Sunday, July 7, 2013

പി.എം.എസ്.എ.പൂക്കോയ തങ്ങള്‍

കളങ്കരഹിതമായ സ്നേഹത്തിന്റെ പ്രതീകമായിരുന്നു പി എം എസ് എ പൂക്കോയതങ്ങള്‍,. കേരളരാഷ്ട്രീയത്തില്‍ സ്നേഹ മന്ത്രം ഉറവിട്ട ഒരവര്‍ണ്ണനീയ വ്യക്തിയായിരുന്നു അദ്ദേഹം. പൊതു ജീവിതത്തില്‍ കാത്തു സുക്ഷിക്കേണ്ട മുല്യങ്ങള്‍ ഉയത്തിപ്പിടിച്ച മഹാനായ മാര്‍ഗദര്ശിയായിരുന്നു തങ്ങള്‍., ആത്മീയ ഗുരു, സമുദായ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രചാരകന്‍, അനാഥ സംരക്ഷകന്‍, സര്‍വ്വോപരി സല്‍ഗുണസമ്പന്നനും, സുസമ്മതനുമായ രാഷ്ട്രീയ നേതാവ് ഇതെല്ലാമായിരുന്നു തങ്ങള്‍. ,. 18 നുറ്റാണ്ടില്‍ ഇന്നത്തെ യമനിലെ ഹളര്‍ മൌത്തില്‍ നിന്നും കുടിയേറിയത് ആണ് തങ്ങളുടെ പൂര്‍വികര്‍. , ഇന്ത്യന്‍ സ്വാതത്ര സമരത്തിനു മുസ്ലിംകള്‍ക്ക് ആവേശവും പ്രചോതനവും നല്‍കിയതിന്റെ പേരില്‍ ബ്രിടീഷ് സര്‍ക്കാര്‍ തടവിലാക്കപ്പെട്ട സയ്യിദ് ഹുസൈന്‍ തങ്ങളുടെ പൌത്രന്‍ ആണ് പൂക്കോയ തങ്ങള്‍, വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തിനു സമീപമാണ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. സയ്യിദ് ഹുസൈന്‍ തങ്ങളുടെ സഹധര്‍മ്മിണി കണ്ണൂര്‍ അറക്കല്‍ കുടുംബത്തില്‍ നിന്നുള്ളവര്‍ ആയിരുന്നു. സയ്യിദ് ഹുസൈന്‍ തങ്ങളുടെ പുത്രന്‍ സെയ്തു മുഹമ്മദ് കോയത്തിതങ്ങളുടെ പുത്രനാണ് പൂക്കോയ തങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ട പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍, 1917 ലാണ് പൂക്കോയ തങ്ങള്‍ പാണക്കാട് ജനിച്ചത്‌. ,1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതു,ഏറെ വൈകാതെ തന്നെ അദ്ദേഹം മുസ്ലിം ലീഗില്‍ ചേര്‍ന്നു.. ഏറനാട് താലുക്ക് മുസ്ലിം ലീഗ് പ്രസിഡണ്ട്‌, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌, മലപ്പുറം ജില്ല രൂപീകരണ ശേഷം മലപ്പുറം ജില്ല പ്രസിഡന്റ്‌, 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ""ചന്ദ്രിക ""ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും അദ്ദേഹം സേവനമാനുശ്ചിട്ടുണ്ട്. 1968 മുതല്‍ എസ്.വൈ.എസ്. സ്റ്റേറ്റ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പ്രസിഡണ്ട്, സമസ്ത മുശാവറ അംഗം . പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി,തുടങ്ങിയ മത വേദികളിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദ് ആക്ഷനെ തുടര്‍ന്ന് പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ലീഗില്‍ നിന്ന് രാജി വെച്ചാല്‍ മോചനം ഉറപ്പായിരുന്നു. പക്ഷെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങളുടെ ധീരതയും ശൗര്യവും പൂക്കോയ തങ്ങള്‍ പ്രകടിപ്പിച്ച നാളുകളായിരുന്നു അത്. മുന്നിട്ടിറങ്ങിയ തീരുമാനങ്ങളില്‍ നിന്നും ഒരിക്കലും അദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നിട്ടില്ല.. ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുകയും എടുത്തവ വിജയത്തില്‍ എത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അധികാരസ്ഥാനങ്ങളിലേക്ക് ആളുകളെ നിയമിക്കുന്ന സമയത്ത് പോലും അദ്ധേഹത്തിനു തെറ്റ് പറ്റിയില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ അദ്ധേഹത്തിന്റെ പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നത്. 1975 ജൂലൈ 6ന് പാണക്കാട് വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. സര്‍വശക്തന്‍ അദ്ദേഹത്തെ വിജയികളുടെ കുട്ടത്തില്‍ ഉള്‍പ്പെടുത്തുമരാകട്ടെ .(ആമീന്‍)),)

0 comments:

Post a Comment