Wednesday, July 31, 2013

സി എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ മന്ത്രിസഭ


സി എച്ച് മുഹമ്മദ്‌ കോയ സാഹിബ് നയിച്ച മന്ത്രി സഭയിലെ അംഗങ്ങളെ പരിജയപ്പെടാം..............കമ്മുണിസ്റ്റ്‌കാരും കൊണ്ഗ്രെസ്സ്കാരും ഇല്ലാത്ത കേരളത്തിലെ ഏക മന്ത്രിസഭ ആയിരുന്നു അത്..........പിന്തുണയുമായി കൊണ്ഗ്രെസ് പാര്ട്ടി ഉണ്ടായിരുന്നു എങ്കിലും മന്ത്രിസഭയിൽ ഇല്ലായിരുന്നു...
1..എന്‍, കെ. ബാലകൃഷ്ണന്‍ .... ഉദുമയില്‍ നിന്നും പി എസ പി ടിക്കറ്റില്‍ ആണ് നിയമസഭയില്‍ എത്തിയത്. കണ്ണൂര്‍ ജില്ല ബാങ്ക് പ്രസിഡന്റ്‌, പി എസ പി കണ്ണൂര്‍ ജില്ല സെക്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു .മുന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.
2. എന്‍ ഭാസ്ക്കരന്‍ നായര്‍...,.. മാവേലിക്കരയില്‍ നിന്നും എന്‍ ഡി പി സ്ഥാനാര്‍ഥി ആയാണ് നിയമസഭ അംഗം ആയതു..രണ്ടു നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ കൌണ്‍സിലര്‍, തിരുവതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ്‌, എന്‍ എസ എസ ട്രെഷരര്‍ തുടങ്ങിയ സ്ഥാനം വഹിരുന്നു
3. നീലലോഹിതദാസന്‍ നാടാര്‍...,...കോവളത് നിന്നും നിന്നും ആണ് നിയസഭയിലേക്ക് വിജയിച്ചത് .നിരവധി തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്, AICC മെമ്പര്‍, ജനതാദള്‍ സംസ്ഥാന സെക്ടറി ജെനറല്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്
4. കെ ജെ. ചാക്കോ. . ചങ്ങനാശ്ശേരിയില്‍ നിന്ന് കേരള കൊണ്ഗ്രെസ് സ്ഥാന്ര്‍ത്തി ആയാണ് വിജയിച്ചത്. രണ്ടു തവണ നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുന്സിപാലിറ്റി ചെയര്‍മാന്‍ ആയിരുന്നു
5. പ്രഫസര്‍ കെ എ മാത്യു. റാന്നിയില്‍ നിന്നും കേരള കൊണ്ഗ്രെസ് സ്ഥാനാര്‍ഥി ആയാണ് വിജയിച്ചത്. രണ്ടു നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. അലിഗര്‍ യുനിവേര്‍സിറ്റി ബാസ്ക്കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ,റാന്നി സെന്റ്‌ തോമസ്‌ കോളേജ് പ്രിസിപ്പാള്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്

0 comments:

Post a Comment