Tuesday, October 8, 2013

എം.കെ.ഹാജി സാഹിബ്


1940 കളില്‍ കേരളത്തില്‍ കോളറ എന്നാ രോഗം നാട്ടില്‍ ഒരു മഹാമാരിയായി പടര്‍ന്നു പന്തലിച്ചു നിന്ന കാലഘട്ടത്തില്‍ പകച്ചു നിന്ന ജനത്തിനു ആവെശമായത് എം കെ ഹാജി സാഹിബ് ആയിരുന്നു. മരണങ്ങള്‍ എല്ലാ വീടുകളിലേക്കും പടര്‍ന്നു കൊണ്ടിരിക്കുകയും ഗ്രാമങ്ങളില്‍ തേങ്ങലുകള്‍ മാത്രം നിറഞ്ഞ ഒരവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്‌.അത്യാവശ്യ ചികിത്സ സംവിതാനം പോലും ഇല്ലാത്ത കാലഘട്ടം ആയിരുന്നല്ലോ അന്ന്. പ്രത്യേകിച്ച് മലബാര്‍ പ്രദേശം. കോളറ ബാധിച്ചു മരിച്ചവരെ മറവു ചെയ്യാന്‍ അടുത്ത ബന്ധുക്കള്‍ പോലും മടിച്ചു നിന്ന ആ സമയത്ത് രോഗത്തെ ഭയക്കാതെ മുന്നില്‍ കാണുന്ന മരണത്തെ പോലും മറന്നു കൊണ്ട് രോഗികളെ സംരക്ഷിക്കുകയും മരണപ്പെട്ടവരെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സംസ്ക്കരിക്കാനും ധീരമായി മുന്നില്‍ നിന്നത് ഹാജി സാഹിബ് ആയിരുന്നു. കോളറ രോഗം നിയന്ത്രണ വിധേയമായപ്പോള്‍ മുന്നില്‍ കാണുന്നത് രക്ഷിതാക്കള്‍ നഷ്ട്ടപെട്ട അന്നന്നത്തെ അന്നത്തിനു പോലും വകയില്ലാത്ത കുഞ്ഞുങ്ങളെ ആയിരുന്നു. അവരെ എങ്ങിനെ സംരക്ഷിക്കും എന്ന ചിന്തയില്‍ നിന്നാണ് 1948 ല്‍ തിരൂരങ്ങാടി യതീംഖാന സ്ഥാപിതമാകുന്നത്. മലബാറിലെ സാമൂഹിക അന്തരീക്ഷത്തില്‍ അതൊരു വലിയ മുന്നേറ്റം തന്നെ ആയിരുന്നു. സീതിസാഹിബ് ട്രെയിനിംഗ് ഇന്‍സ്റിട്ട്യുറ്റ്, പോക്കര്‍ സാഹിബ് സ്മാരക കോളേജ്, കെ എം മൌലവി സ്മാരക അറബി കോളേജ് തുടങ്ങിയ അനുബന്ധസ്ഥാപനങ്ങളുമായി അത് പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു, രാഷ്ട്രീയ രംഗത്തും മൂന്നുകണ്ടന്‍ കുഞ്ഞമ്മദ് ഹാജി എന്ന എം കെ ഹാജി സജീവമായിരുന്നു. ഇന്ത്യയില്‍ മുസ്ലിം ലീഗുകാരനെ കാണാന്‍ പാടില്ല എന്ന് ഉത്തരവുകള്‍ ഇറങ്ങുന്ന കാലഘട്ടത്തില്‍ സ്വന്തം വാഹനത്തിന്റെ മുകളില്‍ മുസ്ലിം ലീഗ് പതാകയും കെട്ടിയായിരുന്നു അദ്ദേഹം ചങ്കൂറ്റം കാണിച്ചിരുന്നത്. ജീവകാര്യത്തിന്റെ മഹാ മനസും ഒരു പടയാളിയുടെ ശൌര്യവും അദ്ദേഹം കാണിച്ചിരുന്നു. മലബാര്‍ ജില്ല മുസ്ലിംലീഗ് ട്രെഷറര്‍, കേരള സംസ്ഥാന മുസ്ലും ലീഗ് ട്രെഷറര്‍, മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു

0 comments:

Post a Comment