പുണ്യ റമദാനിനു സ്വാഗതം

പുണ്യങ്ങളുടെ പൂകാലമായ റമദാന്‍ മാസം വരവായ്....എല്ലാവര്‍ക്കും എന്‍റെ റമദാന്‍ ആശംസകള്‍

റസാക്ക് പടിയൂര്‍

പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പെരകുട്ടികളുടെ കൂടെ. (ഒരു പിക്നിക്കിൽ നിന്നുള്ള ഫയൽ ഫോട്ടോ )

RAZACK PADIYOOR

Your Description Here

Razack Padiyoor

Your Description Here

Wednesday, July 31, 2013

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍


പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ)പുത്രനായി 1936 മെയ് 4 നാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്.പാണക്കാട് ഡി.എം.ആര്‍.ടി സ്‌കൂള്‍, കോഴിക്കോട് എം.എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു തങ്ങളുടെ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം.1953 മാര്‍ച്ചില്‍ ശിഹാബ് തങ്ങള്‍ എസ്.എസ്.എല്‍.സി ജയിച്ചു. രണ്ടു വർഷം തിരൂരിനടുത്ത് തലക്കടത്തൂരിൽ ദർസ് പഠനം. 1956-ലാണ് കാനഞ്ചേരി പള്ളിയില്‍ ദര്‍സ് വിദ്യാഭ്യാസത്തിന് ശിഹാബ് തങ്ങള്‍ എത്തിയത്. പൊന്മള മൊയ്തീന്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു മതപഠനം. 1958-ൽ ഉപരിപഠനാർത്ഥം ഈജിപ്തിൽ പോയി. 1958 മുതൽ 1961 വരെ അൽ അസ്ഹറിൽ പഠിച്ചു. തുടർന്ന് 1966 വരെ കെയ്റോ യൂണിവേഴ്സിറ്റിയിൽ പഠിച്ച് ലിസാൻ അറബിക് ലിറ്ററേച്ചർ ബിരുദം നേടി. മാലിദ്വീപ് മുന്‍പ്രസിഡണ്ട് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം അവിടെ സഹപാടി ആയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ആണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകളെ വിവാഹം ചെയ്തത്, ഏറനാട് മുസ്ലിം ലീഗിന്റെ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചിരുന്നു, 1975 സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്, കേരളത്തില്‍ മുസ്ലിം ലീഗിന്റെ പ്രസിഡന്റ്‌ സ്ഥാനം ഏറ്റവും കൂടുതല്‍ കാലം കൈകാര്യം ചെയ്തത് അദ്ധേഹമാണ്. ലോക രാജ്യങ്ങളില്‍ പ്രശസ്തന്‍ ആയ വ്യക്തി ആയിരുന്നു അദ്ദേഹം. മാനവ സ്നേഹത്തിന്റെ പ്രതീകം ആയി ജനം കണ്ടത് തങ്ങളെ ആയിരുന്നു. ഭാരതത്തിലെ ഏറ്റവും സമുന്നതനായ വ്യക്തി ആരെന്നു ചോതിച്ചാല്‍ അത് പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ആണെന്ന് പറയാന്‍ എനിക്ക് മടി ഉണ്ടായിട്ടില്ല എന്ന് പറഞ്ഞതു വി ആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു. രാഷ്ട്രീയ -മത ഭേദമന്യേ ജനം നന്നാകണം എന്നാഗ്രഹിച്ച ആളായിരുന്നു തങ്ങള്‍, അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ടു ആഗുസ്റ്റ ഒന്നിനെക്ക് വര്ഷം നാല് വര്ഷം പൂര്‍ത്തിയാവുന്നു. സര്‍വശക്തന്‍ ആയ അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പെടുതുമാരാകട്ടെ (ആമീന്‍)<)

സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ ഇല്ലാത്ത അഞ്ചു വര്ഷം


ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്നിട്ടുള്ള നിരവധി കലാപങ്ങളില്‍ ഏറ്റവും അധികം മനുഷ്യകുരുതിക്ക് ഇടയാക്കിയ ദാരുണ സംഭവം ആയിരുന്നു മലബാര്‍ കലാപം. ആ സമയത്ത് 1921 ഡിസംബര്‍ 14 നു ആണ് സയ്യിദ് ഉമ്മര്‍ബാഫക്കി തങ്ങള്‍ ജനിച്ചത്‌.., മലബാര്‍ കലാപത്തിന്റെ നിലവിളികള്‍ കേട്ടാണ് അദ്ദേഹം വളര്‍ന്നത്‌.., വിദ്യഭ്യാസ കാലത്ത് എന്നും കാണുന്നത് ദേശീയ സമരങ്ങള്‍ തന്നെയായിരുന്നു. ഖിലാഫത്തു പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി ആയിരുന്ന പിതാവ് സയ്യിദ് ഹാഷിം ബാഫക്കി തങ്ങള്‍ നേരെത്തെ വിട്ടു പിരിഞ്ഞെങ്കിലും അമ്മാവനും സത്യസന്തതുടെ പര്യവുമായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളുടെ സംരക്ഷണയില്‍ ആയിരുന്നു ഉമ്മര്‍ തങ്ങള്‍ , മടത്തില്‍ സ്കുളിലെയും ചരിത്രങ്ങള്‍ ഏറെയുള്ള ഹിമായതുല്‍ ഇസ്ലാം സ്കുളിലെയും പഠനത്തിനു ശേഷം മക്കയിലെക്കാന് അദ്ദേഹം പഠനത്തിനായി പോയത്. തിരിച്ചെത്തിയ അദ്ദേഹം സമുദായ രാഷ്ട്രീയ പ്രവര്‍ത്തനം ഇബാദത്തിന്റെ ഭാഗം ആയാണ് ഉറച്ചു വിശ്വസിച്ചത്. വിമോചന സമരം നടക്കുന്ന സമയത്ത്കോ ഴിക്കോട് താലൂക് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ആയിരന്നപ്പോള്‍ താലൂക് ഓഫീസ് പിക്കറ്റ് ചെയ്തപ്പോള്‍ ബി വി അബ്ദുല്ലക്കോയ സാഹിബിന്റെ കുടെയാണ് ആദ്യ ജയില്‍ വാസം. അടിയന്തിരാവസ്ഥ സമയത്ത് പരസ്യപ്രസ്താവനയുടെ പേരിലും അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. കൊണ്ടോട്ടി , താനൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് മികച്ച ഭൂരിപക്ഷത്തിനു ആണ് തിരഞ്ഞെടുക്കപ്പെട്ടത്. താലൂക് മുസ്ലിം ലീഗ് പ്രസിഡന്റ്‌, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌, ട്രെഷരര്‍ , "'ചന്ദ്രിക"' യുടെ നടത്തിപ്പുകാരായ മുസ്ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെ ഡയരക്റെര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് ട്രെഷര്‍, പട്ടിക്കാട് ജാമിയ .നൂരിയ കോളേജ് പ്രസിഡന്റ്‌, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ നേതാവായിരുന്നു സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍. , അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ടു അഗുസ്റ്റ് ഒന്നിന് അഞ്ചു വര്ഷം പൂര്‍ത്തിയാകുകയാണ്. സര്‍വശക്തന്‍ ആയ അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്‍പ്പെടുത്തു മറാകട്ടെ (ആമീന്‍,)

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (61) വി കെ ഇബ്രാഹിം കുഞ്ഞ്


ജനനം ,1952 മെയ്‌ 20 
വി യു കാദരിന്റെ മകന്‍ 
കൊച്ചിന്‍ യുണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ 
എറണാകുളം ജില്ല മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി
എറണാകുളം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ്‌
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മട്ടാഞ്ചേരിയില്‍ നിന്നും ഇടതു സ്വതന്ത്രന്‍ എം എ തോമസിനെ 12153 വോട്ടിനു പരാജയപ്പെടുത്തി
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) മട്ടാഞ്ചേരിയില്‍ നിന്നും സിപിഎം ലെ എം സി ജോസഫൈനെ 15532 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) കളമശേരിയില്‍ നിന്നും സിപിഎം ലെ കെ ചന്ദ്രന്‍ പിള്ളയെ 7789 വോട്ടിനു പരാജയപ്പെടുത്തി
കേരള വ്യവസായ -സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി 2005 ജനുവരി 6 മുതല്‍ 2006 മേയ് 12 വരെ
പതിമുന്നാം നിയമസഭയില്‍ (2011) പൊതു മരാമത് വകുപ്പ് മന്ത്രി സ്ഥാനത് തുടരുന്നു

ബി പോക്കര്‍ സാഹിബിന്റെ വേര്‍പാടിന് ഒരു വയസുകൂടി


1890 നു തലശേരിയിലെ ബാടെക്കണ്ടിയില്‍ ആയിരുന്നു ജനനം. മദ്രാസ് ഹൈക്കോടതിയിലെ തിരക്കേറിയ അഭിഭാഷകന്‍ ആയിരുന്നു. മുസ്ലിം സമുദായത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി ഏറെ സേവനം ചെയ്ത വ്യക്തി ആയിരുന്നു അദ്ദേഹം,. തെന്നിന്ത്യയിലെ മുസ്ലിംകളുടെ വിദ്യഭ്യാസ സാമുഹിക പുരോഗതിക്കായി രൂപീകരിച്ച സൌത്ത് ഇന്ത്യ മുസ്ലിം എടുക്കെഷനാല്‍ സൊസൈറ്റി , കേരള മുസ്ലിം എടുക്കെഷനാല്‍ അസോസിയേഷന്‍ എന്നിവയുടെ സര്‍വവും പോക്കര്‍ സാഹിബ് ആയിരുന്നു. മുസ്ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങളിലും അദ്ദേഹം വ്യക്തി മുദ്രപതിപ്പിച്ചിരുന്നു. ജവര്‍ലാല്‍നെഹ്‌റു സര്‍ക്കാരിന്റെ പ്രത്യേക വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ ഇന്ത്യയിലെ കോടിക്കണക്കിനായ മുസ്ലിം സമുദായത്തിന് എതിരാകാതെ വന്നത് മലബാറിലെ ഈ മാപ്പിള തൊപ്പിക്കാരന്റെ ശബ്തത്തിന്റെ ഫലം തന്നെയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെയും സ്വതന്ത്രഇന്ത്യയിലെയും സര്‍ക്കാര്‍ ഏറെ ശ്രദ്ധിച്ചിരുന്നു പോക്കര്‍ സാഹിബിന്റെ വാക്കുകള്‍. ., 1919 ല്‍ മേണ്ടെഗു പ്രഭുവിന്റെ അടുത്ത് നിവേധനവുമായി പോയത് മുസ്ലിംകള്‍ക്ക് മത്സരിക്കാന്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ എന്ന് പറയാന്‍ ആയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനും തന്നാല്‍ കഴിയുന്ന സേവനം അദ്ദേഹം അര്‍പ്പിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിനു ശേഷം അവശത അനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹം മദ്രാസില്‍ രൂപീകരിച്ച മാപ്പിള അമിലിയരേശന്‍ എന്ന സങ്കടന അന്നത്തെ രണ്ടു ലക്ഷം രൂപയോളം പിരിച്ചെടുത്തു കലാപത്തില്‍ മരിച്ചവരുടെ നിരാലംബരായ ആശ്രിതര്‍ക്ക് സഹായമായി നല്‍കിയിരുന്നു. 1951 ലെ ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും മത്സരിച്ച പോക്കര്‍ സാഹിബ് കൊണ്ഗ്രെസിന്റെ ടി വി ചാത്തുകുട്ടി നായരെ 16976 വോട്ടിനും 1957 ല്‍ നടന്ന രണ്ടാം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കൊണ്ഗ്രെസിന്റെ തന്നെ പാലാട്ട് കുഞ്ഞിക്കൊയയെ 20995 വോട്ടിനും ആണ് പരാജയപ്പെടുത്തിയത്. സ്വാതത്ര സമര നായകന്‍, പ്രഗല്‍ഭനായ പാര്ളിമെന്‍ടീയന്‍ പ്രശസ്തന്‍ ആയ നിയമ പണ്ഡിതന്‍, ഉജ്ജല പ്രഭാഷകന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം പ്രശസ്ത നേടിയിരുന്നു. മലബാര്‍ മുസ്ലിംകളില്‍ നിന്നുള്ള രണ്ടാമത്തെ അഭിഭാഷകന്‍ ആയിരുന്ന അദ്ദേഹം മലബാര്‍ മുസ്ലിംകളില്‍ നിന്നുള്ള അഞ്ചമത്തെ ബിരുദധാരി കൂടിയാണ്..ജൂലൈ 29 നു ആണ് അദ്ദേഹം മരിച്ചത്. സര്‍വശക്തന്‍ ആയ അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്പ്പെടുതുമരാകട്ടെ (ആമീന്‍),)

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (60) സി മോയിൻകുട്ടി


ജനനം...1943 അഗുസ്റ്റ് 23 
പി സി അഹമദ് കുട്ടി ഹാജിയുടെ മകന്‍ 
വിദ്യാഭ്യാസം....പ്രീഡിഗ്രീ 
ഡയരക്റെര്‍ ..കെ എസ ആര്‍ ടി സി
ഡയരക്റെര്‍ ..സിട്കോ
സ്റ്റേറ്റ് പ്രേസുടെന്റ്റ് , ജനറല്‍ സെക്ടറി ..മുസ്ലിം യുത്ത് ലീഗ്
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം
കേരള വക്കഫ് ബോര്‍ഡ് മെമ്പര്‍
പത്താം നിയമ സഭയിലേക്ക് (1996) കൊടുവള്ളിയില്‍ നിന്നും ജനതദളിലെ സി മുഹസിനെ 94 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) തിരുവമ്പാടിയില്‍ നിന്നും എന്‍ സി പി യുടെ സിറിയക് ജോണിനെ 15676 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) തിരുവമ്പാടിയില്‍ നിന്നും സിപിഎം ന്റെ ജോര്‍ജ് എം തോമസിനെ 3833 വോട്ടിനു പരാജയപ്പെടുത്തി

സി എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ മന്ത്രിസഭ


സി എച്ച് മുഹമ്മദ്‌ കോയ സാഹിബ് നയിച്ച മന്ത്രി സഭയിലെ അംഗങ്ങളെ പരിജയപ്പെടാം..............കമ്മുണിസ്റ്റ്‌കാരും കൊണ്ഗ്രെസ്സ്കാരും ഇല്ലാത്ത കേരളത്തിലെ ഏക മന്ത്രിസഭ ആയിരുന്നു അത്..........പിന്തുണയുമായി കൊണ്ഗ്രെസ് പാര്ട്ടി ഉണ്ടായിരുന്നു എങ്കിലും മന്ത്രിസഭയിൽ ഇല്ലായിരുന്നു...
1..എന്‍, കെ. ബാലകൃഷ്ണന്‍ .... ഉദുമയില്‍ നിന്നും പി എസ പി ടിക്കറ്റില്‍ ആണ് നിയമസഭയില്‍ എത്തിയത്. കണ്ണൂര്‍ ജില്ല ബാങ്ക് പ്രസിഡന്റ്‌, പി എസ പി കണ്ണൂര്‍ ജില്ല സെക്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു .മുന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.
2. എന്‍ ഭാസ്ക്കരന്‍ നായര്‍...,.. മാവേലിക്കരയില്‍ നിന്നും എന്‍ ഡി പി സ്ഥാനാര്‍ഥി ആയാണ് നിയമസഭ അംഗം ആയതു..രണ്ടു നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ കൌണ്‍സിലര്‍, തിരുവതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ്‌, എന്‍ എസ എസ ട്രെഷരര്‍ തുടങ്ങിയ സ്ഥാനം വഹിരുന്നു
3. നീലലോഹിതദാസന്‍ നാടാര്‍...,...കോവളത് നിന്നും നിന്നും ആണ് നിയസഭയിലേക്ക് വിജയിച്ചത് .നിരവധി തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്, AICC മെമ്പര്‍, ജനതാദള്‍ സംസ്ഥാന സെക്ടറി ജെനറല്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്
4. കെ ജെ. ചാക്കോ. . ചങ്ങനാശ്ശേരിയില്‍ നിന്ന് കേരള കൊണ്ഗ്രെസ് സ്ഥാന്ര്‍ത്തി ആയാണ് വിജയിച്ചത്. രണ്ടു തവണ നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുന്സിപാലിറ്റി ചെയര്‍മാന്‍ ആയിരുന്നു
5. പ്രഫസര്‍ കെ എ മാത്യു. റാന്നിയില്‍ നിന്നും കേരള കൊണ്ഗ്രെസ് സ്ഥാനാര്‍ഥി ആയാണ് വിജയിച്ചത്. രണ്ടു നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. അലിഗര്‍ യുനിവേര്‍സിറ്റി ബാസ്ക്കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ,റാന്നി സെന്റ്‌ തോമസ്‌ കോളേജ് പ്രിസിപ്പാള്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്

Friday, July 26, 2013

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (58) ചെര്‍ക്കളം അബ്ദുള്ള


ജനനം..1942 സപ്തംബര്‍ 15 
ബരിക്കാട് മുഹമ്മദ്‌ ഹാജി യുടെ മകന്‍ 
തദ്ദേശവകുപ്പ് മന്ത്രി ...2001 മെയ്‌ 26 മുതല്‍ 2004 അഗുസ്റ്റ് 29 വരെ 
മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ല കമ്മറ്റി പ്രസിഡന്റ്‌
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയര്‍മാന്‍ 
മുന്‍ കാലിക്കറ്റ് യുനിവേഴ്സിറ്റി സെനറ്റ് അംഗം 
കാസര്‍ക്കോട് ജില്ല കൌണ്‍സില്‍ അംഗം 
സി എച് മുഹമ്മദ്‌ കോയ ഡവലപ്മെന്റ്റ് എടുക്കെഷനാല്‍ , സയന്‍സ് ആന്‍ഡ്‌ ടെക്നോളജി കസര്‍ക്കൊടിന്റെ ചെയര്‍മാന്‍
എട്ടാം നിയമസഭയിലേക്ക് (1987)മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ എച്ച് ശങ്കര ആളവയെ 8476 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക്( 1991) മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ കെ ജി മാരാരെ 1072 വോട്ടിനു പരാജയപ്പെടുത്തി
പത്താം നിയമ സഭയിലേക്ക്(1996) മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ ബാലകൃഷണ ഷെട്ടിയെ 2292 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മഞ്ചേശ്വരത്ത് നിന്നും ബി ജെ പി യിലെ സി കെ പത്മനാഭനെ 13188 വോട്ടിനു പരാജയപ്പെടുത്തി

അഞ്ചാം കേരള നിയമസഭ (1977)


അഞ്ചാം നിയമസഭയിലേക്ക് (1977) നടന്ന തിരഞ്ഞെടുപ്പില്‍ 140 സീറ്റില്‍ 111 സീറ്റില്‍ വിജയിച്ചു മുസ്ലിം ലീഗ്- കൊണ്ഗ്രെസ്- സി പി ഐ മുന്നണി അധികാരത്തില്‍ തിരിച്ചു വന്നു. കെ കരുണാകരന്‍, എ കെ ആന്റണി, പി കെ വാസുദേവന്‍ നായര്‍ , സി എച് മുഹമ്മദ് കോയ തുടങ്ങിയ നാല് മുഖ്യമന്ത്രി മാരെ കണ്ട സഭയായിരുന്നു അത്....മുസ്ലിം ലീഗ് പ്രവര്ത്തകര്‍ അഭിമാനം കൊണ്ട നിമിഷവും ആ സഭയുടെ കാലത്ത് ആയിരുന്നു . സി എച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയി സത്യാപ്രതിഞ്ഞ ചെയ്ത നിമിഷം..ടി ഇബ്രാഹിം (കാസര്ക്കോട്) ചാക്കീരി അഹമദ് കുട്ടി (കുറ്റിപ്പുറം) ബി വി സീതി തങ്ങള്‍ (ഗുരുവായൂര്‍ ) അബുകദര്‍ കുട്ടി നഹ(തിരുരങ്ങാടി) എം പി എം അബ്ദുള്ള കുരിക്കള്‍ (മഞ്ചേരി) ഇ അഹമദ് (കൊടുവള്ളി) പി ടി കുഞ്ഞുട്ടി ഹാജി (തിരൂര്‍ ) പണാറത്ത് കുഞ്ഞുമുഹമ്മദ് (മേപ്പയൂര്‍ ) കെ കെ എസ തങ്ങള്‍ (പെരിന്തല്മണ്ണ) പി സീതി ഹാജി( കൊണ്ടോട്ടി) കൊരബയില്‍ അഹമദ് ഹാജി (മങ്കട) യു എ ബീരാന്‍ (താനൂര്‍) സി എച് മുഹമ്മദ് കോയ (മലപ്പുറം ) എന്നി പതിമുന്നു പേര് വിജയിക്കുകയും എസ വി ഉസ്മാന് കോയ (കോഴിക്കോട് 2) സി സി അബ്ദുല്‍ ഹലീം (അഴീക്കോട്) എന്നിവര്‍ പരാജയപ്പെടുകയും ചെയ്തു .ടി എ ഇബ്രാഹിം മരണപെട്ടപ്പോള്‍ ഒഴിവുവന്ന കാസര്ക്കോട് നിന്നും ബി എം അബ്ദുറഹിമാന്‍ വിജയിച്ചു. ആന്റണിയുടെ നെത്ര്വതത്തില്‍ ഉള്ള ഒരു വിഭാഗം കൊണ്ഗ്രെസ് എം എല് എ മാറും ഇടതുപക്ഷവും കെ എം മണിയെ മുഖ്യമന്ത്രി ആക്കാന് നടത്തിയ നീക്കത്തെ തടയിടാന് തന്ത്ര ശാലിയായ മുഖ്യമന്ത്രി സി എച് മുഹമ്മദ് കോയാ സാഹിബ്. രാജി വെക്കുകയാണ് ഉണ്ടായത് . ഒപ്പം നിയമ സഭ പിരിച്ചു വിടാനുള്ള മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്ണര് അന്ഗീകരിക്കുകയും ചെയ്തു.

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (57) സി മമ്മുട്ടി


ജനനം.,.1960 ഫെബ്രുവരി 10 
ഇബ്രാഹിം ഹാജിയുടെ മകന്‍. 
വിദ്യാഭ്യാസം ..എം എ , എല്‍ എല്‍ ബി 
എം എസ എഫ് ബ്രാഞ്ച് സെക്ടറി (1971),
എം എസ എഫ് താലുക്ക് സെക്ടറി (1975), 
എം എസ എഫ് താലുക്ക് പ്രസിഡന്റ്‌ (1977),
എം എസ എഫ് വയനാട് ജില്ല ട്രെഷരര്‍ (1978),
എം എസ എഫ് വയനാട് ജില്ല ജെനറല്‍ സെക്ടറി (1979), എം എസ എഫ് വയനാട് ജില്ല പ്രസിഡന്റ്‌ (1980)
എം എസ എഫ് സ്റ്റേറ്റ് ജനറല്‍ സെക്ടറി (1982-85); സംസ്ഥാന യുത്ത് വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍ (1985-88) എം എസ എഫ് റിവ്യു മാഗസിന്‍ എഡിറ്റര്‍ (1982-88); കാലിക്കറ്റ് യുനിവേര്സിറ്റി യുനിയന്‍ കൌണ്‍സിലര്‍ (1981)
കാലിക്കറ്റ് യുനിവേര്സിറ്റി യുനിയന്‍ സെക്ടറി
.
സ്റ്റുഡന്റ് കൌണ്‍സില്‍ സെക്ടറി (1982);
സ്റ്റേറ്റ് മുസ്ലിം യുത്ത് ലീഗ് ജെനറല്‍ സെക്ടറി (1988-1999);
ചീഫ് എഡിറ്റര്‍ തുലിക മാഗസിന്‍ (1988-99);
ജോയിന്റ് സെക്ടറി വയനാട് ജില്ല മുസ്ലിം ലീഗ് (1989); ചെയര്‍മാന്‍ ഹാന്റെക്സ് (1993-96)
ആള്‍ ഇന്ത്യ ഹന്ടലൂം ഡയരക്റെര്‍ ബോര്‍ഡ് മെമ്പര്‍ (1993-96).
വയനാട് ജില്ല മുസ്ലിം ലീഗ് ജെനറല്‍ സെക്ടറി .
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം
പതിനൊന്നാം നിയമ സഭയിലേക്ക് (2001) കൊടുവള്ളിയില്‍ നിന്നും ജനതാദളിലെ സി മുഹസിനെ 16877 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) തിരൂരില്‍ നിന്നും സിപിഎം ലെ പി പി അബ്ദുള്ള കുട്ടിയെ 23566 നു പരാജയപ്പെടുത്തി

മുസ്ലിം ലീഗിന്‍റെ ജനപ്രതിനിധികള്‍ (56) കെ എന്‍ എ കാദര്‍


ജനനം 1950 ജനുവരി 1 
അലവി മുസല്യരുടെ മകൻ
എല്‍ എല്‍ ബി ബിരുദ ദാരിയാണ് 
മെമ്പര്‍ മലപ്പുറം ജില്ല കൌണ്‍സില്‍ 
സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മലപ്പുറം ജില്ല കൌണ്‍സില്‍ 
കേരള ഗ്രന്ഥ ശാലാ സംഗം മലപ്പുറം ജില്ല പ്രസിഡന്റ്‌ 
കേരള വക്കഫ് ബോര്‍ഡ് മെമ്പര്‍
കേരള ഹജ്ജ് കമ്മറ്റി മെമ്പര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്ടറി
എസ ടി യു സ്റ്റേറ്റ് പ്രസിഡന്റ്‌
1987 ല മുസ്ലിം ലീഗില്‍ ചേരുന്നതിനു മുമ്പ്....സി പി ഐ മലപ്പുറം ജില്ല സെക്ടറി . എ ഐ എസ എഫ് സ്റ്റേറ്റ് സെക്ടറി, സ്റ്റേറ്റ് പ്രസിഡന്റ്‌ .സി പി ഐ സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ ,
പതിനൊന്നാം നിയമ സഭയിലേക്ക് (2001) കൊണ്ടോട്ടിയില്‍ നിന്നും സിപിഎം ലെ ഇ കെ മലീഹയെ 27093 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നും ഇടതു പക്ഷത്തെ കെ വി ശങ്കര നാരായണനെ 18122 വോട്ടിനു പരാജയപ്പെടുത്തി

നാലാം കേരള നിയമസഭ (1970)



നാലാം നിയമസഭയിലേക്ക് (1970) നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് -കൊണ്ഗ്രെസ്- സി പി ഐ മുന്നണി അധികാരത്തില്‍ വന്നു.. സിപിഐ യുടെ സി. അച്യുതമേനോന്‍ ആണ് മുഖ്യമന്ത്രി ആയതു. സി എച്ച്. മുഹമ്മദ് കോയ സാഹിബും അബുകാദര്‍ കുട്ടി നഹ സാഹിബും ലീഗിന്റെ മന്ത്രിമരായും കെ മൊയിതീന്‍ കുട്ടി ഹാജി സാഹിബ് (ബാവ ഹാജി) സ്പീക്കര്‍ സ്ഥാനവും കൈകാര്യം ചെയ്തു . വിദ്യഭ്യാസ മന്തി ആയിരുന്ന സി എച്ച് രാജിവെച്ച ഒഴിവില്‍ ചാക്കീരി അഹമദ് കുട്ടി മന്ത്രി ആയി..കേരളത്തിലെ ഏറ്റവും കാലം തുടര്‍ന്ന സര്‍ക്കാര്‍ ആയിരുന്നു അത്....ഇരുപതു സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് . എ വി അബ്ദുറഹിമാന് ഹാജി (മേപ്പയൂര്‍)പി വി എസ മുസ്തഫ പൂക്കോയ തങ്ങള്‍ (കുന്നമംഗലം) അബുകാദര്‍ കുട്ടി നഹ (തിരുരങ്ങാടി) സയ്യിദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍(താനൂര്‍ ) കെ മൊയിതീന്‍ കുട്ടി ഹാജി(തിരൂര്‍ ) എം മൊയിതീന്‍ കുട്ടി ഹാജി (മങ്കട) യു എ ബീരാന്‍ (മലപ്പുറം) കെ പി രാമന്‍ മാസ്റ്റര്‍ (മഞ്ചേരി) കെ കെ എസ തങ്ങള് (പെരിന്തല്മണ്ണ) ചാക്കീരി അഹമദ് കുട്ടി (കുറ്റിപ്പുറം) ബി എം അബ്ദുറഹിമാന്‍ (കാസര്ക്കോട്) സി എച് മുഹമ്മദ് കോയ (കൊണ്ടോട്ടി) എന്നി പന്ത്രണ്ടു പേര് വിജയിക്കുകയും എ പി അബ്ദുള്ള (നീലേശ്വരം) ഇ അഹമദ് (കണ്ണൂര്‍ ) പി എം അബുബക്കര്‍ (കോഴിക്കോട് 2 ) പി കെ ഉമ്മര്‍ ഖാന്‍ (ബേപ്പൂര്‍ ) വി പി സി തങ്ങള്‍ ( പൊന്നാനി) ബി വി സീതി തങ്ങള്‍ (ഗുരുവായൂര്‍ ) എം പി മുഹമ്മദ് ജാഫര്‍ ഖാന്‍ (മട്ടാഞ്ചേരി) എ ഇസ്സുദ്ധീന്‍ (കഴക്കുട്ടം) എന്നിവര് പരാജയപ്പെട്ടു..............ലോക്സഭയിലേക്കു മത്സരിക്കുവാന്‍ സി എച് മുഹമ്മദ് കോയ രാജിവെച്ച ഒഴിവില്‍ കൊണ്ടോട്ടിയില്‍ നിന്നും എം പി എം അബ്ദുള്ള കുരിക്കള്‍ വിജയിച്ചു

Saturday, July 20, 2013

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (55) ; പി കെ അബ്ദുറബ്ബ്


ജനനം.1948 മേയ് 15 
മുൻ ‍ ഉപമുഖ്യമന്ത്രി അബുക്കദരർ ‍ കുട്ടി നഹയുടെ മകൻ  
കാലിക്കറ്റ് യുനിവേഴ്സിറ്റി സെനറ്റ് അംഗം 
കാലിക്കറ്റ് യുനിവേഴ്സിറ്റി  സിണ്ടിക്കേറ്റ് അംഗം 

പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്‌ 
ജെനറല്‍ സെക്ടറി മലപ്പുറം ജില്ല മുസ്ലിം ലീഗ് 
സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മറ്റി അംഗം 
തിരുരങ്ങാടി യതീം ഖാന കമ്മറ്റി അംഗം 
പത്താം നിയമസഭയിലേക്ക് (1996)താനൂരില്‍ നിന്നും ഇടതു പാര്‍ട്ടിയുടെ ടി വി മൊയിതീൻ കുട്ടി എന്നാ കുഞ്ഞാന്‍ ബാവ ഹാജിയെ 20013 വോട്ടിനു പരാജയപ്പെടുത്തി 
പതിനൊന്നാം നിയമ സഭയിലേക്ക് (2001) താനൂരില്‍ നിന്നും സിപിഎം ലെ കെ വി സിദ്ധീക്കിനെ 27014 വോട്ടിനു പരാജയപ്പെടുത്തി 
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) മഞ്ചേരിയില്‍ നിന്നും ഐ എൻ ‍ എൽ  ന്റെ എ പി അബ്ദുൽ ‍ വഹാബിനെ 15372 വോട്ടിനു പരാജയപ്പെടുത്തി 
പതിമുന്നാം നിയമ സഭയിലേക്ക് (2011) തിരുരങ്ങാടിയില്‍ നിന്നും സി പി ഐ യുടെ കെ കെ അബ്ദുസ്സമദനെ 30208 വോട്ടിനു പരാജയപ്പെടുത്തി 
ഉമ്മൻചാണ്ടി മന്ത്രി സഭയിൽ വിദ്യഭ്യാസ മന്ത്രി ആയി തുടരുന്നു 

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (54) :കളത്തില്‍ അബ്ദുള്ള


ജനനം. 1959 ഫിബ്രുവരി 20
വിദ്യാഭ്യാസം....ടി ടി സി 
പിതാവ് ..മുഹമ്മദ്‌ ഹാജി 
പാലക്കാട്‌ ജില്ല പഞ്ചായത്ത് മെമ്പര്‍ 
പാലക്കാട്‌ ജില്ല പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ 
പാലക്കാട്‌ ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്ടറി
സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍
സ്റ്റേറ്റ് യുത്ത് ലീഗ് വൈസ് പ്രസിഡന്റ്‌
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മണ്ണാര്‍ക്കാട് നിന്നും സി പി ഐ യിലെ ജോസ് ബേബിയെ 6625 വോട്ടിനു പരാജയപ്പെടുത്തി

മുന്നാം കേരള നിയമസഭ (1967)


മുന്നാം നിയമസഭയിലേക്ക് (1967) നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ,സി പി ഐ , സിപിഎം , ആര് എസ പി തുടങ്ങിയവര് ചേര്ന്ന സപ്തകക്ഷി മുന്നണി ആണ് വിജയം നേടിയത്...പ്രതിപക്ഷമായ കൊണ്ഗ്രെസ്സ് വെറും 9 സീറ്റില്‍ ഒതുങ്ങി .. 15 സീറ്റില് മത്സരിച്ച മുസ്ലിം ലീഗ് ,ഇ അഹമദ് (കണ്ണൂര്‍,) പി എം അബുബക്കര്‍ (കോഴിക്കോട് 2) അബുകദര്‍ കുട്ടി നഹ (തിരുരങ്ങാടി) എം മൊയിതീന്‍ കുട്ടി ഹാജി (താനൂര്) കെ മൊയിതീന്‍ കുട്ടി ഹാജി (തിരൂര്‍)).),) ഡോക്ടര്‍ സി എം കുട്ടി (കുറ്റിപ്പുറം) സയ്യിദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍ (കൊണ്ടോട്ടി) എം പി എം അഹമദ് കുരിക്കള്‍ (മലപ്പുറം) എം ചടയന്‍ (മഞ്ചേരി) വി പി സി തങ്ങള്‍ (പൊന്നാനി) സി എച് മുഹമ്മദ് കോയ (മങ്കട) ബി വി സീതി തങ്ങള്‍ (ഗുരുവായൂര്‍)എം പി മുഹമ്മദ് ജാഫര് ഖാന്‍ (മട്ടാഞ്ചേരി) എം ഹക്കീംജി സാഹിബ് (കഴക്കുട്ടം) എന്നി പതിനാലു വിജയിക്കുകയും ഹമീദലി ഷംനാട് (കാസര്ക്കോട്) വെറും 95 വോട്ടിനു ആണ് പരാജയപ്പെട്ടത്...കാസര്ക്കോട് കുടാതെ മറ്റു 20 സീറ്റുകളില്‍ കൊണ്ഗ്രെസ് മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു ..എം പി എം അഹമദ് കുരിക്കള്‍ മരണപ്പെട്ടപ്പോള് ഉണ്ടായ ഒഴിവില് മലപ്പുറത്ത് നിന്ന് ചാക്കീരി അഹമദ് കുട്ടി വിജയിച്ചു .....ഇ എം എസ ന്റെ നേത്ര്വതത്തില്‍ രൂപീകരിച്ച മന്ത്രി സഭയില് സി എച് മുഹമ്മദ് കോയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയും എം പി എം അഹമദ് കുരിക്കള് പഞ്ചായത്ത്- ഫിഷറീസ് വകുപ്പ് മന്ത്രി ആയും ചുമതലയേറ്റു മുഹമ്മദ് ജാഫര് ഖാന് ആയിരുന്നു ഡെപ്യുട്ടി സ്പീക്കര്‍, . എം പി എം അഹമദ് കുരിക്കള്‍ മരണപ്പെട്ടപ്പോള് മന്ത്രി സ്ഥാനം അബുകദര്‍ കുട്ടി നഹ സാഹിബ് ഏറ്റെടുത്തു .....എം പി എം അഹമദ് കുരിക്കളുടെ മരണത്തോടെ ഒഴിവുവന്ന മലപ്പുറത്ത് നിന്നും ചാകീരി അഹമദ് കുട്ടി വിജയിച്ചു .. 1969 ല്‍ ആ സര്ക്കാര് വീഴുകയും സി പി ഐ യുടെ അച്യുതമേനോന്റെ നെത്ര്വതത്തില്‍ ഉള്ള സര്ക്കാര്‍ അതികാരത്തില് വരികയും ചെയ്തു . സി എച് മുഹമ്മദ് കോയ ആഭ്യന്തിര -വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഏറ്റെടുത്തു

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (53) :യു സി രാമന്‍


ജനനം. 1965 മെയ്‌ 31 
ഇമ്പിച്ചികണ്ടന്റെ മകന്‍. 
കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ 
ദളിത് ലീഗ് പ്രസിഡന്റ്‌
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം 
2011 ഡിസംബര്‍ മുതല്‍ ഹന്‍വീവ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത് തുടരുന്നു 
പതിനൊന്നാം നിയമ സഭയിലേക്ക് (2001) കുന്നമംഗലത്തു നിന്ന് സിപിഎം ന്റെ സിപിഎം ന്റെ പെരിഞ്ചേരി കുഞ്ഞനെ 3711 വോട്ടിനു പരാജയപ്പെടുത്തി 
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) കുന്നമംഗലത്തു നിന്ന് സിപിഎം ന്റെ സി പി ബാലന്‍ വൈദ്യരെ 297 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (52) :കെ എം സുപ്പി.


ജനനം...1933 ഏപ്രില്‍ 5 
മമ്മുവിന്റെ മകന്‍ 
വിദ്യാഭ്യാസം....എസ എസ എല്‍ സി 
കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട്‌ 
പാനൂര്‍ പഞ്ചായത്തിന്റെയും പാനൂര്‍ ബ്ലോക്ക് വികസന സമിതിയുടെയും പ്രസിഡന്റ്‌ ആയിരുന്നു 
കാര്‍ഷിക സര്‍വ കലാ ശാല ഫൈനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ 
നാലാം നിയമ സഭയിലേക്ക് (1970) പെരിങ്ങളത് നിന്നും കൊണ്ഗ്രെസിലെ വി അശോകന്‍ മാസ്റെരെ 8444 വോട്ടിനു പരാജയപ്പെടുത്തി 
ഒമ്പതാം നിയമ സഭയിലേക്ക് (1991) പെരിങ്ങളത് നിന്ന് ജനതാദളിലെ പി ആര്‍ കുറുപ്പിനെ 1649 വോട്ടിനു പരാജയപ്പെടുത്തി

മാണിയെ മുഖ്യമന്ത്രി ആക്കാന്‍ നോക്കുന്നവര്‍ 1979 ഡിസംബര്‍ ഒന്ന് മറക്കരുത്


ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഒരു പ്രാധാന ചര്‍ച്ച കെ എം മാണിയെ ഇടതുപക്ഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നതാണ്....... അങ്ങിനെ ആരെങ്കിലും ചിന്തിക്കുന്നു എങ്കില്‍ അവര്‍ 1979 ഡിസംബര്‍ ഒന്ന് മറക്കരുത്... അന്നത്തെ മുഖ്യമന്തി ആയിരുന്ന സി എച്ച് മുഹമ്മദ്‌ കോയയെ മാറ്റി ആ സ്ഥാനത്തേക്ക് ഒരിക്കല്‍ വരാന്‍ ശ്രമിച്ചത് ആണ് കെ എം മാണി..... സി എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ സര്‍ക്കാരില്‍ നിന്നും പിന്തുണ നല്‍കിയിരുന്ന കൊണ്ഗ്രെസിലെ ആന്റണി ഗ്രൂപ്പും കേരള കൊണ്ഗ്രെസ് മാണി ഗ്രൂപ്പും ഒന്നിച്ചു മത്സരിച്ചവര്‍ ആയിരുന്നെകിലും ഇടതുപക്ഷ ഐക്യത്തിനു മുന്നണി വിട്ട സി പി ഐ യും സിപിഎം ന്റെ കൂടെ പിന്തുണയില്‍ മാണിയെ മുഖ്യമന്ത്രി ആക്കാന്‍ ആയിരുന്നു അന്ന് ശ്രമിച്ചത്. അതിനു അന്ന് നേതൃത്വം നല്‍കിയത് സാക്ഷാല്‍ ഇ എം എസ നമ്പൂതിരിപാട് ആയിരുന്നു.... ഈ നീക്കം മനസ്സിലാക്കിയ അന്നത്തെ ഭൂരിപക്ഷം ഉള്ള മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക്‌ നിയമസഭ പിരിച്ചു വിടാന്‍ ആണ് ശുപാര്‍ശ നല്‍കിയത്.. മാണിയെ മുഖ്യമന്ത്രി അക്കാമെന്ന മോഹവുമായി ഗവര്‍ണറുടെ അടുത്ത് പോകാനിരുന്ന ഇ എം എസ അടക്കമുള്ളവരെ അമ്പരിപ്പിച്ച ഒരു നീക്കം ആയിരുന്നു അത്... അന്നത്തെ ഭരണമുന്നണിയുടെ നായകര്‍ സി എച് മുഹമ്മദ്‌ കോയ , കെ കരുണാകരന്‍,. ഇ. അഹമദ് സാഹിബ്, അന്തരിച്ച മുന്‍ മന്ത്രി ടി എം ജേക്കോബ്, പി സീതി ഹാജി. എന്നിവരുടെ രാഷ്ട്രീയ നീക്കം ആയിരുന്നു. അന്ന് വിജയിച്ചത്.. അത്...ഇന്ന് മാണിയുടെ പിന്നാലെ സിപിഎം ലെ നടക്കുന്ന എസ ആര്‍ പി ഗ്രൂപ്പ് ഓര്‍ക്കുന്നത് നല്ലതാണ്.

Sunday, July 14, 2013

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (51) : ഡോക്ടർ .എം കെ.മുനീർ



ജനനം . 1962 അഗുസ്റ്റ് 26 
മുൻ മുഖ്യമന്ത്രി സി എച് മുഹമ്മദ്‌ കോയയുടെ മകൻ 
വിദ്യാഭ്യാസം....എം ബി ബി എസ്  
മുൻ മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി സെക്രെട്രി 
മുൻ സ്റ്റേറ്റ് മുസ്ലി യുത്ത് ലീഗ് പ്രസിഡന്റ്‌ 
മുൻ കോഴിക്കോട് കോര്‍പ്പരേഷന്‍ കൌണ്‍സിലർ 
കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി 2001 മേയ് 26 മുതൽ  2004 അഗുസ്റ്റ് 29 വരെയും 2004 സപ്തംബര്‍ 5 മുതൽ  2006 മേയ് 12 വരെയും 
പതിമുന്നാം നിയമസഭയില്‍ (2011) കേരള പഞ്ചായത്ത് -സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്നു 
ഒമ്പതാം നിയമ സഭയിലേക്ക് (1991)കോഴിക്കോട് 2 ല്‍ നിന്നും സിപിഎം ലെ സി പി കുഞ്ഞു വിനെ 3883 വോട്ടിനു പരാജയപ്പെടുത്തി 
പത്താം നിയമ സഭയിലേക്ക് (1996) മലപ്പുറത്ത്‌ നിന്ന് ഐ എൻ  ലിലെ പി എം എ സലാമിനെ 20521 വോട്ടിനു പരാജയപ്പെടുത്തി 
പതിനൊന്നാം നിയമ സഭയിലേക്ക് (2001) മലപ്പുറത്ത്‌ നിന്നും എൻ  സി പി യുടെ കെ എസ്  വിജയനെ 36017 വോട്ടിനു പരാജയപ്പെടുത്തി 
പതിമുന്നാം നിയമ സഭയിലേക്ക് (2011) കോഴിക്കോട് സൌത്തില്‍ നിന്നും സിപിഎം ലെ സി പി മുസഫർ ‍ അഹമദിനെ  1376 വോട്ടിനു പരാജയപ്പെടുത്തി

Saturday, July 13, 2013

രണ്ടാം കേരള നിയമസഭ (1960)



രണ്ടാം നിയമ സഭയിലേക്ക് (1960) ല് നടന്ന തെരഞ്ഞെടുപ്പില് മുസ്ലിം ലീഗ് - പി എസ പി- കൊണ്ഗ്രെസ് മുന്നണി ആണ് മത്സരിച്ചത് . മുസ്ലിം ലീഗ് പന്ത്രണ്ട് സീറ്റില് ആണ് മത്സരിച്ചത് പതിനൊന്നില് വിജയിച്ചു. ഹമീദലി ഷംനാട് (നാദാപുരം) അബുകദര് കുട്ടി നഹ (തിരുരങ്ങാടി) സി എച് മുഹമ്മദ് കോയ (താനൂര്) കെ മൊയിതീന്‍ കുട്ടി ഹാജി (തിരൂര്) കെ എം സീതി സാഹിബ് (കുറ്റിപ്പുറം) എം പി എം അഹമദ് കുരിക്കള്‍ (കൊണ്ടോട്ടി ) കെ ഹസ്സന്ഗാനി (മലപ്പുറം) എം ചടയന് (മഞ്ചേരി) വി പി സി തങ്ങള് (പൊന്നാനി) ബി വി സീതി തങ്ങള് (അണ്ടത്തോട്) പി അബ്ദുല് മജീദ് (മങ്കട) എന്നിവരാണ് വിജയിച്ചത് .മൊയിതീന്‍കുട്ടി (പെരിന്തല്മണ്ണ) ആണ് അന്ന് പരാജയപ്പെട്ടത് .. സീതി സാഹിബ് മരണപെട്ടപ്പോള്‍ ഒഴുവന്ന കുറ്റിപ്പുറത്ത് നിന്നും മുഹസിന് ബിന് അഹമദ് സാഹിബും സി എച് മുഹമ്മദ് കോയ ലോക്സഭയിലേക്കു മത്സരിക്കാന്‍ രാജിവെച്ച ഒഴിവില് താനൂരില് നിന്നും ഡോക്റെര് സി എം കുട്ടിയും വിജയിച്ചു ...... പട്ടം താണുപിള്ള മുഖ്യമന്തി ആയും ആര് ശങ്കര് ഉപമുഖ്യമന്തിയും ആയി മുസ്ലിം ലീഗ് നേതാവ് കെ എം സീതി സാഹിബ് സ്പീക്കറും ആയി.പട്ടം താണു പിള്ള 1962 ഗവര്‍ണര്‍ ആയി പോയപ്പോള്‍ കൊണ്ഗ്രെസിന്റെ ആര്‍ ശങ്കര്‍ മുഖ്യമന്ത്രി ആയി. സീതി സാഹിബിന്റെ മരണത്തിനു( 1961 ഏപ്രില് 17) ശേഷം 1961 ജൂണ്‍ 9 നു സി എച് മുഹമ്മദ് കോയ സ്പീക്കര് സ്ഥാനം ഏറ്റെടുത്തു. 1962 ല് മുസ്ലിം ലീഗ് ആ മുന്നണിയില് നിന്നും മാറി ഒറ്റയ്ക്ക് ആണ് ലോക്സഭയിലേക്കു മത്സരിച്ചത്. സ്പീക്കര് സ്ഥാനം രാജിവെച്ച സി എച് മുഹമ്മദ് കോയ കോഴിക്കോട് നിന്നും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ്‌ ഖായിദെമില്ലത്ത് ഇസ്മയില്‍ സാഹിബ് മഞ്ചേരിയില്‍ നിന്നും കൊണ്ഗ്രെസ്, കമ്മുനിസ്റ്റ് സ്ഥാനര്തികളെ പരാജയപ്പെടുത്തിയിരുന്നു. 

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികള്‍ (50) : കെ മമ്മുണ്ണി ഹാജി




ജനനം. 1943 ജൂലൈ 1 
കെ ഹസ്സന്റെ മകന്‍ 
മുസ്ലിം യുത്ത് ലീഗ് കൊണ്ടോട്ടി മണ്ഡലം ജെനറല്‍ സെക്രെട്രി
മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം ജെനറല്‍ സെക്ടറി
പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌
മലപ്പുറം ജില്ല കൌണ്‍സില്‍ മെമ്പര്‍
മലപ്പുറം കോപ്പറ്റീവ് സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍
മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്ടറി
സ്റ്റേറ്റ് ഹജ്ജ് കമ്മറ്റി മെമ്പര്‍
പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) കൊണ്ടോട്ടിയില്‍ നിന്നും സിപിഎം ന്റെ ടി പി മുഹമ്മദ്‌ കുട്ടിയെ 14972 വോട്ടിനു പരാജയപ്പെടുത്തി
പതിമുന്നാം നിയമ സഭയിലേക്ക് (2011) കൊണ്ടോട്ടിയില്‍ നിന്നും സിപിഎം ന്റെ പി സി നൌഷാദിനെ 28149 വോട്ടിനു പരാജയപ്പെടുത്തി

Thursday, July 11, 2013

ഒന്നാം കേരള നിയമസഭ (1957)

                                      ഒന്നാം കേരള നിയമസഭ (1957)


കേരളത്തിലെ ആദ്യനിയമസഭ തിരഞ്ഞെടുപ്പ് നടന്നത് 1957 ലാണ്. കൊണ്ഗ്രെസ്, കമ്മുണിസ്റ്റ്‌ പാര്ട്ടി , പി എസ പി- മുസ്ലിം ലീഗ് സഖ്യം എന്നിവരാണ് പ്രധാനമായും മത്സരിച്ചത്. നീലേശ്വരം, വയനാട്, മഞ്ചേരി, ചിറ്റൂര്‍, പൊന്നാനി, വടക്കാഞ്ചേരി, ദേവികുളം, ചാലക്കുടി, കുന്നത്തൂര്‍, മാവേലിക്കര, തൃക്കടവൂര്‍, വര്ക്കല, ഉള്ളൂര്‍. എന്നീ ദയംഗമണ്ഡലങ്ങള്‍ ഉള്പ്പെതടെ 114 സീറ്റുകള്‍ ആണ് അന്ന് ഉണ്ടായിരുന്നത്. നീലേശ്വരത്തു നിന്നും ജയിച്ച കമ്മുണിസ്റ്റ്‌ പാര്ട്ടി യുടെ ഇ എം എസ നമ്പൂതിരിപാടിന്റെ നേത്രത്തില്‍ ഉള്ള സര്‍ക്കാര്‍ ആയിരുന്നു അധികാരത്തില്‍ വന്നത്.. കമ്മുണിസ്റ്റ്‌ പാര്ട്ടി ക്ക് ഭൂരിപക്ഷം ഇല്ലായിരുന്നു. മുസ്ലിംലീഗ് കൂടി പിന്തുണച്ച വി ആര്‍ കൃഷ്ണയ്യര്‍ (തലശ്ശേരി) കെ ബി മേനോന്‍ (തൃശൂര്‍)).),) പി കെ കോരു (ഗുരുവായൂര്‍) എന്നി സ്വതന്ത്രരുടെ പിന്തുണയില്‍ ആണ് സര്ക്കാ ര്‍ രൂപീകരിച്ചത്. ലോകത്തിലെ രണ്ടാമത്തെ കമ്മുണിസ്റ്റ്‌ മന്ത്രിസഭയായിരുന്നു അത്..(ലോകത്തിലെ ആദ്യ കമ്മുണിസ്റ്റ്‌ മന്ത്രിസഭ അമേരിക്കയിലെ ഗയാനയില്‍ ഇന്ത്യാക്കാരനായ ചഡ്ഡി ജഗന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്തിസഭയാണ്). പി എസ പി ക്ക് ഒമ്പത് സീറ്റും മുസ്ലിംലീഗിന് എട്ടു സീറ്റും ആണ് അന്ന് ലഭിച്ചത്.. എം പി എം അഹമദ് കുരിക്കള് (കൊണ്ടോട്ടി) എം ചടയന് (മഞ്ചേരി) അബുകദര് കുട്ടി നഹ (തിരുരങ്ങാടി) ചക്കീരി അഹമദ് കുട്ടി(കുറ്റിപ്പുറം) സി എച് മുഹമ്മദ് കോയ (താനൂര്) കെ മൊയിതീന് കുട്ടി ഹാജി (തിരൂര്) കെ വി മുഹമ്മദ് (മങ്കട) കെ ഹസ്സന് ഗാനി( മലപ്പുറം).എന്നിവരായിരുന്നു മുസ്ലിംലീഗ് വിജയികള്‍. സര്ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍  മികച്ച രീതിയില്‍ ആയിരുന്നില്ല. എല്ലാ മേഖലയിലും  കമ്മുണിസ്റ്റ്‌ വല്ക്കവരണം കൊണ്ട് വരികയായിരുന്നു അവരുടെ നീക്കം. സമാന ചിന്താഗതിക്കാരായ   കൊണ്ഗ്രെസ്,പി എസ പി, മുസ്ലിം ലീഗ് കക്ഷികളുടെ നേത്രത്വത്തില്‍ വിമോചന സമരം നടന്നു. തുടര്ന്ന് സര്ക്കാരിനെ കേന്ദ്രം പിരിച്ചു വിടുകയാണ് ചെയ്തത്.

Wednesday, July 10, 2013

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികള്‍ (49): എ.യുനസ്കുഞ്ഞു

                                             


ജനനം .1941 ജൂലൈ 1 
അബ്ദുള്ള കുഞ്ഞിന്റെ മകന്‍ 

മുസ്ലിം ലീഗ് കൊല്ലം ജില്ല പ്രസിഡന്റ്‌ 
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം

കൊല്ലം ജില്ല കൌണ്‍സില്‍ മെമ്പര്‍ 
വടക്കേവിള പഞ്ചായത്ത് പ്രസിഡന്റ്‌ 
ഒമ്പതാം നിയമ സഭയിലേക്ക് (1991) മലപ്പുറത്ത്‌ നിന്നും കൊണ്ഗ്രെസ് (എസ്) ന്റെ സെബാസ്റ്യന്‍ ജെ കലൂരിനെ 27109 വോട്ടിനു പരാജയപ്പെടുത്തി

Tuesday, July 9, 2013

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികള്‍ (48) :കെ.കുട്ടി അഹമദ് കുട്ടി

                         



ജനനം...1953 ജനുവരി 15 
സൈതാലിക്കുട്ടി മാസ്റെരുടെ മകന്‍ 
മലപ്പുറം ജില്ല കൌണ്‍സില്‍ വൈസ് പ്രസിഡന്റ്‌ 
ജില്ല മുസ്ലിം ലീഗ് സെക്ടറി 
സ്റ്റേറ്റ് മുസ്ലിം ലീഗ് സെക്ടറി 
താനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ 
കെ എം ഇ എ മലപ്പുറം ജില്ല പ്രസിഡന്റ്‌
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി... 2004 സപ്റെമ്ബെര്‍ 5 മുതല്‍ 2006 മെയ്‌ 12 വരെ 
ഒമ്പതാം നിയമ സഭയില്‍ അംഗം ആയിരുന്ന പി സീതി മരണപ്പെട്ട ഒഴിവിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും വിജയിച്ചു 
പത്താം നിയമ സഭയിലേക്ക് (1996) തിരുരങ്ങടിയില്‍ നിന്നും ഇടതു സ്വതന്ത്രന്‍ എ വി അബ്ദു ഹാജിയെ 8032 വോട്ടിനു പരാജയപ്പെടുത്തി 
പതിനൊന്നാം നിയമ സഭയിലേക്ക് (2001) തിരുരങ്ങാടിയില്‍ നിന്നും ഇടതു സ്വതന്ത്രന്‍ എ വി അബ്ദുഹജിയെ 19173 വോട്ടിനു പരാജയപ്പെടുത്തി 
പന്ത്രണ്ടാം നിയമ സഭയിലേക്ക് (2006) തിരുരങ്ങാടിയില്‍ നിന്നും സി പി ഐ യിലെ കെ മൊയിതീന്‍  കോയയെ 16149 വോട്ടിനു പരാജയപ്പെടുത്തി

Monday, July 8, 2013

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികൾ (47)::ഇ ടി മുഹമ്മദ്‌ ബഷീര്‍

                                                ഇ ടി മുഹമ്മദ്‌ ബഷീര്‍


ജനനം.1946 ജൂലൈ 1
മുസക്കുട്ടിയുടെ മകന്‍.
മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ട്ടി ഡെപ്യുട്ടി ലീഡര്‍
കേരള കാര്‍ഷിക സര്‍വകലാ ശാല സെനറ്റ് അംഗം
മുസ്ലിം ലീഗ് സ്റ്റേറ്റ് ജെനറല്‍ സെക്ടറി
മുസ്ലിം ലീഗ് നാഷണല്‍ സെക്ടറി
മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്ടറി
കേരള വിദ്യഭ്യാസ വകുപ്പ് മന്ത്രി 1991 ജൂണ്‍  29 മുതല്‍1995 മാര്ച് 16 വരെയും .......1995 ഏപ്രില്‍ 20 മുതല്‍ 1996 മേയ് 9 വരെയും........2004 സപ്തബർ  5 മുതല്‍ 2006 മേയ് 12 വരെയും
ഏഴാം നിയമ സഭയില്‍ പെരിങ്ങളത് നിന്ന് അംഗം ആയിരുന്ന എന്‍ എ മമ്മു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചു ..
ഒമ്പതാം നിയമ സഭയിലേക്ക് (1991)തിരൂരില്‍ നിന്നും കൊണ്ഗ്രെസ് (എസ) ന്റെ കരുനിയന്‍ സൈദിനെ 12505 വോട്ടിനു പരാജയപ്പെടുത്തി
പത്താം നിയമ സഭയിലേക്ക് (1996) തിരൂരില്‍ നിന്നും ഇടതു സ്വതന്ത്രന്‍ വി എ നസീറിനെ 9684 വോട്ടിനു  പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) തിരൂരില്‍ നിന്നും ഐ എന്‍ എല്‍ ന്റെ എ പി അബ്ദുല്‍ വഹാബിനെ 12760 വോട്ടിനു പരാജയപ്പെടുത്തി
2009 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും ഇടതു സ്വതന്ത്രന്‍ ഹുസൈന്‍ രണ്ടാതാനിയെ 82684 വോട്ടിനു പരാജയപ്പെടുത്തി

Sunday, July 7, 2013

മുസ്ലിം ലീഗിന്റെ ജനപ്രതിനിധികള്‍ (46) :കെ കെ അബു

                     കെ കെ അബു 


പിതാവ്....എ ബി മമ്മു 
ജനനം ...1920 ഫെബ്രുവരി 2 
സോഷിലിസ്റ്റ് പാര്‍ട്ടി സ്റ്റേറ്റ് കമ്മറ്റി മെംബര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് ഹൈപവര്‍ കമ്മറ്റി അംഗം

എസ ടി യു സ്റ്റേറ്റ് പ്രസിഡന്റ്‌ 
മുന്നാം നിയമ സഭയിലേക്ക് (1967) കുതുപറബില്‍ നിന്നും സോഷിലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി  ആയി വിജയിച്ചു .
ഒമ്പതാം നിയമ സഭയില്‍ കൊണ്ടോട്ടിയില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആയി മത്സരിച്ചു (1991)ജനത ദളിലെ അഡ്വ.കെ പി മുഹമ്മദിനെ 22431 വോട്ടിനു പരാജപ്പെടുത്തി..
1965 ലും ജയിച്ചിരുന്നു...അന്ന് ആര്‍ക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ലല്ലോ.....അപ്പോള്‍ കെ കെ അബുവിനെ മുഖ്യമന്ത്രി ആക്കി ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു .
മരണം...1999 ജനുവരി 4

പി.എം.എസ്.എ.പൂക്കോയ തങ്ങള്‍

കളങ്കരഹിതമായ സ്നേഹത്തിന്റെ പ്രതീകമായിരുന്നു പി എം എസ് എ പൂക്കോയതങ്ങള്‍,. കേരളരാഷ്ട്രീയത്തില്‍ സ്നേഹ മന്ത്രം ഉറവിട്ട ഒരവര്‍ണ്ണനീയ വ്യക്തിയായിരുന്നു അദ്ദേഹം. പൊതു ജീവിതത്തില്‍ കാത്തു സുക്ഷിക്കേണ്ട മുല്യങ്ങള്‍ ഉയത്തിപ്പിടിച്ച മഹാനായ മാര്‍ഗദര്ശിയായിരുന്നു തങ്ങള്‍., ആത്മീയ ഗുരു, സമുദായ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രചാരകന്‍, അനാഥ സംരക്ഷകന്‍, സര്‍വ്വോപരി സല്‍ഗുണസമ്പന്നനും, സുസമ്മതനുമായ രാഷ്ട്രീയ നേതാവ് ഇതെല്ലാമായിരുന്നു തങ്ങള്‍. ,. 18 നുറ്റാണ്ടില്‍ ഇന്നത്തെ യമനിലെ ഹളര്‍ മൌത്തില്‍ നിന്നും കുടിയേറിയത് ആണ് തങ്ങളുടെ പൂര്‍വികര്‍. , ഇന്ത്യന്‍ സ്വാതത്ര സമരത്തിനു മുസ്ലിംകള്‍ക്ക് ആവേശവും പ്രചോതനവും നല്‍കിയതിന്റെ പേരില്‍ ബ്രിടീഷ് സര്‍ക്കാര്‍ തടവിലാക്കപ്പെട്ട സയ്യിദ് ഹുസൈന്‍ തങ്ങളുടെ പൌത്രന്‍ ആണ് പൂക്കോയ തങ്ങള്‍, വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തിനു സമീപമാണ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. സയ്യിദ് ഹുസൈന്‍ തങ്ങളുടെ സഹധര്‍മ്മിണി കണ്ണൂര്‍ അറക്കല്‍ കുടുംബത്തില്‍ നിന്നുള്ളവര്‍ ആയിരുന്നു. സയ്യിദ് ഹുസൈന്‍ തങ്ങളുടെ പുത്രന്‍ സെയ്തു മുഹമ്മദ് കോയത്തിതങ്ങളുടെ പുത്രനാണ് പൂക്കോയ തങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ട പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍, 1917 ലാണ് പൂക്കോയ തങ്ങള്‍ പാണക്കാട് ജനിച്ചത്‌. ,1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതു,ഏറെ വൈകാതെ തന്നെ അദ്ദേഹം മുസ്ലിം ലീഗില്‍ ചേര്‍ന്നു.. ഏറനാട് താലുക്ക് മുസ്ലിം ലീഗ് പ്രസിഡണ്ട്‌, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌, മലപ്പുറം ജില്ല രൂപീകരണ ശേഷം മലപ്പുറം ജില്ല പ്രസിഡന്റ്‌, 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ""ചന്ദ്രിക ""ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും അദ്ദേഹം സേവനമാനുശ്ചിട്ടുണ്ട്. 1968 മുതല്‍ എസ്.വൈ.എസ്. സ്റ്റേറ്റ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പ്രസിഡണ്ട്, സമസ്ത മുശാവറ അംഗം . പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി,തുടങ്ങിയ മത വേദികളിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദ് ആക്ഷനെ തുടര്‍ന്ന് പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ലീഗില്‍ നിന്ന് രാജി വെച്ചാല്‍ മോചനം ഉറപ്പായിരുന്നു. പക്ഷെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങളുടെ ധീരതയും ശൗര്യവും പൂക്കോയ തങ്ങള്‍ പ്രകടിപ്പിച്ച നാളുകളായിരുന്നു അത്. മുന്നിട്ടിറങ്ങിയ തീരുമാനങ്ങളില്‍ നിന്നും ഒരിക്കലും അദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നിട്ടില്ല.. ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുകയും എടുത്തവ വിജയത്തില്‍ എത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അധികാരസ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കുന്ന സമയത്ത് പോലും അദ്ധേഹത്തിനു തെറ്റ് പറ്റിയില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ അദ്ധേഹത്തിന്റെ പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നത്. 1975 ജൂലൈ 6ന് പാണക്കാട് വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. സര്‍വശക്തന്‍ അദ്ദേഹത്തെ വിജയികളുടെ കുട്ടത്തില്‍ ഉള്‍പ്പെടുത്തുമരാകട്ടെ .(ആമീന്‍)),)

മുസ്ലിം ലീഗിന്‍റെ ജില്ല പഞ്ചായത്ത്‌ അംഗങ്ങള്‍



കാസര്‍ക്കോട്:-എ കെ എം അഷ്‌റഫ്‌ (മഞ്ചേശ്വരം) ഫരീദ സക്കീര്‍ അഹമദ് (കുമ്പള)


കണ്ണൂര്‍:;- പി പി മഹമൂദ് (പള്ളിക്കുന്ന്)

വയനാട്;- എ ദേവകി (കണിയംബറ്റ) ടി മുഹമ്മദ്‌ ( വെള്ളമുണ്ട) എം മുഹമ്മദ്‌ ബഷീര്‍ (പടിഞ്ഞാറേത്തറ) എന്‍ കെ റഷീദ് ( മുട്ടില്‍)


കോഴിക്കോട് :- സി വി എന്‍ നജ്മ (നാദാപുരം) മുഹമ്മദ്‌ മോന്‍ ഹാജി(ഓമശ്ശേരി) ശരഫുന്നിസ പി ടി എം.(കൊടുവള്ളി)


മലപ്പുറം:- പി. ഖാലിദ് മാസ്റ്റര്‍ (കാളികാവ്) കെ പി ജല്‍സമിയ (കരുവാരക്കുണ്ട്) ഹാജറുമ്മ ടീച്ചര്‍ (എലകുളം) സലിം കരുവമ്പലം (കൊളത്തൂര്‍) ഉമ്മര്‍ അറക്കല്‍ (മക്കരപരമ്പ)കെ. പത്മാവതി (രണ്ടത്താണി) സക്കീന പുല്പ്പടന്‍ (ഒതുക്കുങ്ങല്‍) കെ എം അബ്ദുല്‍ ഗഫൂര്‍ (വളാഞ്ചേരി) സി ജമീല അബുബക്കര്‍ (തിരുരങ്ങാടി) വാക്യത്ത് റംല (വേങ്ങര) പി കെ കുഞ്ഞു (പൂക്കോട്ടൂര്‍) സുഹറ മമ്പാട്(എടരിക്കോട്) പി പി മെഹുരുന്നിസ (താനൂര്‍)).))....,) .))വെട്ടം ആലിക്കോയ ( പൊന്മുണ്ടം )പി. സൈതലവി മാസ്റെര്‍ (തലക്കാട്)അബുബക്കര്‍ ഹാജി (കൊണ്ടോട്ടി) അഡ്വ .പി.വി മനാഫ് (കുഴിമണ്ണ) സുബൈദ (ചീക്കോട്) പി കെ ഉമ്മാച്ചു കുട്ടി (എടവണ്ണ)


പാലക്കാട്‌::;- ഇ.പി. ഹസ്സന്‍ മാസ്റ്റര്‍ (മണ്ണാര്‍ക്കാട്) ഖദീജ ടീച്ചര്‍(( (അലനല്ലൂര്‍))


തൃശൂര്‍ :- വി കെ ഷാഹു ഹാജി (ഒരുമനയൂര്‍) ആര്‍ പി ബഷീര്‍ (പുന്നയൂര്‍കുളം )

എറണാകുളം:- പി എ ഷാജഹാന്‍ (ആലങ്ങാട്) സാജിതാ സിദ്ധീക്ക് (എടത്തല)

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (45) : കെ എം ഹംസ കുഞ്ഞു



ജനനം. 1941 മേയ് 14
കെ ബി മുഹമ്മദിന്റെ മകന്‍..

വിദ്യാഭ്യാസം എസ എസ എല്‍ സി
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം
മുസ്ലിം ലീഗ് എറണാകുളം ജില്ല സെക്ടറി
കെ ടി ഡി സി മെമ്പര്‍

കൊച്ചി മുൻസിപ്പൽ കൌണ്‍സിലർ
കൊച്ചി കോര്‍പറേഷന്‍ കൌണ്‍സിലര്‍
കൊച്ചി കോര്‍പറേഷന്‍ മേയര്‍

1982 ജൂണ 30 മുതൽ 1986 ഒക്ടോബർ 7 വരെ
ഏഴാം നിയമ സഭയിൽ ഡെപ്യുട്ടി സ്പീക്കെർ ആയിരുന്നു.

ഏഴാം നിയമ സഭയിലേക്ക് (1982) അകിലെന്ത്യ ലീഗിലെ എം ജെ സക്കറിയ സെറ്റിനെ 1558 വോട്ടിനു പരാജയപ്പെടുത്തി.

Friday, July 5, 2013

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (44) : പി വി മുഹമ്മദ്‌



ജനനം 1936 മാര്‍ച്ച്‌ 1 
അബ്ദുറഹിമാന്‍ മുസല്യാരുടെ മകന്‍ .....
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി അംഗം
മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്ടറി
സതന്ത്ര മോട്ടോര്‍ തൊഴിലാളി യുനിയന്‍ പ്രസിഡന്റ്‌
ആറാം നിയമ സഭയിലേക്ക് (1980) കൊടുവള്ളിയില്‍ നിന്നും സിപിഎം ന്റെ കെ മുസക്കുട്ടിയെ 5526 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമ സഭയിലേക്ക് (1982) കൊടുവള്ളിയില്‍ നിന്നും ജനതയുടെ പി രാഘവന്‍ നായരെ 3740 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക് (1991) കൊടുവള്ളിയില്‍ നിന്നും ജനതാദളിലെ സി മുഹസിനെ 398 വോട്ടിനു പരാജയപ്പെടുത്തി

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (43) : ബി എം അബ്ദുറഹിമാന്‍



ജനനം..1931
വിദ്യാഭ്യാസം ....എസ എസ എല്‍ സി 
മുസ്ലിം ലീഗ് സ്റ്റേറ്റ് കൌണ്‍സില്‍ അംഗം 
കാസര്‍ക്കോട് പഞ്ചായത്ത് മെമ്പര്‍ 
കാസര്‍ക്കോട് മുസ്ലിപ്പല്‍ കൌണ്‍സിലര്‍ 
വൈസ് പ്രസിഡന്റ്‌ കേരള സ്വതത്ര കര്‍ഷക സങ്കം 
നാലാം നിയമസഭയിലേക്ക് (1970) കാസര്‍ക്കോട് നിന്നും സ്വതന്ത്രന്‍ കെ പി ബല്ല കുരയെ 8377 വോട്ടിനു പരാജയപ്പെടുത്തി
അഞ്ചാം നിയമ സഭയില്‍ അംഗം ആയിരുന്ന മുസ്ലിം ലീഗിലെ ടി എ ഇബ്രാഹിം മരണപ്പെട്ടപ്പോള്‍ ഒഴിവു വന്ന കാസര്‍ക്കോട് നിന്നും ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചു
മരണം..1985 ഏപ്രില്‍ 4

മുസ്ലിം ലീഗ് ജനപ്രധിനിധികള്‍ (42) : നാലകത്ത്‌ സൂപി




ജനനം..1946 അഗുസ്റ്റ് 15
നാലകത്ത് മൊയിതുവിന്റെ മകന്‍ 
എല്‍ എല്‍ ബി ബിരുദധാരിയാണ് 
താഴേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌.
മലപ്പുറം ജില്ല മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ്‌ 
സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം 

പട്ടിക്കാട് ജാമിയ നുരിയ കമ്മറ്റി അംഗം
കേരള വിദ്യഭ്യാസ മന്ത്രി 2001 മേയ് 26 മുതല്‍ 2004 അഗുസ്റ്റ് 29 വരെ
ആറാം നിയമ സഭയിലേക്ക് (1980) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം ലെ പാലോളി മുഹമ്മദ്‌ കുട്ടിയെ 3914 വോട്ടിനു പരാജയപ്പെടുത്തി
ഏഴാം നിയമസഭയിലേക്ക് (1982) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം സ്വടന്ത്രന്‍ പറക്കൊട്ടില്‍ ഉണ്ണിയെ 2914 വോട്ടിനു പരാജയപ്പെടുത്തി
എട്ടാം നിയമ സഭയിലേക്ക് (1987) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം ലെ ആര്‍ എം മഞ്ഞഴിയെ 8194 വോട്ടിനു പരാജയപ്പെടുത്തി
ഒമ്പതാം നിയമ സഭയിലേക്ക് (1991) ഇടതു സ്വതന്ത്രന്‍ എം എം മുസ്തഫയെ 6939 വോട്ടിനു പരാജയപ്പെടുത്തി
പത്താം നിയമ സഭയിലേക്ക് (1996) നിന്നും ഇടതു സ്വതന്ത്രന്‍ ഡോക്റെര്‍ എ മുഹമ്മദിനെ 6248 വോട്ടിനു പരാജയപ്പെടുത്തി
പതിനൊന്നാം നിയമ സഭയിലേക്ക് (2001) പെരിന്തല്‍മണ്ണയില്‍ നിന്നും സിപിഎം ന്റെ വി ശശി കുമാറിനെ 6536 വോട്ടിനു പരാജയപ്പെടുത്തി