പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Monday, March 17, 2014

ലോകസഭ തിരഞ്ഞെടുപ്പ്---- കോഴിക്കോട്

വികസന തുടര്‍ച്ചക്ക് എം കെ രാഘവന്‍ 





ചരിത്രമുറങ്ങുന്ന മണ്ണാണ് കോഴിക്കോട്... രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സ്ഥാനമുള്ള ഈ മണ്ണ് കൂടുതല്‍ കാലവും വലതു പക്ഷ രാഷ്ട്രീയത്തിന്റെ കൂടെയാണ് നിന്നിട്ടുള്ളത്... കഴിവുള്ള സ്ഥനാര്തികളെ എന്നും വിജയിപ്പിക്കുനത്തില്‍ കോഴിക്കോടിന്റെ ജനത എന്നും ശ്രദ്ധിച്ചിട്ടുണ്ട്.. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് റിസള്‍ട്ട്.. കോഴിക്കൊടുകാരനും മണ്ഡലത്തില്‍ ഏറെ വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധവും വ്യാവസായിക ബന്ധവും ഉള്ള ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആളായിരുന്നിട്ടും കളങ്കരഹിതന്‍ ആയ ശ്രീ എം കെ രാഘവനെ വിജയിപ്പിച്ചത്.. തന്റെ കളങ്കരഹിത മായ വ്യക്തി വിശുദ്ധി കൊണ്ടും..നിസ്വാര്ത്വമായ സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അദ്ദേഹം ഇപ്പോള്‍ മണ്ഡലത്തിന്റെ താരമായി മാറിയിരിക്കുകയാണ്.. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കോഴിക്കോട് മണ്ഡലത്തില്‍ ചെതിട്ടുണ്ട്..വെള്ളയില്‍ ഷിപ്പിംഗ് ഹാര്‍ബറിന് വേണ്ടി 30 കോടി, കോഴിക്കോട് മേഖലയിലെ വൈദ്യതി വികസനത്തിന്‌ 198 കോടി,ഫൂടവേയര്‍ ഇന്സിട്യുട്ടിനു 100 കോടി, പുതിയാപ്പ ഷിപ്പിംഗ് ഹാര്‍ബര്‍ നവീകരത്തിന് 11 കോടി, ഇംഫാസിന് 30 കോടി, ചാലിയ കപ്പല്‍ രൂപവല്‍ക്കരണ കേന്ദ്രം നിര്ടെഷിനു 600 കോടി, ചെരുവന്നൂര്‍ സ്റ്റീല്‍ കോമ്പ്ലക്സിനു 22. 74 കോടി, കക്കയം ടൂറിസം വികസനത്തിന്‌ 5 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജ് മികവിന്റെ കേന്ദ്രമാക്കാന്‍ 150 കോടി, വികലാംഗ ക്ഷേമ ഇന്‍സിടിട്ടിനു 15. 2 കോടി, വിമാനത്താവള വികസനത്തിന്‌ 150 കോടി തുടങ്ങിയവ കേന്ദ്രത്തില്‍ നിന്നും അനുവധിപ്പിച്ചത് എം പി മികച്ച പ്രവര്‍ത്തനം ആയിട്ടാണ് ജനം കാണുന്നത്. കോഴിക്കോട് റയില്‍വേ സ്റേഷന്‍ രാജ്യന്തിര നിലവാരത്തിലേക്ക് ഉയര്തുന്നതിന്റെ പ്രവര്‍ത്തിയും ഏറെ മുന്നേറിയിട്ടുണ്ട്...എം പി ഫണ്ടില്‍ നിന്നും 96.58 % ശതമാനം പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്.. തുടര്‍ന്ന് വരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയാബോള്‍ അത് 100 % തന്നെയാകും... 

മണ്ഡലത്തിലെ ജനങ്ങലോപ്പം നിന്ന എം പി യാണ് ശ്രീ എം കെ രാഘവന്‍. ഇടതു പക്ഷത്തിനു ശക്തമായ ആധിപത്യം ഉള്ള മണ്ഡലം ആണെങ്കിലും വികസനത്തെ സ്നേഹിക്കുന്ന ഇടതുപക്ഷക്കാര്‍ പോലും സിറ്റിംഗ് എം പി തുടരണം എന്നാണു ആഗ്രഹിക്കുന്നത്.. മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് ഏറെ സ്വാധീനം ഉള്ള മണ്ഡലം ആണ് കോഴിക്കോട്.. പലവട്ടം ന്യുനപക്ഷ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരാള്‍ ആണ് ഇത്തവണ ഇടതു സ്ഥാനാര്‍ഥി എന്നത് കൊണ്ട് യു ഡി എഫ് ന്റെ വിജയം ഉറപ്പിക്കാവുന്നതാണ്.. കഴിഞ്ഞ തവണ പരാജയപ്പെട്ട ഇടതു സ്ഥനാര്തിക്ക് ഇത്തവണ സീറ്റ് നല്‍കാത്തത് കൊണ്ട് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള രഹസ്യമായ എതിര്‍ പ്രചരണം യു ഡി എഫ് നു ഗുണം ചെയ്യും.. കോഴിക്കോട് ജില്ലയില്‍ സിപിഎം ന്റെ യുവജന- വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ മുന്‍ നിര നായകന്‍ ആയിരുന്ന ടി പി ചന്ദ്രശേഖരനെ കൊല ചെയ്ത സിപിഎം ന്റെ പ്രവര്‍ത്തികള്‍ കൊണ്ട് പല സിപിഎം അണികളും ഇത്തവണ സിപിഎം സ്ഥാനര്തിയെ കയ്യൊഴിയാന്‍ ആണ് സാധ്യത.. കൊലപാത രാഷ്ട്രീയത്തിന്റെ വാഗ്താക്കള്‍ ആയ സിപിഎം നെ ഇത്തവണ കോഴിക്കോടന്‍ മണ്ണ് കയ്യൊഴിയും എന്ന് തന്നെയാണ് കരുതുന്നത്.. വികസന തുടര്ച്ചക്ക് ഐക്യജനാധിപത്യ മുന്നണി സ്ഥനാര്തിക്ക് തന്നെ വോട്ടു ചെയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..

ലോകസഭ തിരഞ്ഞെടുപ്പ്-- വടകര

വടകരയിലെ വിജയം ഗാന്ധി ശിഷ്യന് തന്നെ 


സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍... ഗാന്ധിയന്‍ ജീവിത രീതി പിന്തുടരുന്ന അദ്ദേഹം മികച്ചൊരു ഭരണാധികാരി കൂടിയാണ് ഈ രാജ്യത്ത് അറിയപ്പെടുന്നത്... മുമ്പ് കണ്ണൂരില്‍ നിന്നും വിജയിച്ചപ്പോള്‍ കേന്ദ്ര കൃഷി വകുപ്പ് ആയിരുന്നു കൈകാര്യം ചെയ്തത്.. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്തിന്റെ ആഭ്യന്തിര വകുപ്പില്‍ അഭിമാനകരമായ പ്രവര്‍ത്തനം ആണ് അദ്ദേഹം കാഴ്ച വെക്കുന്നത്.. ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്നവര്‍ മുല്ലപ്പള്ളിയുടെ ഭരണ നൈപുണ്യം അന്ഗീകരിക്കുക തന്നെ ചെയ്യും...1984 മുതൽ 1998 വരെ കണ്ണൂര്‍ മണ്ഡലത്തെ ലോക്സഭയില്‍ അദ്ദേഹം പ്രതിനിധാനം ചെയ്തിട്ടുണ്ട്.. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സിറ്റിംഗ് എം പി ആയിരുന്ന ശ്രീമതി പി സതീദേവിയെ ആണ് മുല്ലപ്പള്ളി പരാജയപ്പെടുത്തിയത്...വികസന മുരടിപ്പില്‍ നിന്നും അല്പമെങ്കിലും മണ്ടലത്തിനു മോചനം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്..നാദാപുരം ബി എസ എഫ് കേന്ദ്രം, സി ആര്‍ പി എഫ് പരിശീലന കേന്ദ്രം, സൈക്ലോന്‍ ഷെല്‍ട്ടര്‍- സുരക്ഷ, ദുരന്ത നിവാരണ സിമിതി, തീരദേശ പോലീസ് സ്റേഷന്‍ എന്നിവ മണ്ഡലത്തില്‍ കൊണ്ട് വരാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്.. എം പി ഫണ്ടിലും ശ്രദ്ധ കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.. ഇപ്പോള്‍ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നത് ഉള്‍പ്പെടുത്താതെ തന്നെ 86.64 %വിനിയോകിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു... ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തികള്‍ കൂടി കണക്കാക്കിയാല്‍ അത് നൂറു ശതമാനത്തോളം വരും... കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍ എം പി എന്നാ ചെറുകക്ഷിയുടെ സ്ഥാനാര്‍ഥി ആയി മത്സരിച്ച ശ്രീ ടി പി ചന്ദ്രശേഖരന്‍ എന്നയാലെ സിപിഎം കൊന്നത് ഈ മണ്ഡലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടും എന്നാ കാര്യത്തില്‍ സംശയമില്ല.. സിപിഎം വിട്ടാണ് അദ്ദേഹം മറ്റൊരു പാര്‍ട്ടി ഉണ്ടാക്കിയത്.. ജനകീയനായിരുന്ന ടി പി യെ സ്നേഹിക്കുന്ന ആയിരങ്ങള്‍ ഉള്ള മണ്ഡലം ആണിത്.. സിപിഎം അണികള്‍ പോലും ഏറെ ദുഖിച്ച വിഷയം ആയിരുന്നു ടി പി യുടെ കൊല... അത് കൊണ്ട് കഴിഞ്ഞ തവണ സിപിഎം നു കിട്ടിയ വോട്ടുകള്‍ പോലും ഇത്തവണ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല... കൂത്തുപരമ്പ, വടകര മണ്ഡലങ്ങളിലെ യു ഡി എഫ് ന്റെ ശക്തി കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണം വളരെ മുന്നിലെത്തിയിട്ടുണ്ട്.. ഇടതു സ്ഥനാര്തിക്ക് എതിരെ സിപിഎം കോഴിക്കോട് ജില്ല നേത്രതം തന്നെ രംഗത്തു വന്നത് വാര്‍ത്തയായിരുന്നു.. ശക്തമായ ഒരു പാര്‍ട്ടി പിന്തുണ ഇത്തവണ ഇടതു സ്ഥനാര്തിക്ക് ലഭിക്കുകയില്ല.. ടി പി കൊലനടത്തിയ സിപിഎം നേതാക്കള്‍ ഇപ്പോളും ജയിലില്‍ ആയതു പ്രചാരണത്തിന് സിപിഎം നു തടസം ശ്രിഷ്ട്ടിക്കുന്നു... കൊല നടത്തിയ ആളുകളുടെ മണ്ഡലം കൂടിയാണിത്.. അത് കൊണ്ട് സിപിഎം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ യു ഡി എഫ് സ്ഥനാര്തിക്ക് മികച്ചൊരു പിന്തുണ ലഭിക്കും.. ഇടതു സ്ഥാനാര്‍ഥി ആണെങ്കില്‍ 19 കേസുകളില്‍ പ്രതിയാണ്.. രാജ്യത്തെ നിയമം ലംഘിച്ച കേസുകളില്‍ ആണ് പ്രതി.. അങ്ങിനെ ഒരാളെ തിരഞ്ഞെടുക്കാന്‍ വടകരയിലെ ജനം തയ്യാറാവില്ല എന്നാണു എന്റെ വിശ്വാസം.. വികസന തുടര്ച്ചക്ക് മുല്ലപ്പള്ളിയുടെ വിജയം അനിവാര്യമായത് കൊണ്ട്...ജനം കൈപ്പത്തി അടയാളത്തില്‍ തന്നെ വോട്ടുകള്‍ ചെയ്യും എന്ന് കരുതുന്നു...


(1998 ല്‍ നടന്ന 12 മത് ലോകസഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ അന്നത്തെ മന്ത്രി എ സി ഷണ്മുഖദാസിനു എതിരെ മത്സരിച്ചു വിജയിച്ചിരുന്നു.. ആ തിരഞ്ഞെടുപ്പില്‍ പടിയൂര്‍ പഞ്ചായത്ത് ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കാന്‍ എനിക്കായിട്ടുണ്ട് )

കേരളത്തില്‍ നിന്നും മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍

കേരളത്തിലെ മണ്ഡലങ്ങളില്‍ നിന്നും മുസ്ലിം ലീഗ് മത്സരിച്ചു വിജയിച്ച കണക്കുകളും ... ഭൂരിപക്ഷങ്ങളും ...
---------------------------------------------


1951 ല്‍ ആദ്യ പാര്‍ലിമെന്റ് തെരെഞ്ഞ്ടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും പോക്കര്‍ സാഹിബ് കൊണ്ഗ്രെസിന്റെ ടി വി ചാത്തുക്കുട്ടി നായരെ 16976 വോട്ടിനു പരാജയപ്പെടുത്തി. കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ കൊരക്കാടന്‍ കുഞ്ഞാലി മുന്നാം സ്ഥാനത് ആയിരുന്നു.
1957 ല്‍ നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗിന്റെ ബടെക്കണ്ടി പോക്കര്‍ സാഹിബ് കൊണ്ഗ്രെസിന്റെ പാലാട്ട് കുഞ്ഞികോയയെ 20955 വോട്ടിനു പരാജയപ്പെടുത്തി. കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ കെ പി മുഹമ്മദ്‌ കോയ മുന്നാം സ്ഥാനത് ആയിരുന്നു 
1962 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മുസ്ലിം ലീഗ് പാര്‍ട്ടി മത്സരിച്ചത്. കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സി എച് മുഹമ്മദ്‌ കോയ സാഹിബ് കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ മഞ്ജുനാഥറാവുവിനെ 713 നു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ കെ പി കുട്ടികൃഷ്ണന്‍ നായര്‍ ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. മഞ്ചേരി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഖായിദെമില്ലത്ത് മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ് കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ മുഹമ്മദ്‌ കുഞ്ഞുവിനെ 4328 വോട്ടിനു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ പുതിയവീട്ടില്‍ ഷൌക്കത്തലി ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. 
1967 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ മത്സരിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് കൊണ്ഗ്രെസിന്റെ എന്‍ കെ എസ നായരെ 81873 വോട്ടിനു പരാജയപ്പെടുത്തി. മഞ്ചേരി മണ്ഡലത്തില്‍ നിന്നും മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ് കൊണ്ഗ്രെസിന്റെ എ നഫീസത്ത്‌ ബീവിയെ 107494 വോട്ടിനു പരാജയപ്പെടുത്തി 
1971 ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് കൊണ്ഗ്രെസിന്റെ പാലാട്ട് കുഞ്ഞികോയയെ 72076 വോട്ടിനു പരാജയപ്പെടുത്തി . മഞ്ചേരി മണ്ഡലത്തില്‍ നിന്നും മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ് എസ പി മുഹമ്മദലിയെ 119837 വോട്ടിനു പരാജയപ്പെടുത്തി 
1977 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്നും ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് വിമിത ലീഗിന്റെ ബി എം ഹസ്സനെ 97201 വോട്ടിനു പരാജയപ്പെടുത്തി. പൊന്നാനി മണ്ഡലത്തില്‍ ഗുലാംമുഹമ്മദ്‌ ബനാത്ത് വാല സാഹിബ് വിമിത ലീഗിന്റെ മോയിതീന്‍ കുട്ടി ഹാജി ബാവ ഹാജിയെ 117346 വോട്ടിനു പരാജയപ്പെടുത്തി 
1980 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഗുലാംമുഹമ്മദ്‌ ബനാത്ത് വാല സാഹിബ് സിപിഎം, സി പി ഐ, കേരള കൊണ്ഗ്രെസ്, അഖിലേന്ത്യാ ലീഗ് തുടങ്ങിയ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച വിമിത കൊണ്ഗ്രെസ് നേതാവ് ആര്യാടന്‍മുഹമ്മദിനെ 50863 വോട്ടിനു പരാജയപ്പെടുത്തി. മഞ്ചേരി മണ്ഡലത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അഖിലേന്ത്യാ ലീഗിലെ മോയിതീന്‍ കുട്ടി ഹാജി ബാവ ഹാജിയെ 34581 വോട്ടിനു പരാജയപ്പെടുത്തി 
1984 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഗുലാം മുഹമ്മദ്‌ ബനാത്ത് വാല സാഹിബ് സി പി ഐ യുടെ കൊളാടി ഗോവിന്ദന്‍ കുട്ടിയെ 102326 വോട്ടിനു പരാജയപ്പെടുത്തി. മഞ്ചേരി മണ്ഡലത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് സിപിഎം ലെ ഇ കെ ഇമ്പിച്ചിബാവയെ 71175 വോട്ടിനു പരാജയപ്പെടുത്തി 
1989 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും ഗുലാം മുഹമ്മദ്‌ ബനാത്ത് വാല സാഹിബ് സി പി ഐ യുടെ എം രഹ്മത്തുള്ളയെ 107519 വോട്ടിനു പരാജയപ്പെടുത്തി. മഞ്ചേരി മണ്ഡലത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് സിപിഎം ലെ കെ വി സലാഹുദ്ധീനെ 70282 വോട്ടിനു പരാജയപ്പെടുത്തി. 
1991 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് ഇടതുപക്ഷ സ്വതന്ത്രന്‍ വി വേണുഗോപാലിനെ 89323 വോട്ടിനു പരാജയപ്പെടുത്തി . പൊന്നാനി മണ്ഡലത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് സി പി ഐ യിലെ കട്ടിശ്ശേരിഹംസകുഞ്ഞിനെ 95706 വോട്ടിനു പരാജയപ്പെടുത്തി 
1996 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് സിപിഎം ലെ സി എച് ആഷിക്കിനെ 54971 വോട്ടിനു പരാജയപ്പെടുത്തി . പൊന്നാനി മണ്ഡലത്തില്‍ ഗുലാം മുഹമ്മദ്‌ ബനാത്ത് വാല സാഹിബ് സി പി ഐ യിലെ എം രഹ്മത്തുള്ളയെ 79295 വോട്ടിനു പരാജയപ്പെടുത്തി 
1998 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് സിപിഎം ലെ കെ വി സലഹുധീനെ 106009 വോട്ടിനു പരാജയപ്പെടുത്തി. ഇവിടെ മത്സരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ എ പി അബ്ദുല്‍ വഹാബിന് 32191 വോട്ടു നേടിയിരുന്നു ..പൊന്നാനി മണ്ഡലത്തില്‍ ഗുലാം മുഹമ്മദ്‌ ബനാത്ത് വാല സാഹിബ് സി പി ഐ യിലെ മിനുമുംതാസിനെ 104244 വോട്ടിനു പരാജയപ്പെടുത്തി .ഇവിടെ മത്സരിച്ച പി ഡി പി യുടെ പുതുമോട്ടില്‍ ഇബ്രാഹിം 35026 വോട്ടു നേടിയിരുന്നു 


1999 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് സിപിഎം ലെ ഐ ടി നജീബിനെ 123411 വോട്ടിനു പരാജയപ്പെടുത്തി. പൊന്നാനി മണ്ഡലത്തില്‍ നിന്നും ഗുലാം മുഹമ്മദ്‌ ബനാത്ത് വാല സാഹിബ് സി പി ഐ യുടെ പി പി സുനീറിനെ 129478 വോട്ടിനു പരാജയപ്പെടുത്തി 
2004 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് സി പി ഐ യിലെ പി പി സുനീറിനെ 102758 വോട്ടിനു പരാജയപ്പെടുത്തി
(കെ പി എ മജീദ്‌ 2004 ല്‍ മഞ്ചേരിയില്‍ പരാജയപ്പെട്ടിരുന്നു .. കേരളത്തില്‍ മുസ്ലിം ലീഗിന്റെ ഏക പാര്‍ലിമെന്റ് തെരഞ്ഞെടുപ്പു തോല്‍വിയും അത് തന്നെ )
2009 ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് സിപിഎം ലെ ടി കെ ഹംസയെ 115597 വോട്ടിനു പരാജയപ്പെടുത്തി. പൊന്നാനി മണ്ഡലത്തില്‍ നിന്നും ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബ്, പി ഡി പി പിന്തുണയുള്ള ഇടതുപക്ഷ സ്വതന്ത്ര സ്വനാര്‍ത്തി ഹുസൈന്‍ രണ്ടാതാനിയെ 82684 വോട്ടിനു പരാജയപ്പെടുത്തി

Friday, March 14, 2014

ലോകസഭ തിരഞ്ഞെടുപ്പ്-----കണ്ണൂര്‍

ചുവന്നിട്ടും ചുവക്കാതെ കണ്ണൂര്‍ 

---------------------------------------------



മലബാറിന് പുറത്തുള്ളവരെ സിപിഎം പഠിപ്പിച്ചു വെച്ചിരിക്കുന്നത് കണ്ണൂര് ചുവന്ന കോട്ടയാണ് എന്നാണു.... ലോകസഭ തിരഞ്ഞെടുപ്പ് കണക്കെടുത്താൽ അത് നൂറു ശതമാനം തെറ്റാണ് എന്ന് മനസ്സിലാവും.. പിണറായി പാറപ്രം ഉൾക്കൊള്ളുന്ന കണ്ണൂർ മണ്ഡലത്തിലെ സിറ്റിംഗ് എം പി കമ്മുനിസ്റ്റ്കാരുടെ രാഷ്ട്രീയ ശത്രു ശ്രീ കെ. സുധാകരനാണ്.... രാഷ്ട്രീയ ബോധമുള്ള ജനങ്ങളുടെ മണ്ഡലം ആയതു കൊണ്ട് തന്നെയാണ് കണ്ണൂർ കൂടുതൽ കാലം വലതുപക്ഷതോടൊപ്പം നിലനിന്നതും....ഇന്ത്യയിൽ ഒരിക്കലും കമ്മുനിസ്റ്റുകാർ അധികാരത്തിൽ വരില്ല എന്ന് കണ്ണൂരിലെ ജനത്തിനു അറിയാം... കൊണ്ഗ്രെസിനു അധികാരം ഇല്ലെങ്കിൽ ഇവിടെ വരാനുള്ളത് ഫാസിസ്റ്റുകൾ ആണെന്ന് അറിയുന്ന ജനം ഒരിക്കലും കമ്മുനിസ്റ്റ്‌ പാർട്ടിയോടൊപ്പം നില്ക്കില്ലല്ലോ...അവരുടെ വോട്ടു അങ്ങിനെ കൊണ്ഗ്രെസ് മുന്നണിക്ക്‌ ലഭിക്കുന്നു.. ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവ് ശ്രീ എ കെ ഗോപാലന്റെ ജന്മനാടും ഈ മണ്ഡലത്തിലാണ്‌.. അവിടെയാണ് എ കെ ഗോപലൻ അടക്കം രൂപം നല്കിയ പ്രസ്ഥാനം തകർന്നടിഞ്ഞത്.... കൊലയാളി പാർട്ടി എന്ന് സിപിഎം നു പേര് വന്നത് തന്നെ കണ്ണൂരിലെ സിപിഎം പ്രവർത്തനം കൊണ്ട് തന്നെയാണ്... കൊണ്ഗ്രെസ്, മുസ്ലിം ലീഗ്, ബി ജെ പി, എസ ഡി പി ഐ എന്നീ പാർട്ടിയുടെ അണികളെ കൊന്ന സിപിഎം , സ്വന്തം പാർട്ടിയിലെ അണികളെ കൊല്ലാനും മടികാണിച്ചിട്ടില്ല.. കണ്ണൂർ ജില്ലയിലെ ഒന്നിലതികം സിപിഎം എം,  എൽ എ മാര് തന്നെ കൊലക്കേസിൽ ജയിലിൽ കിടന്നവർ ഉണ്ടായിട്ടുണ്ട്.. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ശ്രീ കെ സുധാകരൻ തന്നെയാണ് യു ഡി എഫ് മുന്നണിയുടെ സ്ഥാനാർത്തി.. അഞ്ചു വർഷം കൊണ്ട് അദ്ദേഹം എം പി ഫണ്ട് മാത്രം 81.30 % വിനിയോഗിച്ചിട്ടുണ്ട്... കണ്ണൂരിലെ ജനത്തിനൊപ്പം നിൽക്കാൻ അദ്ധേഹത്തിനു സാധിക്കുന്നുമുണ്ട് . അത് കൊണ്ട് തന്നെയാണ് സുധാകരനെ ഇത്തവണയും സ്ഥനാർത്തിയാക്കണം എന്ന് കണ്ണൂര് ജനത ആഗ്രഹിച്ചത്‌... ഇത്തവണ ഇടതുപക്ഷം പരീക്ഷണത്തിന്‌ ഇറക്കിയത് മുന് മന്ത്രി ശ്രീമതി ടീച്ചരെയാണ്... 

ഏഴു അസ്സംബ്ലി മണ്ഡലങ്ങളിൽ നാലെണ്ണം യു ഡി എഫ് ന്റെ കൈകളിലാണ് ഉള്ളത്...അഴീക്കോട്,കണ്ണൂര്,പേരാവൂർ, ഇരിക്കൂർ എന്നിവയാണത്... മട്ടന്നൂർ, ധർമ്മടം,തളിപ്പറമ്പ എന്നിവ ഇടതുപക്ഷതിനോപ്പവും... കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പിലെ കണക്കെടുത്താൽ ഇടതുപക്ഷത്തിനു 51402 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്... ലോകസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ ഭൂരിപക്ഷം 43151 വോട്ടാണ്..... നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് ഭൂരിപക്ഷം കുറയാൻ കാരണം ഏറെയാണ്‌.... ഇടതുപക്ഷ മുന്നണിക്ക്‌ കാൽ ലക്ഷത്തിലേറെ ഭൂരിപക്ഷം നല്കിയ മണ്ഡലങ്ങളായിരുന്നു തളിപ്പറമ്പയും മട്ടന്നൂരും ....ഈ രണ്ടു മണ്ഡലങ്ങളിലും യു ഡി എഫ് ശക്തമായ ഒരു മത്സരം നടത്തിയിരുന്നില്ല.. രണ്ടു സ്ഥലത്തെയും യു ഡി എഫ് സ്ഥനാര്തികളും   കോട്ടയം ജില്ലയിൽ നിന്നും ഇറക്കുമതി ചെയ്തവർ ആയിരുന്നു... ജില്ലയിൽ ഏറെയൊന്നും രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത രണ്ടു സ്ഥാനാർഥികൾ ആയിരുന്നു അവർ.... ഇത് തന്നെയാണ് ഈ രണ്ടു മണ്ഡലങ്ങളിലും ഇടതിന് ഭൂരിപക്ഷം കൂടാൻ കാരണം .....ഇടതുപക്ഷത്തിനു ഭൂരിപക്ഷം കിട്ടിയ മറ്റൊരു മണ്ഡലം ആയ ധര്മ്മടത്തു യു ഡി എഫ് സ്ഥാനാർത്തി നിർണ്ണയം വൈകിയത് കൊണ്ട് പാർട്ടി ചിന്നം പോലും കൊടുക്കനായിട്ടില്ല.... മത്സര രംഗത്ത് ഇറങ്ങാൻ വൈകിയ സ്ഥനാര്തി ആയിരുന്നു അവിടെ ... യു ഡി എഫ് നു മുന് തൂക്കമുള്ള ഇരിക്കൂറിൽ നല്ലൊരു മത്സരം കാഴ്ചവെക്കാൻ യു ഡി എഫ് നു സാധിചിട്ടുമില്ല... ഇത്തവണ ഇരിക്കൂർ, പേരാവൂർ, മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൊണ്ട് മട്ടന്നൂർ, തളിപ്പറമ്പ മണ്ഡലങ്ങളിലെ ഇടതു ഭൂരിപക്ഷം മറികടക്കാനാകും എന്നാണു യു ഡി എഫ് പ്രതീക്ഷ,,,,

വികസന വിപ്ലവം ഉണ്ടായിട്ടുള്ള അഴീക്കോട് മണ്ഡലം ഇത്തവണ യു ഡി എഫ് നു ശക്തമായ പിന്തുണ നല്കുന്ന മണ്ഡലങ്ങളിൽ ഒന്ന് തന്നെയാണ്... ഏറെ വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഈ മണ്ഡലത്തിൽ തുടര്പ്രവർത്തികൾക്ക് സുധാകരന്റെ ജയം അനിവാര്യമാണ്... കണ്ണൂര് വിമാനത്താവളം, അഴീക്കോട് പോർട്ട്‌ അടക്കമുള്ളവയുടെ പ്രവര്ത്തനം ദ്രുതഗതിയിൽ തന്നെയാണ് നടന്നു വരുന്നത്.. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സുധാകരന് സിപിഎം വോട്ടുകൾ ലഭിക്കും...സിപിഎം സ്റ്റേറ്റ് സെക്ടറി ശ്രീ പിണറായി വിജയൻറെ ബൂത്ത് ആയ പിണറായി സൌത്ത് എൽ പി സ്കൂളിൽ എല്ലാ കാലവും യു ഡി എഫ് നു ലഭിച്ചിരുന്നത് വിരലില്‍ എണ്ണാവുന്ന വോട്ടുകൾ മാത്രമായിരുന്നു... പക്ഷെ കഴിഞ്ഞ തവണ ശ്രീ പിണറായി വിജയൻ ആദ്യം വോട്ടു ചെയ്ത ആ ബൂത്തിൽ യു ഡി എഫ് സ്ഥനാര്ത്തി ശ്രീ കെ സുധാകരന് നല്കിയത് 326 വോട്ടാണ് .. പാർട്ടി നായകൻറെ തട്ടകത്തിൽ പോലും സിപിഎം നു കാലിടരുകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് ... ഇത്തവണയും കണ്ണൂരിലെ വികസനം കൊതിക്കുന്ന ...സിപിഎം ന്റെ അക്രമ രാഷ്ട്രീയത്തെ വെറുക്കുന്ന സിപിഎം അണികൾ സുധാകരനെ തന്നെ പിന്തുണക്കും... കണ്ണൂരിലെ സിപിഎം രക്തസാക്ഷികളുടെ കുടുംബം ഇത്തവണ പാര്ട്ടിയെ കയ്യൊഴിയാൻ ആണ് സാധ്യത .... ജില്ലയിലെ ഏറെ സിപിഎം കാരെ കൊന്നൊടുക്കിയത് ബി ജെ പി ക്കാര് ആണ്... ആ കൊലപാതക സമയത്ത് ബി ജെ പി നയിച്ചിരുന്നവരെയും ... എസ എഫ് ഐ നേതാവിനെ കൊന്ന കേസിലെ പ്രതിയെയും ഒക്കെ മാലയിട്ടു സ്വീകരിച്ച പാര്ട്ടി നേതാക്കളുടെ നടപടിയിൽ മനംനൊന്തു കഴിയുകയാണ്... അവരുടെ വോട്ടു ഇത്തവണ സുധാകരന് തന്നെ.... ജനകീയ നേതാവ് സുധാകരന് കണ്ണൂരിലെ വോട്ടര്‍മാരെ വിശ്വാസമാണ് ...അവരൊരിക്കലും അദ്ദേഹത്തെ ചതിക്കുകയില്ല.. അവരോപ്പം എന്നും സുധാകരനുണ്ട്....സുധാകരനോപ്പം അവരും...

ലോകസഭ തിരഞ്ഞെടുപ്പ് ---- കാസര്‍ക്കോട്

യു ഡി എഫ് ന്റെ വിജയം കൊതിക്കുന്ന കാസര്‍ക്കോട് 
------------------------------------------------------------
  
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കാസര്‍ക്കോട് മണ്ഡലത്തില്‍ വിജയിച്ചത് സിപിഎം ആണെന്ന് പറയുന്നതിനെക്കാളും ശരി ഏറ്റവും കൂടുതല്‍ ഒരേ കുടുംബത്തിലെ ആളുകളെ  വിജയിപ്പിച്ചു എന്നതാണ്.. പതിനാറാം ലോകസഭ തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്.. കാസര്‍ക്കോട് ഉള്‍ക്കൊള്ളുന്ന പ്രദേശത്തു നിന്നും ലോക്സഭയിലേക്കു ആദ്യം നാല് തവണ പോയത് ശ്രീ എ കെ ജി ആയിരുന്നു. രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ടായ ആളുകളുടെ മണ്ണാണ് കാസര്‍ക്കോട്.. സിപിഎം സ്ഥാനാര്‍ഥി ലിസ്റ്റില്‍ അവസാന മൂന്നു തിരഞ്ഞെടുപ്പിലും കടന്നു വന്നത് എ കെ ജി യുടെ മരുമകന്‍ ആയ ശ്രീ കരുണാകരന്‍ ആണ്... ഒരേ കുടുംബത്തിലെ ആളുകള്‍ക്ക് മാത്രം റിസര്‍വ് ചെയ്യപ്പെട്ട സീറ്റായി മാറിയിരിക്കുകയാണ് കാസര്‍ക്കോട്.. കാസര്‍ക്കോട് ഇടതു മുന്നണിയുടെ ഉറച്ച മണ്ഡലം ആണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി ആയരുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിനെ മത്സരിക്കാന്‍ ശ്രീ എ കെ ജി വെല്ലുവിളിച്ച മണ്ഡലമാണിത്.. പക്ഷെ സിപിഎം ന്റെ സമുന്നതനായ ശ്രീ ഇ കെ നായനാര്‍ പോലും ഇവിടെ പരാജയപ്പെട്ടിട്ടും ഉണ്ട്.. അന്ന് നായനാരെ പരാജയപ്പെടുത്തിയത് കണ്ണൂര്‍ കാരനായ കടന്നപ്പള്ളി രാമച്ചന്ദ്രനായിരുന്നു.. ഏഴു അസ്സംബ്ലി മണ്ഡലങ്ങളില്‍ പയ്യന്നുരും കല്ല്യശേരിയിലും ആണ് ഇടതു മുന്നണിക്ക്‌ വ്യക്തമായ ആധിപത്യമുള്ളത്.. ഉടുമയും കാഞ്ഞങ്ങാടും ത്രിക്കരിപ്പൂരും ഇപ്പോള്‍ ഇടതു എം എല്‍ എ മാര്‍ ഉള്ളത് എങ്കിലും ഈ മൂന്നു മണ്ഡലങ്ങളിലും വലതു മുന്നണി ഏറെ ശക്തവും ആണ്...മറ്റു രണ്ടു മണ്ഡലങ്ങള്‍ ആയ കാസര്‍ക്കോടും മഞ്ചേശ്വരവും യു ഡി എഫ് ന്റെ ശക്തമായ കോട്ടകള്‍ ആണ്... ഇവിടങ്ങളില്‍ ഇടതുപക്ഷ വളരെ ശോഷിച്ച അവസ്ഥയില്‍ ആണുള്ളത്.. ഇതില്‍ കാസര്‍ക്കോട് അസ്സംബ്ലി മണ്ഡലത്തില്‍ ഇടതു പക്ഷവും വലതു പക്ഷവും തമ്മിലുള്ള അന്തരം  40.ആയിരത്തോളം വോട്ടുകളാണ് ... കേരളത്തില്‍ നാഷണല്‍ ലീഗിന് ഉള്ളതില്‍ വെച്ച്  ഏറ്റവും ആധിപത്യമുള്ള ലോകസഭ മണ്ഡലം ആണ് കാസര്‍ക്കോട്.. കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ വരെ കാസര്‍ക്കോട് അസ്സംബ്ലി മണ്ഡലത്തില്‍ ഇടതു മുന്നണിക്ക്‌ വേണ്ടി മത്സരിച്ചതും നാഷണല്‍ ലീഗ് ആയിരുന്നു.....പക്ഷെ ഇത്തവണ ഇടതു മുന്നനിയുമായുള്ള ബന്ധം ഉപേക്ഷിച്ചു ഒറ്റയ്ക്ക് മത്സരിക്കുകയാണ് അവര്‍.. 

കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടിപ്പിലെ കണക്കുകള്‍ എടുത്തു നോക്കിയാല്‍ ഇടതു മുന്നണിക്ക്‌ ഇവിടെ 43042 വോട്ടിന്റെ ലീഡ് ഉണ്ട്....അതില്‍ കൂടുതലും ലഭിച്ചത് കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ്.. ഈ രണ്ടു മണ്ഡലങ്ങളിലും കഴിഞ്ഞ തവണ യു ഡി എഫ് ശക്തമായ സ്ഥനാര്തികളെ നിര്‍ത്തുകയോ മത്സര രംഗത്ത് സജീവമാവുകയോ ചെയ്തിട്ടില്ല...കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പിന്റെ കണക്കു എടുത്തു നോക്കിയാല്‍ കാസര്‍ക്കോട് ജില്ലയില്‍ നിന്നും ഇടതു മുന്നനിയെക്കാള്‍ 19028 വോട്ടുകള്‍ക്ക് ഐക്യജനാധിപത്യ മുന്നണിയാണ് മുന്നില്‍... കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലത്തിലങ്ങളിലെ യു ഡി എഫ് ന്റെ ശക്തമായ പ്രവര്‍ത്തനവും മറ്റു മണ്ഡലങ്ങളിലെ നില മെച്ചപ്പെടുത്താനും ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സാധിക്കും.. കാസര്‍ക്കോട് ജില്ലയിലെ ഉദുമയില്‍ ജനിച്ച ശ്രീ ടി സിദ്ധീക്ക് ആണ് ഇത്തവണ യു ഡി എഫ് ന്റെ തേര് തെളിക്കുന്നത്.. കേരളത്തില്‍ ഏറ്റവും കുറവ് എം പി ഫണ്ട് ചിലവാക്കിയ എം പി യാണ് ശ്രീ പി കരുണാകരന്‍..വെറും 73.77 ശതമാനം ആണ് അദ്ദേഹം ചിലവാക്കിയത്...  നാടിനെ മറന്ന എം പി യാണ് എന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.. സിപിഎം ഔദ്യോഗിക ഗ്രൂപ്പിന്റെ വാഗ്ദാവ്  ആയതു കൊണ്ട് വി എസ ഗ്രൂപ്പും ഇത്തവണ കരുണാകരനെ കൈവിടും..കാഞ്ഞങ്ങാട് മേഖലയില്‍ നിരവധി വി എസ് ഗ്രൂപ്പുകാര്‍ സി പി എം നു പുറത്തായിട്ടുണ്ട്... ബെടകം മേഖലയില്‍ സിപിഎം ഗ്രൂപ്പുകള്‍ രണ്ടു പാര്‍ട്ടികളെ പോലെയാണ് പെരുമാറുന്നത്.. കേരളം മരവിച്ച കൊലയാണ് ഈ മണ്ഡലത്തില്‍ ഉള്ള അരിയില്‍ പ്രദേശത്ത് നടന്നത്.. ശുക്കൂര്‍ എന്നാ യുവാവിനെ ഇല്ലായ്മ ചെയ്ത സിപിഎം പാര്‍ട്ടിയെ ബാലറ്റിലൂടെ മറുപടി നല്‍കാന്‍ ആണ് ജനം കാത്തിരിക്കുന്നത്.. ഇത്തവണ കാസര്‍ക്കോട് മണ്ഡലം യു ഡി എഫ് ന്റെ കൂടെയാണ് എന്നതില്‍ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല.. ജനസെവകന്‍ ആയ ഒരു എം പി ക്ക് വേണ്ടി കാത്തിരിക്കുകയാണ് കാസര്‍ക്കോടന്‍ ജനത...