1890 നു തലശേരിയിലെ ബാടെക്കണ്ടിയില്‍ ആയിരുന്നു ജനനം. മദ്രാസ് ഹൈക്കോടതിയിലെ തിരക്കേറിയ അഭിഭാഷകന്‍ ആയിരുന്നു. മുസ്ലിം സമുദായത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി ഏറെ സേവനം ചെയ്ത വ്യക്തി ആയിരുന്നു അദ്ദേഹം,. തെന്നിന്ത്യയിലെ മുസ്ലിംകളുടെ വിദ്യഭ്യാസ സാമുഹിക പുരോഗതിക്കായി രൂപീകരിച്ച സൌത്ത് ഇന്ത്യ മുസ്ലിം എടുക്കെഷനാല്‍ സൊസൈറ്റി , കേരള മുസ്ലിം എടുക്കെഷനാല്‍ അസോസിയേഷന്‍ എന്നിവയുടെ സര്‍വവും പോക്കര്‍ സാഹിബ് ആയിരുന്നു. മുസ്ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിലും അദ്ദേഹം വ്യക്തി മുദ്രപതിപ്പിച്ചിരുന്നു. ജവര്‍ലാല്‍നെഹ്‌റു സര്‍ക്കാരിന്റെ പ്രത്യേക വിവാഹ നിയമത്തിലെ വ്യവസ്ഥകള്‍ ഇന്ത്യയിലെ കോടിക്കണക്കിനായ മുസ്ലിം സമുദായത്തിന് എതിരാകാതെ വന്നത് മലബാറിലെ ഈ മാപ്പിള തൊപ്പിക്കാരന്റെ ശബ്തത്തിന്റെ ഫലം തന്നെയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെയും സ്വതന്ത്രഇന്ത്യയിലെയും സര്‍ക്കാര്‍ ഏറെ ശ്രദ്ധിച്ചിരുന്നു പോക്കര്‍ സാഹിബിന്റെ വാക്കുകള്‍. ., 1919 ല്‍ മേണ്ടെഗു പ്രഭുവിന്റെ അടുത്ത് നിവേധനവുമായി പോയത് മുസ്ലിംകള്‍ക്ക് മത്സരിക്കാന്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ എന്ന് പറയാന്‍ ആയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനും തന്നാല്‍ കഴിയുന്ന സേവനം അദ്ദേഹം അര്‍പ്പിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിനു ശേഷം അവശത അനുഭവിക്കുന്നവരെ സഹായിക്കാന്‍ അദ്ദേഹം മദ്രാസില്‍ രൂപീകരിച്ച മാപ്പിള അമിലിയരേശന്‍ എന്ന സങ്കടന അന്നത്തെ രണ്ടു ലക്ഷം രൂപയോളം പിരിച്ചെടുത്തു കലാപത്തില്‍ മരിച്ചവരുടെ നിരാലംബരായ ആശ്രിതര്‍ക്ക് സഹായമായി നല്‍കിയിരുന്നു. 1951 ലെ ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും മത്സരിച്ച പോക്കര്‍ സാഹിബ് കൊണ്ഗ്രെസിന്റെ ടി വി ചാത്തുകുട്ടി നായരെ 16976 വോട്ടിനും 1957 ല്‍ നടന്ന രണ്ടാം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കൊണ്ഗ്രെസിന്റെ തന്നെ പാലാട്ട് കുഞ്ഞിക്കൊയയെ 20995 വോട്ടിനും ആണ് പരാജയപ്പെടുത്തിയത്. സ്വാതത്ര സമര നായകന്‍, പ്രഗല്‍ഭനായ പാര്ളിമെന്‍ടീയന്‍ പ്രശസ്തന്‍ ആയ നിയമ പണ്ഡിതന്‍, ഉജ്ജല പ്രഭാഷകന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം പ്രശസ്ത നേടിയിരുന്നു. മലബാര്‍ മുസ്ലിംകളില്‍ നിന്നുള്ള രണ്ടാമത്തെ അഭിഭാഷകന്‍ ആയിരുന്ന അദ്ദേഹം മലബാര്‍ മുസ്ലിംകളില്‍ നിന്നുള്ള അഞ്ചമത്തെ ബിരുദധാരി കൂടിയാണ്..ജൂലൈ 29 നു ആണ് അദ്ദേഹം മരിച്ചത്. സര്‍വശക്തന്‍ ആയ അല്ലാഹു അദ്ധേഹത്തെ വിജയികളില്‍ ഉള്പ്പെടുതുമരാകട്ടെ (ആമീന്‍),)
Wednesday, July 31, 2013
ബി പോക്കര്‍ സാഹിബിന്റെ വേര്‍പാടിന് ഒരു വയസുകൂടി

Subscribe to:
Post Comments (Atom)
0 comments:
Post a Comment