നാളെ മുതൽ നടക്കാൻ പോകും എന്ന് പറയുന്ന അനാവശ്യ സമര നാടകം ആര്ക്ക് വേണ്ടി ആണെന്ന് സമരം പ്രക്യപിച്ച നേതാക്കൾക്ക് പോലും അറിയില്ല എന്നതാണ് സത്യം. ഉമ്മൻചാണ്ടി രാജിവെക്കണം എന്ന ഒരു ആവശ്യം മാത്രമാണ് ഈ സമരത്തിന് കാരണം. കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പിൽ ഭരണം നഷ്ട്ടപെട്ടു , സിപിഎം നോട് പ്രതിപക്ഷത്തേക്ക് മാറാൻ ആണ് ജനം പറഞ്ഞത്. അധികാരത്തിൽ വന്ന യു ഡി എഫ് ഭൂരിപക്ഷം കുറവായത് കൊണ്ട് നിലപതിക്കും എന്ന് സിപിഎം കരുതി.. പക്ഷെ ജനത്തിന്റെ വിശ്വാസം കാത്തു സൂക്ഷിച്ചു കൊണ്ട് സര്ക്കാർ വളരെയേറെ മുന്നേറി. കേരളത്തിൽ സിപിഎം ന്റെ കൊടുവാൾ രാഷ്ട്രീയം കൂടി ആയപ്പോൾ ജനം സിപിഎം നെ വെറുത്തു. പാര്ട്ടി സ്ഥാപകരിൽ ഒരാള് ആയ പ്രതിപക്ഷ നേതാവിനെ പറ്റാവുന്ന തരത്തില അണികളും നേതാക്കളും അപമാനിച്ചു. കേരളത്തിൽ സിപിഎം ക്രമേനെ മാഞ്ഞു പോകുന്ന അവസ്ഥയാണ് വന്നിട്ടുള്ളത്. കേരളം കൂടി നഷ്ടപ്പെട്ടാൽ ദേശീയ പാര്ട്ടി എന്ന സ്ഥാനം പോകും എന്ന അവസ്ഥയിൽ എത്തി നില്ക്കുന്നു. അപ്പോൾ ഒരു തട്ടിപ്പ് കേസ് പുറത്തു വരുന്നത് . അതിലെ ഒന്നാം പ്രതി സിപിഎം ഭരണ കാലത്ത് കൊലപാതകം ചെയ്ത ആളായിരുന്നു. അത് ആത്മഹത്യയാക്കി മാറ്റിയത് കഴിഞ്ഞ സര്ക്കാര് ആണ്. പക്ഷെ ഇന്നത്തെ സര്ക്കാര് അത് കൊലപാതകം ആണെന്ന് വെളിച്ചത്തു കൊണ്ട് വന്നു. തട്ടിപ്പ് നടത്തിയ എല്ലാ ആളുകയുംളെ വളരെ പെട്ടെന്ന് അറസ്റ്റു ചെയ്തു ജയിലിൽ അടക്കാൻ സർക്കാരിന് സാധിച്ചു. മുഖ്യമന്ത്രിയുടെ സ്റാഫ്
അംഗം അതിൽ ഉള്പ്പെട്ടിരുന്നു എന്ന് ബോധ്യം ആയപ്പോൾ അയാളെയും ജയിലിൽ അടക്കാൻ ഈ സർക്കാരിന് മടി കാണിച്ചില്ല... സംശയം ഉള്ള മറ്റു സ്ഥാഫുകളെയും തൽസ്ഥാനത്ത് നിന്നും മാറ്റാൻ സര്ക്കാര് മടി കാണിച്ചില്ല. ഇതേ പോലെ സിപിഎം ഭരണത്തിൽ നായനാര് മുഖ്യമന്ത്രി ആയപ്പോൾ അധതിന്റെ സ്റാഫ് മുരളീധരൻ അന്നത്തെ മുഖ്യമന്ത്രി യുടെ ഓഫീസ് ബ്ലേഡ് മാഫിയക്ക് വേണ്ടി ദുരുപയോകം ചെയ്തു. പക്ഷെ അന്ന് അയാലെക്കെതിരെ നടപടി എടുക്കാനും കേസെടുക്കാനും നിയമ സഭയിൽ ഇന്നത്തെ മന്ത്രിമാര് കുഞ്ഞാലിക്കുട്ടി സാഹിബും കെ സി ജോസെഫും അടക്കമുള്ളവർ സബ്മിശൻ വരെ കൊണ്ട് വന്നു. പക്ഷെ ആ തട്ടിപ്പുകാരനെ സംരക്ഷിക്കാം ആണ് അന്ന് നായനാരും സിപിഎം പാര്ട്ടിയും തീരുമാനിച്ചത്. ഇപ്പോൾ ആണെങ്കില തെറ്റ് ബോധ്യം ആയവരെ ജയിലിൽ അടക്കാനും സംശയം ഉള്ളവരെ പുറത്തു നിരത്താനും സർക്കാരിന് സാധിച്ചു. പിന്നെ എന്തിനാണ് ഈ സമരം . സോളാർ തട്ടിപ്പ് വിഷയത്തിൽ പ്രതികളെ അറസ്റ്റു ചെയ്ത കേസ് കേരള പോലീസ് മാന്യമായി അന്വേഷിക്കുന്നു. അന്വേഷണത്തിൽ അപാകതകൾ ഒന്നും പ്രതിപക്ഷം പറയുന്നും ഇല്ല. സി ബി ഐ അന്വേഷണം നടത്താൻ തയ്യാറാണ് എന്ന് സര്ക്കാര് പറഞ്ഞത് രേഖയായി നിയമസഭയിൽ ഉണ്ട്. അവിടെയും വിശ്വാസം ഇല്ലെന്നു സിപിഎം പറയുന്നു. കോടതിയിൽ വിശ്വാസം ഇല്ലെന്നു പറയുകയും ജേഡ്ജുമാരെ ശുംബൻ എന്ന് വിളിച്ചു അപമാനിച്ചതും നാം കണ്ടതല്ലേ. ഒരു ജെട്ജിനെ പ്രതികാത്മകമായി നാട് കാടുതുക വരെ ചെയ്ത രാഷ്ട്രീയ പാര്ട്ടി ആണ് സിപിഎം. തകര്ന്നടിഞ്ഞ പാര്ട്ടിയെ സജീവക്കാൻ അവര്ക്കാവശ്യം ഇപ്പോൾ കുറച്ചു രക്തസാക്ഷികൾ ആണ് എന്ന് രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് നന്നായി മനസ്സിലാവുന്നുണ്ട്. കുത്ത്പറമ്പ സമരത്തിൽ രക്ത സാക്ഷികളെ കിട്ടിയത് പോലെ അവർ ഇവിടെയും ശ്രമിക്കുന്നു. കുത്ത് പറമ്പില സാശ്രയ സമരത്തിന് അഞ്ചര പേരുടെ ജീവന ആണ് സിപിഎം കൊടുത്തത്. അതെ സാശ്രയ കോളേജിൽ നേതാക്കളുടെ മക്കൾക്ക് സീറ്റും അന്നത്തെ സമര നായകന് തന്നെ ഇപ്പോൾ ആ കോളേജിന്റെ ചെയറമാൻ ആയി ഇരിക്കുന്നത് കാണുന്നവർ ആണ് മലയാളികൾ . മരിച്ചവര്ക്ക് തിരിച്ചു വരാൻ കഴിയും എങ്കിൽ അന്ന് മരിച്ചവര തിരിച്ചു വന്നു സിപിഎം നേതാക്കളുടെ കഴുത്തിനു തന്നെ പിടിക്കുമായിരുന്നു . അത് പോലെ സോളാർ സമരത്തിലും നാല് പട്ടിണി പാവങ്ങളെ ജീവന കൊടുക്കാൻ ആണ് പാര്ട്ടി നീക്കം. മക്കളെ വിദേശത്ത് അയച്ചു കഴിയുന്ന നേതാക്കൾ ഭരണം കിട്ടിയാൽ അതെ മക്കളുടെ ഭാര്യമാരെ വരെ അടുക്കളക്കാരിയായി സ്ടാഫിൽ വെക്കും. ഇന്ന് അനാവശ്യ സമരം ചെയ്യുന്ന ആളുകള് അപ്പോൾ അന്നന്നത്തെ അന്നത്തിനു വിഷമിക്കുന്ന അവസ്ഥ തന്നെയാണ് ഉണ്ടാവുക. സോളാർ കേസിലെ പ്രതികളെ അറസ്റ്റു ചെയ്ത തെറ്റിന് ഉമ്മൻ ചാണ്ടി രാജി വെക്കണം എന്ന് പറയുന്നവര സത്യത്തിൽ സോളാർ തട്ടിപ്പുകാര്ക വേണ്ടിയല്ലേ സമരം ചെയ്യുന്നത്. അത് മനസ്സിലാക്കാൻ സധാരക്കാരായ എല് ഡി എഫ് പ്രവർത്തകർക്ക് സാധിക്കും എന്ന് തന്നെ ഞാൻ കരുതുന്നു.. ഭൂസമരം പോലെ , രാപ്പകൽ സമരം പോലെ ഈ സമരം പൊട്ടി പൊളിയും . അത് വരെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്. കാരണം ഞങ്ങൾ ജാനാധിപത്യത്തിൽ വിശ്വസിക്കുന്നു. സഖാക്കള്ക്ക് ഇല്ലാതെ പോയതും അത് തന്നെ
0 comments:
Post a Comment