Friday, July 5, 2013

കൊണ്ഗ്രെസ് കാര്‍ക്ക് സ്നേഹം പൂര്‍വ്വം




കേരളം സ്വീകരിച്ച ഒരു രാഷ്ട്രീയ ബന്ധം ആണ് കൊണ്ഗ്രെസും മുസ്ലിം ലീഗും തമ്മിലുള്ളത്..ചെറിയ അസ്വരസങ്ങള്‍ ഉണ്ടായിട്ടുടെങ്കിലും അതിന്റെ കരുത്തു അപാരം തന്നെയാണ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ നടക്കുന്ന ചില പ്രശഞങ്ങള്‍ ഉണ്ടാക്കുന്നത്‌ ആരുടെയോ ആചാരം വാങ്ങിയ ചിലരുടെ കളികള്‍ മാത്രമാണ് .ഇവിടെ ഫൈസ് ബുക്കില്‍ കിടന്നു..കൊണ്ഗ്രെസ് ഇല്ലെങ്കില്‍ ലീഗ് ഇല്ലെന്ന തരത്തില്‍ കമന്റുകള്‍ ഇടുന്ന കൊണ്ഗ്രെസുകാര്‍ ചരിത്രം മറക്കരുത്. കൊണ്ഗ്രെസും മുസ്ലിം ലീഗ് രണ്ടു പക്ഷത് നിന്നും ശക്തമായി മത്സരിച്ചത് 1967 ല്‍ ആണല്ലോ..അന്നത്തെ ചരിത്രം കൊണ്ഗ്രെസുകാര്‍ക്ക് ഒര്മയിലെങ്കില്‍ പറഞ്ഞു തരാം. 124 സീറ്റില്‍ നടന്ന മത്സരത്തില്‍ കൊണ്ഗ്രെസും ലീഗും നേര്‍ക്ക്‌ നേരെ മത്സരിച്ചത് പതിനഞ്ചു സീറ്റില്‍ ആയിരുന്നു.അതില്‍ പതിനാലു സീറ്റിലും (കണ്ണൂര്‍.,കോഴിക്കോട്.2തിരുരങ്ങാടിതാനൂര്‍, തിരൂര്‍, കുറ്റിപ്പുറം ,കൊണ്ടോട്ടി,മലപ്പുറംമഞ്ചേരിപൊന്നാനിമങ്കടഗുരുവായൂര്‍, മട്ടാഞ്ചേരികഴക്കുട്ടം)കോണ്ഗ്രെസിനെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുത്തി. കാസര്‍ക്കോട് സീറ്റില്‍ മുസ്ലിം ലീഗ് 95 വോട്ടിനു പരാജയപ്പെട്ടു. കാസര്‍ക്കോട് കുടാതെ 20 സീറ്റില്‍ കൊണ്ഗ്രെസ് മുന്നാം സ്ഥാനത് ആയിരുന്നു...കെ കരുണാകരന്റെ നേത്രത്തില്‍ കൊണ്ഗ്രെസ് ജയിച്ചത്‌. 9 ഒമ്പത് സീറ്റില്‍ (മണലൂര്‍.,ചാലക്കുടി,മാള,പരൂര്‍,എറണാകുളം.ദേവികുള. നെയ്യാറ്റിന്‍കര.പാറശാല. കല്ലുപ്പറ),ആയിരുന്നു ഇതില്‍ നിന്നും മനസ്സിലാവുമല്ലോ ലീഗ് ഇല്ലെങ്കില്‍ കൊണ്ഗ്രെസിന്റെ അവസ്ഥ.
ഇന്ദിരാഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ത്തിയ വി വി ഗിരിയെ പോലും പരാജയപ്പെടുത്താനും നീലംസജ്ജീവറെഡിയെ പരാജയപ്പെടുത്താനും നോക്കിയവര്‍ ആണ് കൊണ്ഗ്രെസിലെ ചില ആളുകള്‍. കേരള ഗവര്‍ണര്‍ സ്ഥാനം വഹിച്ചിരുന്ന ഗിരി ഇന്ത്യന്‍ രാഷ്ട്രപതി ആയതു മുസ്ലിം ലീഗ് പിന്തുണച്ചത്‌ കൊണ്ട് മാത്രമാണെന്ന് രാഷ്ട്രീയം അറിയുന്ന ആളുകള്‍ക്ക് അറിയാം. അന്ന് വി വി ഗിരി പരാജയപ്പെട്ടിരുന്നു എങ്കില്‍ നമ്മുടെ പണ്ടേ വര്‍ഗീയ കക്ഷികളുടെ കൈകളില്‍ അമരുമായിരുന്നു. അന്നത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പറ്റെന്‍ എടുത്തു വായിക്കാന്‍ കൊണ്ഗ്രെസിലെ ലീഗ് വിരുധര്‍ക്ക് കനിവുണ്ടാകണം.കൊണ്ഗ്രെസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആന്റണിയും കുട്ടരും കംമുനിസ്ടുകാരും ആയി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കേരളത്തിലെ കൊണ്ഗ്രെസ് പാര്‍ട്ടിക്ക് തണലായി നിന്നത് മുസ്ലിം ലീഗ് ആണെന്ന് കരുണാകരനെ പോലുള്ള പഴയ കാല നേതാക്കള്‍ പലപ്പോഴും പറഞ്ഞത് ഇപ്പോളത്തെ കുട്ടികുരങ്ങമാര്‍ക്ക് അറിയില്ലല്ലോ. ഐക്യമുന്നണി നിലനില്‍ക്കാന്‍ എന്നും ത്യാഗം സഹിച്ച പാര്‍ട്ടി ആണ് മുസ്ലിം ലീഗ്. അത് തുടരുക തന്നെ ചെയ്യും. കൊണ്ഗ്രെസിലെ ചില ആളുകള്‍ക്ക് ഇന്നും സ്നേഹം പണ്ട് ആന്റണി കാണിച്ചത് പോലെ കമ്മുണിസ്റ്റു സ്നേഹം ആണ്. ഐക്യമുന്നണിയെ ആദ്യ കാലങ്ങളില്‍ നയിച്ചത് കൊണ്ഗ്രെസ് അല്ലായിരുന്നു 1969 മുതല്‍ 1977 വരെ സി പി ഐ ആണ് ഐക്യമുന്നണിയെ നയിച്ചിരുന്നത്. അന്നെല്ലാം വലിഞ്ഞു കയറി വന്നവര്‍ ആണ് കൊണ്ഗ്രെസ് , അച്ചുതമേനോനും ബാഫക്കി തങ്ങളും ഉണ്ടാക്കിയ മുന്നണി ആണ് ഇതെന്ന് സിംഹ വാലന്‍ കുരങ്ങന്മാര്‍ പടിച്ചതാല്‍ അവര്‍ക്ക് അത്രയും നന്ന്
സാമുദായിക സന്തുലാവസ്ഥ എന്ന വിഷയം കേരളത്തില്‍ വളര്‍ത്തി കൊണ്ട് വന്നത് കൊണ്ഗ്രെസിന്റെ മൌന അനുവാതതോടെ ആണല്ലോ. സത്യത്തില്‍ കൊണ്ഗ്രെസ് അത് പാലിച്ചിട്ടുണ്ടോ? കേരളത്തില്‍ നിന്നും കൊണ്ഗ്രെസിനു എത്ര കേന്ദ്രമന്ത്രിമാര്‍ ഉണ്ട്. മുസ്ലിം മത വിഭാഗത്തില്‍ നിന്നും ഏതെങ്കിലും ഒരാളെ ആ സ്ഥാനത്തേക്ക് കൊണ്ഗ്രെസ് പരിഗനിചിട്ടുണ്ടോ? ഇന്ന് കൊണ്ഗ്രെസ് അകപ്പെട്ട എല്ലാ പ്രശങ്ങള്‍ക്കും കാരണം അന്ന് മന്ത്രി സ്ഥാനം മുസ്ലിം ലീഗ് രാഷ്ട്രീയമായി ആവശ്യപ്പെട്ടപ്പോള്‍ അതില്‍ മതം കലര്‍ത്തിയ ചിലര്‍ ആണ്. അവരെ അന്ന് നിലക്ക് നിര്‍ത്തി എങ്കില്‍ ഇന്ന് ഈ തമ്മിലടി ഉണ്ടാകുമായിരുന്നില്ല. വൈകി ഉണ്ടാകുന്ന ബുദ്ധി കൊണ്ടാണ് കൊണ്ഗ്രെസ് പാര്‍ട്ടി ഉപ്പു വെച്ച കലം പോലെ അലിഞ്ഞു തീരുന്നത്.
എല്ലാ മുന്നണി മര്യതയും വെച്ച് കൊണ്ട് തന്നെ പറയട്ടെ..മലര്‍ന്നു കിടന്നു മുകളിലോട്ടു തുപ്പുന്ന രീതി നിങ്ങള്‍ അവസാനിപ്പിക്കണം.കെ പി സി സി പ്രേസിടെന്റിനും കൊണ്ഗ്രെസ് പാര്‍ലിമെന്റി പാര്‍ട്ടി ലീടര്‍ക്കും കരങ്ങള്‍ക്ക് ശക്തി പകരുക..അവരുംയാണ് മുസ്ലിം ലീഗിന് മുന്നണി കാര്യങ്ങള്‍ പറയാന്‍ ഉള്ളത്/ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസിന്റെ ആശയങ്ങളും നയങ്ങളും ആണ് മുസ്ലിം ലീഗ് നോക്കാറുള്ളത്...

0 comments:

Post a Comment