1951 ല്‍ ആദ്യ പാര്‍ലിമെന്റ് തെരെഞ്ഞ്ടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും പോക്കര്‍ സാഹിബ് കൊണ്ഗ്രെസിന്റെ ടി വി ചാത്തുക്കുട്ടി നായരെ 16976 വോട്ടിനു പരാജയപ്പെടുത്തി. കമ്മുനിസ്റ്റ് പാര്‍ട്ടിയുടെ കൊരക്കാടന്‍ കുഞ്ഞാലി മുന്നാം സ്ഥാനത് ആയിരുന്നു.
1957 ല്‍ നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗിന്റെ ബടെക്കണ്ടി പോക്കര്‍ സാഹിബ് കൊണ്ഗ്രെസിന്റെ പാലാട്ട് കുഞ്ഞികോയയെ 20955 വോട്ടിനു പരാജയപ്പെടുത്തി. കമ്മുനിസ്റ്റ് പാര്‍ട്ടിയുടെ കെ പി മുഹമ്മദ് കോയ മുന്നാം സ്ഥാനത് ആയിരുന്നു
1962 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മുസ്ലിം ലീഗ് പാര്‍ട്ടി മത്സരിച്ചത്. കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സി എച് മുഹമ്മദ് കോയ സാഹിബ് കമ്മുനിസ്റ്റ് പാര്‍ട്ടിയുടെ മഞ്ജുനാഥറാവുവിനെ 713 നു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ കെ പി കുട്ടികൃഷ്ണന്‍ നായര്‍ ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു. മഞ്ചേരി മണ്ഡലത്തില്‍ നിന്നും മത്സരിച്ച ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് കമ്മുനിസ്റ്റ് പാര്‍ട്ടിയുടെ മുഹമ്മദ് കുഞ്ഞുവിനെ 4328 വോട്ടിനു പരാജയപ്പെടുത്തി. കൊണ്ഗ്രെസിന്റെ പുതിയവീട്ടില്‍ ഷൌക്കത്തലി ഇവിടെ മുന്നാം സ്ഥാനത് ആയിരുന്നു.
1967 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ മത്സരിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് കൊണ്ഗ്രെസിന്റെ എന്‍ കെ എസ നായരെ 81873 വോട്ടിനു പരാജയപ്പെടുത്തി. മഞ്ചേരി മണ്ഡലത്തില്‍ നിന്നും മുഹമ്മദ് ഇസ്മയില്‍ സാഹിബ് കൊണ്ഗ്രെസിന്റെ എ നഫീസത്ത് ബീവിയെ 107494 വോട്ടിനു പരാജയപ്പെടുത്തി
1971 ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് കൊണ്ഗ്രെസിന്റെ പാലാട്ട് കുഞ്ഞികോയയെ 72076 വോട്ടിനു പരാജയപ്പെടുത്തി . മഞ്ചേരി മണ്ഡലത്തില്‍ നിന്നും മുഹമ്മദ് ഇസ്മയില്‍ സാഹിബ് എസ പി മുഹമ്മദലിയെ 119837 വോട്ടിനു പരാജയപ്പെടുത്തി
1977 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്നും ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ഇടതു പക്ഷത്തിന്റെ പിന്തുണയുള്ള വിമിത ലീഗിന്റെ ബി എം ഹസ്സനെ 97201 വോട്ടിനു പരാജയപ്പെടുത്തി. പൊന്നാനി മണ്ഡലത്തില്‍ ഗുലാംമുഹമ്മദ് ബനാത്ത് വാല സാഹിബ് വിമിത ലീഗിന്റെ മോയിതീന്‍ കുട്ടി ഹാജി ബാവ ഹാജിയെ 117346 വോട്ടിനു പരാജയപ്പെടുത്തി
1980 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഗുലാംമുഹമ്മദ് ബനാത്ത് വാല സാഹിബ് സിപിഎം, സി പി ഐ, കേരള കൊണ്ഗ്രെസ്, അഖിലേന്ത്യാ ലീഗ് തുടങ്ങിയ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച വിമിത കൊണ്ഗ്രെസ് നേതാവ് ആര്യാടന്‍മുഹമ്മദിനെ 50863 വോട്ടിനു പരാജയപ്പെടുത്തി. മഞ്ചേരി മണ്ഡലത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ഇടതു പക്ഷത്തിന്റെ പിന്തുണയുള്ള അഖിലേന്ത്യാ ലീഗിലെ മോയിതീന്‍ കുട്ടി ഹാജി ബാവ ഹാജിയെ 34581 വോട്ടിനു പരാജയപ്പെടുത്തി
1984 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഗുലാം മുഹമ്മദ് ബനാത്ത് വാല സാഹിബ് സി പി ഐ യുടെ കൊളാടി ഗോവിന്ദന്‍ കുട്ടിയെ 102326 വോട്ടിനു പരാജയപ്പെടുത്തി. മഞ്ചേരി മണ്ഡലത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് സിപിഎം ലെ ഇ കെ ഇമ്പിച്ചിബാവയെ 71175 വോട്ടിനു പരാജയപ്പെടുത്തി
1989 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും ഗുലാം മുഹമ്മദ് ബനാത്ത് വാല സാഹിബ് സി പി ഐ യുടെ എം രഹ്മത്തുള്ളയെ 107519 വോട്ടിനു പരാജയപ്പെടുത്തി. മഞ്ചേരി മണ്ഡലത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് സിപിഎം ലെ കെ വി സലാഹുദ്ധീനെ 70282 വോട്ടിനു പരാജയപ്പെടുത്തി.
1991 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് ഇടതുപക്ഷ സ്വതന്ത്രന്‍ വി വേണുഗോപാലിനെ 89323 വോട്ടിനു പരാജയപ്പെടുത്തി . പൊന്നാനി മണ്ഡലത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് സി പി ഐ യിലെ കട്ടിശ്ശേരിഹംസകുഞ്ഞിനെ 95706 വോട്ടിനു പരാജയപ്പെടുത്തി
1996 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് സിപിഎം ലെ സി എച് ആഷിക്കിനെ 54971 വോട്ടിനു പരാജയപ്പെടുത്തി . പൊന്നാനി മണ്ഡലത്തില്‍ ഗുലാം മുഹമ്മദ് ബനാത്ത് വാല സാഹിബ് സി പി ഐ യിലെ എം രഹ്മത്തുള്ളയെ 79295 വോട്ടിനു പരാജയപ്പെടുത്തി
1998 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് സിപിഎം ലെ കെ വി സലഹുധീനെ 106009 വോട്ടിനു പരാജയപ്പെടുത്തി. ഇവിടെ മത്സരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ എ പി അബ്ദുല്‍ വഹാബിന് 32191 വോട്ടു നേടിയിരുന്നു ..പൊന്നാനി മണ്ഡലത്തില്‍ ഗുലാം മുഹമ്മദ് ബനാത്ത് വാല സാഹിബ് സി പി ഐ യിലെ മിനുമുംതാസിനെ 104244 വോട്ടിനു പരാജയപ്പെടുത്തി .ഇവിടെ മത്സരിച്ച പി ഡി പി യുടെ പുതുമോട്ടില്‍ ഇബ്രാഹിം 35026 വോട്ടു നേടിയിരുന്നു
1999 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് സിപിഎം ലെ ഐ ടി നജീബിനെ 123411 വോട്ടിനു പരാജയപ്പെടുത്തി. പൊന്നാനി മണ്ഡലത്തില്‍ നിന്നും ഗുലാം മുഹമ്മദ് ബനാത്ത് വാല സാഹിബ് സി പി ഐ യുടെ പി പി സുനീറിനെ 129478 വോട്ടിനു പരാജയപ്പെടുത്തി
2004 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് സി പി ഐ യിലെ പി പി സുനീറിനെ 102758 വോട്ടിനു പരാജയപ്പെടുത്തി
2009 ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും ഇ അഹമദ് സാഹിബ് സിപിഎം ലെ ടി കെ ഹംസയെ 115597 വോട്ടിനു പരാജയപ്പെടുത്തി. പൊന്നാനി മണ്ഡലത്തില്‍ നിന്നും ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബ്, പി ഡി പി പിന്തുണയുള്ള ഇടതുപക്ഷ സ്വതന്ത്ര സ്വനാര്‍ത്തി ഹുസൈന്‍ രണ്ടാതാനിയെ 82684 വോട്ടിനു പരാജയപ്പെടുത്തി
കേരളനിയമസഭ വഴി രാജ്യസഭയില്‍ പോയ മുസ്ലിം ലീഗ് പ്രതിനിധികള്‍ ഇവരാണ്..
ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് (1960-1966)
ബി വി അബ്ദുല്ലക്കോയ സാഹിബ് (1967- 1998)
ഹമീദലി ഷംനാട് (1970-1979)
അബ്ദുസ്സമദ് സമദാനി (1994-2006)
കൊരമ്പയില്‍ അഹമദ്ഹാജി (1998-2003)
പി വി അബ്ദുല്‍വഹാബ് (2004-2010)
0 comments:
Post a Comment