കനല്‍ കാടുകളുടെ പ്രതക്ഷിണ വഴികളില്‍ തളര്‍ന്ന ഒരു ജനതയില്‍ ആത്മവീര്യത്തിന്റെ ഉത്തേജകം കുത്തിവെച്ചു അദ്ദേഹം. സ്വത്രത്രത്തിന്റെ ചോരപാടില്‍ പകച്ചു നിന്ന മുസ്ലിം ഇന്ത്യയുടെ വിളറിയ ആകാശത്തു പ്രകാശ നിര്‍ഭരമായ പ്രത്യാശയായി ആകാശത്തു ഒരു മേഘകീറു പിറന്നു ഖായിതെ മില്ലത്ത് ഇസ്മയില്‍ സാഹിബ്. വര്‍ഗീയ വൈരത്തിന്റെ ശൂല മുനകളില്‍ നിന്ന് ഹൃദയം പറിച്ചെടുത്തു പലായനത്തിന്റെ പാണ്ടം കെട്ടിയ ജന ലക്ഷങ്ങളെ അതിരുകളില്‍ അദ്ദേഹം തടഞ്ഞു നിര്‍ത്തി. പാതിരാ മണി മുഴങ്ങുമ്പോള്‍ സ്വതന്ത്ര നിലാവിലേക്ക് ചുവടു വെച്ച ഇന്ത്യയുടെ ഉത്സവ രാത്രി അടങ്ങുമ്പോള്‍ ഉത്തര ദേശങ്ങള്‍ കരിഞ്ഞ മനുഷ്യ മാംസങ്ങളും ചുടു ചോരയുമായി കുതിരുകയായിരുന്നു. വേട്ടയാടപ്പെടുന്ന ഇന്ത്യന്‍ മുസല്‍മാനു മുന്നില്‍ രക്ഷയുടെ തീരം ചക്രവാള ദൂരമായി. അധികാര പീടങ്ങള്‍ മൌനത്തില്‍ മുങ്ങി. അഭയ മന്ത്രം ഉറവിട്ട രാഷ്ട്ര പിതാവിനെ കൊന്നു തിന്നു. ശിരസറ്റും കരള്‍ പിളര്‍ന്നും പിടയുന്ന മുസല്‍മാന്റെ പ്രാണ നിലവിളികള്‍ സ്വാതന്ത്രത്തിന്റെ പ്രഭാത ഗീതം ആയി. സ്വതന്ത്ര പൂര്‍വ ഘട്ടത്തില്‍ സംഘശക്തിയുടെ മുദ്രയായി തിളങ്ങിയ പ്രസ്ഥാനത്തിന്റെ നേതാക്കളും അതിരുകള്‍ക്ക് അപ്പുറത്ത് മറഞ്ഞു. ആശ്വാസ വചവുമായി ഇനി ആരും വരാനില്ലെന്ന പേടി കാഴ്ച്ചയുടെ രാപ്പകലുകളില്‍ ഉരുകിയമാരുമ്പോള്‍ ജനകോടികളുടെ മനസ്സില്‍ ആ ഋഷി പ്രസാദം വന്നു നിറഞ്ഞു. ചോരയും കന്നെരും വീണു കുതിരുന്ന സ്വതന്ത്ര ഇന്ത്യയിലെ ഇരുണ്ട വഴികളില്‍ അഭയ മന്ത്രയുമായി അവര്‍ വന്നു. പീഡിതന്റെ ദുരിത ഭൂമിയില്‍ നക്നപാതരായി അവര്‍ അലഞ്ഞു. അഭയാര്തികലായി ഒഴുകിയെത്തിയ ജന ലക്ഷങ്ങളുടെ മുന്നില്‍ ആ വാക്കുകള്‍ മുഴങ്ങി. പോകരുത്. പിറന്ന മണ്ണ് ഉപേഷിച്ച് എങ്ങും പോകരുത്. മര്‍ദിതന്റെ ജീവിത പാതയില്‍ അനന്ത വിശാലതയില്‍ തണലും സുഖന്തവും പരത്തി ഹരിതക്കൊടി പറന്നു. തകര്‍ന്ന മുസ്ലിം ഇന്ത്യയെ പുനര്‍സൃഷ്ടിക്കാന്‍ അവര്‍ സഹനത്തിന്റെ കാല്‍വരി കയറി.പതിത ജനകൊടികളെ ആത്മദൈര്യത്തിന്റെ ഉത്തരനീയാമാനിയിക്കാൻ അവർ പകിടം നൽകിയത് സ്വന്തം ജീവിതം തന്നെ ഗാഡനിദ്രയുടെ ഇരുളിൽ നിന്ന് ഒരു ജനപതത്തെ ഉയരത്തി ചിറകും കരുത്തും ഏകി. വിമോചനത്തിന്റെ അതിരറ്റ ആകാശങ്ങളിലേക്ക് പറത്തി വിട്ടു ആ മഹാ പുരുഷന്മാർ. സ്വാതന്ത്രത്തിന്റെ ഹൃദയ ഭിത്തിയിൽ കൊത്തിവെച്ചതാണ് ആ പേരുകൾ .ഖായിതെമില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ്, കെ എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ, പി എം എസ എ പൂക്കൊയതങ്ങൾ, ബി പോക്കർ സാഹിബ്, കൊട്ടാൽ ഉപ്പിസാഹിബ്, സി എച്ച്. മുഹമ്മദ് കോയ, എം കെ ഹാജി, ഭൂതകാലത്തിന്റെ ജ്വാലമുഖങ്ങളിൽ നിന്ന് വർത്തമാന കാലത്തിനു വെളിച്ചം തേടുകയാണ് ഇവിടെ. ജീവിത ധന്യതയുടെ സങ്കീര്ണ്ണ ശോഭയാർന്ന ആ ഇടനിലങ്ങളിലൂടെ സ്വാതരം ഓരോ ചുവടും മുന്നോട്ട് നീങ്ങുന്ന ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗിന്റെ കരങ്ങൾക്ക് ശക്തി പകരേണ്ടത് രാജ്യസ്നേഹികളുടെ വിശ്വാസികളുടെ ബാധ്യതയാണ്. ഒന്നിച്ചായി നമ്മുക്കതിനായി ശ്രമിക്കാം. അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാം .....ജയ് ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ്
ഫോട്ടോകള്‍:;---
മദ്ധ്യത്തില്‍ -------ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്
ഒന്നാം നിര------പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമ്മര്‍ ബാഫകി തങ്ങള്‍.
രണ്ടാം നിര -----മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്, പി എം എസ എ പൂക്കോയ തങ്ങള്‍., അബ്ദുറഹിമാന്‍ ബാഫകി തങ്ങള്‍, എ കെ എ അബ്ദുസമദ് സാഹിബ്.
മുന്നാം നിര-----ബി വി അബ്ദുല്ലക്കോയ, എം കെ ഹാജി, കൊട്ടാല്‍ ഉപ്പി സാഹിബ്, കെ എം സീതി സാഹിബ്, ബടെക്കണ്ടി പോക്കര്‍ സാഹിബ്, സി എച്ച് മുഹമ്മദ കോയ, ഗുലാം മുഹമ്മദ് ബനാത്ത് വാല.
നാലാം നിര------സി കെ പി ചെറിയ മമ്മുക്കെയി, എം പി എം അഹമദ് കുരിക്കള്‍, ഹസ്സന്‍കുട്ടി കുരിക്കള്‍, ചാക്കീരി അഹമദ് കുട്ടി, ഓ കെ മുഹമ്മദ് കുഞ്ഞി സാഹിബ്, പി സീതി ഹാജി, അബുകാദര്‍ കുട്ടി നഹ സാഹിബ് .
kadappaad...leagumaala
0 comments:
Post a Comment