Tuesday, October 8, 2013

ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്

1922 നവംബർ 3 ന് മൈസൂരിൽ നിന്ന് ബംഗ്ലുരുവിൽ സ്ഥിരതാമസമാക്കിയ ഒരു സമ്പന്ന വ്യാപാരകുടുംബത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ജനിച്ചത്. പിതാവ് മുഹമ്മദ് സുലൈമാൻ. മാതാവ് സൈനബ് ബായ്. സുലൈമാൻ സേട്ടുവിന്റെ മാതാവ് കേരളത്തിലെ തലശ്ശേരി സ്വദേശിനിയാണ്. സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദമെടുത്ത സേട്ട് സാഹിബ് മൈസൂരിലേയും കോളാരിലേയും കോളേജുകളിൽ അദ്ധ്യാപകനായി ജോലിചെയ്തു. സർക്കാർ ജോലിക്കാർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തടയപ്പെട്ടപ്പോൾ സേട്ട് സാഹിബ് തന്റെ ഉദ്യോഗം ഉപേഷിക്കുകയാണ് ചെയ്തത്. 1949 അഗുസ്റ്റ് 7 നു മട്ടാഞ്ചേരി സ്വദേശി ആയ ബീഗം യാസ്മിന്‍ ഇബ്രാഹിമിനെ വിവാഹം കഴിച്ചു. മൈസൂര്‍ സിറ്റി മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി ആയിട്ടാണ് രാഷ്ട്രീയ രംഗത്ത് അദ്ധേഹത്തിന്റെ തുടക്കം. 1958 മുതല്‍ 1973 വരെ എറണാകുളം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌ ആയും 1962 മുതല്‍ 1973 വരെ സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973 ല്‍ ദേശീയ പ്രസിഡന്റ്‌ ആയിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ മരണപ്പെട്ടപ്പോള്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ്‌ സ്ഥാനം അദ്ദേഹം ഏറ്റെടുത്തത്. 1994 ഫെബ്രുവരി 6 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 1994 ഏപ്രിൽ 2 3 ന് ഇന്ത്യൻ നാഷണൽ ലീഗ് രൂപീകരിച്ച അദ്ദേഹം മരണം വരെ അതിന്റെ പ്രസിഡന്റ്‌ ആയിരുന്നു. കെ എം ഇ എ എറണാകുളം ജില്ല ജെനറല്‍ സെക്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌. , ആള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് ജെനറല്‍ സെക്ടറി.തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്‌..., ദേശീയ തലത്തില്‍ മുസ്ലിം സമുദായത്തിന്റെ ശബ്ദം ആയിരുന്നു അദ്ദേഹത്തിന്റെയും ബനാത്ത് വാലയുടെയും . ആ കൂട്ട് കേട്ട് ഇന്ത്യയിലെ മുസ്ലിം ജനകോടികള്‍ക്ക് വേണ്ടി നേടിയെടുത്തത് അവര്‍ ഒരിക്കലും മറക്കാത്ത കാര്യങ്ങള്‍ തന്നെയാണ്. ശരീഹത്തു വിഷയം മുതല്‍ ആരാധനാലയങ്ങളുടെ കട്ടോഫ് ഡേറ്റ് വരെ അതില്‍ ചിലത് മാത്രം ആണ് .1960 ഏപ്രില്‍ 3 മുതല്‍ 1966 ഏപ്രില്‍ 2 വരെ രാജ്യസഭ അംഗം ആയിരുന്നു. നാലാം ലോകസഭ (1967) തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ നിന്നും കൊണ്ഗ്രെസിന്റെ എന്‍ കെ എസ നായരെ 81873 വോട്ടിനു പരാജയപ്പെടുത്തി. അഞ്ചാം ലോകസഭ ( 1971)തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും കൊണ്ഗ്രെസിന്റെ പാലാട്ട് കുഞ്ഞികോയയെ 72076 വോട്ടിനു പരാജയപ്പെടുത്തി .ആറാം ലോകസഭ (1977 )തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്നും വിമിത ലീഗിന്റെ ബി എം ഹസ്സനെ 97201 വോട്ടിനു പരാജയപ്പെടുത്തി. ഏഴാം ലോകസഭ (1980 )തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍അഖിലേന്ത്യാ ലീഗിലെ മൊയിതീന്‍ കുട്ടി ഹാജി ബാവ ഹാജിയെ 34581 വോട്ടിനു പരാജയപ്പെടുത്തി. എട്ടാം ലോകസഭ (1984) തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍സിപിഎം ലെ ഇ കെ ഇമ്പിച്ചിബാവയെ 71175 വോട്ടിനു പരാജയപ്പെടുത്തി. ഒമ്പതാം ലോകസഭ (1989) തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ സിപിഎം ലെ കെ വി സലാഹുദ്ധീനെ 70282 വോട്ടിനു പരാജയപ്പെടുത്തി. പത്താം ലോകസഭ തിരഞ്ഞെടുപ്പില്‍ (1991) പൊന്നാനി മണ്ഡലത്തില്‍ സി പി ഐ യിലെ കട്ടിശ്ശേരിഹംസകുഞ്ഞിനെ 95706 വോട്ടിനു പരാജയപ്പെടുത്തി. അവസാന കാലത്ത് മുസ്ലിം ലീഗ് പ്രസ്ഥാനം വിട്ടു പോയെങ്കിലും മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ മനസ്സില്‍ സ്ഥാനം നേടിയ വ്യക്തി ആയിരുന്നു അദ്ദേഹം.. അവരെന്നും സ്നേഹപൂര്‍വ്വം ആദരപൂര്‍വ്വം “” മെഹബൂബെ മില്ലത്ത്””” എന്നാണു വിളിച്ചിരുന്നത്‌..,സേട്ട് സാഹിബിന്റെ മകന്‍ ആണ് ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് ദേശീയ അസിസ്ടന്റ്റ് സെക്ടറി സിറാജ് സേട്ട് സാഹിബ് .... 2005 ഏപ്രില്‍ 27 നു തന്റെ 83 മത്തെ വയസ്സില്‍ ആണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. സര്‍വ ശക്തനായ അല്ലാഹു അദ്ധേഹത്തെ വിജയികളുടെ കുട്ടത്തില്‍ ഉള്‍പ്പെടുതുമാരാകട്ടെ (ആമീന്‍)

0 comments:

Post a Comment