മലബാ റിന്റെ പാരീസ് എന്നറിയപ്പെട്ട തലശ്ശേരി പട്ടണത്തിലെ സബന്ന കുടുംബത്തില്‍ നിന്നും കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ പതവിയില്‍ എത്തിയ രാഷ്ട്രീയ ബുദ്ധി കേന്ദ്രം ആയിരുന്നു സി കെ പി ചെറിയ മമ്മുക്കെയി. മുസ്ലിം ലീഗ് പ്രാസ്തനതിനും അതിന്റെ ജിഹ്വ ആയ ചന്ദ്രികക്കും ആദ്യ കാലങ്ങളില്‍ ആവശ്യം സാമ്പത്തികം ആയിരുന്നു...അത് സങ്കടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവാനു മമ്മുക്കെയി. മലപ്പുറം കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും കണ്ണൂര്‍ -കാസര്‍ക്കോട് മേഖലകളില്‍ പോകുന്ന നേതാക്കളുടെ ഒരു ഇടത്താവളം ആണ് കെയി സാഹിബിന്റെ വീട്. അധികാരം അടുതെതിയിട്ടും അത് വേണ്ടെന്നു തുറന്നു പറഞ്ഞ ആളാണ് അദ്ദേഹം. 1969 ല്‍ ഇ എം എസ മന്ത്രിസഭയില്‍ അംഗം ആയിരുന്ന എം പി എം അഹമദ് കുരിക്കള്‍ മരണപെട്ടപ്പോള്‍ ആ ഒഴിവില്‍ ബാഫക്കി തങ്ങളും മറ്റു മുസ്ലിം ലീഗ് തറവാട്ടിലെ നേതാക്കളും കണ്ടു വെച്ച പേരായിരുന്നു..കെയി സാഹിബിന്റെത്. ബാഫക്കി തങ്ങള്‍ അടക്കമുള്ള ഉന്നത നേതാക്കളുടെ ആഗ്രഹം സ്നേഹത്തോടെ വളരെ താഴ്മയോടെ എന്നെ ഒഴിവാക്കണം എന്ന ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു. അതികാര രാഷ്ട്രീയം അല്ല സങ്കടന പ്രവര്‍ത്തനം ആണ് മുഖ്യം എന്ന് കാണിച്ചു തന്ന മഹാനാണ് സി കെ പി. സത്താര്‍ സേട്ട് സാഹിബും കെ എം സീതി സാഹിബും ഉഴുതു മരിച്ച തലശേരിയുടെ മണ്ണില്‍ സമാധാനത്തിന്റെ വെള്ളരി പ്രാവായും നമ്മള്‍ കെയി സാഹിബിനെ കണ്ടു.തലശെരി കലാപ സമയത്ത് അവശത അനുഭവിക്കുന്ന ജനതയ്ക്ക് സ്നേഹവും സമ്പത്തും ദൈര്യവും നല്‍കാന്‍ മുന്നില്‍ നിന്ന് നയിച്ചതും ഈ മഹാന്‍ തന്നെയാണ്.
Friday, July 5, 2013
Subscribe to:
Post Comments (Atom)
0 comments:
Post a Comment