Sunday, October 27, 2013

അണികളെ ക്രിമിനലുകള്‍ ആക്കുന്ന സിപിഎം നേതാക്കള്‍


ചന്ദ്രശേഖരനെ ചിലര്‍ കൊന്നപ്പോള്‍ ,കൊന്നത് കൊട്ടേഷന്‍ സംഘം ആണെന്ന് പറഞ്ഞത് പിണറായി വിജയന്‍ ആണ്. കൈരളി ചാനല്‍ പറഞ്ഞത് എന്‍ ഡി എഫ് ആണെന്നും. കൊലയാളികളെ പോലീസ് അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു. അതില്‍ എല്ലാവരും സിപിഎം നേതാക്കളും അവരുമായി ബന്ധമുള്ളവരും ആണല്ലോ. അതില്‍ പ്രധാനി മോഹനന്‍ മാസ്റെര്‍ ആണ്. മോഹനന്‍ മാസ്റെര്‍ കൊട്ടേഷന്‍ സംഘം ആണെന്ന് പറഞ്ഞത് പിണറായി വിജയന്‍ അല്ലെ..മോഹനന്‍ മാഷ്‌ എന്‍ ഡി എഫ് ആണെന്ന് പറഞ്ഞത് കൈരളി ചാനല്‍ അല്ലെ. അപ്പോള്‍ പിണറായി വിജയന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കൊട്ടേഷന്‍ ടീമിന്റെ സ്റ്റേറ്റ് സെക്ടറി ആണ് അദ്ദേഹം. കൈരളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ എന്‍ ഡി എഫ് സ്റ്റേറ്റ് സെക്ടറി ആണ് പിണറായി വിജയന്‍. അത് 
  പോലെ ഇന്നലെ മുഖ്യമന്ത്രിയെ കണ്ണൂരില്‍ വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആരെന്നു പോലീസ് കണ്ടെത്തേണ്ട കാര്യം ആണ്. കൊലചെയ്യാന്‍ വന്നത് സിപിഎം കൂട്ടത്തില്‍ നിന്നാണ് എന്ന് എല്ലാവര്ക്കും മനസ്സിലായ കാര്യവും ആണ്. എന്നിട്ടും പിണറായി വിജയന്‍ പറഞ്ഞു ബന്ധം ഇല്ലെന്നു. ദേശാഭിമാനി പത്രം പറഞ്ഞു.

 പിന്നില്‍ കൊണ്ഗ്രെസ് ആണെന്ന്. നാളെ സിപിഎം കാരായ പ്രതികളെ പിടിച്ചാല്‍ ബന്ധം ഇല്ലെന്നു പിണറായി പറയുമോ? അയാളെ അറസ്റ്റു ചെയ്‌താല്‍ അണികളെ പോലീസ് പീഡിപ്പിക്കുന്നു എന്ന് പറയാതിരിക്കുമോ? സുകുമാര നീ അത് ചെയ്യോടോ എന്ന് പാര്‍ട്ടി നേതാക്കള്‍ പോലീസിനോട് ചോതിക്കാതിരിക്കുമോ? ദേശാഭിമാനി പറയുന്നത് കൊണ്ഗ്രെസ് ആണെന്നാണ്‌. നാളെ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌താല്‍ അവരുടെ നേതാക്കള്‍ അവരെ തള്ളിപ്പറയില്ല എന്നിരുന്നാലും. അവര്‍ കൊണ്ഗ്രെസ്കരാന് എന്ന കാര്യം ആവര്‍ത്തിക്കുമോ? അവരുടെ പാര്‍ട്ടി സ്റ്റേറ്റ് സെക്ടറി പിണറായി വിജയന്‍ കൊണ്ഗ്രെസ് കാരന്‍ ആണെന്ന് ദേശാഭിമാനി പറയുമോ? അപ്പോളും പോലീസ് കള്ളക്കേസ് എടുത്തു എന്നാണു പറയുന്നത് എങ്കില്‍ സിപിഎം ഭരണ കാലത്ത് ചെയ്ത പ്രവര്‍ത്തി അതായിരുന്നു എന്ന് വിളിച്ചു പറയുന്നത് ആയിട്ടെ കാണാന്‍ കഴിയുകയുള്ളൂ. ജനസേവനം കൊണ്ട് ജനകീയമായ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൊലപാതകം ചെയ്യാന്‍ ആണ് ചിലര്‍ ശ്രമിക്കുന്നത് എങ്കില്‍ അവര്‍ സംസ്ക്കര ശുന്യര്‍ ആണെന്നെ പറയാന്‍ കഴിയുള്ളൂ. യു ഡി എഫില്‍ വര്‍ധിച്ചു വരുന്ന ജനപിന്തുണ അവസാനിപ്പിക്കാന്‍ എത്ര സമരം നടത്തി . എല്ലാം നാണം കേട്ട പരാജയം ആയതു സിപിഎം നെത്രതത്തില്‍ ഇപ്പോള്‍ ശക്തരായ നേതാക്കള്‍ ഇല്ലാത്തതു കൊണ്ട് തന്നെയാണ്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ പ്രതി ആണെന്ന് വി എസ് അച്ചുതാനതനും , വി എസ ഒന്നിനും കൊള്ളാത്തവന്‍ ആണെന്ന് പിണറായി വിജയന്‍റെ ആളുകളും വിളിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. 


സ്വന്തം പാര്‍ട്ടിയിലോ മുന്നണിയിലോ ശക്തരായ നേതാക്കള്‍ ഇല്ലാത്തത് കൊണ്ട് . മറ്റൊരു പാര്‍ട്ടിയിലും മുന്നണിയിലും പാടില്ല എന്ന തീരുമാനം ആണ് കണ്ണൂരില്‍ നടപ്പിലായത് എന്ന് കരുതേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടത് 22 പേരെയാണ്. അവരെല്ലാം സിപിഎം പ്രവര്‍ത്തകരും ആണ്. അപ്പോള്‍ ദേശാഭിമാനി വാര്‍ത്ത പറയുമ്പോലെ ആണെങ്കില്‍ അവരുടെ നേതാവ് പിണറായി വിജയന്‍ കൊണ്ഗ്രെസ് ആയിരിക്കുമല്ലോ. കൊണ്ഗ്രെസ് ആണ് ആക്രമണം നടത്തിയത് എന്ന് പറഞ്ഞ ദേശാഭിമാനി വാര്‍ത്ത. നടത്തുന്ന രീതിയില്‍ ഉള്ള പത്രപ്രവര്‍ത്തന രീതിയെ ആണോ പണ്ട് ഡി വൈ എഫ് ഐ നേതാവ് സ്വരാജ് എന്തോ ശുന്യമായ പത്രപ്രവര്‍ത്തനം എന്ന് പറഞ്ഞത്. അതെ സിപിഎം കലാഹരപ്പെട്ടു എന്നതാണ് ഇപ്പോള്‍ തെളിയുന്നത്. അക്രമസംസ്ക്കാരം അവസാനിപ്പിക്കാത കാലത്തോളം  സിപിഎം നാടിനു ശാപം ആണ്. ജനം പുച്ചിച്ചു തള്ളുന്ന കാലം ആണ് കമ്മ്യൂണിസം കാത്തിരിക്കുന്നത് . 

0 comments:

Post a Comment