Tuesday, October 8, 2013

കോട്ടാല്‍ ഉപ്പി സാഹിബ്

1929 ല്‍ പാവപ്പെട്ട കുടിയാന്മാര്‍ക്ക് വേണ്ടി വാദിച്ച ഒരു ജന്മി ഉണ്ടായിരുന്നു സെന്‍ട്രല്‍ അസ്സംബ്ലിയില്‍. , കണ്ണൂര്‍ ജില്ലക്കാരന്‍ ആയ കൊട്ടാല്‍ ഉപ്പിസാഹിബ് സാഹിരുന്നു അത്.കുടിയാന്മാര്‍ക്ക് ഭുമി ആദ്യമായി ആവശ്യപ്പെട്ടത് ഉപ്പി സാഹിബ് ആയിരുന്നു.... മദ്രാസ് അസ്സംബ്ലിയില്‍ ആണ് കൃഷി ഭുമി കര്‍ഷകര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ആറളം ഫാമിലും കുതുപരംബ പാല പറമ്പിലുമായി പതിനായിരക്കണക്കിനു ഏക്കര്‍ ഭുമിയുടെ ഉടമസ്ഥാവകാശമുള്ള കുടുംബത്തില്‍ നിന്ന് വന്നാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത് എന്നത് ബ്രിടീഷ് ഭാരനാധികളെ പോലും ഞെട്ടിച്ച കാര്യമായിരുന്നു. ആ മഹാനുഭാവന്റെ സംഭവബഹുലമായ ജീവിത ചരിത്രം ഇന്നത്തെ തലമുറയ്ക്ക് പഠിക്കാനും പകര്‍ത്താനും ഉപകരിക്കും, 1891 ല്‍ കണ്ണൂര്‍ ജില്ലയിലെ കുത്ത്പറമ്പിനു സമീപമുള്ള കോട്ടയം അങ്ങാടിയിലെ കൊട്ടാല്‍ എന്ന ജന്മി കുടുംബത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം..ആധുനിക വിദ്യാഭ്യാസം ഹറാമാനെന്നു പോലും ഫത്തവ ഇറങ്ങി എന്ന് പരയെപ്പെടുന്ന കാലഘട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് മുഹമ്മദന്‍സ് കോളേജില്‍ ചേര്‍ന്ന് പഠിച്ചു.1920 ലെ നിസ്സഹരണ സമരത്തിന്റെ ആവ്ഹാനം കേട്ടപ്പോള്‍ സ്വരാജ്യത്തിന്റെ സ്വാതന്ത്രം കൊതിച്ചിരുന്ന ആ യുവ വിദ്യാര്‍ഥി കോളേജ് വിട്ടു സമരത്തിനിറങ്ങി. അവിടെ നിന്നാണ് ഉപ്പിസാഹിബിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1920- 1926 കാലഘട്ടത്തില്‍ തന്നെ മദ്രാസ്‌ ലെജിസ്ലേറ്റീവ് അംഗവും ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം എതിര്‍പ്പില്ലാതെ സെന്‍ട്രല്‍ അസ്സംബ്ലിയിലെക്കും തിരഞ്ഞെടുക്കപ്പെട്ടു. 1952 വരെ നിരവധി തവണ അദ്ദേഹം മദ്രാസ്‌ അസ്സംളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവസാനം മത്സരിച്ചപ്പോള്‍ എതിരാളി കമ്മുനിസ്റ്റ്‌കാരന് കെട്ടിവെച്ച കാശ് പോലും കിട്ടിയിരുന്നില്ല. 1952 ല്‍ മദ്രാസ്‌ അസ്സംബ്ലിയില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലായിരുന്നു..രാജ്യതന്ത്രന്ജന്‍ ആയ രാജഗോപാല്‍ ആചാരിയുടെ നേത്രത്തില്‍ ഉള്ള കൊണ്ഗ്രെസിനു ആകെയുണ്ടായിരുന്ന 375 സീറ്റില്‍ 152 സീറ്റ് മാത്രമാണ് കിട്ടിയത്. പി രാമമൂര്‍ത്തിയുടെ നെത്ര്വതത്തില്‍ ഉള്ള കമ്മുനിസ്റ്റ്‌ പാര്‍ട്ടിക്ക് 59 പേരെയാണ് വിജയിപ്പിക്കാന്‍ സാധിച്ചത്. കമ്മുനിസ്റ്റ്‌ നേതാക്കള്‍ ചെറു കക്ഷികളുടെ പിന്തുണയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമം നടത്തുന്നു.നേതാക്കള്‍ മുസ്ലിം ലീഗ് നേതാക്കളുടെ വീടിന്റെ കോണിപ്പടികള്‍ കയറി ഇറങ്ങുന്നു. പക്ഷെ കൊണ്ഗ്രെസിനു പിന്തുണ നല്‍കാന്‍ ആയിരുന്നു മുസ്ലിം ലീഗ് തീരുമാനം എടുത്തത്.അസ്സംബ്ലിയില്‍ മുസ്ലിം ലീഗ് കൊണ്ട് വന്ന മുസ്ലിം പേര്‍സണല്‍ ലോ നിയമമാക്കി എടുക്കാന്‍ സാധിച്ചത് ഉപ്പി സാഹിബിന്റെയും സന്തതസഹചാരി സീതി സാഹിബിന്റെയും തന്ത്രപരമായ നീക്കങ്ങള്‍ കൊണ്ടായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വാര്‍ധയിലെ കള്ളദൈവമെന്നാണ് അന്ന് കമ്മുനിസ്ടുകാര്‍ വിളിച്ചപമാനിക്കുകയും , മതവിരുദ്ധ തത്വശാസ്ത്രം കൊണ്ട് നടക്കുന്നവരും ആയ കമ്മുനിസ്റ്റ്‌ ഭരണത്തില്‍ വരന്‍ പാടില്ല എന്നത് കൊണ്ടാണ് മുസ്ലിം ലീഗ് അങ്ങിനെ ഒരു തീരുമാനം എടുത്തത്. അന്തമായ ലീഗ് വിരോധം കൊണ്ഗ്രെസ്കാര്‍ കൊണ്ട് നടക്കുന്ന കാലം ആയിരുന്നിട്ടും മുസ്ലിം ലീഗ് എടുത്ത ആ തീരുമാനം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. നിരുപാധിക പിന്തുണ കൊടുത്ത മുസ്ലിം ലീഗ് പാര്‍ട്ടിയെ കൊണ്ഗ്രെസ് പാര്‍ലിമെന്റി പാര്‍ട്ടിയുടെ ക്ഷണിതാക്കള്‍ ആയി ഉള്‍പ്പെടുത്താനും രാജാജി ശ്രമിച്ചിരുന്നു. മുസ്ലിം ലീഗിന്റെ പാര്‍ലിമെന്റി പാര്‍ട്ടി ലീഡര്‍ ആയ ഉപ്പി സാഹിബ് തന്റെ മന്ത്രിസഭയില്‍ വരണമെന്ന് അതിയായി രാജാജി ആഗ്രഹിച്ചിരുന്നു. അദ്ദേഹം മന്ത്രി അയാല്‍ അത് സര്കകരിനു ഒരു അലങ്കാരം ആയിരിക്കും എന്ന് പറയാനും അദേഹത്തിന് മടി ഉണ്ടായിരുന്നില്ല. അധികാരത്തിന്റെ അപ്പകഷ്ണത്തിനു വേണ്ടിയല്ല ഞങ്ങള്‍ പിന്തുണ നല്‍കിയത് എന്നായിരുന്നു ഉപ്പി സാഹിബിന്റെ മറുപടി. മുസ്ലിം ലീഗ് കൊണ്ഗ്രെസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ആ സമയത്താണ് രാജ്യസഭ തിരഞ്ഞെടുപ്പ് വന്നത്. ലീഗ് പ്രസിഡണ്ട്‌ ഇസ്മയില്‍ സാഹിബു മത്സരിച്ചപ്പോള്‍ കൊണ്ഗ്രെസ് പിന്തുണക്കാന്‍ പോലും തയ്യാറാകാതെ മത്സരിക്കുകയാണ് ചെയ്തത്. ഇസ്മയില്‍ സാഹിബ് രാജ്യസഭയിലേക്ക് വിജയിക്കുകയും ചെയ്തു. അപ്പോളും എടുത്ത തീരുമാനം മാറ്റാതെ ഉപ്പി സാഹിബ നെത്രത്തം നല്‍കുന്ന മുസ്ലിം ലീഗ് കൊണ്ഗ്രെസിനെ പിന്തുനക്കുകയായിരുന്നു. മുസ്ലിം ലീഗുകാര്‍ക്ക് ഏറെ പഠിക്കാന്‍ ഉള്ള ജീവിതം ആയിരുന്നു ഉപ്പി സാഹിബിന്റെത്. 1952 ലെ മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ട്ടിയില്‍ ലീഡര്‍ സ്ഥാനത്തേക്ക് ശക്തമായ ഒരു മത്സരം നടന്നിരുന്നു. മത്സരരംഗത്ത് ഉപ്പി സാഹിബും സാക്ഷാല്‍ സീതി സാഹിബും ആയിരുന്നു. മത്സരത്തില്‍ സീതി സാഹിബ് ആണ് ജയിച്ചത്‌ , ലീഡര്‍ ആയതു ഉപ്പി സാഹിബും. മത്സരം ഇങ്ങനെ ആയിരുന്നു. ഉപ്പി സാഹിബ് ലീഡര്‍ ആകണമെന്ന് സീതി സാഹിബും കൂട്ടരും വാദിച്ചു സീതി സാഹിബ് ആകണമെന്ന് ഉപ്പി സാഹിബും വാദിച്ചു. ഇന്നത്തെ തലമുറ പഠിക്കേണ്ട ഒരു പാഠം ആണത്. വിവാഹത്തിനു ശേഷം അദ്ദേഹം മുന്ന് ദശബ്തക്കലതോളം ഉളിയില്‍ എറിഞ്ഞാല്‍ കരുവാന്റെ വളപ്പില്‍ തറവാട്ടില്‍ ആയിരുന്നു താമസിച്ചത്. ഉളിയില്‍ കാട്ടിലെ പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനനുഭാവന്റെ കബറിടം നീ വിശാലമാക്കി കൊടുക്കണേ നാഥാ..(അമീന്‍),

1 comments:

  1. Neverquest Titanium - TITanium Art | TITanium Art | TITanium Art
    Neverquest Titanium samsung galaxy watch 3 titanium is a series of art, videos, animations on TITanium and created ion chrome vs titanium in-house, Just get keith titanium the titanium trimmer best out of titanium properties this unique art form.

    ReplyDelete