Friday, July 5, 2013

ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗിന്റെ ആദ്യ കമ്മറ്റി

 വിഭജനത്തിന്റെ അടുത്ത നാളുകളില്‍ മുസ്ലിം ലീഗുകാരെയും മുസ്ലിം സമുദായത്തെയും  സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഭാരത്തിലെ ചില ആളുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരു നായകന്‍ ഇല്ലാത്ത അവസ്ഥ  ഉണ്ടായത് കൊണ്ട് തന്നെയാണ് അങ്ങിനെ സംഭവിച്ചത്. സത്താര്‍ സേട്ട് വിനെ പോലുള്ള ആളുകള്‍ രാജ്യം വിട്ടു പോയപ്പോള്‍ ഒരത്താണി ഇല്ലാത്ത അവസ്ഥ ആണ് ഉണ്ടായത്. അവിടെയാണ് ഇസ്മയില്‍ സാഹിബ് മുസ്ലിം ലീഗിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു തുടങ്ങുന്നത്. പല പ്രതിസന്തി ഘട്ടങ്ങളെയും അതിജീവിച്ചു രാജാജി ഹാളില്‍ അന്നത്തെ നേതാക്കള്‍ ഒത്തു കൂടി. 51 പേര്‍ മാത്രം പങ്കെടുത്ത ആ യോഗത്തില്‍ പോലും മുസ്ലിം ലീഗ് ഇനി ആവശ്യമില്ലെന്ന് പറയാന്‍ 14 പേര്‍ തയ്യാറായിരുന്നു. കേരളത്തില്‍ നിന്നും പങ്കെടുത്ത പി പി ഹസ്സന്‍ കോയ ഇനി മുസ്ലിം ലീഗ് ആവശ്യമില്ലെന്ന
വാതക്കാരന്‍ ആയിരുന്നു മലയാളിയായ പി കെ മോയിതീന്‍ കുട്ടി സാഹിബ് അവതരിപ്പിച്ച മുസ്ലിം ലീഗ് നിലനില്‍ക്കണം എന്ന പ്രമേയം 37 പേരുടെ പിന്തുണയോടെ പസ്സവുകയാണ് ചെയ്തത്. (അതെ മോയിതീന്‍ കുട്ടി സാഹിബ് മുസ്ലിം ലീഗിനെ ഉപേഷിച്ച് കൊണ്ഗ്രെസ് പാര്‍ട്ടിയില്‍ ചേരുകയും കെ പി സി സി പ്രസിഡന്റ്‌ ആവുകയും ചെയ്തത് മറ്റൊരു ചരിത്രമാണ്)
..ഖയിതെമില്ലത്തിന്റെ കൂടെ മുസ്ലിം ലീഗ് നില നില്‍ക്കണം എന്ന് പറയുന്നതില്‍ മലയാളികള്‍ ആയ കെ എം സീതി സാഹിബും ബടെക്കണ്ടി പോക്കര്‍ സാഹിബും കോട്ടാല്‍ ഉപ്പി സാഹിബും വിജയിച്ചു. അങ്ങിനെയാണ് മുസ്ലിം ലീഗിന്റെ പിറവി. ആദ്യത്തെ പ്രസിഡന്റ്‌ ഖയിതെമില്ലത്ത് മുഹമ്മദ്‌ ഇസ്മയില്‍ സാഹിബും(തമിള്‍ നാട്) സെക്ടരി മഹബൂബ് അലിഖാനും (വിജയവാഡ)ട്രെഷരാര്‍ ഹസ്സനലി ഇബ്രാഹിമും (മഹാരാഷ്ട്ര) ആയിരുന്നു.

0 comments:

Post a Comment