
കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട മുന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ് മുസ്ലിം ലീഗ്. കേരളത്തില്‍ മുസ്ലിം ലീഗ് ഉള്‍പ്പെട്ട മുന്നണികല്‍ നിരവധി തവണ അധികാരത്തില്‍ വരികയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും കേരളം ഭരിച്ചത് ആരും മറന്നിട്ടില്ല. വര്‍ഷങ്ങള്‍ നിരവധിയായി നിരവധി വര്‍ഷങ്ങള്‍ ആയി ഇ അഹമദ് സാഹിബും ഉണ്ട്. കെ എം സീതി സാഹിബിന്റെ ബുദ്ധിപരമായ നീക്കങ്ങളാണ് മുസ്ലിം ലീഗിന്റെ ഈ ഉന്നതിക്ക് കാരണം.
1952 ലെ നിയമ സഭ തിരെഞ്ഞെടുപ്പ് സമയത്ത് എസ കെ പാട്ടീല്‍ എന്ന കൊണ്ഗ്രെസ് രാഷ്ട്രീയത്തിലെ തന്ത്രന്ജന്‍ കെ എം സീതി സാഹിബും ആയി കേരളത്തില്‍ ഒരു കുടിക്കാഴ്ച നടത്തി. കൊണ്ഗ്രെസ് പാര്‍ട്ടി മുസ്ലിം ലീഗിനെ നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ച ഒരു കാലഘട്ടം ആയിരുന്നല്ലോ അത്. എസ കെ പാട്ടീല്‍ സീതി സാഹിബിനോട് പറഞ്ഞു." മുസ്ലിം ലീഗുമായി കേരളത്തിലെ കൊണ്ഗ്രെസിനു ഒരു പ്രശനവും ഇല്ല. അത് കൊണ്ട് നമ്മുക്ക് ഒന്നിച്ചു ചേര്‍ന്ന് മത്സരിക്കാം. മുസ്ലിം ലീഗ് എന്ന പേരുള്ള പാര്‍ട്ടിയുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. സ്വതന്ത്രന്‍ മാരായി നിങ്ങള്‍ മത്സരിക്കുകയാണെങ്കില്‍ ആകെയുള്ള 120 സീറ്റില്‍ 20 സീറ്റ് നിങ്ങള്ക്ക് തരാം" എസ കെ പാട്ടീലിന്റെ ഈ വാക്കിനു മുസ്ലിം ലീഗ് നേതാവ് സീതി സാഹിബ് കൊടുത്ത മറുപടി ഇതായിരുന്നു"" ഞങ്ങള്‍ക്ക് 20 സീറ്റൊന്നും വേണ്ട ഏഴു എണ്ണം മതി. ആ ഏഴു സീറ്റിലും ഞങ്ങളുടെ പാര്‍ട്ടിയുടെ പേരില്‍ തന്നെ മത്സരിക്കും" , ഈ വിഷയത്തില്‍ സീതി സാഹിബ് ബാഫക്കി തങ്ങളോടു പറഞ്ഞത് ഇതാണ് " സമയത്തിന്റെ ആവശ്യമേ ഉള്ളൂ. നമ്മുക്ക് അംഗീകാരം താനേ വന്നു കൊള്ളും""
1952 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കുകയും കെ എം സീതി സാഹിബ്, കൊട്ടാല്‍ ഉപ്പി സാഹിബ്, മുഹമ്മദ് ഷാഫി, ചാക്കീരി അഹമദ് കുട്ടി, എം ചടയന്‍ എന്നീ അഞ്ചു പേര്‍ വിജയിക്കുകയും കൊണ്ഗ്രെസിനു ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ മുസ്ലിം ലീഗ് പിന്തുണ ആവശ്യമായി വരികയും അവസാനം മുസ്ലിം ലീഗ് പിന്തുണയോടെ രാജാജി മന്ത്രി സഭ രൂപീകരിച്ചതും ചരിത്രം ആണ്.
അന്ന് സീതി സാഹിബ് ബാഫക്കി തങ്ങളോടു പറഞ്ഞ പോലെ സമയങ്ങള്‍ കഴിഞ്ഞു. ആരൊക്കെയാണ് മുസ്ലിം ലീഗ് തകരണം എന്നാഗ്രഹിച്ചത് അവരെല്ലാം മുസ്ലിം ലീഗിന് അന്ഗീകാരവും ആയി പിന്തുണയും ആയി വരുന്ന കാലമാണിത്. മഹാനായ കെ എം സീതി സാഹിബിന്റെ വാക്കുകള്‍ എത്ര വാസ്തവമാണെന്ന് കാലം നമ്മുക്ക് മുന്നില്‍ തെളിയിച്ചിരിക്കുകയാണ്.
0 comments:
Post a Comment