കേരള മുസ്ലീംങ്ങളുടെ നവോത്ഥാന നായകനും ധീഷ്ണാ ശാലിയുമായിരുന്ന കെ.എം. സീതി സാഹിബ് കൊടുങ്ങല്ലൂരിലെ പുരാതനമായൊരു തറവാട്ടില്‍ സീതി മുഹമ്മദ് സാഹിബിന്റെയും ബീഗം ഫാത്തിമയുടേയും മകനായി 1899 ല്‍ ജനിച്ചു. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇന്റർ മീഡിയറ്റ് കോഴ്സും മികച്ച രീതിയിൽ പൂർത്തിയാക്കി. പിന്നീട് ബി.എയും ബി.എല്ലും കരസ്ഥമാക്കി. നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം 1927 ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. നിയമരംഗത്ത് മികവുകാട്ടിയ അദ്ദേഹം എറണാംകുളത്തും തലശ്ശേരിയിലും വക്കീലായി ജോലിചെയ്തു
1934-ൽ തലശ്ശേരിയിൽ തുടക്കമിട്ട ചന്ദ്രിക പത്രം തുടങ്ങുന്നതിലും മുന്നോട്ടുള്ള പ്രയാണത്തിലും ഏറെ പങ്കു വഹിച്ചിരുന്നു
മുസ്ലിം ലീഗ് ജനറല്‍ സെക്ടരി ആയിരുന്നു...
മുസ്ലിം വിദ്യഭ്യാസ കാര്യത്തില്‍ ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്
1928-ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
മദ്രാസ് നിയമസഭ അംഗം ആയിരുന്നു (1946 മുതല്‍ 1956 വരെ )
രണ്ടാം കേരള നിയമ സഭയുടെ സ്പീക്കര്‍ ആയിരുന്നു (1960 മാര്‍ച്ച് 12 മുതല്‍ മരണം വരെ )
രണ്ടാം നിയമ സഭയിലേക്ക് (1960) കുറ്റിപ്പുറത്ത് നിന്നും സി പി ഐ യിലെ തോരക്കാദ് കുഞ്ഞികൃഷ്ണനെ 6643 വോട്ടിനു പരാജയപ്പെടുത്തി
മരണം...1961 ഏപ്രില്‍ 17
0 comments:
Post a Comment