Tuesday, October 8, 2013

ജി.എം ബനാത്ത്‌വാല

പല കാരണങ്ങള്‍ കൊണ്ടും വേട്ടയാടപ്പെടുന്ന സാധാരണക്കാര്‍ക്ക് വേണ്ടി പാര്‍ലിമെന്റില്‍ ഗര്‍ജനം നടത്തിയ മഹാനായ നേതാവായിരുന്നു ജി എം ബനാത്തവാല സാഹിബ്‌. ന്യുനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി ഭരണഘടനയുടെ ഭാഗമായി നിന്ന് എന്ത് ചെയ്യാന്‍ സാധിക്കും എന്ന്‍ ഗ്രഹപാഠം ചെയ്യുകയും അത് നടപ്പിലാക്കാന്‍ വേണ്ടി ചങ്കുറ്റത്തോടെ നിയമനിര്‍മ്മാണ സഭയില്‍ ആവശ്യപെടുകയും ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെ പഠിച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്ന അദ്ദേഹം നല്ലൊരു വിദ്യാര്‍ഥി കുടിയാണ്. ചരിത്രപ്രധാനമായ പല ബില്ലുകളും അദ്ദേഹം അവതരിപ്പിച്ചു. അതിനുവേണ്ടി ധാരാളം പഠനങ്ങളില്‍ മുഴുകാനും അദ്ദേഹം സമയം കണ്ടെത്തി. ഏറെ വിവാദം ഉയര്‍ത്തിയ ഷബാനു കേസിലെ വിധിയെ തുടര്‍ന്ന് അദ്ദേഹം അവതരിപ്പിച്ച ബില്ലാണ് (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ റൈറ്റ്സ്‌ ഓണ്‍ ഡിവോഴ്സ്‌ ആക്ട്‌) പാര്‍ലിമെന്റ് പാസ്സാക്കിയത്. ഒരു മെമ്പറുടെ ബില്ല് നിയമം ആയി മാറിയ ആദ്യത്തെ ചരിത്ര നിമിഷം ആയിരുന്നു അത്. അന്നത്തെ പ്രധാനമന്ത്രി രാജിവ് ഗാന്ധിയാണ് അതിനു വഴിയൊരുക്കിയത്.
1977 ല്‍ ആണ് അദ്ദേഹം ആദ്യമായി പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് മുതല്‍ പാര്‍ലിമെന്റ് സമ്മേളനങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്ര രേഖകള്‍ ആണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച 10 പാര്‍ലിമെന്റെരിയന്‍ മാരുടെ ലിസ്റ്റ് എടുത്താല്‍ മുന്‍പന്തിയില്‍ നമ്മുക്ക് അദ്ധേഹത്തെ കാണാന്‍ സാധിക്കും. മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബും അദ്ദേഹവും ഒന്നിച്ചു ചേര്‍ന്ന് ന്യുനപക്ഷത്തിനു വേണ്ടി ശബ്തിച്ച കാലം ഒരു സുവര്‍ണ കാലഘട്ടം തന്നെ ആയിരുന്നു. ശരീഅത് അടക്കമുള്ള വിഷയങ്ങളില്‍ നമ്മള്‍ വിജയം കണ്ടത് ആ കുട്ടുകെട്ടു കൊണ്ടാണ്. പല പാര്‍ലിമെന്റ് സ്പീക്കര്‍മാരും മറ്റു മെമ്പര്‍ മാരോട് ബനാത്ത്വാലയെ കണ്ടു പഠിക്കാന്‍ പറയുമായിരുന്നു. ക്രിത്യനിഷ്ടതയില്‍ അത്രയും മാന്യത അദ്ദേഹം പുലര്‍ത്തിയിരുന്നു.
മുസ്ലിം സമുദായം ഇന്ത്യയില്‍ ബുദ്ധികുറഞ്ഞവരും ഒന്നിനും കൊള്ളത്തവരും ആയ ഒരു ആള്‍ക്കുട്ടം അല്ലെന്നും അവസരത്തിന് വേണ്ടി അലയാതെ സ്വയം അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തു മുന്നെരണം എന്നും ആണ് അദ്ദേഹം നമ്മെ പഠിപ്പിച്ചത്. അദ്ധേഹത്തിന്റെ ആ ചിന്ത പ്രാപല്യത്തില്‍ കൊണ്ട് വരാന്‍ നമ്മുക്ക് സാധിക്കാന്‍ ഉള്ള ശ്രമം ആണ് നമ്മള്‍ നടത്തേണ്ടത്,
1933 ഓഗസ്റ്റ് 15 ന് ഹാജി നൂർ മുഹമ്മദിന്റെ മകനായി മുംബൈയിൽ ജനിച്ചു, . സിദൻഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിദ്യാലയത്തിൽ‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിർത്തി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി. ഡോ.ആയിഷ ബനാത്ത്‌ വാലയാണ്‌ ഭാര്യ. ഈ ദമ്പതികൾക്ക് മക്കളില്ല. .
1961ൽ മുസ്‌ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായാണ്‌ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്‌. പിന്നീട് 1967-ൽ മുംബൈ കോർപ്പറേഷനിൽ കൗൺസിലറായി ബനാത്ത്‌വാല തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1972 ലും ഈ ജയം ആവർത്തിച്ചു
1972 ല്‍ നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമര്‍ഖാദി മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രെസിന്റെ മിയ അഹമദ് ലത്തീഫിനെ 6017 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 1977 മുതല്‍ ആണ് അദ്ദേഹം ലോക്സഭയിലേക്കു മത്സരിച്ചു തുടങ്ങിയത്. എല്ലാ മത്സരവും പൊന്നാനി മണ്ഡലത്തില്‍ നിന്നാണ്. 1977 ല്‍ വിമതലീഗിലെ കെ മൊയ്തീന്‍ കുട്ടിഹാജി എന്നാ ബാവ ഹാജിയെ 117346 വോട്ടിനു പരാജയപ്പെടുത്തി. 1980 ല്‍ കൊണ്ഗ്രെസ് (യു)വിന്റെ ആര്യാടന്‍ മുഹമ്മദിനെ 50863 വോട്ടിനു പരാജയപ്പെടുത്തി. 1984 ല്‍ സി പി ഐ യിലെ കൊളാടി ഗോവിന്ദന്‍കുട്ടിയെ 102326 വോട്ടിനു പരാജയപ്പെടുത്തി. 1989 ല്‍ സി പി ഐ യിലെ എം രഹ്മത്തുല്ലയെ 107519 വോട്ടിനു പരാജയപ്പെടുത്തി. 1996 ല്‍ സി പി ഐ യിലെ രഹ്മത്തുല്ലയെ 79295 വോട്ടിനു പരാജയപ്പെടുത്തി. 1998 ല്‍ സി പി ഐ യിലെ മിനുമുംതാസിനെ 104244 വോട്ടിനു പരാജയപ്പെടുത്തി. 1999 ല്‍ സി പി ഐ യുടെ പി പി സുനീറിനെ 102758 വോട്ടിനു പരാജയപ്പെടുത്തി.
ഭൂരിപക്ഷത്തിന്റെ കണക്കു എടുത്താല്‍ ലക്ഷത്തിന്റെ കണക്കെ പൊന്നാനിക്കാര്‍ ബനാതവാല സാഹിബിനു നല്‍കിയിട്ടുള്ളൂ. വിശ്വാസം അര്‍പ്പിച്ച ജനങ്ങളെ നിരാശരാക്കിയില്ല എന്നതിന്റെ വ്യക്തമായ തെളിവായി അത് നിലനില്‍ക്കുന്നു

0 comments:

Post a Comment