പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Showing posts with label seethi sahib. Show all posts
Showing posts with label seethi sahib. Show all posts

Friday, July 5, 2013

കെ എം സീതി സാഹിബ്-കേരള മുസ്ലീംങ്ങളുടെ നവോത്ഥാന നായകന്‍

കേരള മുസ്ലീംങ്ങളുടെ നവോത്ഥാന നായകനും ധീഷ്ണാ ശാലിയുമായിരുന്ന കെ.എം. സീതി സാഹിബ് കൊടുങ്ങല്ലൂരിലെ പുരാതനമായൊരു തറവാട്ടില്‍ സീതി മുഹമ്മദ് സാഹിബിന്റെയും ബീഗം ഫാത്തിമയുടേയും മകനായി 1899 ല്‍ ജനിച്ചു. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർ മീഡിയറ്റ് കോഴ്സും മികച്ച രീതിയിൽ പൂർത്തിയാക്കി. പിന്നീട് ബി.എയും ബി.എല്ലും കരസ്ഥമാക്കി. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം 1927 ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. നിയമരംഗത്ത് മികവുകാട്ടിയ അദ്ദേഹം എറണാംകുളത്തും തലശ്ശേരിയിലും വക്കീലായി ജോലിചെയ്തു
. വിദ്യാഭ്യാസ കാലത്ത് തന്നെ കോണ്‍ഗ്രസ്സ്, ഖിലാഫത്ത് പ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ അദ്ദേഹം പങ്കാളിയായി. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട മുസ്ലീം ന്യൂനപക്ഷത്തിന്റെ മോചനത്തിന് വഴിയൊരുക്കാന്‍ മുസ്ലീം ലീഗിന് മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കി സീതി സാഹിബ് കോണ്‍ഗ്രസ്സിലെ ഉന്നത സ്ഥാപനങ്ങള്‍ ഉപേക്ഷിച്ചാണ് മുസ്ലീം ലീഗിലേക്ക് കടന്നു വന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാപ്പിള സമുദായോദ്ധാരകൻ എന്ന നിലയിൽ അദ്ദേഹത്തിനു സവിശേഷ സ്ഥാനമാണുള്ളത്. "സീതി സാഹിബ് ബഹാദൂർ" എന്ന് ബഹുമാനപൂർവം ബ്രിട്ടീഷുകാർ അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കുമായിരുന്നു
മുസ്ലീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് അറുതി അറുതി വരുത്താന്‍ വിദ്യാഭ്യാസപരമായ പുരോഗതി അനിവാര്യമാണെന്ന് മനസ്സിലാക്കി സീതി സാഹിബ് ആദുനിക വിദ്യാഭ്യാസവുമായി അകന്നു നിന്ന സ്വസമുദായത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്തികൊണ്ടു വരുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ ഗ്രാമങ്ങളിലും, നഗരങ്ങളിലും ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളര്‍ച്ചയേകിയത് അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങളാണ്. സീതി സാഹിബ് എന്ന നവോന്ഥാന നായകന്റെ എക്കാലത്തെയും സ്മാരകങ്ങളാണിവ.
എഴുത്തുകാരനും ഉജ്ജ്വല പ്രാസംഗികനുമായിരുന്ന സീതി സാഹിബ് നല്ലൊരു പരിഭാഷകന്‍ കൂടിയായിരുന്നു. ഗാന്ധിജിയുടെ കേരള പര്യാടനവേളയിലുള്ള പ്രസംഗങ്ങള്‍ സീതി സാഹിബായിരുന്നു പരിഭാഷപ്പെടുത്തിയത്.
ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗിന്റെയും ചന്ദ്രിക ദിനപത്രത്തിന്റെയും സ്ഥാപകരില്‍ പ്രമുഖ സ്ഥാനം സീതി സാഹിബിനു ഉണ്ട്. 1946 മുതല്‍ 1956 വരെ മദ്രാസ് നിയമ സഭയില്‍ അങ്ങമായിരുന്നു. രണ്ടാം കേരള നിയമസഭയിലേക്ക് കുറ്റിപ്പുറത്ത് നിന്ന് കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ തെരക്കാട് കുഞ്ഞികൃഷ്ണനെ ആണ് പരാജയപ്പെടുത്തിയത്. 1960 മാര്ച് 12 മുതല്‍ മരണം വരെ (1961 ഏപ്രില്‍ 17 ) കേരള നിയമസഭയുടെ സ്പീക്കര്‍ സ്ഥാനത്തും നമ്മള്‍ സീതി സാഹിബിനെ കണ്ടു.
മഹാനായ ആ വ്യക്തിത്തം നമ്മെ വിട്ടു പിരിഞ്ഞിട്ടു 52 വര്ഷം പൂര്‍ത്തിയാവുന്നു. സര്‍വശക്തന്‍ സീതിസാഹിബിനെ വിജയികളുടെ കുട്ടത്തില്‍ ഉള്‍പ്പെടുത്തുമരാകട്ടെ...ആമീന്‍ 

ദീര്‍ഘവീക്ഷണമുള്ള സീതി സാഹിബിന്റെ വാക്കുകള്‍

കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട മുന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ് മുസ്ലിം ലീഗ്. കേരളത്തില്‍ മുസ്ലിം ലീഗ് ഉള്‍പ്പെട്ട മുന്നണികല്‍ നിരവധി തവണ അധികാരത്തില്‍ വരികയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും കേരളം ഭരിച്ചത് ആരും മറന്നിട്ടില്ല. വര്‍ഷങ്ങള്‍ നിരവധിയായി നിരവധി വര്‍ഷങ്ങള്‍ ആയി ഇ അഹമദ് സാഹിബും ഉണ്ട്. കെ എം സീതി സാഹിബിന്റെ ബുദ്ധിപരമായ നീക്കങ്ങളാണ് മുസ്ലിം ലീഗിന്റെ ഈ ഉന്നതിക്ക് കാരണം. 
1952 ലെ നിയമ സഭ തിരെഞ്ഞെടുപ്പ് സമയത്ത് എസ കെ പാട്ടീല്‍ എന്ന കൊണ്ഗ്രെസ് രാഷ്ട്രീയത്തിലെ തന്ത്രന്ജന്‍ കെ എം സീതി സാഹിബും ആയി കേരളത്തില്‍ ഒരു കുടിക്കാഴ്ച നടത്തി. കൊണ്ഗ്രെസ് പാര്‍ട്ടി മുസ്ലിം ലീഗിനെ നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ച ഒരു കാലഘട്ടം ആയിരുന്നല്ലോ അത്. എസ കെ പാട്ടീല്‍ സീതി സാഹിബിനോട് പറഞ്ഞു." മുസ്ലിം ലീഗുമായി കേരളത്തിലെ കൊണ്ഗ്രെസിനു ഒരു പ്രശനവും ഇല്ല. അത് കൊണ്ട് നമ്മുക്ക് ഒന്നിച്ചു ചേര്‍ന്ന് മത്സരിക്കാം. മുസ്ലിം ലീഗ് എന്ന പേരുള്ള പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. സ്വതന്ത്രന്‍ മാരായി നിങ്ങള്‍ മത്സരിക്കുകയാണെങ്കില്‍ ആകെയുള്ള 120 സീറ്റില്‍ 20 സീറ്റ് നിങ്ങള്ക്ക് തരാം" എസ കെ പാട്ടീലിന്റെ ഈ വാക്കിനു മുസ്ലിം ലീഗ് നേതാവ് സീതി സാഹിബ് കൊടുത്ത മറുപടി ഇതായിരുന്നു"" ഞങ്ങള്‍ക്ക് 20 സീറ്റൊന്നും വേണ്ട ഏഴു എണ്ണം മതി. ആ ഏഴു സീറ്റിലും ഞങ്ങളുടെ പാര്‍ട്ടിയുടെ പേരില്‍ തന്നെ മത്സരിക്കും" , ഈ വിഷയത്തില്‍ സീതി സാഹിബ് ബാഫക്കി തങ്ങളോടു പറഞ്ഞത് ഇതാണ് " സമയത്തിന്റെ ആവശ്യമേ ഉള്ളൂ. നമ്മുക്ക് അംഗീകാരം താനേ വന്നു കൊള്ളും""
1952 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കുകയും കെ എം സീതി സാഹിബ്, കൊട്ടാല്‍ ഉപ്പി സാഹിബ്, മുഹമ്മദ്‌ ഷാഫി, ചാക്കീരി അഹമദ് കുട്ടി, എം ചടയന്‍ എന്നീ അഞ്ചു പേര്‍ വിജയിക്കുകയും കൊണ്ഗ്രെസിനു ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ മുസ്ലിം ലീഗ് പിന്തുണ ആവശ്യമായി വരികയും അവസാനം മുസ്ലിം ലീഗ് പിന്തുണയോടെ രാജാജി മന്ത്രി സഭ രൂപീകരിച്ചതും ചരിത്രം ആണ്. 
അന്ന് സീതി സാഹിബ് ബാഫക്കി തങ്ങളോടു പറഞ്ഞ പോലെ സമയങ്ങള്‍ കഴിഞ്ഞു. ആരൊക്കെയാണ് മുസ്ലിം ലീഗ് തകരണം എന്നാഗ്രഹിച്ചത് അവരെല്ലാം മുസ്ലിം ലീഗിന് അന്ഗീകാരവും ആയി പിന്തുണയും ആയി വരുന്ന കാലമാണിത്. മഹാനായ കെ എം സീതി സാഹിബിന്റെ വാക്കുകള്‍ എത്ര വാസ്തവമാണെന്ന് കാലം നമ്മുക്ക് മുന്നില്‍ തെളിയിച്ചിരിക്കുകയാണ്.