മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്
1922 നവംബർ 3 ന് മൈസൂരിൽ നിന്ന് ബംഗ്ലുരുവിൽ സ്ഥിരതാമസമാക്കിയ ഒരു സമ്പന്ന വ്യാപാരകുടുംബത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ജനിച്ചത്. പിതാവ് മുഹമ്മദ് സുലൈമാൻ. മാതാവ് സൈനബ് ബായ്. സുലൈമാൻ സേട്ടുവിന്റെ മാതാവ് കേരളത്തിലെ തലശ്ശേരി സ്വദേശിനിയാണ്. സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദമെടുത്ത സേട്ട് സാഹിബ് മൈസൂരിലേയും കോലാരിലേയും കോളേജുകളിൽ അദ്ധ്യാപകനായി ജോലിചെയ്തു. സർക്കാർ ജോലിക്കാർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തടയപ്പെട്ടപ്പോൾ സേട്ട് സാഹിബ് തന്റെ ഉദ്യോഗം ഉപേഷിക്കുകയാണ് ചെയ്തത്. കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിലെ മർയം ബായിയെ 1949 അഗുസ്റ്റ് 7 നു ആണ് സേട്ട് സാഹിബ് വിവാഹം കഴിച്ചത് മുസ്ലിം ലീഗ് എറണാകുളം ജില്ല പ്രസിഡന്റ് (1958- 1973) മുസ്ലിം ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് (1962- 1973) മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.. രാജ്യസഭ മെമ്പര്‍ (1960—1966) ആയിരുന്നു. നാലാം ലോകസഭ (1967) മുതല്‍ പത്താം ലോകസഭ (1991) വരെ തുടര്‍ച്ചയായ ഏഴു തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. അവസാന കാലത്ത് മുസ്ലിം ലീഗ് പ്രസ്ഥാനം വിട്ടു പോയെങ്കിലും മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ മനസ്സില്‍ സ്ഥാനം നേടിയ വ്യക്തി ആയിരുന്നു അദ്ദേഹം.. അവരെന്നും സ്നേഹപൂര്‍വ്വം ആദരപൂര്‍വ്വം “” മെഹബൂബെ മില്ലത്ത്””” എന്നാണു വിളിച്ചിരുന്നത്. 2005 ഏപ്രില്‍ 27 നു തന്റെ 83 മത്തെ വയസ്സില്‍ ആണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. സര്‍വ ശക്തനായ അല്ലാഹു അദ്ധേഹത്തെ വിജയികളുടെ കുട്ടത്തില്‍ ഉള്‍പ്പെടുതുമാരാകട്ടെ (ആമീന്‍) )
0 comments:
Post a Comment