കേരള മുസ്ലീംങ്ങളുടെ നവോത്ഥാന നായകനും ധീഷ്ണാ ശാലിയുമായിരുന്ന കെ.എം. സീതി സാഹിബ് കൊടുങ്ങല്ലൂരിലെ പുരാതനമായൊരു തറവാട്ടില്‍ സീതി മുഹമ്മദ് സാഹിബിന്റെയും ബീഗം ഫാത്തിമയുടേയും മകനായി 1899 ല്‍ ജനിച്ചു. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർ മീഡിയറ്റ് കോഴ്സും മികച്ച രീതിയിൽ പൂർത്തിയാക്കി. പിന്നീട് ബി.എയും ബി.എല്ലും കരസ്ഥമാക്കി. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം 1927 ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. നിയമരംഗത്ത് മികവുകാട്ടിയ അദ്ദേഹം എറണാംകുളത്തും തലശ്ശേരിയിലും വക്കീലായി ജോലിചെയ്തു
. വിദ്യാഭ്യാസ കാലത്ത് തന്നെ കോണ്‍ഗ്രസ്സ്, ഖിലാഫത്ത് പ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ അദ്ദേഹം പങ്കാളിയായി. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട മുസ്ലീം ന്യൂനപക്ഷത്തിന്റെ മോചനത്തിന് വഴിയൊരുക്കാന്‍ മുസ്ലീം ലീഗിന് മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കി സീതി സാഹിബ് കോണ്‍ഗ്രസ്സിലെ ഉന്നത സ്ഥാപനങ്ങള്‍ ഉപേക്ഷിച്ചാണ് മുസ്ലീം ലീഗിലേക്ക് കടന്നു വന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാപ്പിള സമുദായോദ്ധാരകൻ എന്ന നിലയിൽ അദ്ദേഹത്തിനു സവിശേഷ സ്ഥാനമാണുള്ളത്. "സീതി സാഹിബ് ബഹാദൂർ" എന്ന് ബഹുമാനപൂർവം ബ്രിട്ടീഷുകാർ അദ്ദേഹത്തെ പലപ്പോഴും വിശേഷിപ്പിക്കുമായിരുന്നു
മുസ്ലീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് അറുതി അറുതി വരുത്താന്‍ വിദ്യാഭ്യാസപരമായ പുരോഗതി അനിവാര്യമാണെന്ന് മനസ്സിലാക്കി സീതി സാഹിബ് ആദുനിക വിദ്യാഭ്യാസവുമായി അകന്നു നിന്ന സ്വസമുദായത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്തികൊണ്ടു വരുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ ഗ്രാമങ്ങളിലും, നഗരങ്ങളിലും ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളര്‍ച്ചയേകിയത് അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങളാണ്. സീതി സാഹിബ് എന്ന നവോന്ഥാന നായകന്റെ എക്കാലത്തെയും സ്മാരകങ്ങളാണിവ.
എഴുത്തുകാരനും ഉജ്ജ്വല പ്രാസംഗികനുമായിരുന്ന സീതി സാഹിബ് നല്ലൊരു പരിഭാഷകന്‍ കൂടിയായിരുന്നു. ഗാന്ധിജിയുടെ കേരള പര്യാടനവേളയിലുള്ള പ്രസംഗങ്ങള്‍ സീതി സാഹിബായിരുന്നു പരിഭാഷപ്പെടുത്തിയത്.
ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗിന്റെയും ചന്ദ്രിക ദിനപത്രത്തിന്റെയും സ്ഥാപകരില്‍ പ്രമുഖ സ്ഥാനം സീതി സാഹിബിനു ഉണ്ട്. 1946 മുതല്‍ 1956 വരെ മദ്രാസ് നിയമ സഭയില്‍ അങ്ങമായിരുന്നു. രണ്ടാം കേരള നിയമസഭയിലേക്ക് കുറ്റിപ്പുറത്ത് നിന്ന് കമ്മുനിസ്റ്റ് പാര്‍ട്ടിയുടെ തെരക്കാട് കുഞ്ഞികൃഷ്ണനെ ആണ് പരാജയപ്പെടുത്തിയത്. 1960 മാര്ച് 12 മുതല്‍ മരണം വരെ (1961 ഏപ്രില്‍ 17 ) കേരള നിയമസഭയുടെ സ്പീക്കര്‍ സ്ഥാനത്തും നമ്മള്‍ സീതി സാഹിബിനെ കണ്ടു.
മഹാനായ ആ വ്യക്തിത്തം നമ്മെ വിട്ടു പിരിഞ്ഞിട്ടു 52 വര്ഷം പൂര്‍ത്തിയാവുന്നു. സര്‍വശക്തന്‍ സീതിസാഹിബിനെ വിജയികളുടെ കുട്ടത്തില്‍ ഉള്‍പ്പെടുത്തുമരാകട്ടെ...ആമീന്‍

0 comments:
Post a Comment