Tuesday, October 8, 2013

സി കെ പി ചെറിയ മമ്മുക്കേയി



കേരളത്തില്‍ മുസ്ലിം ലീഗിന്റെ സങ്കീര്‍ണ്ണമായ കാലഘട്ടം 1962 - 67 ആയിരുന്നുവല്ലോ. 62 ല്‍ കേരളത്തിലെ സ്പീക്കര്‍ സ്ഥാനം ഒരു പിച്ചളപിന്നുപോലെ വലിച്ചെറിഞ്ഞു.സി എച്ച് ഇറങ്ങി വന്നത് മുതല്‍ മുസ്ലിം ലീഗ് നേതാക്കള്‍ മന്ത്രിമാരാകുന്ന 67 വരെയുള്ള സന്കീര്‍ന്നത നിറഞ്ഞ കാലഘട്ടത്തില്‍ മുസ്ലിം ലീഗിനെ നയിച്ചിരുന്നത് സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വലം കൈ ആയിരുന്നു തലശേരിക്കാരന്‍ സി കെ പി ചെറിയമമ്മുക്കെയി. പക്വത ആയിരുന്നു സി കെ പി യുടെ മുഖമുദ്ര, തരവാടിത്വമുള്ള പെരുമാറ്റവും ഏതു കൊലകൊമ്പനെയും വിറപ്പിക്കുന്ന ആജ്ഞാശക്തിയും അദ്ദേഹത്തിനു ഉണ്ടായിരുന്നു.ഈ മഹിമകള്‍ അദേഹത്തിന് ലഭിച്ചത് ജന്മനാടായ തലശേരിയില്‍ നിന്ന് തന്നെയായിരുന്നു. സീതി സാഹിബ് എന്ന സൌമ്യനായ രാഷ്ട്രീയ കുലപതി ഏറെ കാലം ജീവിക്കുകയും ഉപ്പി സാഹിബും പോക്കര്‍ സാഹിബും അവര്‍ക്ക് അനുകൂലമായ മണ്ണാക്കി മാറ്റുകയും ചെയ്ത തലശേരിയില്‍ ആട്യത്വം ഉള്ള കേയി തറവാട്ടില്‍ ആയിരുന്നല്ലോ ജനനം...തലശ്ശേരി ദാറുസ്സലാം യതീംഖാന, തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ്, മുസ്ലിം ലീഗ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ അര നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍,മുസ്ലിം ലീഗിന്റെ നയരൂപീകരണത്തില്‍ നിര്‍ണ്ണായക സ്ഥാനം ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇന്ന് കാണുന്ന മുന്നണി രാഷ്ട്രീയത്തിന്റെ തുടക്കക്കാരില്‍ നമ്മുക്ക് കേയി സാഹിബും തന്റെതായി സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ന്യുനപക്ഷത്തിന്റെ ജിഹ്വ ആയ ചന്ദ്രിക യുടെ ഡയരക്റെര്‍ സ്ഥാനം കൈകാര്യം ചെയ്തപ്പോള്‍ അതിനെ മുന്‍ നിരയിലേക്ക് നയിക്കാന്‍ വേണ്ടുന്നത് എല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. പത്രത്തിനും പാര്‍ട്ടിക്കും ഫണ്ട് ശേഖരിക്കേണ്ട അവാശ്യം വന്നാല്‍ അതിന്റെ മുന്നില്‍ നില്‍ക്കുക പലപ്പോഴും കേയി സാഹിബ് ആയിരുന്നു. മുസ്ലിം ലീഗിന്റെ "കിംഗ്‌ മേക്കര്‍"","" എന്ന് വിളിക്കാന്‍ സാധിക്കും അദ്ദേഹത്തെ. അധികാരം ആഗ്രഹിക്കാത്ത നേതാവായിരുന്നു കേയി സാഹിബ്. 69 ല്‍ മന്ത്രി ആയിരുന്ന അഹമദ് കുരിക്കള്‍ മരണപ്പെട്ടപ്പോള്‍ പകരക്കാരനായി ബാഫക്കി തങ്ങള്‍ അടക്കം കണ്ടു വെച്ചത് സി കെ പി യെ ആയിരുന്നു. തന്ത്രശാലിയായ അദ്ദേഹം ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.ലീഗിലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ മറുപക്ഷത് ആയിരുന്നു അദ്ദേഹം എങ്കിലും സി എച്ച് അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളുമായുള്ള അടുപ്പം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. മറുപക്ഷത്ത് ആയിട്ടും സി എച്ച് മുഖ്യമന്ത്രി ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചരില്‍ ഒരാള്‍ അദ്ദേഹമാണ്. ലീഗ് ഐക്യം ഉണ്ടാക്കാന്‍ കിട്ടിയ അവസരം മുതലെടുക്കാനും അദേഹത്തിന് സാധിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ നേതാവ് ആയിരുന്ന ബാഫക്കി തങ്ങള്‍ സൌദിയില്‍ വെച്ച് അന്ത്യയാത്ര ആകുമ്പോള്‍ അടുത്തു നില്‍ക്കാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുവാനും ഭാഗ്യം ലഭിച്ചത് കേയി സാഹിബിനു തന്നെയായിരുന്നു. രാഷ്ട്രീയ കൂര്‍മ ബുദ്ധിയുടെ പര്യായമായി മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കര്‍ ആയി കാണാന്‍ സാധിക്കുന്ന അദ്ദേഹം തന്റെ അവസാനകാലം സംഘടനയും ആയി അകന്നിരുന്നു. എന്നിരുന്നാലും മുസ്ലിം ലീഗ് അണികളുടെ മനസ്സില്‍ ഒരു സ്നഹേ തലോടല്‍ പോലെ കേയി സാഹിബിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നു..സര്‍വ ശക്തന്‍ അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പ്ടുത്തുമറാകട്ടെ (ആമീന്‍)

0 comments:

Post a Comment