Monday, August 26, 2013

ഇസ്മയില്‍ സാഹിബിന്റെ രാജ്യസ്നേഹം

മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റ്‌ ഖായിദെമില്ലത്തു മുഹമ്മദ്‌ ഇസ്മയില്‍ സാഹിബ് നമ്മള്‍ അറിയുന്നത് ഒരു രാഷ്ട്രീയക്കാരന്‍ ആയിട്ടാണ്. അദ്ദേഹം അന്നത്തെ തമിഴ്നാടിലെ കോടീശ്വരന്മാരില്‍ ഒരാള്‍ കൂടിയാണ്. തമിള്‍ നാട്ടില്‍ പല ഭാഗങ്ങളിലും അദ്ധേഹത്തിന്റെ കുടുംബ സ്വത്തു വ്യാപിച്ചു കിടന്നിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിചെടുത്തിരുന്നു. രാഷ്ട്രീയത്തിലെയും വ്യക്തി ജീവിതത്തിലെയും സത്യസന്തതയും അടിയുറച്ച മതവിശ്വാസിയും ആയതു കൊണ്ട് ക്രമേണെ എല്ലാ സ്വത്തുക്കളും നഷ്ട്ടപെടുകയാണ് ഉണ്ടായത്.
കോടികളുടെ ആസ്തിയുണ്ടായിരുന്ന ജമാല്‍ മുഹമ്മദ്‌ കമ്പനിയുടെ ചീഫിന്റെ ചെരുമകളെ വിവാഹം കഴിച്ചതോട് കുടി ഇസ്മായില്‍ സാഹിബ് സബന്നതയുടെ ഉന്നയില്‍ എത്തിയിരുന്നു. അവരുടെ കുടുംബത്തിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനം ആ കാലഘട്ടത്തില്‍ വളരെ പ്രശസ്തമായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ പണത്തിന്റെ ആവശ്യം വന്നപ്പോള്‍ മഹാത്മഗാന്ധിയും മൌലാന മൌലവിയും പണപ്പിരിവിനായി ഒരിക്കല്‍ ഇസ്മയില്‍ സാഹിബിന്റെ കമ്പനിയില്‍ എത്തി. മഹാത്മാ ഗാന്ധിയെ കമ്പനി ഏല്‍പ്പിച്ചത് തുക എഴുതാത്ത ഒരു ചെക്കായിരുന്നു. ഇത് കണ്ടു അമ്പരന്ന അവരോടു ഇഷ്ടമുള്ള തുക എഴുതി എടുക്കാന്‍ ആണ് ആവശ്യപെട്ടത്‌.. മഹാത്മാഗാന്ധി സ്വന്തം കൈപ്പടയില്‍ ഒരു ലക്ഷം രൂപ എഴുതുകയാണ് ഉണ്ടായത്. തുടര്‍ന്ന് മഹാതഗാന്ധി പറഞ്ഞത് "" ഞാന്‍ ഏറെ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന ഇന്ത്യയിലെ വന്‍ വ്യവസായി ജി ഡി ബിര്‍ള പോലും ഇങ്ങനെ ഒരു ചെക്ക് തന്നിട്ടില്ല"" എന്നാണു...............
രാജ്യസ്നേഹത്തിന്റെ ഉത്തമ ഉതാഹരണം ആയിരുന്നു ഇസ്മായില്‍ സാഹിബ്....1962 ളെ ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന സമയം. രാജ്യ രക്ഷ വകുപ്പ് എല്ലാവരില്‍ നിന്നും സഹായങ്ങള്‍ തേടുന്ന സമയം. എം പി എന്നാ നിലക്കുള്ള തന്റെ വിഹിതതിനോടപ്പം പ്രധാനമന്ത്രിക്ക് അയച്ച ഒരു കുറിച്ച് ഇതായിരുന്നു...""" പ്രീയ പ്രധാനമന്ത്രി, .... എനിക്ക് ഒരേയൊരു മകനെ ഉള്ളൂ മിയാഖാന്‍ .രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ ശത്രു പക്ഷത്തിനോട് പോരാടാനായി അവനെ യുദ്ധ മുന്നണിയിലേക്ക് അയക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതിനോടോപ്പമുള്ള സാമ്പത്തിക സഹായവും ഈ പൊന്നോമന മകനെയുമാല്ലാതെ ഭാരതത്തിന്റെ മണ്ണിനെ രക്ഷിക്കാന്‍ ആയി മറ്റൊന്നും ഞങ്ങള്‍ക്ക് നല്‍കാന്‍ വിനീതനായ ഈയുള്ളവന്റെ പക്കല്‍ ഇല്ലെന്നു ഖേതപൂര്‍വ്വം അറിയിക്കട്ടെ """...............എന്ന്ഓര്‍മപ്പെടുത്തികൊണ്ടാണ് ആ കുറിപ്പ് അവസാനിക്കുന്നത്. ഇതിലപ്പുറം രാജ്യസ്നേഹം പ്രകടിപ്പിച്ച മറ്റാരാണ്‌ ഇവിടെ ഉണ്ടാവുക.................... സാമ്പത്തികമായി ഇസ്മയില്‍ സാഹിബ് അവസാന കാലത്ത് ഒന്നും ഇല്ലാത്തവന്‍ ആയെങ്കിലും ലക്ഷക്കണക്കിന്‌ ആളുകളുടെ മനസ്സില്‍ സ്ഥാനം അദ്ദേഹം നേടിയിരുന്നു. ഒപ്പം പ്രാര്‍ഥനകളും

0 comments:

Post a Comment