ചുവന്നിട്ടും ചുവക്കാതെ കണ്ണൂര്‍
---------------------------------------------മലബാറിന് പുറത്തുള്ളവരെ സിപിഎം പഠിപ്പിച്ചു വെച്ചിരിക്കുന്നത് കണ്ണൂര് ചുവന്ന കോട്ടയാണ് എന്നാണു.... ലോകസഭ തിരഞ്ഞെടുപ്പ് കണക്കെടുത്താൽ അത് നൂറു ശതമാനം തെറ്റാണ് എന്ന് മനസ്സിലാവും.. പിണറായി പാറപ്രം ഉൾക്കൊള്ളുന്ന കണ്ണൂർ മണ്ഡലത്തിലെ സിറ്റിംഗ് എം പി കമ്മുനിസ്റ്റ്കാരുടെ രാഷ്ട്രീയ ശത്രു ശ്രീ കെ. സുധാകരനാണ്.... രാഷ്ട്രീയ ബോധമുള്ള ജനങ്ങളുടെ മണ്ഡലം ആയതു കൊണ്ട് തന്നെയാണ് കണ്ണൂർ കൂടുതൽ കാലം വലതുപക്ഷതോടൊപ്പം നിലനിന്നതും....ഇന്ത്യയിൽ ഒരിക്കലും കമ്മുനിസ്റ്റുകാർ അധികാരത്തിൽ വരില്ല എന്ന് കണ്ണൂരിലെ ജനത്തിനു അറിയാം... കൊണ്ഗ്രെസിനു അധികാരം ഇല്ലെങ്കിൽ ഇവിടെ വരാനുള്ളത് ഫാസിസ്റ്റുകൾ ആണെന്ന് അറിയുന്ന ജനം ഒരിക്കലും കമ്മുനിസ്റ്റ് പാർട്ടിയോടൊപ്പം നില്ക്കില്ലല്ലോ...അവരുടെ വോട്ടു അങ്ങിനെ കൊണ്ഗ്രെസ് മുന്നണിക്ക് ലഭിക്കുന്നു.. ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവ് ശ്രീ എ കെ ഗോപാലന്റെ ജന്മനാടും ഈ മണ്ഡലത്തിലാണ്.. അവിടെയാണ് എ കെ ഗോപലൻ അടക്കം രൂപം നല്കിയ പ്രസ്ഥാനം തകർന്നടിഞ്ഞത്.... കൊലയാളി പാർട്ടി എന്ന് സിപിഎം നു പേര് വന്നത് തന്നെ കണ്ണൂരിലെ സിപിഎം പ്രവർത്തനം കൊണ്ട് തന്നെയാണ്... കൊണ്ഗ്രെസ്, മുസ്ലിം ലീഗ്, ബി ജെ പി, എസ ഡി പി ഐ എന്നീ പാർട്ടിയുടെ അണികളെ കൊന്ന സിപിഎം , സ്വന്തം പാർട്ടിയിലെ അണികളെ കൊല്ലാനും മടികാണിച്ചിട്ടില്ല.. കണ്ണൂർ ജില്ലയിലെ ഒന്നിലതികം സിപിഎം എം, എൽ എ മാര് തന്നെ കൊലക്കേസിൽ ജയിലിൽ കിടന്നവർ ഉണ്ടായിട്ടുണ്ട്.. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ശ്രീ കെ സുധാകരൻ തന്നെയാണ് യു ഡി എഫ് മുന്നണിയുടെ സ്ഥാനാർത്തി.. അഞ്ചു വർഷം കൊണ്ട് അദ്ദേഹം എം പി ഫണ്ട് മാത്രം 81.30 % വിനിയോഗിച്ചിട്ടുണ്ട്... കണ്ണൂരിലെ ജനത്തിനൊപ്പം നിൽക്കാൻ അദ്ധേഹത്തിനു സാധിക്കുന്നുമുണ്ട് . അത് കൊണ്ട് തന്നെയാണ് സുധാകരനെ ഇത്തവണയും സ്ഥനാർത്തിയാക്കണം എന്ന് കണ്ണൂര് ജനത ആഗ്രഹിച്ചത്... ഇത്തവണ ഇടതുപക്ഷം പരീക്ഷണത്തിന് ഇറക്കിയത് മുന് മന്ത്രി ശ്രീമതി ടീച്ചരെയാണ്...
ഏഴു അസ്സംബ്ലി മണ്ഡലങ്ങളിൽ നാലെണ്ണം യു ഡി എഫ് ന്റെ കൈകളിലാണ് ഉള്ളത്...അഴീക്കോട്,കണ്ണൂര്,പേരാവൂർ, ഇരിക്കൂർ എന്നിവയാണത്... മട്ടന്നൂർ, ധർമ്മടം,തളിപ്പറമ്പ എന്നിവ ഇടതുപക്ഷതിനോപ്പവും... കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പിലെ കണക്കെടുത്താൽ ഇടതുപക്ഷത്തിനു 51402 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്... ലോകസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ ഭൂരിപക്ഷം 43151 വോട്ടാണ്..... നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് ഭൂരിപക്ഷം കുറയാൻ കാരണം ഏറെയാണ്.... ഇടതുപക്ഷ മുന്നണിക്ക് കാൽ ലക്ഷത്തിലേറെ ഭൂരിപക്ഷം നല്കിയ മണ്ഡലങ്ങളായിരുന്നു തളിപ്പറമ്പയും മട്ടന്നൂരും ....ഈ രണ്ടു മണ്ഡലങ്ങളിലും യു ഡി എഫ് ശക്തമായ ഒരു മത്സരം നടത്തിയിരുന്നില്ല.. രണ്ടു സ്ഥലത്തെയും യു ഡി എഫ് സ്ഥനാര്തികളും കോട്ടയം ജില്ലയിൽ നിന്നും ഇറക്കുമതി ചെയ്തവർ ആയിരുന്നു... ജില്ലയിൽ ഏറെയൊന്നും രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത രണ്ടു സ്ഥാനാർഥികൾ ആയിരുന്നു അവർ.... ഇത് തന്നെയാണ് ഈ രണ്ടു മണ്ഡലങ്ങളിലും ഇടതിന് ഭൂരിപക്ഷം കൂടാൻ കാരണം .....ഇടതുപക്ഷത്തിനു ഭൂരിപക്ഷം കിട്ടിയ മറ്റൊരു മണ്ഡലം ആയ ധര്മ്മടത്തു യു ഡി എഫ് സ്ഥാനാർത്തി നിർണ്ണയം വൈകിയത് കൊണ്ട് പാർട്ടി ചിന്നം പോലും കൊടുക്കനായിട്ടില്ല.... മത്സര രംഗത്ത് ഇറങ്ങാൻ വൈകിയ സ്ഥനാര്തി ആയിരുന്നു അവിടെ ... യു ഡി എഫ് നു മുന് തൂക്കമുള്ള ഇരിക്കൂറിൽ നല്ലൊരു മത്സരം കാഴ്ചവെക്കാൻ യു ഡി എഫ് നു സാധിചിട്ടുമില്ല... ഇത്തവണ ഇരിക്കൂർ, പേരാവൂർ, മണ്ഡലങ്ങളിലെ ഭൂരിപക്ഷം കൊണ്ട് മട്ടന്നൂർ, തളിപ്പറമ്പ മണ്ഡലങ്ങളിലെ ഇടതു ഭൂരിപക്ഷം മറികടക്കാനാകും എന്നാണു യു ഡി എഫ് പ്രതീക്ഷ,,,,
വികസന വിപ്ലവം ഉണ്ടായിട്ടുള്ള അഴീക്കോട് മണ്ഡലം ഇത്തവണ യു ഡി എഫ് നു ശക്തമായ പിന്തുണ നല്കുന്ന മണ്ഡലങ്ങളിൽ ഒന്ന് തന്നെയാണ്... ഏറെ വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഈ മണ്ഡലത്തിൽ തുടര്പ്രവർത്തികൾക്ക് സുധാകരന്റെ ജയം അനിവാര്യമാണ്... കണ്ണൂര് വിമാനത്താവളം, അഴീക്കോട് പോർട്ട് അടക്കമുള്ളവയുടെ പ്രവര്ത്തനം ദ്രുതഗതിയിൽ തന്നെയാണ് നടന്നു വരുന്നത്.. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സുധാകരന് സിപിഎം വോട്ടുകൾ ലഭിക്കും...സിപിഎം സ്റ്റേറ്റ് സെക്ടറി ശ്രീ പിണറായി വിജയൻറെ ബൂത്ത് ആയ പിണറായി സൌത്ത് എൽ പി സ്കൂളിൽ എല്ലാ കാലവും യു ഡി എഫ് നു ലഭിച്ചിരുന്നത് വിരലില്‍ എണ്ണാവുന്ന വോട്ടുകൾ മാത്രമായിരുന്നു... പക്ഷെ കഴിഞ്ഞ തവണ ശ്രീ പിണറായി വിജയൻ ആദ്യം വോട്ടു ചെയ്ത ആ ബൂത്തിൽ യു ഡി എഫ് സ്ഥനാര്ത്തി ശ്രീ കെ സുധാകരന് നല്കിയത് 326 വോട്ടാണ് .. പാർട്ടി നായകൻറെ തട്ടകത്തിൽ പോലും സിപിഎം നു കാലിടരുകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് ... ഇത്തവണയും കണ്ണൂരിലെ വികസനം കൊതിക്കുന്ന ...സിപിഎം ന്റെ അക്രമ രാഷ്ട്രീയത്തെ വെറുക്കുന്ന സിപിഎം അണികൾ സുധാകരനെ തന്നെ പിന്തുണക്കും... കണ്ണൂരിലെ സിപിഎം രക്തസാക്ഷികളുടെ കുടുംബം ഇത്തവണ പാര്ട്ടിയെ കയ്യൊഴിയാൻ ആണ് സാധ്യത .... ജില്ലയിലെ ഏറെ സിപിഎം കാരെ കൊന്നൊടുക്കിയത് ബി ജെ പി ക്കാര് ആണ്... ആ കൊലപാതക സമയത്ത് ബി ജെ പി നയിച്ചിരുന്നവരെയും ... എസ എഫ് ഐ നേതാവിനെ കൊന്ന കേസിലെ പ്രതിയെയും ഒക്കെ മാലയിട്ടു സ്വീകരിച്ച പാര്ട്ടി നേതാക്കളുടെ നടപടിയിൽ മനംനൊന്തു കഴിയുകയാണ്... അവരുടെ വോട്ടു ഇത്തവണ സുധാകരന് തന്നെ.... ജനകീയ നേതാവ് സുധാകരന് കണ്ണൂരിലെ വോട്ടര്‍മാരെ വിശ്വാസമാണ് ...അവരൊരിക്കലും അദ്ദേഹത്തെ ചതിക്കുകയില്ല.. അവരോപ്പം എന്നും സുധാകരനുണ്ട്....സുധാകരനോപ്പം അവരും...
0 comments:
Post a Comment