Friday, July 5, 2013

സിപിഎം നീക്കം എങ്ങോട്ട് ........?

മുസ്ലികളെ മാത്രമായി ഉള്‍ക്കൊള്ളിച്ചു സിപിഎം രൂപീകരിച്ച മുസ്ലിം  ട്രസ്റ്റ്കള്‍  കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .. മുസ്ലിം ലീഗ് ചെയ്യുന്നത് മുസ്ലിം സ്നേഹം മാത്രമാണെന്ന് പറഞ്ഞു അലമുറയിടുന്ന സിപിഎം തന്നെയാണ് മുസ്ലിംകളെ മാത്രമായി ഉള്‍ക്കൊള്ളിച്ചു ട്രെസ്ടുകള്‍ ഉണ്ടാക്കിയത്.
 തളിപ്പറമ്പിലെ കരുണ ചാരിറ്റബിള്‍ സൊസൈറ്റിതലശേരി ഒ വി അബ്ദുള്ള മെമ്മോറിയല്‍ ട്രസ്റ്റ്കണ്ണൂരിലെ എന്‍ അബ്ദുള്ള മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍, പാനൂരിലെ പ്രഫ. എ പി അബ്ദുള്‍ഖാദര്‍ കള്‍ച്ചറല്‍ സെന്റര്‍, കൂത്തുപറമ്പിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കള്‍ച്ചറല്‍ സെന്റര്‍, മട്ടന്നൂരിലെ കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകട്രസ്റ്റ്പെരളശേരിയിലെ വൈക്കം മുഹമ്മദ് ബഷീര്‍ ട്രസ്റ്റ്പിണറായിയിലെ അബുമാസ്റ്റര്‍ ട്രസ്റ്റ്പാപ്പിനിശേരിയിലെ അബ്ദുറഹിമാന്‍ സ്മാരകട്രസ്റ്റ്ചക്കരക്കല്ലിലെ വൈക്കം മുഹമ്മദ് ബഷീര്‍ കള്‍ച്ചറല്‍ സെന്റര്‍, പഴയങ്ങാടിയിലെ മുഹമ്മദ് അബ്ദുള്‍റഹിമാന്‍ സാഹിബ് കള്‍ച്ചറല്‍ സെന്റര്‍, പെരിങ്ങോത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്ഇരിട്ടി പി വി കുഞ്ഞൂട്ടിയാലി സ്മാരകട്രസ്റ്റ്പയ്യന്നൂരിലെ കുഞ്ഞാലിമരയ്ക്കാര്‍ സ്മാരക കള്‍ച്ചറല്‍ട്രസ്റ്റ്ശ്രീകണ്ഠപുരം പള്ളിക്കുട്ടി സ്മാരക ട്രസ്റ്റ് എന്നീ പേരുകളില്‍ ആണ് ട്രസ്റ്റ്കള്‍ ഉണ്ടാക്കിയത്.
സിപിഎം പാര്‍ട്ടിയില്‍ മുസ്ലിം നാമാദാരികളെ കിട്ടാത്തത് കൊണ്ടുള്ള ഒരു.നാടകം മാത്രമായെ ഇതിനെ കാണാന്‍ സാധിക്കുള്ളൂ. അല്ലെങ്കില്‍ മുസ്ലിം ലീഗിനെതിരെ ആരോപണം ഉന്നയിക്കുകയും അത് തന്നെ ചെയ്യാന്‍ സിപിഎം തയ്യാറായതും സിപിഎം നയം എവിടെയെത്തി എന്നുള്ളതിന്റെ തെളിവ് മാത്രമാണ്. മതെതരത്തെ കുറിച്ച് വചാലമാകുന്ന സിപിഎം ഇപ്പോള്‍ മതേതരം പറയുന്നത് അവസാനിപ്പിച്ചു കഴിഞ്ഞു . 

0 comments:

Post a Comment