പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Monday, August 26, 2013

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (66) ടി എ അഹമദ് കബീര്‍

ജനനം .1955 നവംബര്‍ 3 
കെ കെ അഹമദിന്റെ മകന്‍ 
എം എസ എഫ് എറണാകുളം ജില്ല ജെനറല്‍ സെക്ടറി 
ആദ്യ മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ 
മുസ്ലിം യുത്ത് ലീഗ് എറണാകുളം ജില്ല കമ്മറ്റിയുടെ സെക്രെട്രി , ജെനറൽ സെക്രെട്രി പ്രസിഡണ്ട്‌ , സ്റ്റേറ്റ് സെക്ടറി , സ്റ്റേറ്റ് ട്രെഷറര്‍, സ്റ്റേറ്റ് ജെനറല്‍ സെക്ടറി.
എസ ടി യു എറണാകുളം ജില്ല പ്രസിഡന്റ്‌ 
എറണാകുളം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രെട്രി 
ഖയിതെ മില്ലത്ത് ഫൌണ്ടേഷൻ പ്രസിഡന്റ്‌
എറണാകുളം ജില്ല കൌണ്‍സില്‍ മെമ്പര്‍
മഹാത്മ ഗാന്ധി യുനിവേർസിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്ടറി
പതിമുന്നാം നിയമ സഭയിലേക്ക് (2011) മങ്കടയില്‍ നിന്നും സിപിഎം ന്റെ കദീജ സത്താറിനെ 23593 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (65) എം പി അബ്ദുസമദ് സമദാനി

ജനനം. 1959 ജനുവരി 1 
എം പി അബ്ദുല്‍ ഹമീദ് മൌലവിയുടെ മകന്‍ 
എം എസ എഫ് സ്റ്റേറ്റ് കമ്മറ്റി അംഗം 
മലപ്പുറം ജില്ല മുസ്ലിം യുത്ത് ലീഗ് ട്രെഷരാര്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ 
മുസ്ലിം ലീഗ് ദേശീയ സെക്ടറി 
രാജ്യ സഭ അംഗം 1994 - 2000 
പതിമുന്നാം നിയമ സഭയിലേക്ക് (2011) കോട്ടക്കലില്‍ നിന്നും എന്‍ സി പി യുടെ പി കെ കുരിക്കളെ 35902 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (64) അഡ്വ. എം ഉമ്മര്‍

ജനനം.1953 ജൂലൈ 1 
എം മൊയിതീന്‍ ഹാജിയുടെ മകന്‍ 
മലപ്പുറം ജില്ല മുസ്ലിം ലീഗ് ട്രെഷറര്‍ 
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം 
മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ 
കേരള വക്കഫ് ബോര്‍ഡ് മെമ്പര്‍
കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റ്‌
പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) മലപ്പുറത്ത്‌ നിന്ന് ജനതദളിലെ അഡ്വ. പി എം സഫരുല്ലയെ 30657 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) സി പി ഐ യിലെ പി ഗൌരിയെ 29079 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗിന് മത്സരിക്കാന്‍ ആളുണ്ടോ?

ഇന്നത്തെ മുസ്ലിം ലീഗിന്റെ ജന ബാഹുല്യവും മികച്ച നേതാക്കളെയും കാണുമ്പോള്‍ പഴയ ഒരു കാര്യം നമ്മള്‍ മറന്നു പോവരുത്...കൊയപ്പത്തോടി അഹമെദ് കുട്ടി ഹാജിയുടെ മരണത്തെ തുടര്‍ന്ന് മലപ്പുറത്ത്‌ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ...1950 ഒക്ടോബര്‍ 28 നു ആണ് തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് പാര്‍ട്ടിയെ കൊണ്ഗ്രെസ്കാര്‍ വേട്ടയാടി കൊണ്ടിരിക്കുന്ന കാലം ആയതു കൊണ്ടും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആയി ഇന്ത്യയില്‍ ജീവിക്കുന്നത് അപകടമായ ഒരവസ്ഥയിലും ആണ് തിരെഞ്ഞെടുപ്പ് നടക്കുന്നത്. കുടാതെ മലപ്പുറത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൊലപാതകവും ആ കാലഘട്ടത്തില്‍ നടന്നിരുന്നു. കിളിമണ്ണീല്‍ ഉണ്ണീന്‍ സാഹിബ് (രാമ സിംഹം ) കൊല ചെയ്യപ്പെട്ടത് കൊണ്ട് പോലീസിന്റെ നരനായാട്ടും അന്ന് മലപ്പുറം മേഖലയില്‍ ഉണ്ടായിരുന്നു. മുസ്ലിം ലീഗ് പാര്‍ട്ടി സ്വനാര്തിയായി മത്സരിക്കാന്‍ ഒരാളും തയ്യാറായില്ല.. ആരും ലീഗ് സ്വനാര്‍ത്തി ആകാന്‍ തയ്യാറാവാത്ത അവസ്ഥയില്‍ അന്നത്തെ മദ്രാസ്‌ സംസ്ഥാന ലീഗ് സെക്ടരി കെ ടി എം അഹമെദ്പ്ര ഇബ്രാഹിം സാഹിബ്ഡെക്കാന്‍ ഹെറാള്‍ഡ പത്രത്തില്‍ മുസ്ലിം ലീഗ് സ്വനാര്തിയെ ആവശ്യമുണ്ടെന്നു പരസ്യവും ചെയ്തു. പക്ഷെ ആരും മുന്നോട്ടു വന്നില്ല.. അവസാനം ഏറനാടന്‍ പൌരഷത്തിന്റെ പര്യായം ആയിരുന്ന മഞ്ചേരിയിലെ ഹസ്സന്‍ കുട്ടി കുരിക്കള്‍ രണ്ടും കല്‍പ്പിച്ചു മത്സരത്തിനു ഇറങ്ങി. കുരിക്കള്‍ക്ക് പിന്തുണയുമായി എം കെ ഹാജി സാഹിബും ചകീരി അഹമെദ് കുട്ടി സാഹിബും മത്സരത്തിന്റെ തേര് തെളിച്ചു. കൊണ്ഗ്രെസ് പാര്‍ട്ടിക്ക് വേണ്ടി പാലാട്ട് കുഞ്ഞി ക്കോയ ആണ് മത്സരിച്ചിരുന്നത്, കൊണ്ഗ്രെസുകാര്‍ വിജയം ഉറപ്പിച്ച മട്ടില്‍ പ്രചരണം നടത്തി. വിജയിക്കും എന്ന് ആര്‍പ്പുവിളികളും അവര്‍ നടത്തി. പക്ഷെ മത്സരഫലം എല്ലാവരെയും അബരിപ്പിക്കുന്നത് ആയിരുന്നു. പാലാട്ട് കുഞ്ഞിക്കോയ മുന്നാം സ്ഥാനത് 214 വോട്ടോടെ എത്തുകയും മറ്റൊരു സ്വനാര്‍ത്തി ഇബ്രാഹിം 290 വോട്ടോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തപ്പോള്‍ 775 4 വോട്ടോടെ ഹസ്സന്‍ കുട്ടി കുരിക്കള്‍ വിജയിക്കുകയും ആണ് ഉണ്ടായത്. സ്വതത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ലീഗ് എം എല്‍ എ എന്നാ ബഹുമതി അങ്ങിനെ ഹസ്സന്‍കുട്ടി കുരിക്കള്‍ക്ക് സ്വന്തം ആകുകയും ചെയ്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞു പുറത്തിറങ്ങാന്‍ ഒളിഞ്ഞിരുന്നവര്‍ക്ക് സാധിച്ചത് ഈ ഉജ്ജല വിജയത്തോടെയാണ്

ഏഴാം നിയമസഭയിലെ (1982) മുസ്ലിംലീഗ്

ഏഴാം നിയമസഭയിലേക്ക് (1982) നട്ടന്ന തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി കെ. കരുണാകരന്റെ നേത്രത്തില്‍ അധികാരത്തില്‍ വന്നു... 18 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് സി ടി അഹമാദലി (കസര്ക്കൊട്) സി എച് മുഹമ്മദ് കോയ (മഞ്ചേരി) അബുകദര്‍ കുട്ടി നഹ( തിരുരങ്ങാടി) ഇ അഹമദ് (താനൂര്‍) യു എ ബീരാന് (തിരൂര്) കെ എം ഹംസ കുഞ്ഞു (മട്ടാഞ്ചേരി ) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) പി സീതി ഹാജി (കൊണ്ടോട്ടി) പി വി മുഹമ്മദ് ( കൊടുവള്ളി ) പി കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം) കെ പി എ മജീദ് ( മങ്കട) കൊരമ്പയില് അഹമദ് ഹാജി (കുറ്റിപ്പുറം) പി കെ കെ ബാവ (ഗുരുവായൂര്) പി എ മുഹമ്മദ് കണ്ണ്( തിരുവനതപുരം വെസ്റ്റ്) എന്നീ പതിനാലു വിജയിക്കുകയും പി മുഹമ്മസ് കുഞ്ഞി മാസ്റ്റര്‍ ( ഉദുമ) എ സി അബ്ദുള്ള (മേപ്പയൂര്‍ ) എ പി ഹംസ (മണ്ണാര്ക്കാട്) എ യുനസ് കുഞ്ഞു (ഇരവിപുരം) പരാജയപ്പെടുകയും ചെയ്തു... മഞ്ചേരിയില് നിന്നും വിജയിച്ച സി എച് മുഹമ്മദ് കോയ സാഹിബ് മരണപ്പെട്ട (1983 സപ്റ്റെമ്ബെര് 28) ഒഴിവിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില് എം പി എം ഇസഹാക്ക് കുരിക്കള് വിജയിച്ചു........സി എച് ഉപമുഖ്യ മന്ത്രിയായിരുന്നു....സി എച് നു ശേഷം അബുകാദര് കുട്ടി നഹ സാഹിബ് ആ സ്ഥാനം ഏറ്റെടുത്തു.. ഇ അഹമദ് സാഹിബും യു എ ബീരാന് സാഹിബും മന്ത്രിമാരും കെ എം ഹംസ കുഞ്ഞു ഡെപ്യുട്ടി സ്പീക്കറും ആയിരുന്നു

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (63) ടി.പി,എം സാഹിര്‍

ജനനം..1945 ഫെബ്രുവരി 4 
ബി എസ സി (എന്ജിനീയറിംഗ്) ബിരുദധാരി ആണ് 
ടി പി കുട്ട്യാലി യുടെ മകൻ 
ഡയരക്റെര്‍ എം ഇ എസ എന്ജിനീയറിംഗ് കോളേജ്.
കോഴിക്കോട് ജെയ്സീസ് പ്രസിഡന്റ്‌ 
കൊച്ചിന്‍ യുനിവെഴ്സിറ്റി സെനറ്റ് മെമ്പർ ‍ 
എം എസ് എസ് കോഴിക്കോട് ജില്ല പ്രസിഡന്റ്‌
കോഴിക്കോട് 2 നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌
മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്ടറി
പതിനൊന്നാം നിയമ സഭയിലേക്ക്(2001) സിപിഎം ലെ എളമരം കരീമിനെ 787 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ ജനപ്രതിനിധികള്‍ (62) അബ്ദുറഹിമാന്‍ രണ്ടത്താണി

ജനനം. 1961 മാര്‍ച്ച്‌ 15 
വക്കന്‍ മുഹമ്മദ്‌ ഹാജിയുടെ മകന്‍.. 
മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് വൈസ്പ്രേസിടെന്റ്റ്,,,,,ട്രെഷരാര്‍ 
മലപ്പുറം ജില്ല പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍
അബുദാബി കെ എം സി സി സെക്ടറി 
മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സിമിതി ഡയരക്റെര്‍ 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ 
പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) താനൂരില്‍ നിന്നും ഇടതു സ്വതന്ത്രന്‍ പി കെ മുഹമ്മദ്‌ കുട്ടി കോയക്കുട്ടി യെ 11170 വോട്ടിനു പരാജയപ്പെടുത്തി 
പതിമുന്നാം നിയമ സഭയിലേക്ക് (2011) താനൂരില്‍ നിന്നും സിപിഎം ന്റെ ഇ ജയനെ 9433 പരാജയപ്പെടുത്തി

ആറാം നിയമസഭയിലെ മുസ്ലിം ലീഗ് (1980)

ആറാം നിയമ സഭയിലേക്ക് (1980) നടന്ന തിരഞ്ഞെടുപ്പില് ഇ കെ നായനാരുടെ നേത്രത്തില് ഇടതു മുന്നണി അധികാരത്തില് വന്നു....ആ മന്ത്രി സഭയില് അകിലെന്ത്യ ലീഗ് നേതാവ് പി എം അബുബക്കര്‍ മന്ത്രിയും എം ജെ സക്കറിയ സേട്ട് ഡെപ്യുട്ടി സ്പീകറും ആയിരുന്നു.. 1981 ഒക്ടോബര്‍ മാസത്തില്‍ ഈ സര്‍ക്കാര്‍ നിലംപതിച്ചപ്പോള്‍ കരുണാകരന്റെ നേത്രത്തില്‍ സര്‍ക്കാര്‍ വരികയും സി ച് ഉപമുഖ്യമന്ത്രി സ്ഥാനത്തും ഇ.അഹമദ്, യു എ. ബീരാന്‍ എന്നിവര്‍ മന്ത്രിമാര്‍ ആവുകയും ചെയ്തു ..
.ഇരുപതു സീറ്റില് മത്സരിച്ച മുസ്ലിം ലീഗ് ... സി ടി അഹമദലി (കാസര്‍ക്കോട്) എ പി ഹംസ (മണ്ണാര്ക്കാട്) യു എ ബീരാന്‍ (മലപ്പുറം) കെ പി എ മജീദ്( മങ്കട) പി ടി കുഞ്ഞുട്ടി (തിരൂര്‍),) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) പി വി മുഹമ്മദ് ( കൊടുവള്ളി) പി സീതി ഹാജി (കൊണ്ടോട്ടി) കൊരമ്പയില് അഹമദ് ഹാജി ( കുറ്റിപ്പുറം) സി എച് മുഹമ്മദ് കോയ (മഞ്ചേരി) ബി വി സീതി തങ്ങള്‍ ( ഗുരുവായൂര്‍),) അബുകദര് കുട്ടി നഹ (തിരുരങ്ങാടി) ഇ അഹമദ് (താനൂര്‍),) പി എ മുഹമ്മദ് കണ്ണ്.(തിരുവനതപുരം വെസ്റ്റ്) എന്നീ പതിനാലു പേര് വിജയിക്കുകയും ചെര്ക്കളം അബ്ദുള്ള (മഞ്ചേശ്വരം) പി കെ കെ ബാവ (മേപ്പയൂര്‍) എം കെ അബ്ദുള്ള കോയ ( ബേപ്പൂര്) എന് എം ഹുസൈന് (തിരുവമ്പാടി) എ യുനസ് കുഞ്ഞു (ഇരവിപുറം) വലിയ വീട്ടില് മുഹമ്മദ് കുഞ്ഞു (ചടയമംഗലം)എന്നിവര് പരാജയപ്പെടുകയും ചെയതു

Sunday, August 11, 2013

ആര്ക്ക് വേണ്ടി സമരം.....എന്തിനു വേണ്ടി സമരം





നാളെ മുതൽ നടക്കാൻ പോകും എന്ന് പറയുന്ന അനാവശ്യ സമര നാടകം ആര്ക്ക് വേണ്ടി ആണെന്ന് സമരം പ്രക്യപിച്ച നേതാക്കൾക്ക് പോലും അറിയില്ല എന്നതാണ് സത്യം. ഉമ്മൻചാണ്ടി രാജിവെക്കണം എന്ന ഒരു ആവശ്യം മാത്രമാണ് ഈ സമരത്തിന്‌ കാരണം. കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പിൽ ഭരണം നഷ്ട്ടപെട്ടു , സിപിഎം നോട് പ്രതിപക്ഷത്തേക്ക്  മാറാൻ ആണ് ജനം പറഞ്ഞത്. അധികാരത്തിൽ വന്ന യു ഡി എഫ് ഭൂരിപക്ഷം കുറവായത്  കൊണ്ട് നിലപതിക്കും എന്ന് സിപിഎം കരുതി.. പക്ഷെ ജനത്തിന്റെ വിശ്വാസം കാത്തു സൂക്ഷിച്ചു കൊണ്ട് സര്ക്കാർ  വളരെയേറെ മുന്നേറി. കേരളത്തിൽ സിപിഎം ന്റെ  കൊടുവാൾ രാഷ്ട്രീയം കൂടി ആയപ്പോൾ ജനം സിപിഎം നെ വെറുത്തു. പാര്ട്ടി സ്ഥാപകരിൽ ഒരാള് ആയ പ്രതിപക്ഷ നേതാവിനെ പറ്റാവുന്ന തരത്തില അണികളും നേതാക്കളും അപമാനിച്ചു. കേരളത്തിൽ  സിപിഎം ക്രമേനെ മാഞ്ഞു പോകുന്ന അവസ്ഥയാണ് വന്നിട്ടുള്ളത്. കേരളം കൂടി നഷ്ടപ്പെട്ടാൽ ദേശീയ പാര്ട്ടി എന്ന സ്ഥാനം പോകും എന്ന അവസ്ഥയിൽ എത്തി നില്ക്കുന്നു. അപ്പോൾ ഒരു തട്ടിപ്പ് കേസ് പുറത്തു വരുന്നത് . അതിലെ ഒന്നാം പ്രതി സിപിഎം ഭരണ കാലത്ത് കൊലപാതകം ചെയ്ത ആളായിരുന്നു. അത് ആത്മഹത്യയാക്കി മാറ്റിയത് കഴിഞ്ഞ സര്ക്കാര് ആണ്. പക്ഷെ ഇന്നത്തെ സര്ക്കാര് അത് കൊലപാതകം ആണെന്ന് വെളിച്ചത്തു കൊണ്ട് വന്നു. തട്ടിപ്പ് നടത്തിയ എല്ലാ ആളുകയുംളെ വളരെ പെട്ടെന്ന് അറസ്റ്റു ചെയ്തു ജയിലിൽ അടക്കാൻ സർക്കാരിന് സാധിച്ചു. മുഖ്യമന്ത്രിയുടെ സ്റാഫ്  
അംഗം അതിൽ ഉള്പ്പെട്ടിരുന്നു എന്ന് ബോധ്യം ആയപ്പോൾ അയാളെയും ജയിലിൽ അടക്കാൻ ഈ സർക്കാരിന് മടി കാണിച്ചില്ല... സംശയം ഉള്ള മറ്റു സ്ഥാഫുകളെയും തൽസ്ഥാനത്ത് നിന്നും മാറ്റാൻ സര്ക്കാര് മടി കാണിച്ചില്ല. ഇതേ പോലെ സിപിഎം ഭരണത്തിൽ നായനാര് മുഖ്യമന്ത്രി ആയപ്പോൾ അധതിന്റെ സ്റാഫ് മുരളീധരൻ അന്നത്തെ മുഖ്യമന്ത്രി യുടെ ഓഫീസ് ബ്ലേഡ് മാഫിയക്ക് വേണ്ടി ദുരുപയോകം ചെയ്തു. പക്ഷെ അന്ന് അയാലെക്കെതിരെ നടപടി എടുക്കാനും കേസെടുക്കാനും നിയമ സഭയിൽ ഇന്നത്തെ മന്ത്രിമാര് കുഞ്ഞാലിക്കുട്ടി സാഹിബും കെ സി ജോസെഫും അടക്കമുള്ളവർ സബ്മിശൻ വരെ  കൊണ്ട് വന്നു. പക്ഷെ ആ തട്ടിപ്പുകാരനെ സംരക്ഷിക്കാം ആണ് അന്ന് നായനാരും സിപിഎം പാര്ട്ടിയും തീരുമാനിച്ചത്. ഇപ്പോൾ ആണെങ്കില തെറ്റ് ബോധ്യം ആയവരെ ജയിലിൽ അടക്കാനും സംശയം ഉള്ളവരെ പുറത്തു നിരത്താനും സർക്കാരിന് സാധിച്ചു. പിന്നെ എന്തിനാണ് ഈ സമരം . സോളാർ തട്ടിപ്പ് വിഷയത്തിൽ പ്രതികളെ അറസ്റ്റു ചെയ്ത കേസ് കേരള പോലീസ് മാന്യമായി അന്വേഷിക്കുന്നു. അന്വേഷണത്തിൽ അപാകതകൾ ഒന്നും പ്രതിപക്ഷം പറയുന്നും ഇല്ല. സി ബി ഐ അന്വേഷണം നടത്താൻ തയ്യാറാണ് എന്ന് സര്ക്കാര് പറഞ്ഞത് രേഖയായി നിയമസഭയിൽ ഉണ്ട്. അവിടെയും വിശ്വാസം ഇല്ലെന്നു സിപിഎം പറയുന്നു. കോടതിയിൽ വിശ്വാസം ഇല്ലെന്നു പറയുകയും ജേഡ്ജുമാരെ  ശുംബൻ  എന്ന് വിളിച്ചു അപമാനിച്ചതും നാം കണ്ടതല്ലേ. ഒരു ജെട്ജിനെ പ്രതികാത്മകമായി നാട് കാടുതുക വരെ ചെയ്ത രാഷ്ട്രീയ പാര്ട്ടി ആണ് സിപിഎം. തകര്ന്നടിഞ്ഞ പാര്ട്ടിയെ സജീവക്കാൻ അവര്ക്കാവശ്യം ഇപ്പോൾ കുറച്ചു രക്തസാക്ഷികൾ ആണ് എന്ന് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് നന്നായി മനസ്സിലാവുന്നുണ്ട്. കുത്ത്പറമ്പ സമരത്തിൽ രക്ത സാക്ഷികളെ കിട്ടിയത് പോലെ അവർ ഇവിടെയും ശ്രമിക്കുന്നു. കുത്ത് പറമ്പില സാശ്രയ സമരത്തിന്‌ അഞ്ചര പേരുടെ ജീവന ആണ് സിപിഎം കൊടുത്തത്. അതെ സാശ്രയ കോളേജിൽ നേതാക്കളുടെ മക്കൾക്ക്‌ സീറ്റും അന്നത്തെ സമര നായകന് തന്നെ ഇപ്പോൾ ആ കോളേജിന്റെ ചെയറമാൻ ആയി ഇരിക്കുന്നത് കാണുന്നവർ ആണ് മലയാളികൾ . മരിച്ചവര്ക്ക് തിരിച്ചു വരാൻ കഴിയും എങ്കിൽ അന്ന് മരിച്ചവര തിരിച്ചു വന്നു സിപിഎം നേതാക്കളുടെ കഴുത്തിനു തന്നെ പിടിക്കുമായിരുന്നു . അത് പോലെ സോളാർ സമരത്തിലും നാല് പട്ടിണി പാവങ്ങളെ ജീവന കൊടുക്കാൻ ആണ്  പാര്ട്ടി നീക്കം. മക്കളെ വിദേശത്ത് അയച്ചു കഴിയുന്ന നേതാക്കൾ ഭരണം കിട്ടിയാൽ അതെ മക്കളുടെ ഭാര്യമാരെ വരെ അടുക്കളക്കാരിയായി സ്ടാഫിൽ വെക്കും. ഇന്ന് അനാവശ്യ സമരം ചെയ്യുന്ന ആളുകള് അപ്പോൾ അന്നന്നത്തെ അന്നത്തിനു വിഷമിക്കുന്ന അവസ്ഥ തന്നെയാണ് ഉണ്ടാവുക. സോളാർ കേസിലെ പ്രതികളെ അറസ്റ്റു ചെയ്ത തെറ്റിന് ഉമ്മൻ ചാണ്ടി രാജി വെക്കണം എന്ന് പറയുന്നവര സത്യത്തിൽ സോളാർ തട്ടിപ്പുകാര്ക വേണ്ടിയല്ലേ സമരം ചെയ്യുന്നത്. അത് മനസ്സിലാക്കാൻ സധാരക്കാരായ എല് ഡി എഫ് പ്രവർത്തകർക്ക് സാധിക്കും എന്ന് തന്നെ ഞാൻ കരുതുന്നു.. ഭൂസമരം പോലെ , രാപ്പകൽ സമരം പോലെ ഈ സമരം  പൊട്ടി പൊളിയും . അത് വരെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്. കാരണം ഞങ്ങൾ ജാനാധിപത്യത്തിൽ വിശ്വസിക്കുന്നു. സഖാക്കള്ക്ക് ഇല്ലാതെ പോയതും അത് തന്നെ