Saturday, July 13, 2013

രണ്ടാം കേരള നിയമസഭ (1960)



രണ്ടാം നിയമ സഭയിലേക്ക് (1960) ല് നടന്ന തെരഞ്ഞെടുപ്പില് മുസ്ലിം ലീഗ് - പി എസ പി- കൊണ്ഗ്രെസ് മുന്നണി ആണ് മത്സരിച്ചത് . മുസ്ലിം ലീഗ് പന്ത്രണ്ട് സീറ്റില് ആണ് മത്സരിച്ചത് പതിനൊന്നില് വിജയിച്ചു. ഹമീദലി ഷംനാട് (നാദാപുരം) അബുകദര് കുട്ടി നഹ (തിരുരങ്ങാടി) സി എച് മുഹമ്മദ് കോയ (താനൂര്) കെ മൊയിതീന്‍ കുട്ടി ഹാജി (തിരൂര്) കെ എം സീതി സാഹിബ് (കുറ്റിപ്പുറം) എം പി എം അഹമദ് കുരിക്കള്‍ (കൊണ്ടോട്ടി ) കെ ഹസ്സന്ഗാനി (മലപ്പുറം) എം ചടയന് (മഞ്ചേരി) വി പി സി തങ്ങള് (പൊന്നാനി) ബി വി സീതി തങ്ങള് (അണ്ടത്തോട്) പി അബ്ദുല് മജീദ് (മങ്കട) എന്നിവരാണ് വിജയിച്ചത് .മൊയിതീന്‍കുട്ടി (പെരിന്തല്മണ്ണ) ആണ് അന്ന് പരാജയപ്പെട്ടത് .. സീതി സാഹിബ് മരണപെട്ടപ്പോള്‍ ഒഴുവന്ന കുറ്റിപ്പുറത്ത് നിന്നും മുഹസിന് ബിന് അഹമദ് സാഹിബും സി എച് മുഹമ്മദ് കോയ ലോക്സഭയിലേക്കു മത്സരിക്കാന്‍ രാജിവെച്ച ഒഴിവില് താനൂരില് നിന്നും ഡോക്റെര് സി എം കുട്ടിയും വിജയിച്ചു ...... പട്ടം താണുപിള്ള മുഖ്യമന്തി ആയും ആര് ശങ്കര് ഉപമുഖ്യമന്തിയും ആയി മുസ്ലിം ലീഗ് നേതാവ് കെ എം സീതി സാഹിബ് സ്പീക്കറും ആയി.പട്ടം താണു പിള്ള 1962 ഗവര്‍ണര്‍ ആയി പോയപ്പോള്‍ കൊണ്ഗ്രെസിന്റെ ആര്‍ ശങ്കര്‍ മുഖ്യമന്ത്രി ആയി. സീതി സാഹിബിന്റെ മരണത്തിനു( 1961 ഏപ്രില് 17) ശേഷം 1961 ജൂണ്‍ 9 നു സി എച് മുഹമ്മദ് കോയ സ്പീക്കര് സ്ഥാനം ഏറ്റെടുത്തു. 1962 ല് മുസ്ലിം ലീഗ് ആ മുന്നണിയില് നിന്നും മാറി ഒറ്റയ്ക്ക് ആണ് ലോക്സഭയിലേക്കു മത്സരിച്ചത്. സ്പീക്കര് സ്ഥാനം രാജിവെച്ച സി എച് മുഹമ്മദ് കോയ കോഴിക്കോട് നിന്നും മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ്‌ ഖായിദെമില്ലത്ത് ഇസ്മയില്‍ സാഹിബ് മഞ്ചേരിയില്‍ നിന്നും കൊണ്ഗ്രെസ്, കമ്മുനിസ്റ്റ് സ്ഥാനര്തികളെ പരാജയപ്പെടുത്തിയിരുന്നു. 

0 comments:

Post a Comment