ഇന്നത്തെ മുസ്ലിം ലീഗിന്റെ ജന ബാഹുല്യവും മികച്ച നേതാക്കളെയും കാണുമ്പോള്‍ പഴയ ഒരു കാര്യം നമ്മള്‍ മറന്നു പോവരുത്...കൊയപ്പത്തോടി അഹമെദ് കുട്ടി ഹാജിയുടെ മരണത്തെ തുടര്‍ന്ന് മലപ്പുറത്ത് ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ...1950 ഒക്ടോബര്‍ 28 നു ആണ് തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് പാര്‍ട്ടിയെ കൊണ്ഗ്രെസ്കാര്‍ വേട്ടയാടി കൊണ്ടിരിക്കുന്ന കാലം ആയതു കൊണ്ടും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആയി ഇന്ത്യയില്‍ ജീവിക്കുന്നത് അപകടമായ ഒരവസ്ഥയിലും ആണ് തിരെഞ്ഞെടുപ്പ് നടക്കുന്നത്. കുടാതെ മലപ്പുറത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൊലപാതകവും ആ കാലഘട്ടത്തില്‍ നടന്നിരുന്നു. കിളിമണ്ണീല്‍ ഉണ്ണീന്‍ സാഹിബ് (രാമ സിംഹം ) കൊല ചെയ്യപ്പെട്ടത് കൊണ്ട് പോലീസിന്റെ നരനായാട്ടും അന്ന് മലപ്പുറം മേഖലയില്‍ ഉണ്ടായിരുന്നു. മുസ്ലിം ലീഗ് പാര്‍ട്ടി സ്വനാര്തിയായി മത്സരിക്കാന്‍ ഒരാളും തയ്യാറായില്ല.. ആരും ലീഗ് സ്വനാര്‍ത്തി ആകാന്‍ തയ്യാറാവാത്ത അവസ്ഥയില്‍ അന്നത്തെ മദ്രാസ് സംസ്ഥാന ലീഗ് സെക്ടരി കെ ടി എം അഹമെദ്പ്ര ഇബ്രാഹിം സാഹിബ്ഡെക്കാന്‍ ഹെറാള്‍ഡ പത്രത്തില്‍ മുസ്ലിം ലീഗ് സ്വനാര്തിയെ ആവശ്യമുണ്ടെന്നു പരസ്യവും ചെയ്തു. പക്ഷെ ആരും മുന്നോട്ടു വന്നില്ല.. അവസാനം ഏറനാടന്‍ പൌരഷത്തിന്റെ പര്യായം ആയിരുന്ന മഞ്ചേരിയിലെ ഹസ്സന്‍ കുട്ടി കുരിക്കള്‍ രണ്ടും കല്‍പ്പിച്ചു മത്സരത്തിനു ഇറങ്ങി. കുരിക്കള്‍ക്ക് പിന്തുണയുമായി എം കെ ഹാജി സാഹിബും ചകീരി അഹമെദ് കുട്ടി സാഹിബും മത്സരത്തിന്റെ തേര് തെളിച്ചു. കൊണ്ഗ്രെസ് പാര്‍ട്ടിക്ക് വേണ്ടി പാലാട്ട് കുഞ്ഞി ക്കോയ ആണ് മത്സരിച്ചിരുന്നത്, കൊണ്ഗ്രെസുകാര്‍ വിജയം ഉറപ്പിച്ച മട്ടില്‍ പ്രചരണം നടത്തി. വിജയിക്കും എന്ന് ആര്‍പ്പുവിളികളും അവര്‍ നടത്തി. പക്ഷെ മത്സരഫലം എല്ലാവരെയും അബരിപ്പിക്കുന്നത് ആയിരുന്നു. പാലാട്ട് കുഞ്ഞിക്കോയ മുന്നാം സ്ഥാനത് 214 വോട്ടോടെ എത്തുകയും മറ്റൊരു സ്വനാര്‍ത്തി ഇബ്രാഹിം 290 വോട്ടോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തപ്പോള്‍ 775 4 വോട്ടോടെ ഹസ്സന്‍ കുട്ടി കുരിക്കള്‍ വിജയിക്കുകയും ആണ് ഉണ്ടായത്. സ്വതത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ലീഗ് എം എല്‍ എ എന്നാ ബഹുമതി അങ്ങിനെ ഹസ്സന്‍കുട്ടി കുരിക്കള്‍ക്ക് സ്വന്തം ആകുകയും ചെയ്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞു പുറത്തിറങ്ങാന്‍ ഒളിഞ്ഞിരുന്നവര്‍ക്ക് സാധിച്ചത് ഈ ഉജ്ജല വിജയത്തോടെയാണ്
Monday, August 26, 2013
Subscribe to:
Post Comments (Atom)
0 comments:
Post a Comment