ഒമ്പതാം നിയമസഭയിലേക്ക് (1991) നടന്ന തിരഞ്ഞെടുപ്പില്‍ കെ. കരുണാകരന്റെ നേത്വതത്തില്‍ യു ഡി ഡി എഫ് അധികാരത്തില്‍ വന്നു.ഈ സഭയുടെ അവസാന കാലത്ത് കരുണാകരനില് നിന്നും ആന്റണി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു . 21 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടി (കുറ്റിപ്പുറം) ഇ ടി മുഹമ്മദ് ബഷീര് (തിരൂര്) സി ടി അഹമദലി (കാസര്ക്കോട്) പി കെ കെ ബാവ (ഇരവിപുരം) പി സീതി ഹാജി (താനൂര്) പി വി മുഹമ്മദ് (കൊടുവള്ളി) യു എ ബീരാന്‍ (തിരുരങ്ങാടി) നാലകത്ത് സുപ്പി (പെരിന്തല്മണ്ണ) കെ പി എ മജീദ് (മങ്കട) എ വി അബ്ദുറഹിമാന് ഹാജി (തിരുവമ്പാടി) പി എം അബുബക്കര് (ഗുരുവായൂര്‍) കെ കെ അബു (കൊണ്ടോട്ടി) കെ എം സുപ്പി (പെരിങ്ങളം) യുനസ് കുഞ്ഞു (മലപ്പുറം) എം കെ മുനീര് (കോഴിക്കോട് 2 ) കല്ലടി മുഹമ്മദ് (മണ്ണാര്ക്കാട്) ഇസഹാക്ക് കുരിക്കള് (മഞ്ചേരി) ചെര്ക്കളം അബ്ദുള്ള (മഞ്ചേശ്വരം) എം ജെ സക്കറിയ സേട്ട് (മട്ടാഞ്ചേരി) എന്നി പത്തൊമ്പത് പേര് വിജയിച്ചു കെ പി രാമന് മാസ്റ്റര്‍ (തൃത്താല) ടി എ അഹമദ് കബീര് (കൊടുങ്ങല്ലൂര്‍ ) എന്നിവര് പരാജയപ്പെടുകയും ചെയ്തു .. പി കെ കുഞ്ഞാലിക്കുട്ടി, സി ടി അഹമദാലി , ഇ ടി മുഹമ്മദ് ബഷീര്, പി കെ കെ ബാവ എന്നിവര് മന്ത്രിമാരും പി സീതി ഹാജി ഗവര്മെന്റ് ചീഫ് വിപ്പും ആയി ......പി സീതി മരണപെട്ടപ്പോള് ഒഴിവുവന്ന താനൂരില് നിന്നും കുട്ടി അഹമദ് കുട്ടി വിജയിച്ചു.....ഒഴിവുവന്ന ചീഫ് വിപ്പ് സ്ഥാനം കെ പി എ മജീദിന് ലഭിച്ചു.....രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില് തിരുരങ്ങാടിയില് നിന്നും ജയിച്ച യു എ ബീരാനും ഗുരുവായൂരില് നിന്നും ജയിച്ച പി എം അബുബക്കാരും എം എല് എ സ്ഥാനം രാജിവെച്ചു....ഗുരുവായൂരിലെ ഉപതെരെഞ്ഞെടുപ്പില് ഇടതു പക്ഷവും തിരുരങ്ങാടിയില് നിന്നും കേരള മുഖ്യമന്ത്രി എ കെ ആന്റണി യും വിജയിച്ചു....
Monday, August 26, 2013
Subscribe to:
Post Comments (Atom)
0 comments:
Post a Comment