Monday, August 26, 2013

ജനാബ്. രഹീം മേച്ചേരി സാഹിബ്

1947 മേയ് 10 നു ഏറനാട് താലൂക്കിലെ ഒളവട്ടൂര്‍ എന്ന ഗ്രാമത്തില്‍ മേച്ചേരി ആലി ഹാജിയുടെ മകന്‍ ആയിട്ടാണ് അദ്ദേഹം ജനിച്ചത്‌. , വാഴക്കാട് ഹൈസ്കുള്‍, മമ്പാട് എം ഇ എസ കോളേജ്, ഫാറൂക്ക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി.1966 ല്‍ മമ്പാട് എം ഇ എസ കോളേജില്‍ എം എസ എഫ് ന്റെ സ്ഥാപക സെക്ടറി ആയിട്ടാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്‌. , തുടര്‍ന്ന് പരന്ന വായനയിലൂടെയും എഴുത്തിലൂടെയും തന്റേതു ആയ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്,, 1970 ളെ നാലാം നിയമസഭ തിരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയില്‍ നിന്നും മത്സരിച സി എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവം ആയിരുന്നു. മേചെരിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം കേട്ട സി എച്ച് തന്നെയാണ് ചന്ദ്രികയില്‍ എഴുതണം എന്ന ആവശ്യപ്പെട്ടത്. ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന കാലഘട്ടം ആയിരുന്നു അത്. 1972 ലാണ് അദ്ദേഹം ബി എ പൂര്‍ത്തിയാക്കിയത്. ഈ അവസരത്തില്‍ തന്നെ സി എച്ചിന്റെ അഭ്യര്‍ത്ഥന പ്രകാരം അന്നത്തെ ചന്ദ്രിക എം ഡി കുട്ട്യാമു സാഹിബ് മേച്ചേരി സാഹിബിനെ ചന്ദ്രികയുടെ പത്രാധിപ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇടയ്ക്കു പ്രാവാസി ജീവിതവും അദ്ദേഹം നയിച്ചിട്ടുണ്ട്. സൌദിയിലെ തന്റെ ജീവിത കാലം അദ്ദേഹം ചന്ദ്രികക്കും മുസ്ലിം ലീഗിന്റെ പ്രവാസി പ്രവര്‍ത്തനത്തിനു വേണ്ടി തന്നെയാണ് ചിലവഴിച്ചത്. തുടര്‍ന്ന് 1984 ല്‍ ആണ് അദ്ദേഹം തിരികെ ചന്ദ്രികയില്‍ അസിസ്റ്റ്‌ന്റ് എഡിറ്റര്‍ ആയി കയറിയത്, 2003 ജൂലൈ മാസം ആണ് അദ്ദേഹം എഡിറ്റര്‍ ആയതു. ചന്ദ്രികയുടെ ഓരോ വളര്‍ച്ചയിലും അദ്ദേഹം ഉണ്ടായിരുന്നു. സി എച്ചിന്റെ ശിഷ്യന്‍ ആയിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്, സി എച്ചിനെ കുറിച്ച് പറയുമ്പോള്‍ എഴുതുമ്പോളും നൂറു നക്കായിരുന്നു അദ്ദേഹത്തിന്. മറ്റൊന്നും ആഗ്രഹിക്കാതെ തന്നെ എഴുത്ത് ആണ് തന്റെ വഴി എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് അധികം കാലം വേണ്ടി വന്നിട്ടില്ല. മുസ്ലിം ലീഗിന്റെ നാവായി അദ്ദേഹം നില നിന്ന കാലം ഉണ്ടായിരുന്നു. പ്രാസങ്ങികാനും പരിഭാഷകനും ആയി അദ്ദേഹം പ്രവര്‍ത്തിച്ചു.മുസ്ലിം ലീഗിനെതിരെ ആരെങ്കിലും എഴുതിയാല്‍ മറുപടി കൊടുക്കുക അദ്ധേഹത്തിന്റെ തൂലികയില്‍ കൂടി ആയിരുന്ന കാലഘട്ടം തന്നെയായിരുന്നു അദ്ധേഹത്തിന്റെ എഴുത്തിന്റെ കാലം, ലേഖനം എഴുത്തിലൂടെ കമ്മുണിസ്റ്റ്‌ നേതാക്കളുമായി അദ്ദേഹം കൊമ്പ് കോര്‍ത്ത പല അവസരവും ഉണ്ടായിരുന്നു. ഇ എം എസ നമ്പൂതിരിപ്പാട്‌ ആയിരുന്നു അതില്‍ പ്രധാനി. 2004 ആഗസ്റ്റ്‌ മാസം 21 ശനിയാഴ്ച ആണ് അദ്ദേഹം രാമനാട്ടുകരയില്‍ ഉണ്ടായ ഒരു വാഹന അപകടത്തില്‍ മരണപ്പെട്ടത്.. എഴുത്തിനെ സ്നേഹിച്ച ...തന്റെ എഴുത്തിലൂടെ മുസ്ലിം ലീഗ് അണികള്‍ക്ക് രാഷ്ട്രീയ ബേധവും ആവേശവും നല്‍കിയ രഹീം മേച്ചേരി സാഹിബിനെ അല്ലാഹു വിജയികളില്‍ ഉള്‍പ്പെടുത്തുമരാകട്ടെ (ആമീന്‍),)

0 comments:

Post a Comment