
സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ എസ ഡി പി ഐ ക്കാര്‍ ചില പ്രചരണം നടത്തുന്നുണ്ട്.. കര്‍ണാടകയില്‍ വമ്പിച്ച പ്രകടനം ഒറ്റയ്ക്ക് നിന്ന് നേടി എന്ന്... നമ്മുക്ക് കണക്കുകള്‍ പരിശോധിക്കാം. മുന്നാം സ്ഥാനത് എത്തി എന്ന് പറയുന്ന അഞ്ചു മണ്ഡലങ്ങളില്‍ എത്ര വോട്ടു കിട്ടി എന്നറിയുമോ? ജയിച്ച സ്ഥാനര്തിക്ക് കിട്ടിയ വോട്ടിന്റെ ഇരുപതില്‍ ഒന്ന് മാത്രം വോട്ടു കിട്ടിയാല്‍ അത് വിജയം ആകുമോ .. 90.000 ജയിച്ച സ്ഥാനര്തിക്ക് കിട്ടുമ്പോള്‍ മുന്നാം സ്ഥാനക്കാര്‍ക്ക് 4000 കിട്ടും.... മുന്നാള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരറ്റ വോട്ടു കിട്ടത്തവനും മുന്നാം സ്ഥാനമാണെന്ന് അറിയാത്തവരുടെ ജല്പനം ആണെന്ന് ആണ് അതിനെ പറയേണ്ടത്. ഒരു സീറ്റില്‍ രണ്ടാം സ്ഥാനത് എത്തി എന്നത് ശരിയാണ്. കര്‍ണാടക സ്റ്റേറ്റ് യുത്ത് കൊണ്ഗ്രെസ് പ്രസിഡന്റ് രിസവാന് സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച കൊണ്ഗ്രെസിലെ ഒരു വിഭാഗത്തിന്റെ വോട്ടു എസ ഡി പി ഐ ക്ക് കിട്ടിയത് കൊണ്ടാണ് കൊണ്ഗ്രെസിന്റെ കുത്തക മണ്ഡലം ആയ അവിടെ രണ്ടാം സ്ഥാനത് എത്തിയത്.. കിട്ടിയ വോട്ടിന്റെ നാലില്‍ ഒന്ന് പോലും പ്രതീക്ഷിക്കാത്ത സമയത്ത് വിമിത കൊണ്ഗ്രെസ് കാരുടെ വോട്ടു കൊണ്ട് ആണ് രണ്ടാം സ്ഥാനത് എത്തിയത്. അല്ലെങ്കില്‍ ഇതെന്താ ക്രിക്കറ്റ് കളിയാണോ രണ്നെര്സ് അപ്പ് ആകാന്‍... ഇവിടെ ജനാതിപത്യ രീതിയില്‍ ആണ് മത്സരം. കുടുതല്‍ വോട്ടു നേടുന്നവര്‍ക്ക് ആണ് വിജയം.. അല്ലാത്തവര്‍ എല്ലാം പരാജയപ്പെട്ടവര്‍ തന്നെയാണ്. എന്തായാലും സുല്ല്യ മണ്ഡലത്തില്‍ ബി ജെ പി യുടെ വിജയത്തിന് കാരണക്കാര്‍ ആകാന്‍ എസ ഡി പി ഐ ക്ക് സാധിച്ചിട്ടുണ്ട്. അതില്‍ അവര്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട് .. ഒറ്റയ്ക്ക് ആണ് എസ ഡി പി ഐ മത്സരിച്ചത് എന്ന് വീമ്പു പറയും... ദേശീയ പാര്‍ട്ടികളില്‍ ഒന്നായ ബി എസ പി യുമായി സഖ്യം ഉണ്ടാക്കിയാണ് അവര്‍ മത്സരിച്ചത്.. അല്ലെന്നു ആണ് പറയുന്നത് എങ്കില്‍ അത് ശുദ്ധകളവാണ്.. ഏറ്റവും വലിയ സ്റ്റേറ്റ് ആയ യു പി ഭരിച്ചിട്ടുള്ള .. ദേശീയ പാര്‍ട്ടി എന്നാ അന്ഗീകാരവും ഉള്ളവരും ആയാണ് ഇവര്‍ മത്സരിച്ചത് . എന്നിട്ടും വീമ്പു പറച്ചിലും കളവു പറച്ചിലും അവസാനിക്കുകയുമില്ല.. മാത്രമല്ല 16 സീറ്റ് നേടും എന്ന് വീമ്പു പറഞ്ഞവരുടെ സീറ്റ് ബസ്സ്റൊപ്പിലെ സീറ്റ് ആണെന്ന് അറിയാന്‍ വൈകിപ്പോയി
0 comments:
Post a Comment