താലിബാന്‍ മോഡല്‍ തീവ്രവാദം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എന്‍ ഡി എഫിനെ ഇല്ലായ്മ ചെയ്യേണ്ടത് മതേതര രാജ്യത്തിന്റെ അനിവാര്യതയായിരിക്കുന്നു.. ആര്‍ എസ എസ നെ കേരളത്തിന്റെ മണ്ണില്‍ നിന്നും ഹൈന്ദവ മത വിശ്വാസികള്‍ നിഷ്കാനുസരണം ചെയ്തത് പോലെ എന്‍ ഡി എഫ് നെ എതിര്‍ക്കേണ്ടതും നശിപ്പിക്കെണ്ടതും മുസ്ലിം മതവിശ്വാസികളുടെ അനിവാര്യതയില്‍ തന്നെയാണെന്നയാണ് . വ്യത്യസ്ത മതവിശ്വാസത്തില്‍ വിശ്വസിക്കുംബോലും ഒരമ്മ പെറ്റ മക്കളെ പോലെ സഹോദരന്മാരായി ജീവിച്ചവരാന് നമ്മള്‍. അതിനിടയില്‍ നുഴഞ്ഞു കയറി തമ്മില്‍ തല്ലെണ്ടവര്‍ ആണ് നമ്മളെന്നു വരുത്തി തീര്‍ക്കാന്‍ പണ്ട് ആര്‍ എസ എസ ചെയ്തത് പോലെ ഇന്ന് എന്‍ ഡി എഫും ശ്രമിക്കുന്നു. യുവാക്കളെ മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് സ്വാധീനിക്കുകയും, വഴിതെറ്റിച്ച് തീവ്രവാദസംഘത്തിലെത്തിയ്ക്കുകയും ചെയ്യുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായി എന്‍ ഡി എഫ് പ്രവര്‍ത്തിയ്ക്കുന്നതും പരസ്യമായ കാര്യമാണ്. മാതാപിതാക്കള്‍ക്കുപോലും സ്വന്തംമക്കളെ തള്ളിപ്പറയേണ്ടിവരുന്ന അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്. രാജ്യത്തിന്റെ നിയമത്തില്‍ പോലും വിശ്വാസം ഇല്ലാത്തവര്‍ ആണ് ഇവര്‍. തെറ്റ് ചെയ്തവനെ സ്വയം ശിക്ഷ വിധിച്ചു നടപ്പാക്കുന്ന പ്രാകൃത രൂപം ആണ് ഇന്ന് അവര്‍ അവലംബിച്ചിരിക്കുന്നത്. നാല്‍പ്പതു ദിവസം സുബഹി നമസ്ക്കാരം സമയം തെറ്റാതെ നമസ്ക്കരിക്കണം എന്നാല്‍ മാത്രമേ പാര്‍ട്ടിയില്‍ അന്ഗത്തം ഉണ്ടാകുള്ളൂ എന്ന് പറഞ്ഞ മുസ്ലിം മതത്തിലെ യുവക്കാലെ കയ്യിലെടുത്തു ഇന്ന് നടത്തുന്നത് മതവിരുധമായ കാര്യങ്ങള്‍ മാത്രമാണ്. ഒരു യഥാര്‍ത്ഥ മത വിശ്വാസിക്ക് ഒരിക്കലും വര്‍ഗീയവാദി ആകാനോ തീവ്രവാദി അകാണോ സാധ്യമല്ല . വിശ്വാസികള്‍ ആണെന്ന് പറഞ്ഞു വിശ്വാസികളെ തീവ്രവാദത്തിലേക്ക് നടത്തിക്കുകയും നാടിനും നാട്ടാര്‍ക്കും കുടുംബത്തിനും പേര് ദോഷം ഉണ്ടാക്കുകയും ചെയ്യുന്ന ഇവരെ നമ്മുടെ നാടുകളില്‍ നിന്നും ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തികള്‍ക്ക് മതവിശ്വാസികളും മതേതര വിശ്വാസികളും ഒന്നിക്കേണ്ട കാലമാണിത്.. എന്‍ ഡി എഫ് നെയും അനുബന്ധഘടകങ്ങളെയും ഇല്ലായ്മ ചെയ്തു സമാധാന അന്തരീക്ഷം വീണ്ടെടുക്കാന്‍ നമ്മുക്ക് ഒന്നിക്കാം.
Friday, July 5, 2013
Subscribe to:
Post Comments (Atom)
0 comments:
Post a Comment