Saturday, July 20, 2013

മാണിയെ മുഖ്യമന്ത്രി ആക്കാന്‍ നോക്കുന്നവര്‍ 1979 ഡിസംബര്‍ ഒന്ന് മറക്കരുത്


ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഒരു പ്രാധാന ചര്‍ച്ച കെ എം മാണിയെ ഇടതുപക്ഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നതാണ്....... അങ്ങിനെ ആരെങ്കിലും ചിന്തിക്കുന്നു എങ്കില്‍ അവര്‍ 1979 ഡിസംബര്‍ ഒന്ന് മറക്കരുത്... അന്നത്തെ മുഖ്യമന്തി ആയിരുന്ന സി എച്ച് മുഹമ്മദ്‌ കോയയെ മാറ്റി ആ സ്ഥാനത്തേക്ക് ഒരിക്കല്‍ വരാന്‍ ശ്രമിച്ചത് ആണ് കെ എം മാണി..... സി എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ സര്‍ക്കാരില്‍ നിന്നും പിന്തുണ നല്‍കിയിരുന്ന കൊണ്ഗ്രെസിലെ ആന്റണി ഗ്രൂപ്പും കേരള കൊണ്ഗ്രെസ് മാണി ഗ്രൂപ്പും ഒന്നിച്ചു മത്സരിച്ചവര്‍ ആയിരുന്നെകിലും ഇടതുപക്ഷ ഐക്യത്തിനു മുന്നണി വിട്ട സി പി ഐ യും സിപിഎം ന്റെ കൂടെ പിന്തുണയില്‍ മാണിയെ മുഖ്യമന്ത്രി ആക്കാന്‍ ആയിരുന്നു അന്ന് ശ്രമിച്ചത്. അതിനു അന്ന് നേതൃത്വം നല്‍കിയത് സാക്ഷാല്‍ ഇ എം എസ നമ്പൂതിരിപാട് ആയിരുന്നു.... ഈ നീക്കം മനസ്സിലാക്കിയ അന്നത്തെ ഭൂരിപക്ഷം ഉള്ള മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക്‌ നിയമസഭ പിരിച്ചു വിടാന്‍ ആണ് ശുപാര്‍ശ നല്‍കിയത്.. മാണിയെ മുഖ്യമന്ത്രി അക്കാമെന്ന മോഹവുമായി ഗവര്‍ണറുടെ അടുത്ത് പോകാനിരുന്ന ഇ എം എസ അടക്കമുള്ളവരെ അമ്പരിപ്പിച്ച ഒരു നീക്കം ആയിരുന്നു അത്... അന്നത്തെ ഭരണമുന്നണിയുടെ നായകര്‍ സി എച് മുഹമ്മദ്‌ കോയ , കെ കരുണാകരന്‍,. ഇ. അഹമദ് സാഹിബ്, അന്തരിച്ച മുന്‍ മന്ത്രി ടി എം ജേക്കോബ്, പി സീതി ഹാജി. എന്നിവരുടെ രാഷ്ട്രീയ നീക്കം ആയിരുന്നു. അന്ന് വിജയിച്ചത്.. അത്...ഇന്ന് മാണിയുടെ പിന്നാലെ സിപിഎം ലെ നടക്കുന്ന എസ ആര്‍ പി ഗ്രൂപ്പ് ഓര്‍ക്കുന്നത് നല്ലതാണ്.

0 comments:

Post a Comment