
പലരും പല തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. ബനാതവാല എന്ന മഹാരാഷ്ട്ര ക്കാരന്‍ വിജയം തുടങ്ങിയത് മഹാരാഷ്ട്രയില്‍ നിന്നാണ് എങ്കിലും അദ്ധേഹത്തെ മലയാളക്കര ഏറ്റെടുത്തത് കാണണമെങ്കില്‍ അദ്ദേഹത്തിന് ലഭിച്ച ഭൂരിപക്ഷം എടുത്തു പരിശോധിച്ചാല്‍ മതി. സിപിഎം, കേരളകൊണ്ഗ്രെസ് (എം) അഖിലേന്ത്യാലീഗ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയില്‍ ആന്റണിയുടെ നേത്രതത്തില്‍ ഉള്ള കൊണ്ഗ്രെസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ആയി ആര്യാടന്‍ മുഹമ്മദ് മത്സരിച്ചപ്പോള്‍ മാത്രമാണ് ഭൂരിപക്ഷം അല്പം കുറഞ്ഞത്.. അതും അരലക്ഷത്തിനു മുകളില്‍ ആയിരുന്നു. ബോംബെവാല ആയ അദ്ധേഹത്തെ പൊന്നാനിക്കാര്‍ പൊന്നാനിവാല ആയിട്ടാണ് കണ്ടിരുന്നത്.
ബോംബെ കോര്‍പറേഷനിലേക്ക് 1967 ല്‍ ആയിരുന്നു ആദ്യമായി ബനാതവാല സാഹിബ് ആദ്യമായി വിജയിച്ചത്.... 1972 ലും വിജയം ആവര്‍ത്തിച്ചു.. 1972 ല്‍ നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമര്‍ഖാദി മണ്ഡലത്തില്‍ നിന്നും കൊണ്ഗ്രെസിന്റെ മിയ അഹമദ് ലത്തീഫിനെ 6017 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 1977 മുതല്‍ ആണ് അദ്ദേഹം ലോക്സഭയിലേക്കു മത്സരിച്ചു തുടങ്ങിയത്. എല്ലാ മത്സരവും പൊന്നാനി മണ്ഡലത്തില്‍ നിന്നാണ്. 1977 ല്‍ വിമതലീഗിലെ കെ മൊയ്തീന്‍ കുട്ടിഹാജി എന്നാ ബാവ ഹാജിയെ 117346 വോട്ടിനു പരാജയപ്പെടുത്തി. 1980 ല്‍ കൊണ്ഗ്രെസ് (യു)വിന്റെ ആര്യാടന്‍ മുഹമ്മദിനെ 50863 വോട്ടിനു പരാജയപ്പെടുത്തി. 1984 ല്‍ സി പി ഐ യിലെ കൊളാടി ഗോവിന്ദന്‍കുട്ടിയെ 102326 വോട്ടിനു പരാജയപ്പെടുത്തി. 1989 ല്‍ സി പി ഐ യിലെ എം രഹ്മത്തുല്ലയെ 107519 വോട്ടിനു പരാജയപ്പെടുത്തി. 1996 ല്‍ സി പി ഐ യിലെ രഹ്മത്തുല്ലയെ 79295 വോട്ടിനു പരാജയപ്പെടുത്തി. 1998 ല്‍ സി പി ഐ യിലെ മിനുമുംതാസിനെ 104244 വോട്ടിനു പരാജയപ്പെടുത്തി. 1999 ല്‍ സി പി ഐ യുടെ പി പി സുനീറിനെ 102758 വോട്ടിനു പരാജയപ്പെടുത്തി.
0 comments:
Post a Comment