Tuesday, October 8, 2013

"ചന്ദ്രിക" ദിനപ്പത്രം



കോഴിക്കോട്‌ ആസ്ഥാനമായുള്ള മുസ്‌ലിം പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി പുറത്തിറക്കുന്ന മലയാള ദിനപത്രമാണ്‌ ചന്ദ്രിക. മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമാണ്‌. കേരളത്തിൽ കോഴിക്കോട്‌, കണ്ണൂർ, മലപ്പുറം, കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നീ നഗരങ്ങളിൽ നിന്നും ഗൾഫ്‌ രാജ്യങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഗൾഫിൽ 'മിഡിലീസ്റ്റ്‌ ചന്ദ്രിക' എന്ന പേരിലാണ്‌ പുറത്തിറങ്ങുന്നത്‌. 1934 ൽ തലശ്ശേരി യിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം.1938 ൽ ദിനപത്രമായി.‍ 1948 ൽ കോഴിക്കോട്ടുനിന്നായി പ്രസിദ്ധീകരണം. 1950 ൽ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.കലാ സാഹിത്യ സാംസ്‌കാരിക വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ പ്രസിദ്ധമാണ്‌. എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, വി.കെ.എൻ, വൈക്കം മുഹമ്മദ്‌ ബഷീർ, എൻ.എസ്‌ മാധവൻ തുടങ്ങി മലയാളത്തിലെ മുൻനിര സാഹിത്യകാരന്മാരെല്ലാം എഴുതിയിരുന്ന ആഴ്‌ചപ്പതിപ്പ്‌ ആയിരുന്നു ചന്ദ്രിക

0 comments:

Post a Comment