കൊണ്ഗ്രെസ് നേതാവ് ആര്യാടന് മുഹമ്മദിന് മുസ്ലിം ലീഗിനോടുള്ള വെറുപ്പിനു മുന്ന് ദശകത്തിലേറെ പഴക്കമുണ്ട്. വെറുപ്പ് പലര്‍ക്കും പലവിധത്തില്‍ സംഭവിക്കുന്ന കാര്യമാണല്ലോ. ആര്യാടന് എന്ന രാഷ്ട്രീക്കാരന് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് ഒരു വെറുപ്പും ഇല്ല. ആര്യാടന് മുഹമ്മദ് എന്ന വ്യക്തിക്ക് ആണ് മുസ്ലിം ലീഗിനോട് വെറുപ്പുള്ളത്. രാഷ്ട്രീയമായി വെറുപ്പ് ഇല്ലെന്നുല്ലതിന്റെ പ്രാധാന തെളിവാണ് മുസ്ലിം ലീഗ് ഉള്‍ക്കൊള്ളുന്ന മുന്നണിയുടെ ഭാഗമായി അദ്ദേഹം മത്സരിക്കുന്നത്. മുസ്ലിം ലീഗ് പ്രസ്ഥാനത്തോട് ആര്യാടന് രാഷ്ട്രീയ വെറുപ്പ് ഉണ്ടെങ്കില്‍ ലീഗിന്റെ വോട്ടു വേണ്ടെന്നു ആര്യാടന് പറയുമായിരുന്നു,
നമ്മുക്കിനി ആര്യാടന് മുഹമ്മദ് എന്ന വ്യക്തിക്ക് മുസ്ലിം ലീഗിനോടുള്ള വെറുപ്പിന്റെ കാര്യമെടുക്കാം. 1980 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ സ്ഥാനാര്‍ഥി ആയിരുന്നു ആര്യാടന്. എ കെ ആന്റണിയുടെ നെത്രതത്തില്‍ ഉള്ള വിമിത കൊണ്ഗ്രെസ് സ്ഥാനാര്‍ഥി ആയ അദ്ദേഹത്തിന് സിപിഎം, സി പി ഐ, കേരള കൊണ്ഗ്രെസ് മാണി, അകിലെന്ത്യലീഗ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയും ഉണ്ടായിരുന്നു. ഐക്യമുന്നണി സ്ഥാനാര്‍ഥി ആയി മത്സരിച്ചത് മുസ്ലിം ലീഗിലെ ഗുലാം മുഹമ്മദ് ബനാത്ത് വാല ആയിരുന്നു. അന്നദ്ധേഹം അര ലക്ഷത്തിലേറെ വോട്ടിനു ആര്യാടനെ പരാജയപ്പെടുത്തി. ദേശീയ രാഷ്ട്രീയത്തില്‍ പോയി ദേശീയ നേതാവാകാം എന്ന ആര്യാടന്റെ മോഹത്തിന് തിരിച്ചടി നല്കിയ തെരഞ്ഞെടുപ്പു ഫലം ആയിരുന്നു അത്. അതിനു ശേഷം ആണ് ആര്യാടന് മുസ്ലിം ലീഗ് വിരോധം കൊണ്ട് നടക്കുന്നത്.
മുസ്ലിം ലീഗിനോട് മാത്രമായിരുന്നില്ല ആര്യാടന് വെറുപ്പ്. കെ കരുണാകരന്റെ നേത്രത്തില്‍ ഉള്ള കൊണ്ഗ്രെസ് പാര്‍ട്ടിയോടും അദ്ദേഹം ഈ അകല്‍ച്ച സുക്ഷിച്ചിട്ടുണ്ട്. ആര്യാടന്റെ പൊന്നാനിയിലെ പരാജയത്തിനു ഒരു കാരണം കരുണാകരന്റെ നേത്രത്തില്‍ ഉള്ള ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ് ആയിരുന്നല്ലോ. കരുണാകരന്റെ മരണം വരെ അദ്ദേഹത്തിനു നേരെ ക്രുരമായ വാക്കുകള്‍ ആയിരുന്നു ആര്യാടന് പ്രയോഗിച്ചിരുന്നത്. ഇന്നും മുസ്ലിം ലീഗിനോട് കാണിക്കുന്നത് പോലെ കൊണ്ഗ്രെസിലെ കരുണാകര വിഭാഗത്തോടും ആര്യാടന് മുഹമ്മദിന്റെ വെറുപ്പ് തുടരുന്നു. ഈ വെറുപ്പിനു മരുന്ന് ഉണ്ടെന്നു കരുതുന്നില്ല...കാരണം ....ഇതൊരു രോഗമല്ല.
great razak padiyoor great.....
ReplyDelete