക് ആണ് എസ ഡി പി ഐ മത്സരിച്ചത് എന്ന് വീമ്പു പറയും... ദേശീയ പാര്‍ട്ടികളില്‍ ഒന്നായ ബി എസ പി യുമായി സഖ്യം ഉണ്ടാക്കിയാണ് അവര്‍ മത്സരിച്ചത്.. അല്ലെന്നു ആണ് പറയുന്നത് എങ്കില്‍ അത് ശുദ്ധകളവാണ്.. ഏറ്റവും വലിയ സ്റ്റേറ്റ് ആയ യു പി ഭരിച്ചിട്ടുള്ള .. ദേശീയ പാര്‍ട്ടി എന്നാ അന്ഗീകാരവും ഉള്ളവരും ആയാണ് ഇവര്‍ മത്സരിച്ചത് . എന്നിട്ടും വീമ്പു പറച്ചിലും കളവു പറച്ചിലും അവസാനിക്കുകയുമില്ല.. മാത്രമല്ല 16 സീറ്റ് നേടും എന്ന് വീമ്പു പറഞ്ഞവരുടെ സീറ്റ് ബസ്സ്റൊപ്പിലെ സീറ്റ് ആണെന്ന് അറിയാന്‍ വൈകിപ്പോയി

പോപ്പുലര്‍ ഫ്രണ്ടിനെ കരുതിയിരിക്കുക.

താലിബാന്‍ മോഡല്‍ തീവ്രവാദം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എന്‍ ഡി എഫിനെ  ഇല്ലായ്മ ചെയ്യേണ്ടത് മതേതര രാജ്യത്തിന്റെ അനിവാര്യതയായിരിക്കുന്നു..  ആര്‍ എസ എസ നെ കേരളത്തിന്റെ മണ്ണില്‍ നിന്നും ഹൈന്ദവ മത വിശ്വാസികള്‍ നിഷ്കാനുസരണം ചെയ്തത് പോലെ എന്‍ ഡി എഫ് നെ എതിര്‍ക്കേണ്ടതും നശിപ്പിക്കെണ്ടതും മുസ്ലിം മതവിശ്വാസികളുടെ അനിവാര്യതയില്‍ തന്നെയാണെന്നയാണ് . വ്യത്യസ്ത മതവിശ്വാസത്തില്‍ വിശ്വസിക്കുംബോലും ഒരമ്മ പെറ്റ മക്കളെ പോലെ സഹോദരന്മാരായി ജീവിച്ചവരാന് നമ്മള്‍. അതിനിടയില്‍ നുഴഞ്ഞു കയറി തമ്മില്‍ തല്ലെണ്ടവര്‍ ആണ് നമ്മളെന്നു വരുത്തി തീര്‍ക്കാന്‍ പണ്ട് ആര്‍ എസ എസ ചെയ്തത് പോലെ ഇന്ന് എന്‍ ഡി എഫും ശ്രമിക്കുന്നു. യുവാക്കളെ മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് സ്വാധീനിക്കുകയും, വഴിതെറ്റിച്ച് തീവ്രവാദസംഘത്തിലെത്തിയ്ക്കുകയും ചെയ്യുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായി എന്‍ ഡി എഫ് പ്രവര്‍ത്തിയ്ക്കുന്നതും പരസ്യമായ കാര്യമാണ്. മാതാപിതാക്കള്‍ക്കുപോലും സ്വന്തംമക്കളെ തള്ളിപ്പറയേണ്ടിവരുന്ന അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്. രാജ്യത്തിന്റെ നിയമത്തില്‍ പോലും വിശ്വാസം ഇല്ലാത്തവര്‍ ആണ് ഇവര്‍. തെറ്റ് ചെയ്തവനെ സ്വയം ശിക്ഷ വിധിച്ചു നടപ്പാക്കുന്ന പ്രാകൃത രൂപം ആണ് ഇന്ന് അവര്‍ അവലംബിച്ചിരിക്കുന്നത്. നാല്‍പ്പതു ദിവസം സുബഹി നമസ്ക്കാരം സമയം തെറ്റാതെ നമസ്ക്കരിക്കണം എന്നാല്‍ മാത്രമേ പാര്‍ട്ടിയില്‍ അന്ഗത്തം ഉണ്ടാകുള്ളൂ എന്ന് പറഞ്ഞ മുസ്ലിം മതത്തിലെ യുവക്കാലെ കയ്യിലെടുത്തു ഇന്ന് നടത്തുന്നത് മതവിരുധമായ കാര്യങ്ങള്‍ മാത്രമാണ്. ഒരു യഥാര്‍ത്ഥ മത വിശ്വാസിക്ക് ഒരിക്കലും വര്‍ഗീയവാദി ആകാനോ തീവ്രവാദി അകാണോ സാധ്യമല്ല . വിശ്വാസികള്‍ ആണെന്ന് പറഞ്ഞു വിശ്വാസികളെ തീവ്രവാദത്തിലേക്ക് നടത്തിക്കുകയും നാടിനും നാട്ടാര്‍ക്കും കുടുംബത്തിനും പേര് ദോഷം ഉണ്ടാക്കുകയും ചെയ്യുന്ന ഇവരെ നമ്മുടെ നാടുകളില്‍ നിന്നും ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തികള്‍ക്ക് മതവിശ്വാസികളും മതേതര വിശ്വാസികളും ഒന്നിക്കേണ്ട കാലമാണിത്.. എന്‍ ഡി എഫ് നെയും അനുബന്ധഘടകങ്ങളെയും ഇല്ലായ്മ ചെയ്തു സമാധാന അന്തരീക്ഷം വീണ്ടെടുക്കാന്‍ നമ്മുക്ക് ഒന്നിക്കാം. 

ആരെയാണ് പോപ്പുലര്‍ ഫ്രെണ്ട് കാര്‍ക്ക് കൊല്ലേണ്ടത്........?

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പ്രദേശത്ത് പോപ്പുലര്‍ ഫ്രെണ്ട് അക്രമം നടത്തുന്നത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ്. അതില്‍ പെട്ട ആരെയാണ് നിങ്ങള്ക്ക് കൊല്ലേണ്ടത്. സമുദായത്തിന്റെ പേര് പറഞ്ഞു നടക്കുന്ന നിങ്ങള്ക്ക് കൊലപാതകം പുത്തരിയല്ലെന്നു നന്നായി അറിയാം. കൊല്ലാന്‍ മടിയില്ലാത്തവര്‍ ആണെന്ന് നിങ്ങള്‍ തെളിയിച്ചതാണ്. കാരണം പോപ്പുലര്‍ ഫ്രെണ്ടും അനുബന്ധ സങ്കങ്ങളും ഇവിടെ നടത്തുന്നത് മത സങ്കടന രീതിയിലോ രാഷ്ട്രീയ പ്രവര്‍ത്തന രീതിയിലോ അല്ലല്ലോ. തികച്ചും കൊട്ടേഷന്‍ സന്കമായി അധപ്പതിച്ച നിങ്ങള്ക്ക് നിങ്ങളുടെ കുടുംബത്തോട് സ്നേഹം ഉണ്ടോ. നാട്ടില്‍ കലാപം നടത്തി അന്യസംസ്ഥാനത്തേക്ക് രക്ഷപ്പെടുന്ന നിങ്ങളുടെ ഉമ്മ പെങ്ങന്‍മാര്‍ അനുഭവിക്കുന്നത് നിങ്ങള്‍ അറിയുന്നുണ്ടോ. പിതാവിന്റെ ദുക്കം അറിയുന്നുണ്ടോ. പ്രധിരോതനതിനു എന്ന് പറഞ്ഞു രാത്രിയില്‍ മറഞ്ഞിരുന്നു ആക്രമിക്കുന്ന രീതി ഭീരുക്കളുടെ രീതിയല്ലേ. ഇതിനെ പ്രധിരോതം എന്ന് പറയാന്‍ പറ്റുമോ. സമീപ പ്രദേശങ്ങളിലെ ആളുകളെ കൊണ്ട് വന്നു നാറാത്ത് എന്താണ് നിങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചത്. തണല്‍ എന്ന പേരില്‍ ഒരു ബോര്‍ഡും വെച്ചു ആയുധപരിശീലനം നടത്തുമ്പോള്‍ നാട്ടിലെ നിയമങ്ങള്‍ നിങ്ങള്ക്ക് അറിയില്ലേ.. ഇത് തീവ്രവാധികള്‍ക്ക് നിലനില്‍പ്പില്ലാത്ത മണ്ണ്‍ ആണെന്ന് നിങ്ങള്‍ മറന്നോ. നിങ്ങള്‍ മറന്നുവോ കണ്ണൂരിലെ സഫിയ എന്ന ഉമ്മയെ. തീവ്രവാദത്തിന് പോയി മരിച്ച മകന്റെ മയ്യത്ത് പോലും കാണേണ്ട എന്ന് പറഞ്ഞ ധീര വനിതയെ. നാളെ നിങ്ങളുടെ ഉമ്മമാരും പറയുന്നത് ഇതായിരിക്കില്ലേ. തീവ്രവാദംന്ന പോപ്പുലര്‍ ഫ്രെണ്ട്കാരാ സ്വന്തം ഉമ്മ നിങ്ങളെ തള്ളിപ്പറയുന്ന കാലം ആണ് വരാന്‍ പോകുന്നത്.നാറാത്ത് പിടിയില്‍ ആയ 21 പേരുടെ ഉമ്മമാര്‍ മാത്രമല്ല . അവര്‍ക്ക് പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും ഇതാണ് സംഭവിക്കാന്‍ പോകുന്നത്. അതിന്റെ ഉത്തരവാദി ഉമ്മമാരോ മറ്റുള്ള രാഷ്ട്രീയ മത വിഭാഗക്കാരോ അല്ല.. നിങ്ങള്‍ മാത്രം . നിങ്ങള്‍ മാത്രമാണ് അതിന്റെ ഉത്തരവാദി