പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ)പുത്രനായി 1936 മെയ് 4 നാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്.പാണക്കാട് ഡി.എം.ആര്‍.ടി സ്‌കൂള്‍, കോഴിക്കോട് എം.എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു തങ്ങളുടെ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം.1953 മാര്‍ച്ചില്‍ ശിഹാബ് തങ്ങള്‍ എസ്.എസ്.എല്‍.സി ജയിച്ചു. രണ്ടു വർഷം തിരൂരിനടുത്ത് തലക്കടത്തൂരിൽ ദർസ് പഠനം. 1956-ലാണ് കാനഞ്ചേരി പള്ളിയില്‍ ദര്‍സ് വിദ്യാഭ്യാസത്തിന് ശിഹാബ് തങ്ങള്‍ എത്തിയത്. പൊന്മള മൊയ്തീന്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു മതപഠനം. 1958-ൽ ഉപരിപഠനാർത്ഥം ഈജിപ്തിൽ പോയി. 1958 മുതൽ 1961 വരെ അൽ അസ്ഹറിൽ പഠിച്ചു. തുടർന്ന് 1966 വരെ കെയ്റോ യൂണിവേഴ്സിറ്റിയിൽ പഠിച്ച് ലിസാൻ അറബിക് ലിറ്ററേച്ചർ ബിരുദം നേടി. മാലിദ്വീപ് മുന്‍പ്രസിഡണ്ട് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം അവിടെ സഹപാടി ആയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ആണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകളെ വിവാഹം ചെയ്തത്, ഏറനാട് മുസ്ലിം ലീഗിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു, 1975 സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്, കേരളത്തില്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റവും കൂടുതല്‍ കാലം കൈകാര്യം ചെയ്തത് അദ്ധേഹമാണ്. ലോക രാജ്യങ്ങളില്‍ പ്രശസ്തന്‍ ആയ വ്യക്തി ആയിരുന്നു അദ്ദേഹം. മാനവ സ്നേഹത്തിന്റെ പ്രതീകം ആയി ജനം കണ്ടത് തങ്ങളെ ആയിരുന്നു. ഭാരതത്തിലെ ഏറ്റവും സമുന്നതനായ വ്യക്തി ആരെന്നു ചോതിച്ചാല്‍ അത് പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ആണെന്ന് പറയാന്‍ എനിക്ക് മടി ഉണ്ടായിട്ടില്ല എന്ന് പറഞ്ഞതു വി ആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു. രാഷ്ട്രീയ -മത ഭേദമന്യേ ജനം നന്നാകണം എന്നാഗ്രഹിച്ച ആളായിരുന്നു തങ്ങള്‍, അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ടു ആഗുസ്റ്റ ഒന്നിനെക്ക് വര്ഷം നാല് വര്ഷം പൂര്‍ത്തിയാവുന്നു. സര്‍വശക്തന്‍ ആയ അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പെടുതുമാരാകട്ടെ (ആമീന്‍)<)
Wednesday, July 31, 2013
Subscribe to:
Post Comments (Atom)
0 comments:
Post a Comment