1925 ല്‍ കോഴിക്കോട് കുറ്റിച്ചിറ വലിയ ജുമാഅത്ത് പള്ളിയില്‍ ഒത്തു ചേര്‍ന്ന പണ്ഡിതരുടെ കൂട്ടായ്മയാണ് ഒരു മത സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആ യോഗത്തില്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍,പാങ്ങില്‍ അഹമദ് കുട്ടി മുസല്യാര്‍,പി കെ മുഹമ്മദ് മീരാന്‍ മുസല്യാര്‍,പാറേല്‍ ഹുസൈന്‍ മൌലവി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഈ കൂട്ടായ്മയുടെ തീരുമാനപ്രകാരം ആണ് 1926 ജൂണ്‍ 26 നു കോഴിക്കോട് ടൌന്‍ ഹാളില്‍ വിപുലമായ കണ്‍വന്ഷന്‍ നടന്നത്. ഈ യോഗത്തില്‍ വെച്ചാണ് ആ കൂട്ടായ്മക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന് നാമകരണം ചെയ്തത്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (പ്രസിഡന്റ്) കെ മുഹമ്മദ് അബ്ദുല്‍ ബാരി മുസല്യാര്‍,കെ എം അബ്ദുല്‍ കാദര്‍ മുസല്യാര്‍,പി കെ മുഹമ്മദ് മീരാന്‍ മുസല്യാര്‍,പി വി മുഹമ്മദ് മുസല്യാര്‍, പി കെ മുഹമ്മദ് മുസല്യാര്‍ തുടങ്ങിയവര്‍ ഭാരവാഹികള്‍ ആയി ആദ്യ കമ്മറ്റിയും രൂപീകരിച്ചു. 1927 ഫെബ്രുവരി 7 നു താനൂര്‍ ഇസ്ലാഹുല്‍ ഉലൂം മദ്രസയില്‍ ആണ് സമസ്തയുടെ ഒന്നാം വാര്‍ഷിക സമ്മേളനം നടന്നത്. രണ്ടാം സമ്മേളനം 1927 ഡിസംബര്‍ 31 മേളൂരിലും, മൂന്നാം വാര്‍ഷിക സമ്മേളനം 1929 ജനുവരി 7 നു ചെമ്മന്‍കുഴിയിലും നാലാം സമ്മേളനം 1930 മാര്‍ച്ച് 17 നു മണ്ണാര്‍കാട്ടും അഞ്ചാം സമ്മേളനം 1931 മാര്‍ച്ച് 11 നു വെള്ളിയനചെരിയിലും ആണ് നടന്നത്..ആറാം സമ്മേളനം 1933 മാര്‍ച്ച് 5 നു ഫരൂക്കില്‍ ആണ് നടന്നത്...1945 ല്‍ നടന്ന പതിനാറാം സമ്മേളനത്തില്‍ വെച്ച് സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളാണ് മതവിദ്യഭ്യാസ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട കാര്യം ഉണര്‍ത്തിയത്. ആ യോഗത്തില്‍ അതെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. 1951 മാര്ച് 23,24,25 തീയതികളില്‍ വടകരയില്‍ നടന്ന 19 മത് സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ചക്ക് എടുക്കുകയും പറവണ്ണ മൊയിതീന്‍ കുട്ടി മുസല്യാര്‍ കണ്‍വീനര്‍ ആയി സമസ്ത കേരള മതവിദ്യഭ്യാസ ബോര്‍ഡ് രൂപീകരിക്കുകയും. ഈ സമതിയാണ് കേരളത്തില്‍ സമസ്തയുടെ കീഴില്‍ മദ്രസ സംവിധാനം കൊണ്ട് വന്നത്. ദരസുകള്‍ അറബി കോളേജുകള്‍ ആയി മാറ്റാനും തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനം ആണ് 1963 ല്‍ പട്ടിക്കാട് ജാമിയ നൂരിയ അറബി കോളേജ് രൂപീകരനതിലേക്ക് എത്തിച്ചത്. അന്ന് രൂപീകരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ ഇന്ന് 9000 ലേറെ മദ്രസകള്‍ ഉണ്ട്. ഏകദേശം ഒരു ലക്ഷത്തോളം മദ്രസ ആദ്യപകരും പത്തു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളും ആയി ഏഷ്യയിലെ ഏറ്റവും വലിയ മതവിദ്യാഭ്യാസ ബോര്‍ഡ് ആയി ഇത് മാറിക്കഴിഞ്ഞു, 1954 ലാണ് സമസ്തയുടെ കീഴില്‍ യുവജന സംഘടന രൂപീകരിച്ചത്.സുന്നി യുവജന സംഘത്തിന്റെ ആദ്യ പ്രസിഡന്റ് ബി കുട്ടി ഹസ്സന്‍ ഹാജി ആയിരുന്നു, 1973 ല്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ് ആയിട്ടാണ് സമസ്തയുടെ വിദ്യാര്‍ഥി വിഭാഗമായി കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപീകരിച്ചത്. 1989 ലെ പിളര്‍പ്പിനു ശേഷം വിദ്യാര്‍ഥി വിഭാഗം സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ എന്നാ പേരില്‍ പുതിയ സംഘടന രൂപീകരിച്ചിട്ടുണ്ട്. സമസ്തയുടെ കീഴില്‍ പല പ്രസിധീകരങ്ങളും ആദ്യ കാലം മുതല്‍ പുറത്തിറങ്ങിയിരുന്നു. 1929 ല്‍ തുടങ്ങിയ അല്‍ ബയാന്‍ അറബി മലയാള പത്രം ആണ് അതില്‍ പ്രധാനം. യുവജ വിദ്യാര്‍ഥി വിഭാഗങ്ങള്‍ സുന്നി അഫ്കാര്‍, സത്യധാര . കുട്ടികള്‍ക്കായി കുരുന്നുകള്‍ തുടങ്ങിയവയാണ് പ്രധാനം.സമസ്തയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും പുറത്തു പോയി സമാന്തര ഘടകങ്ങള്‍ ഉണ്ടാക്കി സമസ്തക്ക് എതിരെ എതിരെ പ്രവര്‍ത്തിച്ച ചരിത്രവും ഉണ്ടായിട്ടുണ്ട്. 1966 ഷെയ്ഖ് ഹസ്സന്‍ ഹസ്രത്,കൈപറ്റ ബീരാന്‍ കുട്ടി മൌലവി,പാങ്ങ് കെ സി മുഹമ്മദ് മൌലവി തുടങ്ങിയവര്‍ ചേര്‍ന്ന് അഖില കേരള ജംഉയ്യത്തുല്‍ ഉലമയുണ്ടാക്കി. അന്ന് കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ അഖില കേരള ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകന്‍ ആയിരുന്നു. കെ കെ സദക്കത്തുള്ള മൌലവി സമസ്ത വിട്ടു പോയി കേരള ജംഇയ്യത്തുല്‍ ഉലമയും ഉണ്ടാക്കിയിരുന്നു. കോഴിക്കോട് അരീക്കാട് പള്ളി നിര്‍മ്മാണ ഫണ്ടുമായി ബന്ധപ്പെട്ട സമസ്ത മുശാവറ അങ്ങമായിരുന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്ക് നേരെ ആരോപണം ഉയര്‍ന്നു. ഇവിടെ നിന്നാണ് സമസ്തയില്‍ അടുത്ത ഭിന്നിപ്പ് തുടങ്ങുന്നത്. തെട്ടടുത്ത വര്‍ഷങ്ങളില്‍ നടന്ന ശരീഹത് സംബന്ധമായി നടന്ന യോഗത്തില്‍ ആള്‍ ഇന്ത്യ പേര്‍സണല്‍ ലോ ബോര്‍ഡ് നേതാക്കളുടെ കൂടെ സമസ്ത സെക്ടറി ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസല്യാര്‍ പങ്കെടുത്തത് കാന്തപുരവും കൂട്ടരും ചോദ്യം ചെയ്തു. തുടര്‍ന്ന് 1988 സുന്നി യുവജന സംഘത്തിന്റെ മധ്യ മേഖല സമ്മേളനം എറണാകുളത് നടത്താന്‍ കാന്തപുരവും കൂട്ടരും തീരുമാനിച്ചു. സമ്മേളനം മാറ്റി വെക്കാന്‍ സമസ്ത സമസ്ത നേത്രതം നിര്‍ദേശിച്ചിട്ടും കാന്തപുരം ധിക്കരിച്ചു. അതെ തുടര്‍ന്ന് 1989 ഫിബ്രുവരി 18 നു കാന്തപുരത്തെ സമസ്ത മുശാവറ പുറത്താക്കി.സമസ്തയുടെ കീഴില്‍ ഇപ്പോള്‍ നിരവധി മത- ഭൌതീക സ്ഥാപനങ്ങള്‍ ഉണ്ട്. സുന്നി മഹല്ലുകളുടെ ഏകോപനത്തിനായി രൂപീകരിച്ച സുന്നി മഹല്ല് ഫെടരെശന്റെ കീഴിലായുള്ള ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ്സിറ്റി ആണ് അതില്‍ പ്രധാനം. നന്തി ദരുസലാം അറബി കോളേജ്, പട്ടിക്കാട് ജാമിയ നൂരിയ കോളേജ്, മാര്‍ക്സ്തര്ബീയതുല്‍ഇസ്ലാമിയ വളാഞ്ചേരി, ദാരുന്നജാത് ഇസ്ലാമിക് സെന്റെര്‍ കരുവാരക്കുണ്ട്, ദാറുല്‍ ഉലൂം അറബി കോളേജ് സുല്‍ത്താന്‍ ബത്തേരി,ശംസുല്‍ ഉലമ മെമ്മോറിയല്‍ അനാഥ അഗതി മന്ദിരം മുഴക്കുന്നു,സി എം ഇസ്ലാമിക് &ആര്‍ട്സ് കോളേജ് മടവൂര്‍,കോട്ടുമല അബൂബകര് മുസ്ലിയാര് സ്മാരക ഇസ്ലാമിക് കോംപ്ലക്സ്, മലപ്പുറം,ദാറുല് ഖൈറാത്ത് കോളെജ്, ഒറ്റപ്പാലം,മൻഹജുൽ ഹുദാ ഇസ്ലാമിക് കോളേജ്, പുംഗനൂർ (ആന്ധ്രപ്രദേശ്),ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജ് ടോന്ഗ്രി, മുംബൈ,ജാമിഅഃ സഅദിയ്യഃ ഇസ്ലാമിയ്യഃ , പാപ്പിനിശ്ശേരി,മലബാര് ഇസ്ലാമിക് കോളേജ്, ചാട്ടാഞ്ചാല്തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്.മുസ്ലിം ലീഗ് പാര്‍ട്ടിയുടെ തുടക്കം മുതല്‍ അതുമായി നല്ല പുലര്‍ത്തുന്ന മത സംഘടനയാണ് സമസ്ത. അതുകൊണ്ട് തന്നെ, സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍, പി എം എസ എ പോക്കോയ തങ്ങള്‍, പാണക്കാട് ഉമരളി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ലീഗ് നെത്രസ്ഥാനം കൈകാര്യം ചെയ്യുന്ന സമയത്ത് തന്നെ സമസ്തയുടെയും തലപ്പത്ത് ഉണ്ടായിരുന്നു.. ശംസുൽ ഉലമ ഇ.കെ അബൂബക്ക്ർ മുസ്‌ലിയാർ,,ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ,കെ.വി മുഹമ്മദ് മുസലിയാർ കൂറ്റനാദു,നാട്ടിക വി. മൂസ മുസ്‌ലിയാർ,കാളമ്പാടി മുഹമ്മദ് മുസ്‌ലിയാർ, തുടങ്ങിയ പല പ്രമുഖരും സമസ്തയുടെ ഉന്നതിക്ക് വേണ്ടി വിയര്‍പ്പോഴിക്കിയവര്‍ ആണ്..മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ സ്മരണക്കായി മുസ്ലിം ലീഗ് ആരംഭിച്ച ബൈതുരഹ്മ പദ്ധതിയുടെ ആദ്യ തറക്കല്ലിടല്‍ കര്‍മങ്ങളില്‍ ഒന്ന് ചെയ്തത് തന്നെ ഇന്നത്തെ സമസ്ത സമസ്തയുടെ ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാരാണ്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ വിശ്വാസപരമായ കാര്യത്തില്‍ മുഖ്യമായി ഇടപെടുന്നത് സമസ്തയാണ്. കേരളത്തിലെ മുസ്ലിം മത വിശ്വാസികളില്‍ 80% ത്തോളം ഇന്നും സമസ്തയുടെ കീഴില്‍ ആണുള്ളത്.സമസ്തയെ ഇന്ന് നയിക്കുന്ന പ്രധാനികള്‍ ഇവരാണ് ശൈഖുനാ സി.കോയക്കുട്ടി മുസ്‌ലിയാർ ആനക്കര (പ്രസിഡന്റ്), സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാർ (ജന. സെക്രട്ടറി), പാറന്നൂർ ഇബ്രാഹിം മുസ്‌ല്യാർ (ട്രഷറർ)