പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Tuesday, October 8, 2013

സി കെ പി ചെറിയ മമ്മുക്കേയി



കേരളത്തില്‍ മുസ്ലിം ലീഗിന്റെ സങ്കീര്‍ണ്ണമായ കാലഘട്ടം 1962 - 67 ആയിരുന്നുവല്ലോ. 62 ല്‍ കേരളത്തിലെ സ്പീക്കര്‍ സ്ഥാനം ഒരു പിച്ചളപിന്നുപോലെ വലിച്ചെറിഞ്ഞു.സി എച്ച് ഇറങ്ങി വന്നത് മുതല്‍ മുസ്ലിം ലീഗ് നേതാക്കള്‍ മന്ത്രിമാരാകുന്ന 67 വരെയുള്ള സന്കീര്‍ന്നത നിറഞ്ഞ കാലഘട്ടത്തില്‍ മുസ്ലിം ലീഗിനെ നയിച്ചിരുന്നത് സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു തലശേരിക്കാരന്‍ സി കെ പി ചെറിയമമ്മുക്കെയി. പക്വത ആയിരുന്നു സി കെ പി യുടെ മുഖമുദ്ര, തരവാടിത്വമുള്ള പെരുമാറ്റവും ഏതു കൊലകൊമ്പനെയും വിറപ്പിക്കുന്ന ആജ്ഞാശക്തിയും അദ്ദേഹത്തിനു ഉണ്ടായിരുന്നു.ഈ മഹിമകള്‍ അദേഹത്തിന് ലഭിച്ചത് ജന്മനാടായ തലശേരിയില്‍ നിന്ന് തന്നെയായിരുന്നു. സീതി സാഹിബ് എന്ന സൌമ്യനായ രാഷ്ട്രീയ കുലപതി ഏറെ കാലം ജീവിക്കുകയും ഉപ്പി സാഹിബും പോക്കര്‍ സാഹിബും അവര്‍ക്ക് അനുകൂലമായ മണ്ണാക്കി മാറ്റുകയും ചെയ്ത തലശേരിയില്‍ ആട്യത്വം ഉള്ള കേയി തറവാട്ടില്‍ ആയിരുന്നല്ലോ ജനനം...തലശ്ശേരി ദാറുസ്സലാം യതീംഖാന, തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ്, മുസ്ലിം ലീഗ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ അര നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍,മുസ്ലിം ലീഗിന്റെ നയരൂപീകരണത്തില്‍ നിര്‍ണ്ണായക സ്ഥാനം ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇന്ന് കാണുന്ന മുന്നണി രാഷ്ട്രീയത്തിന്റെ തുടക്കക്കാരില്‍ നമ്മുക്ക് കേയി സാഹിബും തന്റെതായി സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ന്യുനപക്ഷത്തിന്റെ ജിഹ്വ ആയ ചന്ദ്രിക യുടെ ഡയരക്റെര്‍ സ്ഥാനം കൈകാര്യം ചെയ്തപ്പോള്‍ അതിനെ മുന്‍ നിരയിലേക്ക് നയിക്കാന്‍ വേണ്ടുന്നത് എല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. പത്രത്തിനും പാര്‍ട്ടിക്കും ഫണ്ട് ശേഖരിക്കേണ്ട അവാശ്യം വന്നാല്‍ അതിന്റെ മുന്നില്‍ നില്‍ക്കുക പലപ്പോഴും കേയി സാഹിബ് ആയിരുന്നു. മുസ്ലിം ലീഗിന്റെ "കിംഗ്‌ മേക്കര്‍"","" എന്ന് വിളിക്കാന്‍ സാധിക്കും അദ്ദേഹത്തെ. അധികാരം ആഗ്രഹിക്കാത്ത നേതാവായിരുന്നു കേയി സാഹിബ്. 69 ല്‍ മന്ത്രി ആയിരുന്ന അഹമദ് കുരിക്കള്‍ മരണപ്പെട്ടപ്പോള്‍ പകരക്കാരനായി ബാഫക്കി തങ്ങള്‍ അടക്കം കണ്ടു വെച്ചത് സി കെ പി യെ ആയിരുന്നു. തന്ത്രശാലിയായ അദ്ദേഹം ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.ലീഗിലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ മറുപക്ഷത് ആയിരുന്നു അദ്ദേഹം എങ്കിലും സി എച്ച് അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളുമായുള്ള അടുപ്പം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. മറുപക്ഷത്ത് ആയിട്ടും സി എച്ച് മുഖ്യമന്ത്രി ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചരില്‍ ഒരാള്‍ അദ്ദേഹമാണ്. ലീഗ് ഐക്യം ഉണ്ടാക്കാന്‍ കിട്ടിയ അവസരം മുതലെടുക്കാനും അദേഹത്തിന് സാധിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ നേതാവ് ആയിരുന്ന ബാഫക്കി തങ്ങള്‍ സൌദിയില്‍ വെച്ച് അന്ത്യയാത്ര ആകുമ്പോള്‍ അടുത്തു നില്‍ക്കാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുവാനും ഭാഗ്യം ലഭിച്ചത് കേയി സാഹിബിനു തന്നെയായിരുന്നു. രാഷ്ട്രീയ കൂര്‍മ ബുദ്ധിയുടെ പര്യായമായി മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കര്‍ ആയി കാണാന്‍ സാധിക്കുന്ന അദ്ദേഹം തന്റെ അവസാനകാലം സംഘടനയും ആയി അകന്നിരുന്നു. എന്നിരുന്നാലും മുസ്ലിം ലീഗ് അണികളുടെ മനസ്സില്‍ ഒരു സ്നഹേ തലോടല്‍ പോലെ കേയി സാഹിബിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നു..സര്‍വ ശക്തന്‍ അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പ്ടുത്തുമറാകട്ടെ (ആമീന്‍)

കോട്ടാല്‍ ഉപ്പി സാഹിബ്

1929 ല്‍ പാവപ്പെട്ട കുടിയാന്മാര്‍ക്ക് വേണ്ടി വാദിച്ച ഒരു ജന്മി ഉണ്ടായിരുന്നു സെന്‍ട്രല്‍ അസ്സംബ്ലിയില്‍. , കണ്ണൂര്‍ ജില്ലക്കാരന്‍ ആയ കൊട്ടാല്‍ ഉപ്പിസാഹിബ് സാഹിരുന്നു അത്.കുടിയാന്മാര്‍ക്ക് ഭുമി ആദ്യമായി ആവശ്യപ്പെട്ടത് ഉപ്പി സാഹിബ് ആയിരുന്നു.... മദ്രാസ് അസ്സംബ്ലിയില്‍ ആണ് കൃഷി ഭുമി കര്‍ഷകര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ആറളം ഫാമിലും കുതുപരംബ പാല പറമ്പിലുമായി പതിനായിരക്കണക്കിനു ഏക്കര്‍ ഭുമിയുടെ ഉടമസ്ഥാവകാശമുള്ള കുടുംബത്തില്‍ നിന്ന് വന്നാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത് എന്നത് ബ്രിടീഷ് ഭാരനാധികളെ പോലും ഞെട്ടിച്ച കാര്യമായിരുന്നു. ആ മഹാനുഭാവന്റെ സംഭവബഹുലമായ ജീവിത ചരിത്രം ഇന്നത്തെ തലമുറയ്ക്ക് പഠിക്കാനും പകര്‍ത്താനും ഉപകരിക്കും, 1891 ല്‍ കണ്ണൂര്‍ ജില്ലയിലെ കുത്ത്പറമ്പിനു സമീപമുള്ള കോട്ടയം അങ്ങാടിയിലെ കൊട്ടാല്‍ എന്ന ജന്മി കുടുംബത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം..ആധുനിക വിദ്യാഭ്യാസം ഹറാമാനെന്നു പോലും ഫത്തവ ഇറങ്ങി എന്ന് പരയെപ്പെടുന്ന കാലഘട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് മുഹമ്മദന്‍സ് കോളേജില്‍ ചേര്‍ന്ന് പഠിച്ചു.1920 ലെ നിസ്സഹരണ സമരത്തിന്റെ ആവ്ഹാനം കേട്ടപ്പോള്‍ സ്വരാജ്യത്തിന്റെ സ്വാതന്ത്രം കൊതിച്ചിരുന്ന ആ യുവ വിദ്യാര്‍ഥി കോളേജ് വിട്ടു സമരത്തിനിറങ്ങി. അവിടെ നിന്നാണ് ഉപ്പിസാഹിബിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1920- 1926 കാലഘട്ടത്തില്‍ തന്നെ മദ്രാസ്‌ ലെജിസ്ലേറ്റീവ് അംഗവും ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം എതിര്‍പ്പില്ലാതെ സെന്‍ട്രല്‍ അസ്സംബ്ലിയിലെക്കും തിരഞ്ഞെടുക്കപ്പെട്ടു. 1952 വരെ നിരവധി തവണ അദ്ദേഹം മദ്രാസ്‌ അസ്സംളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവസാനം മത്സരിച്ചപ്പോള്‍ എതിരാളി കമ്മുനിസ്റ്റ്‌കാരന് കെട്ടിവെച്ച കാശ് പോലും കിട്ടിയിരുന്നില്ല. 1952 ല്‍ മദ്രാസ്‌ അസ്സംബ്ലിയില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലായിരുന്നു..രാജ്യതന്ത്രന്ജന്‍ ആയ രാജഗോപാല്‍ ആചാരിയുടെ നേത്രത്തില്‍ ഉള്ള കൊണ്ഗ്രെസിനു ആകെയുണ്ടായിരുന്ന 375 സീറ്റില്‍ 152 സീറ്റ് മാത്രമാണ് കിട്ടിയത്. പി രാമമൂര്‍ത്തിയുടെ നെത്ര്വതത്തില്‍ ഉള്ള കമ്മുനിസ്റ്റ്‌ പാര്‍ട്ടിക്ക് 59 പേരെയാണ് വിജയിപ്പിക്കാന്‍ സാധിച്ചത്. കമ്മുനിസ്റ്റ്‌ നേതാക്കള്‍ ചെറു കക്ഷികളുടെ പിന്തുണയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമം നടത്തുന്നു.നേതാക്കള്‍ മുസ്ലിം ലീഗ് നേതാക്കളുടെ വീടിന്റെ കോണിപ്പടികള്‍ കയറി ഇറങ്ങുന്നു. പക്ഷെ കൊണ്ഗ്രെസിനു പിന്തുണ നല്‍കാന്‍ ആയിരുന്നു മുസ്ലിം ലീഗ് തീരുമാനം എടുത്തത്.അസ്സംബ്ലിയില്‍ മുസ്ലിം ലീഗ് കൊണ്ട് വന്ന മുസ്ലിം പേര്‍സണല്‍ ലോ നിയമമാക്കി എടുക്കാന്‍ സാധിച്ചത് ഉപ്പി സാഹിബിന്റെയും സന്തതസഹചാരി സീതി സാഹിബിന്റെയും തന്ത്രപരമായ നീക്കങ്ങള്‍ കൊണ്ടായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വാര്‍ധയിലെ കള്ളദൈവമെന്നാണ് അന്ന് കമ്മുനിസ്ടുകാര്‍ വിളിച്ചപമാനിക്കുകയും , മതവിരുദ്ധ തത്വശാസ്ത്രം കൊണ്ട് നടക്കുന്നവരും ആയ കമ്മുനിസ്റ്റ്‌ ഭരണത്തില്‍ വരന്‍ പാടില്ല എന്നത് കൊണ്ടാണ് മുസ്ലിം ലീഗ് അങ്ങിനെ ഒരു തീരുമാനം എടുത്തത്. അന്തമായ ലീഗ് വിരോധം കൊണ്ഗ്രെസ്കാര്‍ കൊണ്ട് നടക്കുന്ന കാലം ആയിരുന്നിട്ടും മുസ്ലിം ലീഗ് എടുത്ത ആ തീരുമാനം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. നിരുപാധിക പിന്തുണ കൊടുത്ത മുസ്ലിം ലീഗ് പാര്‍ട്ടിയെ കൊണ്ഗ്രെസ് പാര്‍ലിമെന്റി പാര്‍ട്ടിയുടെ ക്ഷണിതാക്കള്‍ ആയി ഉള്‍പ്പെടുത്താനും രാജാജി ശ്രമിച്ചിരുന്നു. മുസ്ലിം ലീഗിന്റെ പാര്‍ലിമെന്റി പാര്‍ട്ടി ലീഡര്‍ ആയ ഉപ്പി സാഹിബ് തന്റെ മന്ത്രിസഭയില്‍ വരണമെന്ന് അതിയായി രാജാജി ആഗ്രഹിച്ചിരുന്നു. അദ്ദേഹം മന്ത്രി അയാല്‍ അത് സര്കകരിനു ഒരു അലങ്കാരം ആയിരിക്കും എന്ന് പറയാനും അദേഹത്തിന് മടി ഉണ്ടായിരുന്നില്ല. അധികാരത്തിന്റെ അപ്പകഷ്ണത്തിനു വേണ്ടിയല്ല ഞങ്ങള്‍ പിന്തുണ നല്‍കിയത് എന്നായിരുന്നു ഉപ്പി സാഹിബിന്റെ മറുപടി. മുസ്ലിം ലീഗ് കൊണ്ഗ്രെസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ആ സമയത്താണ് രാജ്യസഭ തിരഞ്ഞെടുപ്പ് വന്നത്. ലീഗ് പ്രസിഡണ്ട്‌ ഇസ്മയില്‍ സാഹിബു മത്സരിച്ചപ്പോള്‍ കൊണ്ഗ്രെസ് പിന്തുണക്കാന്‍ പോലും തയ്യാറാകാതെ മത്സരിക്കുകയാണ് ചെയ്തത്. ഇസ്മയില്‍ സാഹിബ് രാജ്യസഭയിലേക്ക് വിജയിക്കുകയും ചെയ്തു. അപ്പോളും എടുത്ത തീരുമാനം മാറ്റാതെ ഉപ്പി സാഹിബ നെത്രത്തം നല്‍കുന്ന മുസ്ലിം ലീഗ് കൊണ്ഗ്രെസിനെ പിന്തുനക്കുകയായിരുന്നു. മുസ്ലിം ലീഗുകാര്‍ക്ക് ഏറെ പഠിക്കാന്‍ ഉള്ള ജീവിതം ആയിരുന്നു ഉപ്പി സാഹിബിന്റെത്. 1952 ലെ മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ട്ടിയില്‍ ലീഡര്‍ സ്ഥാനത്തേക്ക് ശക്തമായ ഒരു മത്സരം നടന്നിരുന്നു. മത്സരരംഗത്ത് ഉപ്പി സാഹിബും സാക്ഷാല്‍ സീതി സാഹിബും ആയിരുന്നു. മത്സരത്തില്‍ സീതി സാഹിബ് ആണ് ജയിച്ചത്‌ , ലീഡര്‍ ആയതു ഉപ്പി സാഹിബും. മത്സരം ഇങ്ങനെ ആയിരുന്നു. ഉപ്പി സാഹിബ് ലീഡര്‍ ആകണമെന്ന് സീതി സാഹിബും കൂട്ടരും വാദിച്ചു സീതി സാഹിബ് ആകണമെന്ന് ഉപ്പി സാഹിബും വാദിച്ചു. ഇന്നത്തെ തലമുറ പഠിക്കേണ്ട ഒരു പാഠം ആണത്. വിവാഹത്തിനു ശേഷം അദ്ദേഹം മുന്ന് ദശബ്തക്കലതോളം ഉളിയില്‍ എറിഞ്ഞാല്‍ കരുവാന്റെ വളപ്പില്‍ തറവാട്ടില്‍ ആയിരുന്നു താമസിച്ചത്. ഉളിയില്‍ കാട്ടിലെ പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനനുഭാവന്റെ കബറിടം നീ വിശാലമാക്കി കൊടുക്കണേ നാഥാ..(അമീന്‍),

സി.എച്ച്.എന്ന സൂര്യതേജസ്‌

പലവിധ ചരിത്രങ്ങള്‍ വായിച്ചരിഞ്ഞവരാന് നമ്മള്‍.....,...........ഒരു വ്യക്തിയുടെ ചരിത്രം ഒരു നാടിന്റെ ചരിത്രം ആകുന്നതു സി എച്ചിന്റെ ജീവിതം ആണ്...........അത്തോളിയിലെ പാവപ്പെട്ട ആലിമുസല്യാരുടെ മകന്റെ ചരിത്രം അങ്ങിനെയാണ് രേഖപ്പെടുത്തിയത്......നികുതി നല്‍കുന്നവര്‍ക്ക് മാത്രം വോട്ടവകാശം ഉള്ള കാലത്ത്.....പഠിക്കുന്നതിനു ഫീസ്‌ പോലും കൊടുക്കാനില്ലാത്ത ഒരു വിദ്യാര്‍ത്തി രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നു....അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഒരു ജനതയുടെ നൊമ്പരമായിരുന്നു മുതല്‍ കൂട്ട്....കോഴിക്കോട് കോര്‍പറേഷന്‍ കൌണ്‍സിലില്‍ കൊണ്ഗ്രെസിന്റെ ശക്തി കേന്ദ്രം ആയിരുന്ന പരപ്പില്‍ നിന്ന് അപ്പക്കോയ എന്ന കൊണ്ഗ്രെസ് നേതാവിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു തുടക്കം.....1953 ല്‍ തന്റെ ഇരുപത്തി മൂന്നാമത്തെ വയസില്‍ ചന്ദ്രികയുടെ പത്രാധിപരും തുടര്‍ന്ന് മുഖ്യ പത്രാധിപരും ആയി....
ഒന്നാം നിയമസഭയില്‍ (1957 ) താനൂരില്‍ നിന്നും കൊണ്ഗ്രെസിന്റെ ഹസ്സന്‍ കുട്ടിയെ 5267 വോട്ടിനു പരാജയപ്പെടുത്തിയ അദ്ദേഹം മുസ്ലിം ലീഗിന്റെ പാര്‍ലിമെന്റി പാര്‍ട്ടി ലീഡര്‍ ആവുകയും ചെയ്തത് 27 മത്തെ വയസില്‍ ആയിരുന്നു......രണ്ടാം നിയമസഭയില്‍ (1960) താനൂരില്‍ നിന്നുംസി പി ഐ യുടെ നടുക്കണ്ടി മുഹമ്മദ്‌കോയയെ 19448 വോട്ടിനു പരാജയപ്പെടുത്തിയ സി എച്ച് തന്റെ നേതാവ് ആയ സീതി സാഹിബ് മരണപ്പെട്ടപ്പോള്‍ കേരള നിയമസഭയുടെ സ്പീക്കര്‍ ( 1961 ജൂണ്‍ 9 മുതല്‍1961),)ഏറ്റെടുക്കുകയും ചെയ്തിരുന്നു..സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ പിച്ചള പിന്നു പോലെ അത് വലിച്ചെറിഞ്ഞു ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങുകയാണ് ചെയ്തത്...
1962 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് ലോക്സഭയിലേക് മുസ്ലിം ലീഗ് പാര്‍ട്ടി മത്സരിച്ചത്. കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സി എച് മുഹമ്മദ്‌ കോയ സാഹിബ് കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ മഞ്ജുനാഥറാവുവിനെ 713 നു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ കെ പി കുട്ടികൃഷ്ണന്‍ നായര്‍ ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. മുന്നാം നിയമ സഭയില്‍ (1967) മങ്കടയില്‍ നിന്നും കൊണ്ഗ്രെസിലെ വി എസ എ സി കെ തങ്ങളെ 24517 വോട്ടിനു പരാജയപ്പെടുത്തിയ സി എച്ച്.വിദ്യാഭ്യാസ മന്ത്രി (1967 മാര്‍ച്ച്‌ 6 മുതല്‍ 1969 നവംബര്‍ 21 വരെ ) സ്ഥാനത്തേക്ക് വരികയാണ് ചെയ്തത്...ഈ സര്‍ക്കാര്‍ നിലം പതിച്ചപ്പോള്‍ രൂപീകരിച്ച അച്യുതമേനോന്‍ സര്‍ക്കാരില്‍ ..വിദ്യഭ്യാസ ആഭ്യന്തര മന്ത്രി...(1969 നവംബര്‍ 1 മുതല്‍ 1970 അഗുസ്റ്റ് 1 വരെ യും) സ്ഥാനമാണ് അദ്ദേഹം കൈകാര്യം ചെയ്തത്...
നാലാം നിയമസഭയിലേക്ക് (1970) കൊണ്ടോട്ടിയില്‍ നിന്നും കമ്മുണിസ്റ്റു സ്വതന്ത്രന്‍ കെ എ മൂസ ഹാജിയെ 17596 വോട്ടിനു പരാജയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് മുന്‍ സര്‍ക്കാരിലെ വകുപ്പുകള്‍ ആയിരുന്ന വിദ്യഭ്യാസ- ആഭ്യന്തര മന്ത്രി സ്ഥാനം തന്നെയാണ് ലഭിച്ചത് ( 1970 ഒക്ടോബര്‍ 4 മുതല്‍ 1973 മാര്‍ച്ച്‌ 1 വരെയും) ഇസ്മായില്‍ സാഹിബിന്റെ മരണം മൂലം ഒഴിവുണ്ടായിരുന്ന മഞ്ചേരി ലോകസഭ മണ്ഡലത്തില്‍ നിന്നും മത്സരിചു വിജയിച്ചപ്പോള്‍ മന്ത്രി സ്ഥാനം ഒഴിവായി...1973 ഫെബ്രുവരി 5 നു എം എല്‍ എ സ്ഥാനം രാജിവെച്ചു . അഞ്ചാം നിയമസഭയിലേക്ക് (1977)മലപ്പുറത്ത്‌ നിന്നും അഖിലെന്ത്യ ലീഗിലെ ടി കെ എസ എ മുത്തുക്കോയ തങ്ങളെ 23638 വോട്ടിനു പരാജയപ്പെടുത്തിയപ്പോള്‍ വിദ്യഭ്യാസ -ധനകാര്യമന്ത്രി മന്ത്രി( .1977 മാര്‍ച്ച്‌ 25 മുതല്‍ 1977 ഏപ്രില്‍ 25 വരെ ) സ്ഥാനമാണ് ലഭിച്ചത്.. 1977 ഏപ്രില്‍ 27 മുതല്‍ 1977 ഡിസംബര്‍ 20 വരെയും , -1978 ഒക്ടോബര്‍ 4 മുതല്‍ -1978 ഒക്ടോബര്‍ 27 വരെയും 1978 ഒക്ടോബര്‍ 29 മുതല്‍ -1979. ഒക്ടോബര്‍ 7 വരെയും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തത്....ഓരോ മുസ്ലിം ലീഗ് അണികള്‍ക്കും ആവേശം പകര്‍ന്നു അഭിമാനത്തിന്റെ നിമിഷം നല്‍കി കൊണ്ട് സി എച്ച് മുഹമ്മദ്‌ കോയ സാഹിബ് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറി .. 1979 ഒക്ടോബര്‍ 12 മുതല്‍ 1979. ഡിസംബര്‍ 1 വരെയാണ് അദ്ദേഹം ആ കസേരയില്‍ ഇരുന്നത് ..
ആറാം നിയമസഭയിലേക്ക് (1980 ) മഞ്ചേരിയില്‍ നിന്നും അഖിലെന്ത്യ ലീഗിലെ എം പി എം അബുബക്കര്‍ കുരിക്കളെ 21304 വോട്ടിനു പരാജയപ്പെടുത്തിയത്....ഇടതുസര്‍ക്കാര്‍ ആയിരുന്നു അധികാരത്തില്‍ വന്നത്....അത് പെട്ടെന്ന് നിലം പതിച്ചപ്പോള്‍ യു ഡി എഫ് അധികാരത്തില്‍ വന്നു ..സി എച്ച് ഉപമുഖ്യമന്ത്രി സ്ഥാനം(.1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച്‌ 17 വരെ) ആണ് കൈകാര്യം ചെയ്തിരുന്നത്
ഏഴാം നിയമസഭയിലേക്ക് (1982) മഞ്ചേരിയില്‍ നിന്നും അഖിലെന്ത്യ ലീഗിലെ കെ കെ മുഹമ്മദിനെ 17650 വോട്ടിനു പരാജയപ്പെടുത്തിയപ്പോലും ഉപമുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹം കൈകാര്യം ചെയ്തത്... 1982 മേയ് 24 മുതല്‍ 1983 സപ്തംബര്‍ 28 നു മരണം വരെ ആ സ്ഥാനത്തു തുടരുകയും ചെയ്തു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല , എന്നിവയില്‍ തുടങ്ങി നിരവധി കോളേജുകള്‍ ,കോഴ്സുകള്‍, സ്കൂളുകള്‍,പലതും ഈ മലയാളക്കരക്ക് അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്.അറബി, ഉര്‍ദു, സംസ്കൃതം തുടങ്ങിയ ഭാഷകള്‍ക്ക് അര്‍ഹമായ പരിഗണ നല്കിയതും മുസ്ലിം -നാടാര്‍ പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്‌ നടപ്പാക്കിയതും സി എച്ചിന്റെ ഭരണ കാലത്ത് തന്നെയായിരുന്നു. സര്‍വകലാശാല ഭരണങ്ങളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം നല്കിയതും മറ്റാരുമായിരുന്നില്ല.
കാലിക്കറ്റ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സ്ഥാപക നേതാവ്, പൊന്നാനി മൌനതുല്‍ ഇസ്ലാം കമ്മറ്റി അംഗം, തിരൂരങ്ങാടി യതീന്ഖാന വൈസ് പ്രസിഡന്റ്‌, മുസ്ലിം ലീഗ് ദേശീയ - സംസ്ഥാന കമ്മറ്റികളുടെ ജെനറല്‍ സെക്ടറി , നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരി, ഭാഷയുടെ നര്‍മ്മം അറിയുന്ന എഴുത്തുകാരന്‍,പ്രഗല്‍ഭ പത്രപ്രവര്‍ത്തകന്‍, മികച്ച പാര്‍ലിമെറെരിയന്‍, കരുത്തനായ ഭരണാധികാരി,ഗ്രന്ഥ കര്‍ത്താവ് അങ്ങിനെ സി എച്ച് കൈവെക്കാത്ത മേഖകള്‍ ഉണ്ടായിരുന്നില്ല....എല്ലാം പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്....ആ സൂര്യതേജസ്‌ വിട്ടുപിരിഞ്ഞിട്ടു മുന്ന് പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്.....മലയാളക്കര ഉള്ള കലാത്തോളം മറക്കില്ല ആ നാമത്തെ.....സര്‍വശക്തനായ അല്ലാഹു അദ്ദേഹത്തെ വിജയികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍)

ഖായിദെമില്ലത്തു മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ്

1896 ജൂണ്‍ 5 നു തമിള്‍നാട്ടിലെ തിരുനല്‍വേലിയില്‍ മൌലവി കെ ടി മിയാഖാന്‍ രാവുത്തരുടെ മകനായിട്ടാണ് ജനിച്ചത്‌.. .തിർനൽവേലിയിലെ സി.എം.എസ് കോളേജ് എം.ഡി.ടി ഹിന്ദു കോളേജ് ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. ,. വിഭജനത്തില്‍ പകച്ചു നിന്ന് ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് ആശ്വാസമേകി ..അവര്‍ക്ക് തണലേകാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് ഉറച്ചു വിശ്വസിച്ചു . അതിനായി ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നെത്ര്വത്തം നല്‍കിയത് ഇസ്മയില്‍ സാഹിബ് ആയിരുന്നു .ഇന്ന് മുസ്ലിം സമുദായം ഇന്ത്യ രാജ്യത്ത് അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നത്.. അന്ന് ഇസ്മയില്‍ എടുത്ത ആ നിലപാടുകള്‍ കൊണ്ട് തന്നെയാണ്മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റ്‌ ഖായിദെമില്ലത്തു മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ് നമ്മള്‍ അറിയുന്നത് ഒരു രാഷ്ട്രീയക്കാരന്‍ ആയിട്ടാണ്. അദ്ദേഹം അന്നത്തെ തമിഴ്നാടിലെ കോടീശ്വരന്മാരില്‍ ഒരാള്‍ കൂടിയാണ്. തമിള്‍ നാട്ടില്‍ പല ഭാഗങ്ങളിലും അദ്ധേഹത്തിന്റെ കുടുംബ സ്വത്തു വ്യാപിച്ചു കിടന്നിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിചെടുത്തിരുന്നു. രാഷ്ട്രീയത്തിലെയും വ്യക്തി ജീവിതത്തിലെയും സത്യസന്തതയും അടിയുറച്ച മതവിശ്വാസിയും ആയതു കൊണ്ട് ക്രമേണെ എല്ലാ സ്വത്തുക്കളും നഷ്ട്ടപെടുകയാണ് ഉണ്ടായത്.
കോടികളുടെ ആസ്തിയുണ്ടായിരുന്ന ജമാല്‍ മുഹമ്മദ്‌ കമ്പനിയുടെ ചീഫിന്റെ ചെരുമകളായ ജമാൽ ഹമീദ ബിയെ 1923 ൽ വിവാഹം കഴിച്ചതോട് കുടി ഇസ്മായില്‍ സാഹിബ് സബന്നതയുടെ ഉന്നയില്‍ എത്തിയിരുന്നു..1909 ല്‍ തിരുനല്‍വേലി യംഗ് മുസ്ലിം സൊസൈറ്റി രൂപീകരിച്ചു കൊണ്ടാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.1918 ല്‍ മജ്ളിസുല്‍ ഉലമ എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം എടുക്കെഷനാല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ്‌, അന്ജുമാന്‍ ഇമായത്തുല്‍ ഇസ്ലാം മിന്റെ വൈസ് പ്രസിഡന്റ്‌ ..1948 മാര്‍ച് 10 നു മദ്രാസില്‍ വെച്ച് ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് രൂപീകരിച്ചപ്പോള്‍ അതിനു നെത്ര്വത്തം നല്‍കിയതും ഇസ്മയില്‍ സാഹിബ് ആയിരുന്നു.ഒരു രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്. 1946—52 കാലഘട്ടത്തില്‍ മദ്രാസ്‌ അസ്സംബ്ലിയുടെ പ്രതിപക്ഷ നേതാവ്.1946–1952 കാലയവളില്‍ ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു മുഹമ്മദ് ഇസ്മയിൽ. 1952-58 കാലഘട്ടത്തില്‍ രാജ്യസഭ അംഗം, മുന്നാം ലോകസഭ (1962) തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഖായിദെമില്ലത്ത് മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ് കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ മുഹമ്മദ്‌ കുഞ്ഞുവിനെ 4328 വോട്ടിനു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ പുതിയവീട്ടില്‍ ഷൌക്കത്തലി ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. നാലാം ലോകസഭ തിരഞ്ഞെടുപ്പില്‍ (1967) മഞ്ചേരി മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രെസിന്റെ എ നഫീസത്ത്‌ ബീവിയെ 107494 വോട്ടിനു പരാജയപ്പെടുത്തിയാണ് ലോക്സഭയില്‍ എത്തിയത്. മുഹമ്മദ്‌ ഇസ്മായില്‍ സാഹിബിനെ ജനങ്ങള്‍ ആദരവോടെ ഖായിദെമില്ലത്തു (രാഷ്ട്രത്തിന്റെ നേതാവ്) എന്നാണു വിളിച്ചിരുന്നതു . 1972 ഏപ്രില്‍ 4 നു ആണ് അദ്ദേഹം ചെന്നയില്‍ വെച്ച് മരണപ്പെട്ടത്...സര്‍വശക്തനായ അല്ലാഹു ..അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പെടുതുമാരാകട്ടെ (ആമീന്‍)

ജി.എം ബനാത്ത്‌വാല

പല കാരണങ്ങള്‍ കൊണ്ടും വേട്ടയാടപ്പെടുന്ന സാധാരണക്കാര്‍ക്ക് വേണ്ടി പാര്‍ലിമെന്റില്‍ ഗര്‍ജനം നടത്തിയ മഹാനായ നേതാവായിരുന്നു ജി എം ബനാത്തവാല സാഹിബ്‌. ന്യുനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി ഭരണഘടനയുടെ ഭാഗമായി നിന്ന് എന്ത് ചെയ്യാന്‍ സാധിക്കും എന്ന്‍ ഗ്രഹപാഠം ചെയ്യുകയും അത് നടപ്പിലാക്കാന്‍ വേണ്ടി ചങ്കുറ്റത്തോടെ നിയമനിര്‍മ്മാണ സഭയില്‍ ആവശ്യപെടുകയും ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെ പഠിച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്ന അദ്ദേഹം നല്ലൊരു വിദ്യാര്‍ഥി കുടിയാണ്. ചരിത്രപ്രധാനമായ പല ബില്ലുകളും അദ്ദേഹം അവതരിപ്പിച്ചു. അതിനുവേണ്ടി ധാരാളം പഠനങ്ങളില്‍ മുഴുകാനും അദ്ദേഹം സമയം കണ്ടെത്തി. ഏറെ വിവാദം ഉയര്‍ത്തിയ ഷബാനു കേസിലെ വിധിയെ തുടര്‍ന്ന് അദ്ദേഹം അവതരിപ്പിച്ച ബില്ലാണ് (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ റൈറ്റ്സ്‌ ഓണ്‍ ഡിവോഴ്സ്‌ ആക്ട്‌) പാര്‍ലിമെന്റ് പാസ്സാക്കിയത്. ഒരു മെമ്പറുടെ ബില്ല് നിയമം ആയി മാറിയ ആദ്യത്തെ ചരിത്ര നിമിഷം ആയിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രി രാജിവ് ഗാന്ധിയാണ് അതിനു വഴിയൊരുക്കിയത്.
1977 ല്‍ ആണ് അദ്ദേഹം ആദ്യമായി പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് മുതല്‍ പാര്‍ലിമെന്റ് സമ്മേളനങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്ര രേഖകള്‍ ആണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച 10 പാര്‍ലിമെന്റെരിയന്‍ മാരുടെ ലിസ്റ്റ് എടുത്താല്‍ മുന്‍പന്തിയില്‍ നമ്മുക്ക് അദ്ധേഹത്തെ കാണാന്‍ സാധിക്കും. മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബും അദ്ദേഹവും ഒന്നിച്ചു ചേര്‍ന്ന് ന്യുനപക്ഷത്തിനു വേണ്ടി ശബ്തിച്ച കാലം ഒരു സുവര്‍ണ കാലഘട്ടം തന്നെ ആയിരുന്നു. ശരീഅത് അടക്കമുള്ള വിഷയങ്ങളില്‍ നമ്മള്‍ വിജയം കണ്ടത് ആ കുട്ടുകെട്ടു കൊണ്ടാണ്. പല പാര്‍ലിമെന്റ് സ്പീക്കര്‍മാരും മറ്റു മെമ്പര്‍ മാരോട് ബനാത്ത്വാലയെ കണ്ടു പഠിക്കാന്‍ പറയുമായിരുന്നു. ക്രിത്യനിഷ്ടതയില്‍ അത്രയും മാന്യത അദ്ദേഹം പുലര്‍ത്തിയിരുന്നു.
മുസ്ലിം സമുദായം ഇന്ത്യയില്‍ ബുദ്ധികുറഞ്ഞവരും ഒന്നിനും കൊള്ളത്തവരും ആയ ഒരു ആള്‍ക്കുട്ടം അല്ലെന്നും അവസരത്തിന് വേണ്ടി അലയാതെ സ്വയം അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തു മുന്നെരണം എന്നും ആണ് അദ്ദേഹം നമ്മെ പഠിപ്പിച്ചത്. അദ്ധേഹത്തിന്റെ ആ ചിന്ത പ്രാപല്യത്തില്‍ കൊണ്ട് വരാന്‍ നമ്മുക്ക് സാധിക്കാന്‍ ഉള്ള ശ്രമം ആണ് നമ്മള്‍ നടത്തേണ്ടത്,
1933 ഓഗസ്റ്റ് 15 ന് ഹാജി നൂർ മുഹമ്മദിന്റെ മകനായി മുംബൈയിൽ ജനിച്ചു, . സിദൻഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിദ്യാലയത്തിൽ‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിർത്തി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി. ഡോ.ആയിഷ ബനാത്ത്‌ വാലയാണ്‌ ഭാര്യ. ഈ ദമ്പതികൾക്ക് മക്കളില്ല. .
1961ൽ മുസ്‌ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായാണ്‌ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്‌. പിന്നീട് 1967-ൽ മുംബൈ കോർപ്പറേഷനിൽ കൗൺസിലറായി ബനാത്ത്‌വാല തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1972 ലും ഈ ജയം ആവർത്തിച്ചു
1972 ല്‍ നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമര്‍ഖാദി മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രെസിന്റെ മിയ അഹമദ് ലത്തീഫിനെ 6017 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 1977 മുതല്‍ ആണ് അദ്ദേഹം ലോക്സഭയിലേക്കു മത്സരിച്ചു തുടങ്ങിയത്. എല്ലാ മത്സരവും പൊന്നാനി മണ്ഡലത്തില്‍ നിന്നാണ്. 1977 ല്‍ വിമതലീഗിലെ കെ മൊയ്തീന്‍ കുട്ടിഹാജി എന്നാ ബാവ ഹാജിയെ 117346 വോട്ടിനു പരാജയപ്പെടുത്തി. 1980 ല്‍ കൊണ്ഗ്രെസ് (യു)വിന്റെ ആര്യാടന്‍ മുഹമ്മദിനെ 50863 വോട്ടിനു പരാജയപ്പെടുത്തി. 1984 ല്‍ സി പി ഐ യിലെ കൊളാടി ഗോവിന്ദന്‍കുട്ടിയെ 102326 വോട്ടിനു പരാജയപ്പെടുത്തി. 1989 ല്‍ സി പി ഐ യിലെ എം രഹ്മത്തുല്ലയെ 107519 വോട്ടിനു പരാജയപ്പെടുത്തി. 1996 ല്‍ സി പി ഐ യിലെ രഹ്മത്തുല്ലയെ 79295 വോട്ടിനു പരാജയപ്പെടുത്തി. 1998 ല്‍ സി പി ഐ യിലെ മിനുമുംതാസിനെ 104244 വോട്ടിനു പരാജയപ്പെടുത്തി. 1999 ല്‍ സി പി ഐ യുടെ പി പി സുനീറിനെ 102758 വോട്ടിനു പരാജയപ്പെടുത്തി.
ഭൂരിപക്ഷത്തിന്റെ കണക്കു എടുത്താല്‍ ലക്ഷത്തിന്റെ കണക്കെ പൊന്നാനിക്കാര്‍ ബനാതവാല സാഹിബിനു നല്‍കിയിട്ടുള്ളൂ. വിശ്വാസം അര്‍പ്പിച്ച ജനങ്ങളെ നിരാശരാക്കിയില്ല എന്നതിന്റെ വ്യക്തമായ തെളിവായി അത് നിലനില്‍ക്കുന്നു

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (59) കല്ലടി മുഹമ്മദ്‌

ജനനം.1949 ഒക്ടോബര്‍ 20
അബ്ദുഹജിയുടെ മകന്‍ ..അരിയുര്‍ സഹകരണ ബാങ്ക് ഡയരക്റെര്‍
കെ ഇ എല്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി വൈസ് പ്രസിഡന്റ്‌
മുസ്ലിം ലീഗ് പാലക്കാട്‌ ജില്ല പ്രസിഡന്റ്‌
എട്ടാം നിയമ സഭയിലേക്ക് (1987) മണ്ണാര്‍ക്കാട് നിന്നും സി പി ഐ യിലെ പി കുമാരനെ 3460 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമസഭയിലേക്ക് (1991) മണ്ണാര്‍ക്കാട് നിന്നും സി പി ഐ യിലെ പി കുമാരനെ 4470 വോട്ടിനു പരാജയപ്പെടുത്തി

1962 ലെ ലോകസഭ തിരഞ്ഞെടുപ്പിലെ റിസൽട്ട് (കോഴിക്കോട്,മഞ്ചേരി)


2014 ല്‍ ലോകസഭ തിരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്......മുസ്ലിം ലീഗ് പാര്‍ട്ടി വളരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് എല്ലാ ലോകസഭ മണ്ഡലങ്ങളിലും കണ്‍വന്ഷനുകള്‍ ചേര്‍ന്ന് കൊണ്ടിരിക്കുന്നത്.......പലരും ചോതിക്കുന്നത് എന്തിനാണ് ഇങ്ങനെ ഒറ്റയ്ക്ക് കണ്‍വന്ഷനുകള്‍ ചേരുന്നത് ....ഒറ്റയ്ക്ക് മത്സരിക്കാന്‍ ദൈര്യമുണ്ടോ എന്നൊക്കെ.....അവര്‍ മുസ്ലിം ലീഗിനെ കുറിച്ച് ശരിക്കും മനസ്സിലാക്കാത്തവര്‍ ആണ്.....മുസ്ലിം ലീഗ് ഇവിടെ ഒറ്റക്കും അല്ലാതെയും മത്സരിച്ചിട്ടുണ്ട്.......1957 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മത്സരിച്ചത്......പ്രജസോഷിലിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമായിട്ടു ആണ്......1960 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ സഖ്യത്തിന്റെ കൂടെ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസും ഉണ്ടായിരുന്നു.....1967 ല്‍ കമ്മുനിസ്റ്റ്‌ പാര്‍ട്ടികളും ആയി സഖ്യമായാണ് മുസ്ലിം ലീഗ് മത്സരിച്ചത്......ഇതൊക്കെ മുന്നണി ബന്ധത്തില്‍ മത്സരിച്ച ചരിത്രങ്ങള്‍ ആണെങ്കില്‍....,,,,,,,1962 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഒറ്റയ്ക്ക് ആണ് മത്സരിച്ചത് .....ഒറ്റയ്ക്ക് മത്സരിച്ച മുസ്ലിം ലീഗ് രണ്ടു സീറ്റില്‍ ജയിക്കുകയും ചെയ്തിട്ടുണ്ട്.......കോഴിക്കോട് മണ്ഡലത്തില്‍ കേരള അസംബ്ലിയിലെ സ്പീക്കര്‍ സ്ഥാനം രാജിവെച്ച് സി എച്ച് മുഹമ്മദ്‌ കോയ സാഹിബും മഞ്ചേരിയില്‍ മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റ്‌ ഖയിതെമില്ലത്ത് ഇസ്മയില്‍ സാഹിബും ആണ് അന്ന് വിജയിച്ചത്.......കമ്മുനിസ്റ്റ്‌ സ്ഥാനര്തികളും കൊണ്ഗ്രെസ് സ്ഥാനര്തികളും ആണ് അന്ന് പരാജയപ്പെട്ടത് .....അന്നത്തെ റിസള്‍ട്ട് ആണ് താഴെ ഫോട്ടോയില്‍

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (74 ) എന്‍ ശംസുദ്ധീന്‍

ജനനം. 1969 മേയ് 31 
മുഹമ്മദ്‌ കുട്ടിയുടെ മകന്‍... 
കാലിക്കറ്റ് യുണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ 
കാലിക്കറ്റ് യുണിവേഴ്സിറ്റി യുനിയന്‍ കൌണ്‍സിലര്‍
എം എസ എഫ് മലപ്പ്രം ജില്ല പ്രസിഡന്റ്‌ , സ്റ്റേറ്റ് ജെനറല്‍ സെക്ടറി
മുസ്ലിം യുത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ്‌ , സ്റ്റേറ്റ് ജെനറല്‍ സെക്ടറി
മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പര്‍
പതിമുന്നം നിയമ സഭയിലേക്ക് (2011) മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും സി പി ഐ യിലെ വി ചാമുന്നിയെ 8270 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിംലീഗിന്‍റെ പ്രതിനിധികള്‍ ആയി സ്പീക്കര്‍, ഡെപ്യുട്ടി സ്പീക്കര്‍, ഗവര്‍മെന്റ് ചീഫ് വിപ്പ്

സീതി സാഹിബ് -----------രണ്ടാം കേരള നിയമ സഭയുടെ സ്പീക്കര്‍ (1960 മാര്‍ച്ച്‌ 12 മുതല്‍ 1961 ഏപ്രില്‍ 17 വരെ )

സി എച്ച് മുഹമ്മദ്‌ കോയ------രണ്ടാം കേരള നിയമസഭയുടെ സ്പീക്കര്‍ ( 1961 ജൂണ്‍ 9 മുതല്‍1961
നവംബര്‍ 10 വരെ)

കെ മൊയിതീന്‍കുട്ടി ഹാജി (ബാവ ഹാജി) -----------നാലാം നിയമ സഭയിലെ സ്പീക്കര്‍ (1970 ഒക്ടോബര്‍ 22 മുതല്‍ 1975 മേയ് 8 വരെ)

ചാക്കീരി അഹമദ്കുട്ടി-----------അഞ്ചാം നിയമസഭയില്‍ സ്പീക്കര്‍ (.1977 മാര്‍ച്ച്‌ 28 മുതല്‍ 1980 ഫെബ്രുവരി 14 വരെ)

എം പി മുഹമ്മദ്‌ ജാഫര്‍ ഖാന്‍------------ --,-----------മുന്നാം നിയമ സഭയില്‍ ഡെപ്യുട്ടി സ്പീക്കര്‍ (1967 മാര്ച്ച് ‌ 20 മുതല്‍ 1970 ജൂണ 26 വരെ)

കെ എം ഹംസ കുഞ്ഞു ------------ഏഴാം നിയമ സഭയിൽ ഡെപ്യുട്ടി സ്പീക്കർ-(1982 ജൂണ്‍ 30 മുതൽ 1986 ഒക്ടോബർ 7 വരെ )

കൊരമ്പയില്‍ അഹമദ് ഹാജി --------------ഏഴാം നിയമ സഭ ഡെപ്യുട്ടി സ്പീക്കര്‍ ....(1986 ഒക്ടോബര്‍ 20 മുതല്‍ 1987 മാര്‍ച്ച 25 വരെ)

പി സീതി ഹാജി ---------ഗവര്‍മെന്റ് ചീഫ് വിപ്പ് ...ഒമ്പതാം നിയമ സഭയുടെ (1991) തുടക്കം മുതല്‍ മരണം വരെ (1991 ഡിസംബര്‍ 5 വരെ)

കെ പി എ മജീദ്‌ ------------ ഗവര്‍മെന്റ് ചീഫ് വിപ്പ് (1992 --1996)