പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Wednesday, July 31, 2013

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍


പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ)പുത്രനായി 1936 മെയ് 4 നാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്.പാണക്കാട് ഡി.എം.ആര്‍.ടി സ്‌കൂള്‍, കോഴിക്കോട് എം.എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു തങ്ങളുടെ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം.1953 മാര്‍ച്ചില്‍ ശിഹാബ് തങ്ങള്‍ എസ്.എസ്.എല്‍.സി ജയിച്ചു. രണ്ടു വർഷം തിരൂരിനടുത്ത് തലക്കടത്തൂരിൽ ദർസ് പഠനം. 1956-ലാണ് കാനഞ്ചേരി പള്ളിയില്‍ ദര്‍സ് വിദ്യാഭ്യാസത്തിന് ശിഹാബ് തങ്ങള്‍ എത്തിയത്. പൊന്മള മൊയ്തീന്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു മതപഠനം. 1958-ൽ ഉപരിപഠനാർത്ഥം ഈജിപ്തിൽ പോയി. 1958 മുതൽ 1961 വരെ അൽ അസ്ഹറിൽ പഠിച്ചു. തുടർന്ന് 1966 വരെ കെയ്റോ യൂണിവേഴ്സിറ്റിയിൽ പഠിച്ച് ലിസാൻ അറബിക് ലിറ്ററേച്ചർ ബിരുദം നേടി. മാലിദ്വീപ് മുന്‍പ്രസിഡണ്ട് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം അവിടെ സഹപാടി ആയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ആണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകളെ വിവാഹം ചെയ്തത്, ഏറനാട് മുസ്ലിം ലീഗിന്റെ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിരുന്നു, 1975 സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്, കേരളത്തില്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റ്‌ സ്ഥാനം ഏറ്റവും കൂടുതല്‍ കാലം കൈകാര്യം ചെയ്തത് അദ്ധേഹമാണ്. ലോക രാജ്യങ്ങളില്‍ പ്രശസ്തന്‍ ആയ വ്യക്തി ആയിരുന്നു അദ്ദേഹം. മാനവ സ്നേഹത്തിന്റെ പ്രതീകം ആയി ജനം കണ്ടത് തങ്ങളെ ആയിരുന്നു. ഭാരതത്തിലെ ഏറ്റവും സമുന്നതനായ വ്യക്തി ആരെന്നു ചോതിച്ചാല്‍ അത് പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ആണെന്ന് പറയാന്‍ എനിക്ക് മടി ഉണ്ടായിട്ടില്ല എന്ന് പറഞ്ഞതു വി ആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു. രാഷ്ട്രീയ -മത ഭേദമന്യേ ജനം നന്നാകണം എന്നാഗ്രഹിച്ച ആളായിരുന്നു തങ്ങള്‍, അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ടു ആഗുസ്റ്റ ഒന്നിനെക്ക് വര്ഷം നാല് വര്ഷം പൂര്‍ത്തിയാവുന്നു. സര്‍വശക്തന്‍ ആയ അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പെടുതുമാരാകട്ടെ (ആമീന്‍)<)

സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ ഇല്ലാത്ത അഞ്ചു വര്ഷം


ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്നിട്ടുള്ള നിരവധി കലാപങ്ങളില്‍ ഏറ്റവും അധികം മനുഷ്യകുരുതിക്ക് ഇടയാക്കിയ ദാരുണ സംഭവം ആയിരുന്നു മലബാര്‍ കലാപം. ആ സമയത്ത് 1921 ഡിസംബര്‍ 14 നു ആണ് സയ്യിദ് ഉമ്മര്‍ബാഫക്കി തങ്ങള്‍ ജനിച്ചത്‌.., മലബാര്‍ കലാപത്തിന്റെ നിലവിളികള്‍ കേട്ടാണ് അദ്ദേഹം വളര്‍ന്നത്‌.., വിദ്യഭ്യാസ കാലത്ത് എന്നും കാണുന്നത് ദേശീയ സമരങ്ങള്‍ തന്നെയായിരുന്നു. ഖിലാഫത്തു പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി ആയിരുന്ന പിതാവ് സയ്യിദ് ഹാഷിം ബാഫക്കി തങ്ങള്‍ നേരെത്തെ വിട്ടു പിരിഞ്ഞെങ്കിലും അമ്മാവനും സത്യസന്തതുടെ പര്യവുമായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളുടെ സംരക്ഷണയില്‍ ആയിരുന്നു ഉമ്മര്‍ തങ്ങള്‍ , മടത്തില്‍ സ്കുളിലെയും ചരിത്രങ്ങള്‍ ഏറെയുള്ള ഹിമായതുല്‍ ഇസ്ലാം സ്കുളിലെയും പഠനത്തിനു ശേഷം മക്കയിലെക്കാന് അദ്ദേഹം പഠനത്തിനായി പോയത്. തിരിച്ചെത്തിയ അദ്ദേഹം സമുദായ രാഷ്ട്രീയ പ്രവര്‍ത്തനം ഇബാദത്തിന്റെ ഭാഗം ആയാണ് ഉറച്ചു വിശ്വസിച്ചത്. വിമോചന സമരം നടക്കുന്ന സമയത്ത്കോ ഴിക്കോട് താലൂക് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ആയിരന്നപ്പോള്‍ താലൂക് ഓഫീസ് പിക്കറ്റ് ചെയ്തപ്പോള്‍ ബി വി അബ്ദുല്ലക്കോയ സാഹിബിന്റെ കുടെയാണ് ആദ്യ ജയില്‍ വാസം. അടിയന്തിരാവസ്ഥ സമയത്ത് പരസ്യപ്രസ്താവനയുടെ പേരിലും അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. കൊണ്ടോട്ടി , താനൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് മികച്ച ഭൂരിപക്ഷത്തിനു ആണ് തിരഞ്ഞെടുക്കപ്പെട്ടത്. താലൂക് മുസ്ലിം ലീഗ് പ്രസിഡന്റ്‌, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌, ട്രെഷരര്‍ , "'ചന്ദ്രിക"' യുടെ നടത്തിപ്പുകാരായ മുസ്ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെ ഡയരക്റെര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് ട്രെഷര്‍, പട്ടിക്കാട് ജാമിയ .നൂരിയ കോളേജ് പ്രസിഡന്റ്‌, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ നേതാവായിരുന്നു സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍. , അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ടു അഗുസ്റ്റ് ഒന്നിന് അഞ്ചു വര്ഷം പൂര്‍ത്തിയാകുകയാണ്. സര്‍വശക്തന്‍ ആയ അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പെടുത്തു മറാകട്ടെ (ആമീന്‍,)

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (61) വി കെ ഇബ്രാഹിം കുഞ്ഞ്


ജനനം ,1952 മെയ്‌ 20 
വി യു കാദരിന്റെ മകന്‍ 
കൊച്ചിന്‍ യുണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ 
എറണാകുളം ജില്ല മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി
എറണാകുളം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മട്ടാഞ്ചേരിയില്‍ നിന്നും ഇടതു സ്വതന്ത്രന്‍ എം എ തോമസിനെ 12153 വോട്ടിനു പരാജയപ്പെടുത്തി
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) മട്ടാഞ്ചേരിയില്‍ നിന്നും സിപിഎം ലെ എം സി ജോസഫൈനെ 15532 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) കളമശേരിയില്‍ നിന്നും സിപിഎം ലെ കെ ചന്ദ്രന്‍ പിള്ളയെ 7789 വോട്ടിനു പരാജയപ്പെടുത്തി
കേരള വ്യവസായ -സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി 2005 ജനുവരി 6 മുതല്‍ 2006 മേയ് 12 വരെ
പതിമുന്നാം നിയമസഭയില്‍ (2011) പൊതു മരാമത് വകുപ്പ് മന്ത്രി സ്ഥാനത് തുടരുന്നു

ബി പോക്കര്‍ സാഹിബിന്റെ വേര്‍പാടിന് ഒരു വയസുകൂടി


1890 നു തലശേരിയിലെ ബാടെക്കണ്ടിയില്‍ ആയിരുന്നു ജനനം. മദ്രാസ് ഹൈക്കോടതിയിലെ തിരക്കേറിയ അഭിഭാഷകന്‍ ആയിരുന്നു. മുസ്ലിം സമുദായത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി ഏറെ സേവനം ചെയ്ത വ്യക്തി ആയിരുന്നു അദ്ദേഹം,. തെന്നിന്ത്യയിലെ മുസ്ലിംകളുടെ വിദ്യഭ്യാസ സാമുഹിക പുരോഗതിക്കായി രൂപീകരിച്ച സൌത്ത് ഇന്ത്യ മുസ്ലിം എടുക്കെഷനാല്‍ സൊസൈറ്റി , കേരള മുസ്ലിം എടുക്കെഷനാല്‍ അസോസിയേഷന്‍ എന്നിവയുടെ സര്‍വവും പോക്കര്‍ സാഹിബ് ആയിരുന്നു. മുസ്ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങളിലും അദ്ദേഹം വ്യക്തി മുദ്രപതിപ്പിച്ചിരുന്നു. ജവര്‍ലാല്‍നെഹ്‌റു സര്‍ക്കാരിന്റെ പ്രത്യേക വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ ഇന്ത്യയിലെ കോടിക്കണക്കിനായ മുസ്ലിം സമുദായത്തിന് എതിരാകാതെ വന്നത് മലബാറിലെ ഈ മാപ്പിള തൊപ്പിക്കാരന്റെ ശബ്തത്തിന്റെ ഫലം തന്നെയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെയും സ്വതന്ത്രഇന്ത്യയിലെയും സര്‍ക്കാര്‍ ഏറെ ശ്രദ്ധിച്ചിരുന്നു പോക്കര്‍ സാഹിബിന്റെ വാക്കുകള്‍. ., 1919 ല്‍ മേണ്ടെഗു പ്രഭുവിന്റെ അടുത്ത് നിവേധനവുമായി പോയത് മുസ്ലിംകള്‍ക്ക് മത്സരിക്കാന്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ എന്ന് പറയാന്‍ ആയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനും തന്നാല്‍ കഴിയുന്ന സേവനം അദ്ദേഹം അര്‍പ്പിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിനു ശേഷം അവശത അനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹം മദ്രാസില്‍ രൂപീകരിച്ച മാപ്പിള അമിലിയരേശന്‍ എന്ന സങ്കടന അന്നത്തെ രണ്ടു ലക്ഷം രൂപയോളം പിരിച്ചെടുത്തു കലാപത്തില്‍ മരിച്ചവരുടെ നിരാലംബരായ ആശ്രിതര്‍ക്ക് സഹായമായി നല്‍കിയിരുന്നു. 1951 ലെ ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും മത്സരിച്ച പോക്കര്‍ സാഹിബ് കൊണ്ഗ്രെസിന്റെ ടി വി ചാത്തുകുട്ടി നായരെ 16976 വോട്ടിനും 1957 ല്‍ നടന്ന രണ്ടാം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കൊണ്ഗ്രെസിന്റെ തന്നെ പാലാട്ട് കുഞ്ഞിക്കൊയയെ 20995 വോട്ടിനും ആണ് പരാജയപ്പെടുത്തിയത്. സ്വാതത്ര സമര നായകന്‍, പ്രഗല്‍ഭനായ പാര്ളിമെന്‍ടീയന്‍ പ്രശസ്തന്‍ ആയ നിയമ പണ്ഡിതന്‍, ഉജ്ജല പ്രഭാഷകന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം പ്രശസ്ത നേടിയിരുന്നു. മലബാര്‍ മുസ്ലിംകളില്‍ നിന്നുള്ള രണ്ടാമത്തെ അഭിഭാഷകന്‍ ആയിരുന്ന അദ്ദേഹം മലബാര്‍ മുസ്ലിംകളില്‍ നിന്നുള്ള അഞ്ചമത്തെ ബിരുദധാരി കൂടിയാണ്..ജൂലൈ 29 നു ആണ് അദ്ദേഹം മരിച്ചത്. സര്‍വശക്തന്‍ ആയ അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്പ്പെടുതുമരാകട്ടെ (ആമീന്‍),)

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (60) സി മോയിൻകുട്ടി


ജനനം...1943 അഗുസ്റ്റ് 23 
പി സി അഹമദ് കുട്ടി ഹാജിയുടെ മകന്‍ 
വിദ്യാഭ്യാസം....പ്രീഡിഗ്രീ 
ഡയരക്റെര്‍ ..കെ എസ ആര്‍ ടി സി
ഡയരക്റെര്‍ ..സിട്കോ
സ്റ്റേറ്റ് പ്രേസുടെന്റ്റ് , ജനറല്‍ സെക്ടറി ..മുസ്ലിം യുത്ത് ലീഗ്
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം
കേരള വക്കഫ് ബോര്‍ഡ് മെമ്പര്‍
പത്താം നിയമ സഭയിലേക്ക് (1996) കൊടുവള്ളിയില്‍ നിന്നും ജനതദളിലെ സി മുഹസിനെ 94 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) തിരുവമ്പാടിയില്‍ നിന്നും എന്‍ സി പി യുടെ സിറിയക് ജോണിനെ 15676 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) തിരുവമ്പാടിയില്‍ നിന്നും സിപിഎം ന്റെ ജോര്‍ജ് എം തോമസിനെ 3833 വോട്ടിനു പരാജയപ്പെടുത്തി

സി എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ മന്ത്രിസഭ


സി എച്ച് മുഹമ്മദ്‌ കോയ സാഹിബ് നയിച്ച മന്ത്രി സഭയിലെ അംഗങ്ങളെ പരിജയപ്പെടാം..............കമ്മുണിസ്റ്റ്‌കാരും കൊണ്ഗ്രെസ്സ്കാരും ഇല്ലാത്ത കേരളത്തിലെ ഏക മന്ത്രിസഭ ആയിരുന്നു അത്..........പിന്തുണയുമായി കൊണ്ഗ്രെസ് പാര്ട്ടി ഉണ്ടായിരുന്നു എങ്കിലും മന്ത്രിസഭയിൽ ഇല്ലായിരുന്നു...
1..എന്‍, കെ. ബാലകൃഷ്ണന്‍ .... ഉദുമയില്‍ നിന്നും പി എസ പി ടിക്കറ്റില്‍ ആണ് നിയമസഭയില്‍ എത്തിയത്. കണ്ണൂര്‍ ജില്ല ബാങ്ക് പ്രസിഡന്റ്‌, പി എസ പി കണ്ണൂര്‍ ജില്ല സെക്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു .മുന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.
2. എന്‍ ഭാസ്ക്കരന്‍ നായര്‍...,.. മാവേലിക്കരയില്‍ നിന്നും എന്‍ ഡി പി സ്ഥാനാര്‍ഥി ആയാണ് നിയമസഭ അംഗം ആയതു..രണ്ടു നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ കൌണ്‍സിലര്‍, തിരുവതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ്‌, എന്‍ എസ എസ ട്രെഷരര്‍ തുടങ്ങിയ സ്ഥാനം വഹിരുന്നു
3. നീലലോഹിതദാസന്‍ നാടാര്‍...,...കോവളത് നിന്നും നിന്നും ആണ് നിയസഭയിലേക്ക് വിജയിച്ചത് .നിരവധി തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്, AICC മെമ്പര്‍, ജനതാദള്‍ സംസ്ഥാന സെക്ടറി ജെനറല്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്
4. കെ ജെ. ചാക്കോ. . ചങ്ങനാശ്ശേരിയില്‍ നിന്ന് കേരള കൊണ്ഗ്രെസ് സ്ഥാന്ര്‍ത്തി ആയാണ് വിജയിച്ചത്. രണ്ടു തവണ നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുന്സിപാലിറ്റി ചെയര്‍മാന്‍ ആയിരുന്നു
5. പ്രഫസര്‍ കെ എ മാത്യു. റാന്നിയില്‍ നിന്നും കേരള കൊണ്ഗ്രെസ് സ്ഥാനാര്‍ഥി ആയാണ് വിജയിച്ചത്. രണ്ടു നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. അലിഗര്‍ യുനിവേര്‍സിറ്റി ബാസ്ക്കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ,റാന്നി സെന്റ്‌ തോമസ്‌ കോളേജ് പ്രിസിപ്പാള്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്

Friday, July 26, 2013

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (58) ചെര്‍ക്കളം അബ്ദുള്ള


ജനനം..1942 സപ്തംബര്‍ 15 
ബരിക്കാട് മുഹമ്മദ്‌ ഹാജി യുടെ മകന്‍ 
തദ്ദേശവകുപ്പ് മന്ത്രി ...2001 മെയ്‌ 26 മുതല്‍ 2004 അഗുസ്റ്റ് 29 വരെ 
മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ല കമ്മറ്റി പ്രസിഡന്റ്‌
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയര്‍മാന്‍ 
മുന്‍ കാലിക്കറ്റ് യുനിവേഴ്സിറ്റി സെനറ്റ് അംഗം 
കാസര്‍ക്കോട് ജില്ല കൌണ്‍സില്‍ അംഗം 
സി എച് മുഹമ്മദ്‌ കോയ ഡവലപ്മെന്റ്റ് എടുക്കെഷനാല്‍ , സയന്‍സ് ആന്‍ഡ്‌ ടെക്നോളജി കസര്‍ക്കൊടിന്റെ ചെയര്‍മാന്‍
എട്ടാം നിയമസഭയിലേക്ക് (1987)മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ എച്ച് ശങ്കര ആളവയെ 8476 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക്( 1991) മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ കെ ജി മാരാരെ 1072 വോട്ടിനു പരാജയപ്പെടുത്തി
പത്താം നിയമ സഭയിലേക്ക്(1996) മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ ബാലകൃഷണ ഷെട്ടിയെ 2292 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ സി കെ പത്മനാഭനെ 13188 വോട്ടിനു പരാജയപ്പെടുത്തി

അഞ്ചാം കേരള നിയമസഭ (1977)


അഞ്ചാം നിയമസഭയിലേക്ക് (1977) നടന്ന തിരഞ്ഞെടുപ്പില്‍ 140 സീറ്റില്‍ 111 സീറ്റില്‍ വിജയിച്ചു മുസ്ലിം ലീഗ്- കൊണ്ഗ്രെസ്- സി പി ഐ മുന്നണി അധികാരത്തില്‍ തിരിച്ചു വന്നു. കെ കരുണാകരന്‍, എ കെ ആന്റണി, പി കെ വാസുദേവന്‍ നായര്‍ , സി എച് മുഹമ്മദ് കോയ തുടങ്ങിയ നാല് മുഖ്യമന്ത്രി മാരെ കണ്ട സഭയായിരുന്നു അത്....മുസ്ലിം ലീഗ് പ്രവര്ത്തകര്‍ അഭിമാനം കൊണ്ട നിമിഷവും ആ സഭയുടെ കാലത്ത് ആയിരുന്നു . സി എച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയി സത്യാപ്രതിഞ്ഞ ചെയ്ത നിമിഷം..ടി ഇബ്രാഹിം (കാസര്ക്കോട്) ചാക്കീരി അഹമദ് കുട്ടി (കുറ്റിപ്പുറം) ബി വി സീതി തങ്ങള്‍ (ഗുരുവായൂര്‍ ) അബുകദര്‍ കുട്ടി നഹ(തിരുരങ്ങാടി) എം പി എം അബ്ദുള്ള കുരിക്കള്‍ (മഞ്ചേരി) ഇ അഹമദ് (കൊടുവള്ളി) പി ടി കുഞ്ഞുട്ടി ഹാജി (തിരൂര്‍ ) പണാറത്ത് കുഞ്ഞുമുഹമ്മദ് (മേപ്പയൂര്‍ ) കെ കെ എസ തങ്ങള്‍ (പെരിന്തല്മണ്ണ) പി സീതി ഹാജി( കൊണ്ടോട്ടി) കൊരബയില്‍ അഹമദ് ഹാജി (മങ്കട) യു എ ബീരാന്‍ (താനൂര്‍) സി എച് മുഹമ്മദ് കോയ (മലപ്പുറം ) എന്നി പതിമുന്നു പേര് വിജയിക്കുകയും എസ വി ഉസ്മാന് കോയ (കോഴിക്കോട് 2) സി സി അബ്ദുല്‍ ഹലീം (അഴീക്കോട്) എന്നിവര്‍ പരാജയപ്പെടുകയും ചെയ്തു .ടി എ ഇബ്രാഹിം മരണപെട്ടപ്പോള്‍ ഒഴിവുവന്ന കാസര്ക്കോട് നിന്നും ബി എം അബ്ദുറഹിമാന്‍ വിജയിച്ചു. ആന്റണിയുടെ നെത്ര്വതത്തില്‍ ഉള്ള ഒരു വിഭാഗം കൊണ്ഗ്രെസ് എം എല് എ മാറും ഇടതുപക്ഷവും കെ എം മണിയെ മുഖ്യമന്ത്രി ആക്കാന് നടത്തിയ നീക്കത്തെ തടയിടാന് തന്ത്ര ശാലിയായ മുഖ്യമന്ത്രി സി എച് മുഹമ്മദ് കോയാ സാഹിബ്. രാജി വെക്കുകയാണ് ഉണ്ടായത് . ഒപ്പം നിയമ സഭ പിരിച്ചു വിടാനുള്ള മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്ണര് അന്ഗീകരിക്കുകയും ചെയ്തു.

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (57) സി മമ്മുട്ടി


ജനനം.,.1960 ഫെബ്രുവരി 10 
ഇബ്രാഹിം ഹാജിയുടെ മകന്‍. 
വിദ്യാഭ്യാസം ..എം എ , എല്‍ എല്‍ ബി 
എം എസ എഫ് ബ്രാഞ്ച് സെക്ടറി (1971),
എം എസ എഫ് താലുക്ക് സെക്ടറി (1975), 
എം എസ എഫ് താലുക്ക് പ്രസിഡന്റ്‌ (1977),
എം എസ എഫ് വയനാട് ജില്ല ട്രെഷരര്‍ (1978),
എം എസ എഫ് വയനാട് ജില്ല ജെനറല്‍ സെക്ടറി (1979), എം എസ എഫ് വയനാട് ജില്ല പ്രസിഡന്റ്‌ (1980)
എം എസ എഫ് സ്റ്റേറ്റ് ജനറല്‍ സെക്ടറി (1982-85); സംസ്ഥാന യുത്ത് വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ (1985-88) എം എസ എഫ് റിവ്യു മാഗസിന്‍ എഡിറ്റര്‍ (1982-88); കാലിക്കറ്റ് യുനിവേര്സിറ്റി യുനിയന്‍ കൌണ്‍സിലര്‍ (1981)
കാലിക്കറ്റ് യുനിവേര്സിറ്റി യുനിയന്‍ സെക്ടറി
.
സ്റ്റുഡന്റ് കൌണ്‍സില്‍ സെക്ടറി (1982);
സ്റ്റേറ്റ് മുസ്ലിം യുത്ത് ലീഗ് ജെനറല്‍ സെക്ടറി (1988-1999);
ചീഫ് എഡിറ്റര്‍ തുലിക മാഗസിന്‍ (1988-99);
ജോയിന്റ് സെക്ടറി വയനാട് ജില്ല മുസ്ലിം ലീഗ് (1989); ചെയര്‍മാന്‍ ഹാന്റെക്സ് (1993-96)
ആള്‍ ഇന്ത്യ ഹന്ടലൂം ഡയരക്റെര്‍ ബോര്‍ഡ് മെമ്പര്‍ (1993-96).
വയനാട് ജില്ല മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി .
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
പതിനൊന്നാം നിയമ സഭയിലേക്ക് (2001) കൊടുവള്ളിയില്‍ നിന്നും ജനതാദളിലെ സി മുഹസിനെ 16877 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) തിരൂരില്‍ നിന്നും സിപിഎം ലെ പി പി അബ്ദുള്ള കുട്ടിയെ 23566 നു പരാജയപ്പെടുത്തി