Wednesday, July 31, 2013

സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ ഇല്ലാത്ത അഞ്ചു വര്ഷം


ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്നിട്ടുള്ള നിരവധി കലാപങ്ങളില്‍ ഏറ്റവും അധികം മനുഷ്യകുരുതിക്ക് ഇടയാക്കിയ ദാരുണ സംഭവം ആയിരുന്നു മലബാര്‍ കലാപം. ആ സമയത്ത് 1921 ഡിസംബര്‍ 14 നു ആണ് സയ്യിദ് ഉമ്മര്‍ബാഫക്കി തങ്ങള്‍ ജനിച്ചത്‌.., മലബാര്‍ കലാപത്തിന്റെ നിലവിളികള്‍ കേട്ടാണ് അദ്ദേഹം വളര്‍ന്നത്‌.., വിദ്യഭ്യാസ കാലത്ത് എന്നും കാണുന്നത് ദേശീയ സമരങ്ങള്‍ തന്നെയായിരുന്നു. ഖിലാഫത്തു പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി ആയിരുന്ന പിതാവ് സയ്യിദ് ഹാഷിം ബാഫക്കി തങ്ങള്‍ നേരെത്തെ വിട്ടു പിരിഞ്ഞെങ്കിലും അമ്മാവനും സത്യസന്തതുടെ പര്യവുമായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളുടെ സംരക്ഷണയില്‍ ആയിരുന്നു ഉമ്മര്‍ തങ്ങള്‍ , മടത്തില്‍ സ്കുളിലെയും ചരിത്രങ്ങള്‍ ഏറെയുള്ള ഹിമായതുല്‍ ഇസ്ലാം സ്കുളിലെയും പഠനത്തിനു ശേഷം മക്കയിലെക്കാന് അദ്ദേഹം പഠനത്തിനായി പോയത്. തിരിച്ചെത്തിയ അദ്ദേഹം സമുദായ രാഷ്ട്രീയ പ്രവര്‍ത്തനം ഇബാദത്തിന്റെ ഭാഗം ആയാണ് ഉറച്ചു വിശ്വസിച്ചത്. വിമോചന സമരം നടക്കുന്ന സമയത്ത്കോ ഴിക്കോട് താലൂക് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ആയിരന്നപ്പോള്‍ താലൂക് ഓഫീസ് പിക്കറ്റ് ചെയ്തപ്പോള്‍ ബി വി അബ്ദുല്ലക്കോയ സാഹിബിന്റെ കുടെയാണ് ആദ്യ ജയില്‍ വാസം. അടിയന്തിരാവസ്ഥ സമയത്ത് പരസ്യപ്രസ്താവനയുടെ പേരിലും അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. കൊണ്ടോട്ടി , താനൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് മികച്ച ഭൂരിപക്ഷത്തിനു ആണ് തിരഞ്ഞെടുക്കപ്പെട്ടത്. താലൂക് മുസ്ലിം ലീഗ് പ്രസിഡന്റ്‌, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌, ട്രെഷരര്‍ , "'ചന്ദ്രിക"' യുടെ നടത്തിപ്പുകാരായ മുസ്ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെ ഡയരക്റെര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് ട്രെഷര്‍, പട്ടിക്കാട് ജാമിയ .നൂരിയ കോളേജ് പ്രസിഡന്റ്‌, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ നേതാവായിരുന്നു സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍. , അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ടു അഗുസ്റ്റ് ഒന്നിന് അഞ്ചു വര്ഷം പൂര്‍ത്തിയാകുകയാണ്. സര്‍വശക്തന്‍ ആയ അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പെടുത്തു മറാകട്ടെ (ആമീന്‍,)

0 comments:

Post a Comment